കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം – 1 15

 

ഞാൻ കരുതി നിങ്ങൾ വരില്ല എന്ന്… അല്ലെങ്കിൽ വരുന്ന വഴി എന്തെങ്കിലും അപകടം സംഭവിച്ചു കാണുമെന്നു…. ജീവനോടെ ഇവിടെ വരെ എത്തിയത് ഭാഗ്യമായി കണ്ടാൽ മതി.. എന്തായാലും അകത്തേക്ക് വന്നോളൂ..

 

വളരെ പരു പരുത്ത ശബ്ദത്തോടെ പുറത്തിറങ്ങി വന്ന ഡേവിഡ് പറഞ്ഞ ആ വർത്തമാനം കേട്ട് അനൂപ് അത് വരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ അവനു തോന്നി…

 

രണ്ടും കല്പ്പിച്ചു അവർ രണ്ടാളും ഡേവിഡിനെ വീട്ടിലേക്ക് പിന്തുടർന്നു നടന്നു…

തറയിൽ മുഴുവൻ ചോരയും മഞ്ഞളും കുങ്കുമവും കരിയും കൂടി കലർന്നു കിടക്കുന്നുണ്ടായിരുന്നു…

അനു പേടിയോടെ അനൂപിന്റെ കൈയിൽ കേറി പിടിച്ചു.

 

പേടിക്കണ്ട പിള്ളേരെ അത് മനുഷ്യരക്തമൊന്നുമല്ല… കോഴി രക്തമാണ്….

 

ആ വാക്കുകൾ തെല്ലൊരു ആശ്വാസം നൽകിയെങ്കിലും.. ആ അന്തരീക്ഷം അവരുടെ പേടി കുറക്കാൻ മാത്രം സഹായകമായിരുന്നില്ല…

 

അവർ ഒരു വട്ട മേശയ്ക്ക് ചുറ്റുമിരുന്നു…. ടേബിളിൽ ഇരുന്ന ബാക്കി മെഴുകുതിരികൾ കൂടെ ഡേവിഡ് കത്തിച്ചു…

അവർക്ക് മുന്നിൽ ഡേവിഡിന്റെ മുഖം വ്യക്തമായി…

 

ഡേവിഡിന്റെ രൂപം കണ്ടു സത്യത്തിൽ അവർ ഞെട്ടിപ്പോയി… അയ്യാളുടെ ഒരു കണ്ണ് മുഴുവൻ വെള്ള നിറമായിരുന്നു.. കൃഷ്ണമണി പോലും തൂവെള്ള… കഷണ്ടി കേറിയ തലമുടി… കറുത്ത ചുണ്ടുകൾ മുഖത്തു മുഴുവൻ മുറിവിന്റെ പാടുകൾ… ഇതെല്ലാത്തിനും പുറമെ ചെമ്പിച്ച താടിയും മീശയും…

10 കൊല്ലം മുൻപ് വന്ന ബിസിനസ് മാഗസിൻ കവർ പേജിൽ കണ്ട് തനിക്ക് പോലും ക്രഷ് തോന്നിയ ആ 40 വയസ്സു്കരന്റെ ഇപ്പോളത്തെ കോലം കണ്ട് അനുരാധ അമ്പരന്നു…..

 

പേടിക്കണ്ട.. ഇതൊക്കെ എന്റെ പണകൊതി മൂലം എനിക്ക് കിട്ടിയ സമ്മാനമാണ്… ഇത് മാത്രമല്ല ഇടയ്ക്ക് തുമ്മുമ്പോൾ രക്തം ശർദിക്കും എല്ലുകൾ പൊടിഞ്ഞു പോകുന്ന വേദന വരും… എല്ലാം എല്ലാം എന്റെ അഹങ്കാരവും പണകൊതിയും മൂലം ഉണ്ടായത്.. വിതുമ്പി കൊണ്ട് ഡേവിഡ് അവരോടയി പറഞു

