സനേഷ്.. സോറി.. ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. അപ്പൊ നിന്നെ വിളിക്കാൻ തോന്നി.. ഉറക്കം വരുന്നുണ്ടേൽ കിടന്നോ.. ഇല്ലേ ഇച്ചിരി നേരം സംസാരിക്കാം.. നിനക്ക് ബുദ്ധിമുട്ടാവില്ലേ..
ശ്രുതി.. കുഴപ്പമില്ല.. നീ പറഞ്ഞോ.. നീ കിടന്നില്ലേ..
സനേഷ്.. ഞാൻ കിടന്നില്ല.. അവര് രണ്ടുപേരും ഇപ്പോഴാ കിടന്നത്.. അതാ ഇത്രയും നേരം വിളിക്കാൻ പറ്റാഞ്ഞത്.. പിന്നെ ഇവിടെ ഒൻപതേ കാല് അല്ലേ ആയിട്ടുള്ളു.. അവിടെ എല്ലാരും കിടന്നോ..
ശ്രുതി.. അവര് രണ്ടും പത്തുമണിക്ക് മുൻപേ കേറി കതകടച്ചു.. ഞാൻ പിന്നെ കുറെ ജോലി കൂടി ഉണ്ടായിരുന്നു അതൂടി ചെയ്തു.. പിന്നെ കുളിച്ചു..
എല്ലാം കഴിഞ്ഞു വന്നപ്പോൾ സമയം പത്തരയാകാറായി.. അപ്പോഴാ കിടന്നത്..
സനേഷ്.. അപ്പൊ നീ കിടന്നിട്ടു പത്തു പതിനഞ്ചു മിനിറ്റ് ആയിട്ടുള്ളു അല്ലേ..
ശ്രുതി.. മ്മ്.. എന്താ പിന്നെ നീ പതിവില്ലാതെ ഈ നേരത്തൊരു വിളി..
സനേഷ്.. എടി ഈ പാവത്തിന്.. നിന്നെയൊന്നു വിളിക്കാൻ കൊതി തോന്നി.. അതുകൊണ്ട്
വിളിച്ചു.. ഭവതി ഈ ഉള്ളവനോട് പൊറുത്തേക്കണേ.. ഞാൻനിന്നെ ഓർത്തു അപ്പോൾ വിളിച്ചു എന്നെ ഉള്ളൂ..
തമ്പുരാട്ടി പിന്നെ നമ്മളെയൊന്നും ഓർക്കാൻ സാധ്യതയില്ലെന്ന് അറിയാം.. എങ്കിലും..
ശ്രുതി.. നിന്നോട് ഞാൻ പലവട്ടം പറഞ്ഞു.. നീ പാവം അല്ലെന്ന്.. പിന്നെ നിന്നോട് ആരുപറഞ്ഞു ഓർക്കാറില്ലെന്നു.. ഓര്ക്കാര്ക്കോ ഉണ്ട്.. പക്ഷേ അത് നീ കരുതുംപോലെ ഒന്നും അല്ല..
ചിലപ്പോഴൊക്ക നിന്റെ വഷളത്തരം ഓർക്കുമ്പോൾ അറിയാതെ ചിരിച്ചു പോകും.. പിന്നെ നീ പറ അവിടുത്തെ വിശേഷം.. നിന്റെ താമസം.. നിന്റെ തോന്യവാസങ്ങൾ ഒക്കെ..
സനേഷ്.. അപ്പൊ നമ്മളെ ഓർക്കാറുണ്ട്.. ചുമ്മാ സുഖിപ്പിച്ചതല്ലല്ലോ.. സത്യം അല്ലേ പറഞ്ഞത്..
ശ്രുതി.. ഓർക്കാരൊക്കെ ഉണ്ട് എന്ന് പറഞ്ഞത് സത്യം തന്നെയാ.. അത് നീ വിശ്വസിക്കണം എന്ന് എനിക്കൊരു നിർബന്ധവുമില്ല.. എല്ലാരേയും സുഖിപ്പിക്കൽ അല്ലേ എൻ്റെ തൊഴിൽ.. പൊക്കോണം അവിടുന്ന്..
