ആന്മരിയ – 9 Like

പിന്നീട് ഞാൻ എണീക്കുമ്പോൾ ആശുപത്രിയിൽ ആയിരുന്നു. എങ്ങനെ എത്തി എന്നോ എത്ര നേരം ആയെന്നോ അറിയില്ല. തലയ്ക്കു നല്ല ഭാരം ഉണ്ട്. ഒരു റൂമിൽ ആണ് വാർഡ് അല്ല.ചുറ്റും നോക്കിയപ്പോൾ മരിയ അവിടെ ഉണ്ടായിരുന്നു. അവൾ അവിടെയുള്ള വേറൊരു ബെഡിൽ ഇരിക്കുന്നുണ്ട്. കരഞ്ഞതിന്റെ കണ്ണീർ പാടുകൾ മുഖത്തുണ്ട്. എന്റെ കൂടെ വന്നതിനു ശേഷം അത് ഉണങ്ങിയിട്ടില്ല. ഇങ്ങനെയല്ല അവളെ ഞാൻ ട്രീറ്റ്‌ ചെയ്യാൻ സ്വപ്നം കണ്ടുകൊണ്ടിരുന്നത്. പക്ഷെ വിധിക്ക് വേറെ തീരുമാനങ്ങൾ ഉണ്ട്.എപ്പോഴത്തെയും പോലെ ഇപ്പോഴും അത് എനിക്ക് അനുകൂലമല്ല എന്ന് മാത്രം. അവൾ പറഞ്ഞതെല്ലാം ഒരൊന്നൊരാന്നായി ഓർമ വന്നു. എനിക്ക് പുതുതായി ആവുശ്യമുള്ള ഒരു ഇൻഫെർമേഷനും കിട്ടിയില്ല
പക്ഷെ എനിക്ക് എന്നെ തന്നെ വെറുക്കാനുള്ള വക ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഞാൻ പൊട്ടാത്ത കൈ എടുത്ത് കണ്ണിനു മുകളിൽ വച്ചു. അവൾ എന്നോട് ചെയ്തത് തെറ്റ് ആണ്. ആരെങ്കിലും അവളെ ന്യായികരിച്ചു എന്നെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്നെനിക്കറിയില്ല. അത് പോലെ തന്നെ അവളും തെറ്റ് ചെയ്യപ്പെട്ടവളാണ്. കുറച്ചു കൂടെ പെയിൻഫുൾ ആൻഡ് ഹുമിലിയേറ്റിങ് ആയ രീതിയിൽ. ഞാൻ ഓർക്കണമായിരുന്നു. ഒരുവിധം സമാധാനം ആയി വരുവായിരുന്നു അപ്പോ തന്നെ തുലച്ചു അതും ഞാൻ തന്നെ.ചെയ്തത് ചെയ്തു ഇനി അതിനെ കുറിച് ആലോചിച്ചിട്ട് കാര്യം ഇല്ല. ഇപ്പൊ ഏകദെശം എല്ലാ കാര്യങ്ങളും നേരെ ആയി കാണാൻ പറ്റുന്നുണ്ട്. എന്ത് കൊണ്ട് അവൾ എന്നെ ആദ്യമേ വിളിച്ചില്ല.അവസാനം വിളിച്ചപ്പോൾ അശ്വിനെ കുറിച് എനിക്ക് എന്തിനു പറഞ്ഞു തന്നു. സ്വൊന്തം അച്ഛനേം ആങ്ങളയെയും ജയിലിൽ കയറ്റിയിട്ട് ഇവൾ ഒരു ഒരു തുള്ളി പോലും പശ്ചാതാപം ഇല്ലാതെ നടക്കുന്നതെന്തു കൊണ്ട്. ഞാൻ എപ്പോ അടുത്ത് ചെല്ലുമ്പോഴും കാറ്റത് ഇല ആടുന്ന പോലെ ഇവൾ വിറക്കുന്നതെന്തു കൊണ്ട്. വേശ്യ എന്ന് വിളിക്കുമ്പോ ഇത്രക്ക് ഇമോഷണൽ ആകുന്നതെന്തു കൊണ്ട്. എല്ലാം,പക്ഷെ ഒരൊറ്റ ചോദ്യം കൂടെ ബാക്കി. അനീഷയും ഡോക്ടർ അംബികയും അവളുടെ ഈ കണ്ടിഷൻ മാത്രം എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല..?. അവർ ഡോക്ടർ അല്ലെ ഈ വക കാര്യങ്ങൾ എല്ലാം അറിയേണ്ടതല്ലേ. അനീഷ അറിഞ്ഞിരുന്നേൽ അവളുടെ സ്വഭാവം വച്ചു ഒന്നെങ്കിൽ അവൾ നേരിട്ട് പോയി അവനെ തീർത്തേനെ അല്ലെങ്കിൽ അവൻ ഇപ്പൊ ജയിലിൽ കഴിഞ്ഞേനെ. അത് മാത്രമാണ് ഇപ്പൊ അറിയേണ്ടതായിട്ടുള്ളത്.വിളിച്ചു ചോദിക്കണം. ഞാൻ പയ്യെ എണീക്കാൻ നോക്കി. കയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. ഈ സാധനം ഇട്ട അപ്പൊ മൂത്രം ഒഴിക്കാൻ മുട്ടും. അതും ഒന്നൊന്നര മുട്ടൽ. എണീറ്റ് കാൽ നിലത്തേക്കിട്ട് ബെഡിൽ ഇരുന്നപ്പോ ഞാൻ രണ്ടു കാര്യം ശ്രേദ്ധിച്ചു. ഒന്ന്, എനിക്ക് ബാലൻസ് കിട്ടുന്നില്ല. ഭൂമി മൊത്തം ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞു പോകുന്നത് പോലെ രണ്ട് വേദന തിരിച്ചു വരുന്നതും.എണീച്ചാൽ വീയും എന്നത് ഉറപ്പ്. എന്താ ഇപ്പൊ ഇതിനുമാത്രം ഉണ്ടായേ. ഞാൻ പയ്യെ ഒടിയാത്ത കയ്യും കുത്തി എഴുന്നേലാക്കാൻ ശ്രമിച്ചു.എഴുന്നേറ്റ് നിക്കുകയും ചെയ്തു പക്ഷെ രണ്ടു കയ്യും ബെഡിൽ നിന്ന് എടുത്തപ്പോൾ തന്നെ നിലത്തേക്ക് വീണു. തീരെ ബാലൻസ് കിട്ടുന്നില്ല. ശബ്ദം കെട്ടാണെന്നു തോന്നുന്നു അവൾ എഴുന്നേറ്റ് ഓടി വന്നു.
