മിണ്ടാതെ നടക്കട അങ്ങോട്ട് ഇപ്പോൾ നോക്കിയാലും അവന്റെ ഒരു ഡേർട്ടി ലാംഗ്വേജ്. ബുൾ ഷിറ്റ്… പ്രിൻസിന്റെ പിന്നാലെ നടക്കുന്ന ചേച്ചി നിമ്മി അവന്റെ തലക്കിട്ടു തട്ടി കൊണ്ട് പറഞ്ഞു…
ഒന്ന് മിണ്ടാതെ ഇരിക്ക് പിള്ളേരെ ഒച്ചയുണ്ടാക്കാതെ നടക്ക്. ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്.. വാ. അങ്ങ് ദൂരെ കാണുന്ന ഒരു തീ വെളിച്ചം കണ്ടു പ്രതീക്ഷയോടെ സകല ക്ഷീണവും മറന്ന് ഡേവിടും കുടുംബവും ആഞ്ഞു നടന്നു…..
ഒരു 15 മിനിറ്റ് കൊണ്ട് അവർ അവിടെ എത്തി… അക്ഷരാർത്ഥത്തിൽ അവർ ഞെട്ടി പോയി… കുറെ ടെൻഡും കുറെ തീ പന്തങ്ങളും ഹോമ കുണ്ഡങ്ങളും എല്ലാം ഉള്ള ഒരു സ്ഥലമായിരുന്നത്..നിശബ്ദത അടക്കി വാണിരുന്ന അവിടം പാലപ്പൂ ഗന്ധം മൊത്തത്തിൽ വ്യാപിച്ചിരുന്നു…
ഡേവിഡിന്റെയും കുടുംബത്തിന്റെയും മൂക്കിലേക്ക് ആ സമയത്ത് അടിച്ചു കേറിയത് കേവലം പാലപ്പൂ ഗന്ധം മാത്രമായിരുന്നില്ല ഭയത്തിന്റെ ചെറു കണികകൾ കൂടെ യായിരുന്നു .. ആ മണം അവരുടെ തലച്ചോറിനെ ഭയത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു.
ഒരു ചെറിയ ഭയത്തോടെ അവർ ആ സ്ഥലത്തേക്ക് നടന്ന് കയറി. എല്ലാവരും അവരെ ഒരു ഗൗരവഭാവത്തോടെ നോക്കി.. എല്ലാവരും കറുത്ത വസ്ത്രം അണിഞ്ഞവർ.. മുഖത്തു മുഴുവൻ വെള്ളയും നീലയും കലർന്ന പൌഡർ പോലുള്ള ചായം തേച്ചു വച്ചിരുന്നു.
അല്പം നടന്ന് മുന്നോട്ട് പോയപ്പോൾ ഡേവിഡിനെ അങ്ങോട്ട് ക്ഷണിച്ച ആ കറുത്ത വസ്ത്രധാരിയെ കണ്ടപ്പോളാണ് ഡേവിഡിന് ആശ്വാസം വന്നത്. അയ്യാൾ അന്ന് സ്വയം രാഘവൻ എന്ന് പറഞ്ഞാണ് പരിചയ പെടുത്തിയത്..
ആഹ് നിങ്ങൾ എത്തിയല്ലേ… നിങ്ങളെ ഗുരുജി കാത്തിരിക്കുകയാണ്… വരൂ വരൂ… രാഘവൻ അവരെ അവിടെയുള്ള ഒരു വലിയ ടെണ്ടിലേക്ക് കൂട്ടികൊണ്ട് പോയി…
നിങ്ങൾ എല്ലാം തീരുമാനിച്ചില്ലേ… ഒരിക്കൽ നിങ്ങൾ ഇതിലേക്ക് ഇറങ്ങിയാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല… അറിയാലോ.. നിങ്ങൾ ഗുരുജിയെ കണ്ട് എല്ലാം സമ്മതിച്ചാൽ നിങ്ങൾ പിന്നെ സർവ്വ ശക്തനായ പിശാചിന്റെ മക്കൾ ആയിരിക്കും അവനായിരിക്കും നിങ്ങളുടെ നാഥൻ..
ഒരുതരം വിഭ്രാന്തി കലർന്ന പോലെയുള്ള സംസാര രീതി യായിരുന്നു രാഘവന് ആ സമയത്ത് ഉണ്ടായിരുന്നത്..