സനേഷ്.. നീ ഓർക്കാറുണ്ടെന്നു പറഞ്ഞപ്പോൾ തന്നെ മനസ്സിനൊരു കുളിര്.. സത്യത്തിൽ എൻ്റെ ശ്രുതിക്കൊച്ചേ നിന്റെ ഒരു നോട്ടത്തിനു പോലും ചിലപ്പോഴൊക്കെ കൊതിക്കാറുണ്ട്..
ഞാൻ ഇവിടെ എത്രയോ സുന്ദരികളെ കാണാറുണ്ട്.. പക്ഷേ അപ്പോഴെല്ലാം നിന്റെ മുഖം മനസ്സിൽ വന്നാൽ.. ആ കാണുന്നവർക്കു എന്തോ ഒരു കുറവ് എനിക്ക് ഫീൽ ചെയ്യും..
കാരണം എൻ്റെ കണ്ണിൽ നീ എല്ലാം തികഞ്ഞ പെണ്ണാണ്..
ശ്രുതി.. മതി.. മതി.. ഒത്തിരി അങ് സുഖിപ്പിക്കണ്ട.. നീയൊരു കള്ളനാണ്.. നീ ഈ ഡയലോഗ് എത്ര പെണ്ണുങ്ങളോട് പറഞ്ഞിട്ടുണ്ടാവും..
സനേഷ്.. പോടീ നാറി.. നിന്നോട് സത്യം പറഞ്ഞ എന്നെ മടലെടുത്തു അടിക്കണം.. ഞാൻ നോക്കട്ടെ ഇനി കാണുന്ന ഏതേലും ഒരു സുന്ദരി പെണ്ണിനോട് ഈ ഡയലോഗ് അടിച്ചാൽ
വളയുമോന്ന്..
ശ്രുതി.. വിശ്വസിച്ചിരിക്കുന്നു.. എന്നോട് പറഞ്ഞ ഡയലോഗ് വേറെ പെണ്ണുങ്ങളോട് പറയാൻ നിൽക്കണ്ട കേട്ടോ.. അവര് ചിലപ്പോൾ മടലെടുത്തു അടിച്ചാലോ..
സനേഷ്.. അങ്ങനെ നീ ബുദ്ധിമുട്ടി വിശ്വസിക്കേണ്ട ആവശ്യമില്ല.. ഞാൻ സ്ഥിരമായി കാണുന്ന ഒരു കൊല്ലംകാരി കൊച്ചുണ്ട്.. അതിനോട് തന്നെ ഒന്ന് പറഞ്ഞു നോക്കാം..
ആ കൊച്ചു ഏതായാലും എന്നെപ്പോലൊരു ചുള്ളന്റെ വാക്ക് വിശ്വസിക്കാതിരിക്കില്ല.. അടുത്ത ദിവസം തന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കാം..
ശ്രുതി.. ചെറുക്കാ.. വല്ലോരോടും പോയി ആവശ്യം ഇല്ലാത്തത് ഒന്നും പറയാൻ നിൽക്കണ്ട.. നീ പറഞ്ഞത് ഞാൻ വിശ്വസിച്ചിരിക്കുന്നു.. സത്യം..
സനേഷ്.. അപ്പൊ ഇനി ഞാൻ ആരെയും വായിനോക്കണ്ടല്ലോ.. നിന്റെ ഒരു ഉറപ്പുടെ ആ വായിൽ നിന്ന് കിട്ടിയിരുന്നേൽ സമാധാനം ആയേനെ.. ഈ പാവത്തിന്..
ശ്രുതി.. അങ്ങനെ ഇപ്പൊ.. സമാധാനം കിട്ടേണ്ട.. കേട്ടോ.. വായിനോക്കി നടക്കുന്നവർ എന്തായാലും അത് തന്നെ ചെയ്യു..
സനേഷ്.. അതെ.. ഞാൻ വായി നോക്കി ആണല്ലോ.. അതുകൊണ്ടല്ലേ നിന്റെ അയൽപക്കത്തുള്ള ആ പിശാചിനെ വായിനോക്കിയത്.. നീ ഇപ്പോഴും അതൊക്കെ മനസ്സിൽ വെച്ചുകൊണ്ടാണ് എന്നോട് സംസാരിക്കുന്നത്..