“ടാ എന്തേലും പറ്റിയോ. എന്നെ വിളിച്ച പോരെ എങ്ങോട്ടാ ഇറങ്ങി പോണേ ഇപ്പൊ ”
“ഒന്ന് മൂത്രം ഒഴിക്കണം.”
എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ഒടുക്കത്ത നാണം തോന്നി. എന്തോ അപമാനം പോലെ. ഞാൻ താഴെ നോക്കി ആണ് പറഞ്ഞത്. അവൾ പെട്ടെന്ന് കയ്യിലെ ട്രിപ്പ്‌ ഊരി മൂടി വച്ചു.ഇവൾ ഒരു നേഴ്സ് ആണെന്ന് ഞാൻ ഇടക്കിടക്ക് മറക്കും. അവൾ എന്റെ രണ്ടു കയ്യിന്റേം അടിയിൽ കൂടെ കയ്യിട്ട് എന്നെ ഉയർത്താൻ നോക്കി പക്ഷെ ഞാൻ എണീറ്റില്ല. ഒന്ന് സ്റ്റഡി ആകട്ടെ. എന്റെ വെയിറ്റ് അവളുടെ രണ്ട് ഇരട്ടി എങ്കിലും വരും ഞാൻ എണീറ്റു ഇനിയും ബാലൻസ് കിട്ടാതെ വരുവാണെങ്കിൽ ഞങ്ങൾ രണ്ടാളും വീയും.
“നിക്ക്. ഒന്ന് ശെരി ആവട്ടെ. എനിക്ക് എന്താ പറ്റിയെ ”
അതിന് അവൾ ദേഷ്യത്തിൽ ആണ് മറുപടി പാറഞ്ഞത്.
“എന്താ പറ്റിയത് എന്ന് നിനക്കറിയണോ. എല്ലാം തന്നെ പൊക്കോളും. എല്ലാം ശീലമെല്ലാം ഉള്ള ആളല്ലേ ഇംഗ്ലീഷിൽ i dont care എന്നൊക്കെ വിളിച്ചു പറയുന്നത് കെട്ടായിരുന്നല്ലോ”
ഇവക്കിപ്പോഴും ദേഷ്യം അടങ്ങിയില്ലേ
“ഇപ്പൊ ശവത്തിൽ കുത്തല്ലടി..”
“ഞാൻ കുത്തും. പറഞ്ഞാൽ കുറച്ചു കേൾക്കണം. ഞാൻ അപ്പൊയെ പറഞ്ഞതാ ഹോസ്പിറ്റലിൽ കാണിക്കാം എന്ന് അപ്പൊ ഞാൻ നിനക്ക് ബെഡിൽ മാത്രമുള്ള ഭാര്യ ആയി ”
എനിക്കെന്റെ തൊലി ഉരിഞ്ഞു പോയി. ഇവൾ ഇടക്കിടക്ക് ഇത് എടുത്ത് ഇടുവാണെങ്കിൽ ബാക്കി തൊലി ഒന്നും കാണില്ല. ഞാൻ തന്നെ പറഞ്ഞതാണല്ലോ. ഞാൻ തന്നെ സഹിക്കണം.അത് കൊണ്ട് ഒന്നും പറഞ്ഞില്ല.ഒന്ന് സ്റ്റഡി ആയി എന്ന് കണ്ടപ്പോൾ ഞാൻ എണീറ്റു. എണീറ്റ അപ്പൊ തന്നെ ബാലൻസ് തെറ്റുന്നത് ഞാൻ അറിഞ്ഞു പക്ഷെ മരിയ വന്നു ഒരു സൈഡിൽ താങ്ങി പിടിച്ചു. എന്നെ ബാത്റൂമിൽ വരെ എത്തിച്ചു അവളും അകത്തു കയറാൻ നിന്നപ്പോ ഞാൻ തടഞ്ഞു.ഇനി ഇതും കൂടെയേ ബാക്കി ഉള്ളു.കുറച്ചു അടിയുണ്ടാക്കി അവസാനം വാതിൽ കുറ്റി ഇട്ടില്ലേൽ അവൾ പുറത്ത് നിക്കാം എന്ന് സമ്മതിച്ചു. അകത്തു കയറി തപ്പി പിടിച്ചു ചുമരിൽ ചാരി നിന്ന് മൂത്രം ഒഴിച്ചു തിരിച്ചു ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോയെക്കും ആകെ തളർന്നിരുന്നു ഒറ്റ കയ്യ് മാത്രം ഉള്ളതും പ്രശ്‌നമായി . ഇറങ്ങിയപ്പോ തന്നെ
അവൾ വന്നു പിടിച്ചു എന്നെ ബെഡിൽ കൊണ്ട് കിടത്തി ട്രിപ്പ്‌ ഒന്ന് കൂടെ കുത്തി.കിടന്നപ്പോ ഒന്ന് കൂടെ സുഖമായി.പടച്ചോനെ എന്താ പറ്റിയത്. കുറച്ചു നേരം അങ്ങനെ കിടന്ന് അറിയാതെ മയങ്ങിപ്പോയി പിന്നെ എണീക്കുമ്പോൾ അടുത്ത് ഡോക്ടർ ഉണ്ടായിരുന്നു.