സാർ ശരിക്കും സാറിന് എന്ത് പറ്റിയതാ… സാറിന്റെ കുടുംബത്തിന് എന്ത് പറ്റി… 10 കൊല്ലം കൊണ്ട് ഒരു വലിയ കുടുംബം എങ്ങനെ ഇങ്ങനെ തകർന്ന് പോകും…. പല കഥകളും സാറിന്റെ പേരിൽ പറയപെടുന്നുണ്ട്… സത്യം എല്ലാവരും അറിയണമെന്ന് സാറിന് തോന്നുന്നില്ലേ…

കൈയിൽ ഇരുന്ന വോയിസ്‌ റെക്കോർഡർ ഓൺ ആകികൊണ്ട് അനുരാധ അവളുടെ ഇന്റർവ്യൂ ആരംഭിക്കാൻ തയ്യാറായി….

 

എല്ലാത്തിനും കാരണം അവനാണ് കള്ളിയം കാട്ടിൽ നിന്ന് കറുത്ത വസ്ത്രം ഉടുത്തു വന്ന ആ മാന്ത്രികൻ…

ഡേവിഡ് പല്ലിരുമ്മി കൊണ്ട് പറഞ്ഞു…

 

അപ്പോൾ അതൊക്കെ സത്യമാണോ… കള്ളിയങ്കാട്ടു കാട്ടിൽ അങ്ങനെ ഒരു ആഭിചാര ക്രിയ നടക്കുന്നുണ്ടോ…. സാർ ബ്ലാക്ക് മാജിക്‌ വഴിയാണോ ഇത്ര വലിയ സാമ്രാജ്യം കെട്ടി പടുത്തത്… അനൂപ് ആവേശത്തോടെ ഡേവിഡിനോട് ചോദിച്ചു……

 

കേൾക്കുന്നവർക്ക് അത് വെറും കഥകൾ ആണ്. എനിക്കും എന്റെ കുടുംബത്തിനും അത് കഥയല്ല…. ഞങ്ങളുടെ ശവക്കുഴി തോണ്ടിയ രാത്രിയാണ്….. 10 കൊല്ലം മുൻപ് ഇതേ ദിവസം ഞാനും മോളും ഭാര്യയും മകനും കള്ളിയങ്കാട്ടു കാട് കേറി… പലരും വേണ്ട എന്ന് പറഞ്ഞെങ്കിലും ആകെ പാപരായി കിടന്ന എനിക്ക് അന്ന് അതൊരു പ്രതീക്ഷയായിരുന്നു

………. GHOST FROM PAST……….

( ഡേവിഡിന്റെ കള്ളിയങ്കാട്ടു രാത്രിയുടെ തുടക്കം)

*********

നടന്ന് നടന്ന് എനിക്ക് ശ്വാസം കിട്ടുന്നില്ല ചേട്ടാ… ഈ മലയുടെ മുകളിൽ ചേട്ടൻ പറയുന്ന പോലത്തെ മന്ത്രവാദികൾ ഒക്കെ താമസിക്കുണ്ടെന്നു ഉറപ്പാണോ.. ഈ രാത്രി ഈ കാട്ടിലൂടെ നടക്കാൻ തന്നെ പേടിയാവുന്നു…. ഡേവിഡിന്റെ പിന്നാലെ നടക്കുന്ന നാൻസി കിതച്ചു പത തുപ്പി കൊണ്ടാണ് ആ ചോദ്യം ചോദിച്ചത്….

 

നീ ഒന്ന് മിണ്ടാതെ നടക്ക് ഏകദേശം എത്താറായി എന്ന് തോന്നുന്നു… അയ്യാൾ പറഞ്ഞത് വച്ച് ഒരു 1-2 കിലോമീറ്റർ കൂടെ ഉള്ളു…

 

ഇനിയും 2 കിലോമീറ്ററോ.. ഡാഡി. വാട്ട്‌ the ഫ… അത്രയും പറഞ്ഞു തല്ക്കാലം ഡേവിഡിന്റെ മകൻ പ്രിൻസ് ഫുൾ സ്റ്റോപ്പ്‌ ഇട്ടു…

Leave a Reply

Your email address will not be published. Required fields are marked *