പക്ഷേ.. ഡേവിഡ് ആ സമയത്ത് ആകെ ബിസിനസ് നടത്തു പാളി ഇരിക്കുന്ന സമയമായിരുന്നു… ഒരിക്കൽ കൈ നിറയെ പണമുള്ള ജീവിതസുഖം ആസ്വദിച്ച കുടുംബമായതു കൊണ്ട് തന്നെ അവർക്കെല്ലാം പഴയ പ്രതാപം തിരിച്ചു കിട്ടണമെന്ന് മാത്രമേ ഉണ്ടായിരുന്നു…മക്കൾക്ക് പോലും പണം ആയിരുന്നു ബന്ധങ്ങളെക്കാൾ വലുത്…
ഞങ്ങൾക്ക് സമ്മതമാണ്… കൈ നിറയെ പണവും പ്രശസ്തിയും ഞങ്ങൾക്ക് വേണം… അതിന് വേണ്ടി എന്തിനും ഞങ്ങൾ തയ്യാർ… ഡേവിഡിന്റെ കുടുംബം ഒരേ സ്വരത്തിൽ രാഘവനോട് മറുപടി പറഞ്ഞു…
അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട്.. രാഘവൻ അവരെ ആ ടെന്റ്ന്റെ ഉള്ളിലേക്ക് വിളിച്ചു കയറ്റി… ഒരു വലിയ ചതുരത്തിലുള്ള സിൽവർ പൂശിയ ഒരു ഓജോ ബോർഡ് പോലെയുള്ള ബോടിന് മുന്നിൽ നല്ല പോലെ പ്രായം തോന്നിക്കുന്ന ഒരു കിളവൻ ഇരിക്കുന്നുണ്ടായിരുന്നു… അയ്യാളുടെ മുന്നിൽ എത്തിയതും രാഘവൻ മുട്ടിൽ ഇരുന്നു കൈ കൂപ്പി ഗുരുജി.. ഇതാണ് ആ പുതിയ ഭക്തർ…..
ഗുരുജിയെ കണ്ടതും അവരും കാലിൽ വീണു.. ഗുരുജി രക്ഷിക്കണം…..
ഗുരുജി അവരോടു എഴുന്നേൽക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു….. കൈയിൽ ഇരുന്ന ഒരു സെറ്റ് കർഡുകൾ അയ്യാൾ ആ ബോർഡിലേക്ക് നിരത്തി….
18 കർഡുകൾ ഉണ്ടായിരുന്നു അതിൽ… എല്ലാം കമഴ്ത്തി വെച്ചാണ് ഗുരുജി ആ സിൽവർ ബോർഡിൽ നിരത്തിയിരിക്കുന്നത്…
ഗൃഹനാഥൻ ചൂണ്ടു വിരലിലെ ഒരു തുള്ളി രക്തം ഇതിൽ ഏതെങ്കിലും ഒരു കാർഡിലേക്ക് ഇറ്റിച്ചു കൊണ്ട് എടുത്തോളൂ… അതിൽ പറയുന്ന ചെകുത്താൻ ഏതാണോ.. അതായിരിക്കും നിങ്ങളുടെ രക്ഷകൻ അഥവാ നാഥൻ…
എടുക്കുന്നതിനു മുമ്പ് ഒരു കാര്യം ഓർത്തോളൂ… നിങ്ങൾ ആ കാർഡ് എടുത്തു കഴിഞ്ഞാൽ പിന്നെയൊരു തിരിച്ചു പോക്കില്ല… ഡെയ്ലി ചെയ്യേണ്ട കാര്യങ്ങളും ചില പ്രേത്യേക ആചാരങ്ങളും നിങ്ങൾ കൃത്യമായി ചെയ്യേണ്ടി വരും.. അതിൽ എന്തെങ്കിലും കുറവ് വരുത്തിയാൽ പിന്നെ.. നിങ്ങളുടെ ഭൂമിയിലെ ജീവിതം നരക തുല്യമായിരിക്കും. എന്നാൽ എല്ലാം ചിട്ടയോടെ ചെയ്താൽ നിങ്ങൾക്ക് ആഗ്രഹക്കുന്നതെന്തും ഈ ഭൂമിയിൽ നിങ്ങളുടെ കൈയിൽ വന്നു ചേരും.