അവൾ എന്തൊക്കെയോ ഡോക്ടറിന് പറഞ്ഞു കൊടുക്കുന്നുണ്ട്. കണ്ടിട്ട് എന്റെ കുറ്റം ആവും. അവൾക്ക് ഇപ്പോഴും ദേഷ്യം ഉണ്ട്. ദേഷ്യം ഉണ്ടെങ്കി വീട്ടിൽ പോയി ഇരുന്നാൽ പോരെ ഇവിടെ കഷ്ടപ്പെട്ട് നിന്ന് എന്നെ നോക്കുന്നത് എന്തിനാ. അവസാനം ഡോക്ടർ എന്റെ നേരെ ചെരിഞ്ഞു എന്റെ ചെവിയിൽ ടോർച് അടിച്ചു നോക്കി.പിന്നെ എന്നോട് ഡോക്ടർ പറയുന്നത് കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്ക് കേൾക്കുന്നുണ്ടായിരുന്നത് കൊണ്ട് ഞാൻ കേൾക്കുന്നുണ്ട് എന്ന് പറഞ്ഞു. എന്റെ മുറിവ് ഇല്ലാത്ത ഭാഗത്തെ ചെവി പൊത്തി പിടിച്ചു കേൾക്കാൻ പറഞ്ഞു അങ്ങനെ ചെയ്തപ്പോൾ കേൾക്കുന്നുണ്ട് പക്ഷെ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല. ഒരു പര പര പിന്നെ കയ്യ് എടുക്കാൻ പറഞ്ഞു. അവസാനം ഞങ്ങളോട് രണ്ടാളോടും സംസാരിക്കാൻ തുടങ്ങി.
“ലുക്ക്‌ മിസ്റ്റർ ആൻഡ് മിസിസ് സഹൽ ഇപ്പൊ സഹലിന്റെ നില അധികം സീരീയസ് അല്ലെങ്കിലും പ്രോപ്പർ ട്രീറ്റ്മെന്റ് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ കേൾവിക്ക് തകരാർ വരാൻ ചാൻസ് ഉണ്ട്. തലയുടെ ഒരു സൈഡിൽ കിട്ടുന്ന ഇഞ്ചുറികളുടെ ഒരു ഭാഗം തന്നെ ആണ് ഇത്. ഇന്റെര്ണല് ഇയറിനു വരുന്ന ഡാമേജ്.സഹലിന്റെ കാര്യത്തിൽ അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.ഇതിനു പല വാരിയെഷൻസ് ഉണ്ട്. അതിൽ മൈൽഡ് ആയിട്ടുള്ളതാണ് സഹലിനുള്ളത്. അതികം ചെറുതും അല്ല എന്നാൽ അത്രക്ക് വലിയ ഡാമേജും അല്ല. സത്യം പറഞ്ഞാൽ ഭാഗ്യമാണ്. ചെവിയിലെ കേടുപാടുകൾ റിസ്റ്റോർ ചെയ്യാൻ പാട് ആണ്. ഇപ്പൊ വലിയ പ്രശനങ്ങൾ ഒന്നും ഇല്ല. കുറച്ചു കാലത്തേക്ക് ശ്രേദ്ധിച്ചാൽ മതി. അധികം ഉച്ചയുള്ള ശബ്ദങ്ങൾ കേൾക്കാകാതിരിക്കാൻ ശ്രെദ്ധിക്കുക. ആഴ്ചയിൽ വന്നു ent ഡോക്ടറിനെ കണ്ട് ചെക്ക് അപ്പ്‌ ചെയ്യണം.ഇപ്പൊ പനി ഉള്ളതായി കാണുന്നുണ്ട് അത് നല്ല ലക്ഷണമല്ല. അത് മാറിയിട്ട് ഡിസ്ചാർജ് ആകുന്നതായിരിക്കുംനല്ലത്.അതിനനുസരിച്ചുള്ള മെഡിക്കേഷനും അവർ പ്രൊവൈഡ് ചെയ്യും. ആക്സിഡന്റ് കേസുകളിൽ ഇത് സാധരണ ആണ്.ഇത് ബോഡി തന്നെ ക്യൂർ ചെയ്തോളും ഇച്ചിരി അസിസ്റ്റൻസിന്റെ ആവിശ്യമേ ഒള്ളു. പക്ഷെ കംപ്ലീറ്റ് ആയിട്ടുള്ള റസ്റ്റ്‌ ആവുശ്യമാണ്. ബാലൻസ് ഇല്ലായ്മ ഈ കണ്ടിഷനിന്റെ ഭാഗമാണ്. തലവേദനയും ഛർദിലും ചെവിവേദനയും വരാം. ഇതിനെല്ലാം മരുന്ന് തരുന്നതായിരിക്കും. അപ്പൊ ശെരി പിന്നെ കാണാം ”
ഇത്രയും പറഞ്ഞു ഡോക്ടർ പോകാൻ ഒരുങ്ങി.റൂട്ടിൻ ചെക്കപ്പിന് വന്നതാണെന്ന് തോന്നുന്നു.
“ഡോക്ടർ, ഹിയറിങ്ങ് എയ്ഡ്‌സിന്റെ ആവുശ്യം ഉണ്ടാകുമോ..?”
അവളാണ് ചോദിച്ചത്
“ഇല്ല. ഇത് രണ്ടു മൂന്ന് ആഴ്ച കൊണ്ട് ശെരി ആകും. വലിയ ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ ശ്രേദ്ധിച്ചാൽ മതി”
സമാധാനം.
“ഈ ബാലൻസിന്റെ പ്രോബ്ലം എപ്പോഴാ ശെരി ആക..?”
ഇത് ചോദിച്ചത് ഞാൻ ആണ്.
“അത് രണ്ടു ദിവസത്തിനകം ശെരിയാകും. പെട്ടെന്ന് വലിയ ശബ്ദം വല്ലതും കെട്ടായിരുന്നോ..?”
ഞാൻ അവളെ ഒന്ന് നോക്കി.ഒച്ച വച്ചു എന്റെ ചെവിയും പൊട്ടിച്ചു എന്നോട് ദേഷ്യം പിടിച്ചു നിക്കുന്നുണ്ട്.
“അപ്പൊ പറഞ്ഞു വന്നത് ഇത് ശെരി ആകും വരെ കെയർഫുൾ ആയിരിക്കണം. വലിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ വീണ്ടും ഇങ്ങനെ ആയേക്കാം അത് ചിലപ്പോൾ പ്രശ്നമാകും.”
ഇത്രയും പറഞ്ഞു ഡോക്ടർ ഇറങ്ങി പോയി. ഈശ്വര അന്ധനയോ ഞാൻ അതോ ഇനി ബധിരനാണോ..?. അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി നിക്കുന്നുണ്ട് എന്താണാവോ മനസ്സിൽ. ഞാൻ കണ്ണടച്ച് കൈ കണ്ണിന്റെ മുകളിൽ വച്ചു. രണ്ടു ദിവസം എണീക്കണമെങ്കിലും ബാത്റൂമിൽ പോണമെങ്കിലും എല്ലാം എനിക്ക് വേറെ ഒരാളുടെ സഹായം വേണം.ഒരു നേഴ്സ് വന്നു ഒരു പഞ്ഞിയിൽ എന്തോ മരുന്ന് വച്ചു ചെവിയിൽ കുത്തി കയറ്റി പോയത് ഞാൻ അറിഞ്ഞു. ഇനി ക്ഷീണവും ഇതിന്റെ ഭാഗമാണോ ആവോ. അങ്ങനെ കിടന്ന് പിന്നേം ഉറങ്ങി. പിന്നെ എണീക്കുന്നത് മരിയ എന്നെ തട്ടി വിളിച്ചപ്പോൾ ആണ്.
“എന്താ..?”
“ഭക്ഷണം കഴിക്ക് ”
“എനിക്ക് വേണ്ട ”
“ഭക്ഷണം കഴിച്ചിലേൽ ഇത് മാറാൻ പോണില്ല. എത്ര ദിവസം ഇങ്ങനെ കിടക്കാൻ ആണ് പ്ലാൻ..?”
“ഓ പിന്നെ ഭക്ഷണവും ചെവിയും തമ്മിൽ എന്താ ബന്ധം ”
“ഞാൻ ഡോക്ടറിനെ വിളിക്കണോ…?”
“വേണ്ട, ഞാൻ കഴിച്ചോളാം ”
ഇവക്ക് എന്നോടുള്ള പേടി ഒക്കെ പോയോ..?. അങ്ങനെ വരാൻ സമ്മതിച്ചൂട. ഇവിടുന്ന് എണീച്ചിട്ട് എന്തേലും കാണിക്കണം. ഞാൻ പതിയെ എഴുന്നേറ്റ് ഇരുന്നു. അവൾ ബാക്കിൽ തലയിണ വച്ചു തന്നു. ഇരുന്നപ്പോൾ തന്നെ ഭൂമി മൊത്തം അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന പോലെ തോന്നി. മൈര്.
അവൾ ഒരു സ്പൂണിൽ ഏന്തോ എന്റെ നേരെ നീട്ടി.ഞാൻ നോക്കുമ്പോൾ ചെറിയരി കഞ്ഞിയായിരുന്നു. അത് കണ്ടപ്പോൾ ശെരിക്കും എനിക്ക് കരച്ചിൽ വന്നു. ഇതെനിക്ക് ഇഷ്ടല്ല. ഞാൻ വാ തുറക്കാത്തത് കണ്ട് അവൾ ചോദിച്ചു.
“എന്തേ ഇഷ്ടല്ലേ..?”
ഞാൻ ഇല്ലെന്ന് ചൂമൽകൂച്ചി പറഞ്ഞു.
“ഇതേ കഴിക്കാൻ പറ്റു. ചവക്കാൻ പറ്റില്ല. രണ്ടു ദിവസത്തേക്ക് കുറച്ചു കൂടുതൽ ശ്രെദ്ധിക്കണം.”
അവസാനം വേറെ നിവർത്തി ഒന്നും ഇല്ലാതെ അത് തന്നെ കുടിച്ചു.അച്ചാറും ഉണ്ടായിരുന്നു. അത് കൊണ്ട് അതികം കുഴപ്പം ആയില്ല.ഇങ്ങനെ ഒരാൾ എന്നെ പരിചരിക്കുന്നത് കുറച്ചു കാലമായി അറിയാത്തതു കൊണ്ട് കുറച്ചു ജ്യാളിത ഉണ്ടായിരുന്നു. ആദ്യം അവൾ തൊട്ടു കൂട്ടി തന്ന അച്ചാർ നക്കാനൊക്കെ മടി ഉണ്ടായിരുന്നെങ്കിലും കുടിച്ചു കുറച്ചായപ്പോ മാറി . കഞ്ഞി കുടിക്കാൻ തുടങ്ങിയപ്പോഴാ എത്ര വിശപ്പുണ്ടായിരുന്നു എന്നറിഞ്ഞത്.ഇവൾ ഈ കാണിക്കുന്നതൊക്കെ കണ്ട് വീണ്ടും അവളോട് സ്നേഹം തോന്നുവോ എന്ന് ഞാൻ ശങ്കിച്ചു പക്ഷെ അവൾ വിളിച്ചു പറഞ്ഞതൊക്കെ ഓർത്തപ്പോൾ ഇല്ല എന്ന് മനസിലായി. അവൾ തന്നെയാ പറഞ്ഞെ അവൻ വന്നായിരുന്നേൽ എന്നെ വിളിക്കില്ലായിരുന്നു എന്ന്. അങ്ങനെ ഒരുത്തന്റെ നിഴലായി ജീവിക്കാൻ ഒന്നും എന്നെ കിട്ടില്ല. ഇനി അത് എത്ര വേദന തരുന്നുണ്ടേലും. അവൾ വിളിച്ചു പറഞ്ഞതെല്ലാം ഞങ്ങൾ രണ്ടുപേരും മനഃപൂർവം സംസാരിക്കാതിരിക്കുന്ന പോലെ തോന്നി. രണ്ടു പേരുടെയും മനസ്സിൽ എല്ലാം ഉണ്ടായിരുന്നെങ്കിലും അതിനെ കുറിച് സംസാരിക്കാൻ രണ്ടു പേരും ഒരുക്കമല്ലായിരുന്നു.അതുകൊണ്ട് രണ്ടുപേരും അതിനെ കുറിച് മിണ്ടിയില്ല. കഞ്ഞി എല്ലാം കുടിച്ചു പിന്നേം കിടന്നു. ഇപ്പൊ സമയം ഉച്ച കഴിഞ്ഞിട്ടുണ്ട്. അവൾക്ക് ഇപ്പൊ എവിടുന്നാ കഞ്ഞി കിട്ടിയേ.
“മരിയ നീ വീട്ടിൽ പോയോ..?”
“ആഹ് പോയി പെട്ടെന്ന് തിരിച്ചും വന്നു ”
“എങ്ങനെ..?”
“നിന്റെ കാർ എടുത്തു”
“എന്നെ എങ്ങനെയാ ഇവിടെ എത്തിച്ചേ..?”
“ഞാൻ വിളിച്ചപ്പോ ജീന ചേച്ചിയും ചേട്ടനും വന്നു.ഇവിടെ ഉണ്ടായിരുന്നു. ഞാൻ അവരെ വീട്ടിൽ കൊണ്ടാക്കാന പോയെ. അപ്പൊ ഇതും വച്ചു കൊണ്ട് വന്നു. നിനക്ക് ഞാൻ ഡ്രസ്സ്‌ കൊണ്ട് വന്നിട്ടുണ്ട്.”
“മ്മ് thanks ”
അവൾ അതിന് ഒന്നും പറഞ്ഞില്ല. ഞാൻ പിന്നേം കൈ കണ്ണിന്റെ മുകളിൽ വച്ചു കിടന്നു. ഇത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല അവളുടെ കെയർഓഫിൽ ഇങ്ങനെ നിക്കുന്നത്.പക്ഷെ ഇത് അവൾക്ക് നല്ലോണം പറ്റുന്നുണ്ട്. എന്റെ ബലഹീനത ആസ്വദിക്കുവാണോ..?. എനിക്ക് പിന്നേം മൂത്രം ഒഴിക്കാൻ മുട്ടി. പടച്ചോനെ പരീക്ഷിക്കുന്നതിന് ഒരു പരുതി ഇല്ലേ. അവസാനം ഇനി പിടിച്ചു വക്കാൻ പറ്റില്ല എന്ന് കണ്ടപ്പോൾ മാനക്കേട് മറന്നു അവളോട് തന്നെ ചോദിച്ചു. ഞാൻ എണീറ്റു നിന്നപ്പോ തന്നെ വീഴാൻ പോയി. രക്ഷയില്ല. അവൾ തന്നെ താങ്ങി ബാത്റൂമിൽ എത്തിച്ചു.അവളെ പുറത്തു നിറുത്തി അകത്തു കയറിയത് ഓർമ ഉണ്ട്. പിന്നെ ആകെ നനഞ്ഞു അകത്തു കിടക്കുന്നുണ്ട്. അവൾ വാതിൽ തള്ളി തുറന്ന്
അകത്തു കയറി വന്നു എന്നെ പിടിച്ചു എണീപ്പിക്കാൻ നോക്കി. എനിക്ക് അറച്ചിട്ട് ഛർദിക്കാൻ എല്ലാം വരാൻ തുടങ്ങി.
അവൾ എന്നെ പിടിച്ചു പുറത്തേക് കൊണ്ട് പോകാൻ നോക്കിയപ്പോ ഞാൻ ബലം പിടിച്ചു നിന്നു.
“വാ സഹലെ ഞാൻ പിടിച്ചിട്ടുണ്ട് വീയില്ല ”
അവളുടെ ശബ്ദം ടെൻഷൻ നിറഞ്ഞതായിരുന്നു പക്ഷെ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ.
“എനിക്ക് കുളിക്കണം!”
“എന്ത്..?”
“എനിക്ക് കുളിക്കണം……!”
“സഹലെ കളിക്കല്ലേ നിന്റെ ചെവിയിൽ മരുന്ന് വച്ചിട്ടുണ്ട് തലയിൽ കെട്ട് ഉണ്ട് കയ്യിൽ പ്ലാസ്റ്ററും ഉണ്ട് ഇപ്പൊ എങ്ങനെ കുളിക്കാനാ ”
“എനിക്ക് ഇപ്പൊ കുളിക്കണം..!”
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എനിക്കെന്താ വട്ടായോ എന്നായിരിക്കും വിചാരിക്കുന്നത്. എനിക്ക് ഇപ്പൊ കുളിക്കണം.അവസാനം അവൾ പറഞ്ഞു.
“ഞാൻ കുളിപ്പിച്ച് തരാ ”
“വേണ്ട എന്നെ ഇവിടെ ഇരുത്തിയ മതി ഞാൻ കുളിച്ചോളാം”
“പറ്റില്ല. ഇനിയും വീഴും ”
“ഇരിക്കുന്നോടുത് ഞാൻ എങ്ങനെ വീയും. എനിക്ക് കുളിക്കണം. സംസാരിച്ചു നിക്കാണ്ട് ഒരു സ്റ്റൂൾ എടുത്തോണ്ട് വാ പ്ലീസ്‌ ”
അവൾ എന്നെ ഒരു ഭിത്തിയിൽ ചാരി വച്ചു പുറത്തേക്ക് പോയി അപ്പൊ തന്നെ തിരിച്ചു വന്നു പറഞ്ഞു അവിടെ എവിടേം സ്റ്റൂൾ ഇല്ല എന്ന്.
“എനിക്ക് ഇപ്പൊ കുളിക്കണം.”
“അതിനു ഞാൻ എന്താ ചെയ്യാ ”
“എനിക്കറിയില്ല എനിക്കിപ്പോ കുളിച്ചേ പറ്റു ”
“അതാ ഞാൻ പറഞ്ഞെ ഞാൻ കുളിപ്പിച്ച് തരാ ”
“പറ്റൂല്ല ”
“എന്നാ ആ ക്ലോസറ്റ് മൂടി അതിൽ ഇരുന്നോ ”
എനിക്ക് ആ ഐഡിയ അത്രക്ക് പറ്റിയില്ല. പക്ഷെ വേറെ വഴിയില്ല. എനിക്ക് എന്നെ തന്നെ മണക്കുന്നുണ്ട്. ഛർദിക്കാൻ വരാനും തലചുറ്റാനും എല്ലാം തുടങ്ങി.പക്ഷെ ഞാൻ കടിച്ചു പിടിച്ചു നിന്നു. ഞാൻ അങ്ങനെ വലിയ വൃത്തി ഉള്ള ആൾ ഒന്നും അല്ല എന്നാലും ഇതെല്ലാം ലൈൻ ക്രോസ്സ് ആകും.
“നീ പുറത്തു പൊക്കോ”
“ഞാൻ പിടിച്ചു ഇരുത്തി തരാം ”
ഞാൻ ഒന്നും പറഞ്ഞില്ല. ഇങ്ങനെ അവളുടെ സഹായം നോക്കി നിൽക്കാൻ നല്ല മനപ്രയാസം ഉണ്ട് ഇങ്ങനെ ബാത്‌റൂമിലെ വെള്ളത്തിൽ കുളിച്ചു നിക്കാൻ അറപ്പും ഉണ്ട്. ആകെക്കൂടെ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ.അവൾ വന്നു എന്റെ ടി ഷർട്ട്‌ പൊക്കാൻ തുടങ്ങി ഞാൻ അപ്പൊ തന്നെ കയ്യിൽ കയറി പിടിച്ചു.
“എന്താ ചെയ്യണേ. ഞാൻ കുളിച്ചോള പ്ലീസ്‌ ആ ക്ലോസേറ്റ് മൂടി അതിന്റെ മേലെ ഇച്ചിരി വെള്ളം ഒഴിക്ക് അതിൽ ഇരുന്നു കുളിച്ചോളാം ”
“ഡ്രസ്സ്‌ ഇട്ടാണോ കുളിക്കാൻ പോണേ..?”
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ”
അവസാനം അവൾ ടി ഷർട്ടിന്ന് പിടി വിട്ടു.അവിടെയുള്ള ബക്കറ്റിൽ വെള്ളം നിറച്ച പാട്ട കൊണ്ട് ആ ക്ലോസേറ്റ് കഴുകി.
“Thanks പൊക്കോ. ഞാൻ നോക്കിക്കൊള്ളാം.”
“മ്മ് ”
അവളൊന്നു മൂളി എന്നെ പിടിച്ചു ക്ലോസെറ്റിൽ ഇരുത്തി പുറത്തിറങ്ങി വാതിൽ ചാരി വച്ചു. മുഴുവനും ചാറിയില്ല.
“അത് മുഴുവൻ അടക്ക്‌ മരിയ “
അവൾ അത് മുഴുവൻ അടച്ചു ഞാൻ ഡ്രസ്സ്‌ എല്ലാം ഒറ്റ കൈ വച്ചു കഷ്ടപ്പെട്ട് ഊരി ദേഹത്തു വെള്ളം ഒഴിക്കാൻ തുടങ്ങി. ബോക്സർ മാത്രം ഊരിയില്ല. എന്തോ വാതിൽ അടക്കാത്തത് കൊണ്ട് നാണം പോലെ. അല്ലേലും എനിക്ക് പണ്ട് മുതലേ ഒടുക്കത്തെ നാണം ആയിരുന്നു. ഞാൻ കഴിയുന്ന വിധത്തിൽ വെള്ളം കെട്ടിലും മുറിവിലും ഒന്നും ആകാതെ വെള്ളം ഒഴിച്ച് അവിടെ കണ്ട സോപ്പ് കഴുകി ഉപയോഗിച്ചു കുളിച്ചു. ഏകദെശം ഇരുപതു മിനിറ്റോളം കുളിച്ചു. അവസാനം തുടക്കാൻ വേണ്ടി നോക്കുമ്പോൾ ആണ് നോക്കുന്നത് തോർത്ത്‌മുണ്ട് ഇല്ല. ഇനി അവളെ വിളിക്കേണ്ടി വരും. മൈര്. ഇതിനൊരു ആന്ധ്യവും ഇല്ലേ പടച്ചോനെ .
“മരിയ”
“ആ….”
അവൾ പുറത്തു തന്നെ ഉണ്ട്.
“തോർത്തുമുണ്ട് ഉണ്ടോ..?”
“സോറി ഞാൻ തരാൻ മറന്നു ഇപ്പൊ കൊണ്ട് വര ”
അവൾ റൂമിലേക്കു വേഗം നടക്കുന്നത് ഞാൻ കേട്ടു. കുറച്ചു സമാധാനം ആയി പക്ഷെ അധിക നേരം നീണ്ടു നിന്നില്ല. അവൾ തോർത്ത് കൊണ്ട് വന്നു വാതിലിക്കൽ നിന്ന് ചോദിച്ചു എങ്ങനെയാ തരേണ്ടത് എന്ന്. എനിക്ക് എണീക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഇപ്പൊ കുറെ കൂടെ സ്റ്റെടി ആയിട്ടുണ്ട് പക്ഷെ ഒരു തവണ കൂടെ വീണാൽ പിന്നെയും കുളിക്കേണ്ടി വരും.ഞാൻ ആകെ തളർന്നു പോയി. എല്ലാം കൂടെ ഇടിച്ച ഒപ്പം വരുന്നേ.
“എനിക്ക് എണീക്കാൻ പറ്റൂല്ല ഇങ്ങോട്ട് കൊണ്ട് വാ.”
ബ്രിഫ് ഉള്ളതോണ്ട് അതികം പ്രശനം ഇല്ല. എന്നെ കാണുന്നതല്ല എന്റെ പ്രശ്നം എന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നതാണ് പ്രശനം. അവൾ വാതിൽ തുറന്ന് അകത്തു കയറി.അവളുടെ മുഖം ബ്ലാങ്ക് ആയിരുന്നു.അത് കുറച്ചു ആശ്വാസം തന്നു. അവൾ വന്നു തോർത്ത്‌ എടുത്ത് എന്റെ തല തുടക്കാൻ തുടങ്ങി. ഞാൻ ആകെ തളർന്നു ഇരിക്കുകയായിരുന്നു. ഇനി വയ്യ. ഞാൻ അങ്ങനെ നിന്ന് കൊടുത്തു. അവൾ തല തുടക്കാൻ തുടങ്ങി.
“നീ എന്തിനാ എനിക്ക് ഇന്നലെ ബിയർ കൊണ്ട് വന്നു തന്നെ..?”
അവൾ അതിനിടെ ചോദിച്ചു.
ഞാൻ കള്ളം പറഞ്ഞില്ല.
“എനിക്ക് സംസാരിക്കാൻ….സത്യം ആണ് കേൾക്കുന്നെ എന്നറിയാൻ എന്റെ കയ്യിൽ വേറെ ഐഡിയ ഒന്നും ഇല്ലായിരുന്നു. പക്ഷെ പറഞ്ഞു പറഞ്ഞു കുടിച്ചു കുടിച്ചു ഞാൻ ആദ്യം മാൽ ആയിപ്പോയി.”
അവൾ തല തുടച്ചു ചെവി എല്ലാം തുടക്കുകയായിരുന്നു ഇപ്പൊ.
“മരിയ സോറി ”
ഞാൻ പറഞ്ഞു. ഇനി എന്ത് നോക്കാൻ. ഇത്രേം താന്നു ഞാൻ ഇനി അവളുടെ മുമ്പിൽ ഇരിക്കാൻ ഇല്ല. അതും കൂടെ അങ്ങ് പറഞ്ഞേക്കാം.
“എന്തിന് ”
ഞാൻ കണ്ണടച്ചു ഇരുന്നു.അവൾ എന്റെ പുറവും നെഞ്ചും എല്ലാം തുടക്കുന്നുണ്ട്.
“ഇന്ന് രാവിലെ ഞാൻ അതൊക്കെ പറഞ്ഞതിന്. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കൻ വേണ്ടി പറഞ്ഞതാ. എന്റെ ബുദ്ധി വിമാനം ആണേ… അതുകൊണ്ട് ചിലപ്പോ ചിലപ്പോ ഇങ്ങനത്തെ വാണം വിട്ട ഐഡിയ എല്ലാം കിട്ടും. അല്ലാതെ ഞാൻ നിന്നെ ഇപ്പൊ വേശ്യ ആയി ഒന്നും കാണുന്നില്ല. ഉണ്ടായിരുന്നു ഞാൻ കള്ളം പറയുന്നില്ല. പക്ഷെ ഇപ്പൊ ഇല്ല. നിന്നോട് സ്നേഹം ഉണ്ടെന്നൊന്നും അല്ല പറഞ്ഞത് പക്ഷെ നീ എന്നോട് ചെയ്തതിന് നിനക്ക് നിന്റെതായ കാരണങ്ങൾ ഉണ്ടായിരുന്നു എന്ന് മനസിലായി വരുവാണ്.പക്ഷെ ക്ഷമിച്ചു എന്നൊന്നും വിചാരിക്കേണ്ട.”
അവൾ കുറച്ചു നേരം സൈലന്റ് ആയിരുന്നു. ഇപ്പൊ മുകൾ ഭാഗം എല്ലാം ഏകദേശം മുഴുവൻ ആയി തോർത്തി. തണുക്കുന്നുണ്ട്. പനി ഉണ്ടെന്ന് തോന്നുന്നു.
“എത്ര മനസിലായി..?”
അവൾ അവസാനം ചോദിച്ചു.
“കുറച്ച്..”
“മ്മ്”
“നിനക്ക് എന്നോട് ദേഷ്യം ഇല്ലേ..?”ഞാൻ ചോദിച്ചു
“കൊല്ലാനുള്ള ദേഷ്യം ഉണ്ട്.”
“മ്മ്..”
ഞാൻ ഒന്ന് മൂളി.സ്വാഭാവികം…പിന്നെ ഒന്നും പറഞ്ഞില്ല ദേഹം മൊത്തം തുടച്ചു തന്നു. പയ്യെ എണീറ്റു അരയിൽ തോർത്തു ചുറ്റി ഞങ്ങൾ റൂമിലേക്കു വന്നു.ഞാൻ ബെഡിൽ ഒരു അറ്റത്ത് ഇരുന്നപ്പോ അവൾ എനിക്ക് ഇടാൻ ഒരു പുതിയ ബോക്സറും ടി ഷർട്ടും ട്രൗസറും എടുത്ത് തന്നു. ഞാൻ അവളോട് പുറത്തേക്കിരിക്കാൻ പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ അവൾ പുറത്തേക്ക് പോയി. ഞാൻ അവിടെ ഇരുന്ന് കൊണ്ട് തന്നെ ഡ്രസ്സ്‌ എല്ലാം മാറി മുണ്ടും, ഇട്ടിരുന്ന ബോക്സറും നിലത്തേക്ക് തന്നെ ഇട്ടു ബെഡിൽ കയറി കിടന്നു. ഇപ്പൊ നന്നായി തണുക്കുന്നുണ്ട്. നല്ല ക്ഷീണവും ഉണ്ട് പനിയുണ്ടാകും. കയറി കിടന്നപ്പോ തന്നെ നല്ല സുഖം തോന്നി.അവളെ ഇനി ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അങ്ങനെ കിടന്നു ഉറങ്ങി. രാത്രി അവൾ വിളിച്ചു പിന്നേം കഞ്ഞി തന്നു. അവളും ആ കഞ്ഞി തന്നെ കുടിച്ചു അധികം ഒന്നും സംസാരിച്ചില്ല. ഒന്നും സംസാരിക്കാനും ഇല്ലായിരുന്നു.അങ്ങനെ അവിടെ കിടന്ന് പിന്നെ വീട്ടിൽ എത്തിയത് മൂന്ന് ദിവസം കഴിഞ്ഞാണ്. അവിടെ നിന്ന അത്രയും സമയം എന്റെ കാര്യങ്ങൾ മുഴുവൻ നോക്കിയത് അവൾ ആണ്.അവൾക് യാതൊരു വിധ മടിയും ഇല്ലായിരുന്നു എന്നെ നോക്കാൻ.രണ്ടു ദിവസം കൊണ്ട് ബാലൻസ് ശെരിയായി ബാക്കി സമയം ഞാൻ തന്നെ ആണ് എന്റെ കാര്യങ്ങൾ ചെയ്തത്. എന്നാലും ആശുപത്രികളിൽ ഒറ്റക്ക് കിടന്ന് ധാരാളം അനുഭവിച്ചിട്ടുള്ള ആൾ ആയത് കൊണ്ട് അതൊരു ആശ്വാസമായിരുന്നു. അവളെ ഞാൻ അതൊന്നും അറിയിച്ചില്ല. ഒരു ഗ്യാപ് ഇട്ടു തന്നെ ആണ് ഞങ്ങൾ നിന്നിരുന്നത്. ഇപ്പൊ എനിക്ക് മാത്രം അല്ല അവൾക്കും എന്നോട് ദേഷ്യം ഉണ്ട്. എന്തിനാണോ എന്തോ. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമുണ്ടായത് കൊണ്ട് അധികം സംസാരം ഒന്നും ഇല്ലായിരുന്നു. എന്നാലും അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും ആവുശ്യം വന്നാൽ ഞങ്ങൾ ഒന്നിച്ചു തന്നെ ചെയ്യും. ഒരു തരം പാർട്ണർസ് അത്ര തന്നെ. മൂന്നാമത്തെ ദിവസം വീട്ടിലേക്ക് എന്നെ ഡ്രൈവ് ചെയ്തത് അവൾ ആണ്. അത് എനിക്ക് പിടിച്ചില്ല. എന്റെ കാർ ഞാൻ അല്ലാതെ വേറെ ഒരാൾ ഓടിക്കുന്നത് എനിക്ക് ഇഷ്ടമില്ല. പക്ഷെ ഞാൻ ഓടിക്കുന്നത് ഞങ്ങളുടെ രണ്ട് പേരുടെയും ജീവന് ആപത്ത് ആയതുകൊണ്ട് ഞാൻ ഓടിച്ചില്ല. നോക്കി ഇരിക്കാനെ കഴിഞ്ഞൊള്ളൂ.വീട്ടിൽ എത്തി കയറിയതും ജീന ചേച്ചി വന്നു കാര്യങ്ങൾ എല്ലാം ചോദിച്ചു പോയി. ഇപ്പൊ ആരുടേം സഹായം ഇല്ലാതെ നടക്കാൻ എല്ലാം പറ്റുന്നുണ്ട്. എന്നാലും ഞാൻ നടക്കുമ്പോയൊക്കെ അവൾ നിഴൽ പോലെ എന്റെ പിന്നാലെ ഉണ്ട്. അത് എന്നെ ചെറുതായി ഇറിറ്റേറ്റ് ചെയ്തു. ഒന്നാമത് വേറെ ഒരാളുടെ സഹായത്തിൽ കഴിഞ്ഞു ശീലം ഇല്ലാത്തതാണ്. അതും ആയി ഇപ്പൊ സ്വന്തം കാലിൽ നിക്കുമ്പോയും ഇങ്ങനെ വരുമ്പോ എന്നെ കളിയാക്കുന്ന പോലെ ഫീൽ ചെയ്തു പക്ഷെ ഒന്നും പറഞ്ഞില്ല. ചെയ്തതിന് നന്ദി വേണമല്ലോ. റൂമിൽ എത്തി ബെഡിൽ കിടന്നപ്പോൾ അവൾ ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ കയറി.ഞാൻ അപ്പൊ തന്നെ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി ഫോൺ എടുത്ത് എനിക്ക് വേണ്ട നമ്പറിലേക്ക് കാൾ ചെയ്തു.രണ്ടു റിങ് അടിച്ചപ്പോൾ തന്നെ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *