ആന്മരിയ – 9 Like

“ഹലോ പുതുമണവാള. ഇപ്പോഴാണോ വിളിക്കാൻ സമയം കിട്ടിയേ ”
“സോറി ഡി നക്കറിയാലോ അത്ര പൊറാട്ടയും ബീഫും അല്ലായിരുന്നു ഞങ്ങൾ. എനിക്ക് അവളോട് ദേഷ്യവും അവൾക്ക് എന്നോട് പേടിയും ആയിരുന്നു. എല്ലാം ഒന്ന് കലങ്ങി തെളിയണ്ടെ ”
“എന്നിട്ട് കലങ്ങി തെളിഞ്ഞ..?”
“ഇല്ല എനിക്ക് തോന്നുന്നില്ല തെളിയും എന്ന്. ഞാൻ അവളെ ഇവിടെ കൊടുന്നു ബലമായിട്ട് ഒന്ന് രണ്ടു വട്ടം കയറി പിടിക്കുക എല്ലാം ചെയ്തു.”
അവൾ കുറച്ചു നേരം സൈലന്റ് ആയി. ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം അതിനു മുമ്പ് ശാന്തമാക്കണം.
“കയറിപിടിച്ചു എന്ന് പറഞ്ഞാൽ അങ്ങനെ മുഴുവനായും ഒന്നും ഇല്ല. ഞാൻ എന്റെ ദാഹം മാറ്റാൻ അപ്പോഴും ഇപ്പോഴും ഓരോ ഉമ്മയും പിടുത്തവും ഒക്കെ അല്ലാതെ ഒന്നും അല്ല. ഒന്നുല്ലേലും അവളെ കൂടെ കിടത്തുന്നത് എത്ര കൊല്ലം സ്വപ്നം കണ്ടതാ. പിന്നെ അവൾ എന്നോട് ചെയ്തത് ഫെയർ അല്ല എന്ന് നീ തന്നെ അല്ലെ പറഞ്ഞത് ഞാൻ എന്തേലും ഒന്ന് ചെയ്യണ്ടെടി…”
“മ്മ്..”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. ഇപ്പൊ ജെയിലിൽ കിടന്നേനെ.
“എന്നിട്ട് അവൾ ഇപ്പൊ എവിടെ..?”
“എന്റെ വീട്ടിൽ തന്നെ ഉണ്ട് ”
“എത്ര കാലം ഇങ്ങനെ പോകാനാണ് പ്ലാൻ..?”
“അധിക കാലം ഇല്ല. അത് ഞങ്ങൾ രണ്ടു പേരും തീരുമാനിച്ചതാ.അപ്പോ പോകുന്നതിന് മുമ്പ് എല്ലാം മുതലാക്കാം എന്ന് വച്ചു.”
“എന്നിട്ട് മുതലായോ..?”
“അത്രക്കൊന്നും ആയില്ല.അവൾ മൊത്തത്തിൽ എന്റെ മൈൻഡ് പിടിച്ചു കുലുക്കി കൊണ്ടിരിക്കുവാ. ഒരു തവണ കാണുമ്പോൾ സഹതാപം തോന്നും. പിന്നെ കാണുമ്പോ ദേഷ്യം തോന്നും. പിന്നെ കാണുമ്പോ സ്നേഹം തോന്നും. പിന്നെ കാണുമ്പോ കൊല്ലാൻ തോന്നും അങ്ങനെ അങ്ങനെ. ഒന്ന് മാത്രമേ മാറാതാത്തൊള്ളൂ ”
“എന്ത്..?”
“കാമം. അവളോട് ഒരു വട്ടമെങ്കിൽ ഒരു വട്ടം..”
“മ്മ്..”
അവൾ മൂളുക മാത്രം ചെയ്തു
“ഇപ്പോ എന്തിനാ വിളിച്ചേ..?”
ഞാൻ ഒരു ശ്വാസം വലിച്ചു വിട്ടു.
“എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ആണ് ”
“എന്താ..?”
“നീ അന്ന് മരിയയെ പരിശോധിച്ചിട്ട് എന്തെങ്കിലും എന്നോട് പറയാതെ വിട്ടോ..?”
“ഇല്ല. എന്ത്..?”
“അവൾടെ ജനിടെലിയ നീ പരിശോധിച്ചായിരുന്നോ..?”
അവൾക് കാര്യം മനസിലായിട്ടുണ്ട്. അവൾ പല്ല് കടിക്കുന്നത് എനിക്ക് ഇവിടെ വരെ കേൾക്കാം. അപ്പൊ അവൾ അറിഞ്ഞിട്ടില്ല.
“നീ ചെക്ക് ചെയ്തായിരുന്നോ..?”ഞാൻ വീണ്ടും ചോദിച്ചു
“ഇല്ല. അവൾ സമ്മതിച്ചില്ല. അവിടെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. വാസ് ഷീ റേപ്ഡ്..?”
“മ്മ്…”
പിന്നെ ഒരു ദീർഘ സമയത്തേക്ക് ഞങ്ങൾ രണ്ടു പേരും നിശബ്ദമായിരുന്നു.അവസാനം അവൾ ചോദിച്ചു.
“എന്താ ചെയ്യാൻ പോകുന്നെ…?.”
“ഞാൻ എന്താ ചെയ്യാറ് അത് തന്നെ ”
“നിനക്ക് വട്ടാണ്. അവൾ സത്യമാണ് പറയുന്നത് എന്ന് നിനക്ക് ഉറപ്പുണ്ടോ..?. നിന്നോട് പല തവണ കള്ളം പറഞ്ഞിട്ടുള്ളതാ. അവൾ പറയാനും നീ വിശ്വസിക്കാനും ”
“അല്ല എനിക്ക് തോന്നുന്നില്ല അവൾ കള്ളം പറയുവാണ് എന്ന് ”
“കാരണം..?”
“അത്.. ഞാൻ ദിവസവും കാണുന്നതല്ലേ ”
“നീ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു.”
“അതല്ല എന്റെ പൊന്നെ. അവളെ കാണുന്ന കാര്യമ പറഞ്ഞെ ”
“നിന്റെ പൊന്നോ..?”
“ആരാന്റെ പൊന്ന്. ഓക്കേ..?”
“മ്മ്… ഞാൻ പറയുന്ന ഇത്ര മാത്രമാ അവൾ പറയുന്നത് മൊത്തം വിശ്വസിച്ചു ചാടി പുറപ്പെടണ്ട അന്ന് നിന്നെ കല്യാണത്തിന് വിളിച്ച അന്ന് നീ ഓടി ചെല്ലുന്നതിനു മുമ്പ് ഒന്ന് ആലോചച്ചില്ലേ അത് പോലെ ഒന്ന് ആലോചിച്ചു നോക്ക്. അവളെ റേപ്പ് ചെയ്യപ്പെട്ടതാണെങ്കിൽ അവൾക് അത് കോടതിയിൽ പറയാമായിരുന്നല്ലോ.”
“മ്മ് അത് ഞാൻ ചോദിച്ചതാ. അവൾ പറഞ്ഞു തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിച്ചാൽ കേസ് നീട്ടി വക്കും അതിൽ അവർ രക്ഷപെടും എന്ന് അതുകൊണ്ടാണ് പറയാതിരുന്നേ എന്ന്.”
“എന്നിട്ട് നീ വിശ്വസിച്ചോ…?”
“മ്മ് ”
“കൊള്ളാം. കാര്യം അവൾ പറയുന്നത് ശെരിയാണ്. അത്ര കുറഞ്ഞ സമയം കൊണ്ട് അവർ രക്ഷപ്പെടാൻ നല്ലവണ്ണം കളിച്ചിട്ടുണ്ട്. നമ്മുടെ ഭാഗത്തു നല്ല തെളിവുകൾ ഉള്ളത് കൊണ്ട ഊരിപോന്നത്. എന്നാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ..”
“എന്നോടുള്ള സ്നേഹമോ..?”
“നീ പൊട്ടനാണോ.. അതോ അഭിനയിക്കുവാണോ ”
“നിനക്ക് എന്നെ ഇഷ്ടമായിരുന്നോ..?”
“അയ്യടാ ഇഷ്ടപ്പെടാൻ പറ്റിയ ഒരു സാധനം എനിക്ക് നട്ടെല്ലുള്ളവരെ ആണ് ഇഷ്ടം ”
“ഓ എന്റെ നട്ടെല്ല് നീ കണ്ടിട്ടില്ലേ..?”
“നാലാളെ അടിച്ചിടുന്നവനല്ല നട്ടെല്ലുള്ള ആണ്. നീയൊക്കോ ശിശു ”
“അപമാനിച്ചു കഴിഞ്ഞെങ്കിൽ വച്ചോട്ടെ. പിന്നെ എപ്പോയെങ്കിലും വിളിക്കാണ്ടിരിക്കാം ”
“ഓക്കേ ടാ ബൈ. ഞാൻ പറഞ്ഞത് മറക്കണ്ട ”
“മ്മ് ”
ഞാൻ ഫോൺ വച്ചു.എനിക്ക് ഒരു ഡൌട്ടും ഇല്ല അവൾ കുറച്ചു അൺപ്ലസെന്റ് ആയ അനുഭവങ്ങളിൽ കൂടെ കടന്നു പോയിട്ടുണ്ട് എന്ന്.എന്നാലും എനിക്ക് അവളുടെ വാക്ക് മാത്രം മതിയോ. ഇനിയും മണ്ടൻ ആകണോ. ഒന്ന് ഉറപ്പു വരുത്തുന്നത് നല്ലതല്ലേ. എനിക്ക് സംശയം ഒന്നും ഇല്ല അവളെ അവൻ ഉപദ്രവിച്ചിട്ടുണ്ട് പക്ഷെ ഒന്ന് ഉറപ്പിക്കുന്നത് നല്ലതല്ലേ.എനിക്ക് ആകെ തല പെരുക്കാൻ തുടങ്ങി. വിളിക്കണ്ടായിരുന്നു പുല്ല്.എനിക്ക് ഉറപ്പുണ്ട്.ഞാൻ ദിവസവും കാണുന്നതല്ലേ. എന്നാലും എന്റെ തലയുടെ ഒരു കോണിൽ നിന്ന് ആരോ പറയും പോലെ ഒന്ന് കൂടെ ഉറപ്പിക്കാൻ. ഇനി എങ്ങോട്ട് ഉറപ്പിക്കാൻ. അവിടെ തുറന്ന് പരതി നോക്കാൻ കൂടെ ബാക്കി ഉള്ളു.ഞാൻ തല്ക്കാലം ബോഡി മൊത്തം ശെരിയായിട്ട് ബാക്കി കാര്യങ്ങൾ നോക്കാം എന്ന് തീരുമാനിച്ചു ബെഡിൽ പോയി കിടന്നു. അവൾ ഇപ്പോഴും ബാത്‌റൂമിലാണ് എന്താണാവോ അതിൽ ഇത്ര മാത്രം. ഞാൻ ac ഓൺ ചെയ്തു തണുപ്പ് കൂട്ടി വച്ചു കിടന്ന് ഉറങ്ങി. അവൾ എപ്പോയോ വന്നു എന്റെ സൈഡിൽ തന്നെ കിടക്കുന്നത് ഞാൻ അറിഞ്ഞായിരുന്നു.പക്ഷെ എന്നെ തൊട്ടില്ല. വിട്ടു ആണ് കിടക്കുന്നത്. സ്വാഭാവികം. ഞാൻ പിന്നെയും കിടന്നുറങ്ങി. വലിയ സംഭവം വികാസങ്ങൾ ഒന്നും ഇല്ലാതെ ഒരു ദിവസം കൂടെ കടന്നു പോയി. അന്ന് ഞാൻ കംപ്ലീറ്റ്ലി നിർത്തി വച്ച പഠനം പുനരാരമ്പിച്ചു. പിറ്റത്തെ ദിവസം ഞാൻ നോക്കി വച്ച ഫുട് ബോൾ ഗ്രൗണ്ടിന്റെ ഓണർ വിളിച്ചു രജിസ്ട്രേഷൻ ചെയ്യാം എന്ന് പറഞ്ഞു. എനിക്ക് പോകാൻ കഴിയാത്തത് കൊണ്ട് പേപ്പർസ് എല്ലാം കൊണ്ട്
വീട്ടിലേക്ക് വരാം എന്ന് സമ്മതിച്ചു.വീട്ടിലേക്ക് ഞാൻ ബിസിനസ് കൊണ്ട് വരാറില്ല പക്ഷെ ഇപ്പൊ വേറെ നിവർത്തി ഇല്ല അയാൾക്ക് ഇപ്പൊ പൈസക്ക് അത്യാവശ്യം ആണ്. ഒരു വൈകുന്നേരം ആയപ്പോയെക്കും വീടിന്റെ മുമ്പിലേക്ക് ഒരു ഇന്നൊവേ വന്നു നിന്നു. അതിൽ നിന്നും ഒരു വെളുത്ത തടിച്ച മുഖം മൊത്തം പാടുകൾ ഉള്ള കണ്ടാൽ തന്നെ പേടി ആകുന്ന ആൾ പുറത്തിറങ്ങി.ഞാൻ ഒരിക്കലും ഒരാളുടെ മുഖം നോക്കി വിലയിരുത്താറില്ല. പക്ഷെ എനിക്ക് ആയാൾ ഒരു നല്ല ആൾ അല്ല എന്ന് അപ്പൊ തന്നെ മനസിലായി ഇതിനു മുമ്പ് ഞാൻ ഇയാളെ അല്ല കണ്ടത് ഇയാളോട് മൊബൈലിൽ ആണ് സംസാരിച്ചത്.രണ്ടാമത് ബ്രോക്കർ ആണ്. അയാളെ പരിജയം ഉള്ളതാണ്. മൂന്നാമത് അയാളുടെ പരിജയം ഉള്ള ആരേലും ആകും എന്ന് തോന്നുന്നു.വിട്നെസ്സ് ആയി ഒപ്പിടാൻ ആയിരിക്കും. അവർ കയറി വന്നപ്പോൾ ഞാൻ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു ഹാളിൽ കൊണ്ട് പോയി ഇരുത്തി.
“ഹായ് മിസ്റ്റർ ഹംസ അപ്പൊ എങ്ങനെ ആണ് കാര്യങ്ങൾ”
ഞാൻ ചോദിച്ചു.
“നമ്മൾ മിസ്റ്റർ ഹംസ ഒന്നും അല്ല പുള്ളേ. വെറും ഹംസ വെട്ടിയോരു ഹംസ. പിന്നെ എല്ലാം പറഞ്ഞ പോലെ തന്നെ പൈസ എനിക്ക് റെഡി cash ആയി കിട്ടണം മുഴുവനായും. Cash ആയോ ചെക്ക് ആയോ മതി. അത് വിഷയമില്ല. പിന്നെ എഗ്രിമെന്റ് ഒപ്പിട്ടു കഴിഞ്ഞാൽ ആ സ്ഥലതിന്റെ ഒരു ഉത്തരവാദിത്തവും എന്റെ ആയിരിക്കില്ല. എല്ലാം നിങ്ങൾ ആയി നിങ്ങടെ പാട് ആയി. നമ്മ പോകും. പിന്നെ ഞാൻ ഒരാളെ ജാമ്യം ആയി കൊണ്ട് വന്നിട്ടുണ്ട് അത് പിന്നെ എന്റെ ഡ്രൈവറും വേണമെങ്കിൽ ഇട്ടോളും അതൊന്നും പേടിക്കണ്ട എനിക്ക് വാക്കാണ് വലുത് ഇതിലൊന്നും ഒരു കാര്യോല്ല. ഇതൊക്കെ ഇപ്പളല്ലേ ഇണ്ടായേ. ഇതിനു മുമ്പ് നമ്മൾ എത്ര കച്ചോടം നടത്തിതാ.”
ഓക്കേ ഗുഡ് ഡീൽ.
“ഓക്കേ ഹംസക്ക എല്ലാം പറഞ്ഞപോലെ ഫുൾ എമൗണ്ട് ഞാൻ തരാം പേപ്പർ എല്ലാം ശെരിആക്കി എന്റെ വക്കിലിന്റെ പെർമിഷൻ വാങ്ങാൻ പറഞ്ഞിരുന്നു ശെരിയാക്കിയോ..?”
“ഓ അതൊക്കെ നമ്മൾ ഇടുത്തിക്ക്ണ്. ഇയ്യ് ഒപ്പിട്ട് പൈസ തന്ന മതി.ഇനി വേറെ ആധാരം വേണെങ്കി എഴുതിക. എല്ലാത്തിനും നമ്മളെ കയ്യിൽ ആളുണ്ട് ”
“ഓക്കേ ”
“അല്ല അനക്കെന്താ പറ്റിയെ..? കുറച്ചു മുറിവും ഓടിവും ഒക്കെ കാണുന്നുണ്ടല്ലോ..?”
“അതൊന്നും ഇല്ല ഇക്ക ഒരു ആക്സിഡന്റ്. ആശുപത്രിയിൽ ആയിരുന്നു. ഇന്നലെയാ വീട്ടിൽ വന്നേ ”
“ഓ ആശുപത്രിയിൽ ഒറ്റക്കായിരുന്നോ. ഇവിടെ ആരേം കാണാനില്ലല്ലോ. ഹോം നേഴ്‌സിനെ വല്ലോം വേണോ. എന്ത് വേണമെങ്കിലും ചോദിച്ചാൽ ചെയ്തു തരുന്ന പെടക്കണ പെൺകുട്ടിയോളുണ്ട് വേണ..?”
“വേണ്ട ഇക്ക എന്നെ നോക്കാൻ എനിക്ക് ഭാര്യ ഉണ്ട്. മുകളിലാണ്.”
“എന്നിട്ട് കണ്ടില്ലല്ലോ..?”
“അവൾ ഉറങ്ങുവാകും അറിയില്ല.ഇതൊന്നു വായിച്ചോട്ടെ..?”
“ആ വായിച്ചോ സോറി ”
“മ്മ് ഗുഡ്. പേപ്പേഴ്സ് നോക്കട്ടെ ”
അവർ പേപ്പേഴ്സ് എനിക്ക് തന്നു. എല്ലാം കൃത്യമായി തന്നെ എഴുതിയിട്ടുണ്ട്.ഒപ്പിട്ടാൽ മതി. അത് കഴിഞ്ഞുള്ള പ്രോസീജർസ് എന്റെ വക്കീൽ നോക്കിക്കോളും. ഞാൻ പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ മരിയ സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നു. പകുതി എത്തിയപ്പോഴാണ് അവൾ ഞങ്ങളെ കണ്ടത്. അവൾ റൂമിൽ ആയിരുന്നെന്നു തോന്നുന്നു. ഇവിടെയുള്ള ഒച്ചകൾ അത്രക്ക് അങ്ങോട്ട് കേക്കില്ല. പകുതി എത്തിയത് കൊണ്ട് അവൾക്ക് ഇനി മുകളിലോട്ടും പോകാൻ കഴിയില്ല. അവിടെ തന്നെ എല്ലാരേം നോക്കി പേടിച്ചു നിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളെ താഴേക്ക് വിളിച്ചു.അവൾ പേടിച്ചു പേടിച്ചു എന്റെ അടുത്ത് വന്നു
നിന്നു.
“ഇക്ക ഇതാണ് ഞാൻ പറഞ്ഞ ആൾ ”
“കൊള്ളാലോ മോനെ നല്ല മൊഞ്ച് ഇണ്ടല്ലോ ”
ഞാൻ ഒരു ചെറിയ ചിരി കൊടുത്തു. അയാളുടെ നോട്ടം എനിക്ക് അത്ര പിടിച്ചില്ല. ഒരുതരം നയിക്കൾ ഇറച്ചി കഷ്ണം നോക്കുന്ന പോലെ. ഞാൻ അവളെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ടോപ്പും ലെഗ്ഗിനും ആണ് വേഷം. കുറച്ചു ലൂസ് ആണേലും അവളുടെ ശരീരത്തിന്റെ ഭംഗി അതിനു മറക്കാൻ പറ്റിയിട്ടില്ല. അയാളുടെ നോട്ടം എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്.ഞാൻ പെട്ടെന്ന് അവളോട് ചായ ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക് നടക്കാൻ ഒരുങ്ങി.
“നല്ല ഉരുപിടി ആണ്. വിലയിൽ ഒരു വ്യത്യാസവും കാണില്ല.”
ആയാൽ ഡബിൾ മീനിംഗിലെന്ന പോലെ പറഞ്ഞു. അവൾ കേൾക്കാതിരിക്കാൻ വഴിയില്ല. എൻറെ മുഘഭാവം കണ്ടതും അയാളുടെ വഷളൻ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. ഇനി അയാൾ എന്തേലും പറഞ്ഞ എനിക്ക് ഒറ്റ കൈ മതിയാകും. ഞാൻ പെട്ടെന്ന് ഡോക്യൂമെന്റസ് മുഴുവൻ വായിച്ചു. വായിച്ചു കഴിഞ്ഞപ്പോയെക്കും മരിയ ചായയും ആയി വന്നു.അവളെ കണ്ടാൽ തന്നെ പറയും നന്നായി പേടിച്ചിട്ടുണ്ട്.വേറെ ആണുങ്ങളെ കാണുമ്പോൾ എന്തിനാണ് ഇത്രക്ക് പേടിക്കുന്നത്. ചിലപ്പോൾ അവളെ റേപ്പ് ചെയ്തു എന്ന് പറഞ്ഞത് ശെരിയാകും. അല്ലെങ്കിൽ അറിയാത്ത ഒരാളെ കാണുമ്പോ ഇങ്ങനെ പേടിക്കേണ്ട കാര്യം ഇല്ല. അവൾ ട്രേ ഞങ്ങളുടെ മുമ്പിൽ കൊണ്ട് വന്നപ്പോ അവളുടെ കൈ വിറച്ചു ഗ്ലാസ്‌ എല്ലാം കൂട്ടി മുട്ടുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്നു എണീറ്റു അത് വാങ്ങി തിരിച്ചു പൊക്കോളാൻ പറഞ്ഞു എല്ലാവർക്കും ചായ കൊടുത്ത് അത് ഒപ്പിട്ടു കൊടുത്തു. മുകളിൽ പോയി ചെക്ക് ബുക്ക്‌ കൊണ്ട് വന്നു പൈസയും എഴുതി കൊടുത്തു. പേപ്പേഴ്സ് എല്ലാം ഞാൻ എന്റെ വക്കീലിനെ ഏൽപ്പിക്കാൻ പറഞ്ഞു. കുറച്ചു കൂടെ പണി ഉണ്ട്. അവരെ യാത്ര ആക്കി മരിയയെ തിരഞ്ഞു അടുക്കളയിൽ പോയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു. അടുക്കള വാതിൽ ഉള്ളിൽ നിന്നും കുറ്റി ഇട്ടിരിക്കുവാണ് പുറത്തു പോയിട്ടില്ല പിന്നെ എവിടെ..?. ഞാൻ നേരെ ഹാളിൽ പോയി നോക്കി അവിടെ ഇല്ല. ഇങ്ങോട്ട് വരാൻ ചാൻസ് ഇല്ല ഞങ്ങൾ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നാൽ കൂടെ ഞാൻ മുകളിലും എല്ലായിടത്തും പോയി നോക്കി അവിടെ എവിടെയും ഇല്ല.ഞാൻ പിന്നെയും അടുക്കളയിലേക്ക് തന്നെ വന്നു. ശ്രേദ്ധിച്ചു നോക്കിയപ്പോൾ എവിടെ നിന്നോ അടക്കി പിടിച്ച കരച്ചിൽ കേൾക്കുന്നുണ്ട്. ഞാൻ അതിനെ നോക്കി പോയപ്പോൾ ഫ്രിഡ്ജിന്റെയും കൌണ്ടറിന്റെയും ഇടയിലെ ഇടുങ്ങിയ സ്ഥലത്ത് അവൾ കയറി ഇരിക്കുന്നുണ്ട്. ഞാൻ പെട്ടെന്നു തന്നെ അതിന്റെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു.എന്നെ കണ്ടതും അവൾ കൂടുതൽ ഉള്ളിലേക്ക് വലിഞ്ഞു എന്നെ പേടിയോടെ നോക്കുന്നുണ്ട്. കണ്ണെല്ലാം കരഞ്ഞു ചുമന്നു ഇരിക്കുന്നുണ്ട്. എനിക്കൊരു തേങ്ങയും മനസിലായില്ല ഇവൾ എന്താണ് കാണിക്കുന്നത് എന്ന്. അവിടെ ഇരുന്ന ശ്വാസം പോലും കിട്ടില്ല.
“എന്തിനടി നീ അവിടെ കയറി ഒളിച്ചിരിക്കുന്നെ. ഇറങ്ങി വാ. എന്താ പറ്റിയെ..?”
അവൾ ഒന്നും പറഞ്ഞില്ല. അതിന്റെ ഇടയിൽ എന്നെ പേടിയോടെ നോക്കി ഇരിക്കുവല്ലാതെ ഒന്നും ചെയ്തില്ല. എന്റെ മുഘേത്തേക് തന്നെ ആണ് നോക്കുന്നത്. ഇവക്ക് പ്രാന്താണ്.
“ഡി നിനക്കെന്താ പ്രാന്ത് ഇളകിയോ. ഇറങ്ങി വന്നോ ഇല്ലെങ്കി എന്റെ സ്വഭാവം മാറും. ശ്വാസം മുട്ടി ചാകും പെണ്ണെ.”
അവൾ എന്റെ മുഖത്തേക്ക് നോക്കി നിക്കുക അല്ലാതെ ഒന്നും ചെയ്തില്ല. അവസാനം എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ശ്വാസം നന്നായി വലിച്ചു വിട്ടു അതിന്റെ ഇടക്ക് നാലഞ്ചു തേങ്ങലുകൾ പുറത്തേക്കു വന്നു. അവൾ മെല്ലെ മെല്ലെ അവിടുന്ന് പുറത്തേക്ക് വന്നു. പുറത്തിറങ്ങി നേരെ നിന്ന അവളെ ഞാൻ ഒരു കൈ കൊണ്ട് താങ്ങി. അവൾ ഹാളിലേക് പേടിയോടെ നോക്കുകയല്ലാതെ അവിടുന്ന് അനങ്ങിയില്ല. അവൾ നന്നായി വിറക്കുന്നും ഉണ്ടായിരുന്നു. ഇത്രക്ക് പേടിക്കാൻ ഇതെന്താണ്.
“നിനക്ക് അയാളെ അറിയോ..?”
അവൾ ഇല്ല എന്ന് തലയാട്ടി.അവളുടെ വിറയൽ കൂടി വരുന്നുണ്ട്.ഇനി അവളെ ഇങ്ങനെ നിർതിയിട്ട് കാര്യം ഇല്ല റൂമിൽ കൊണ്ട് പോയി കിടത്തം. ഞാൻ അവളെ ഒറ്റ മോഷനിൽ കയ്യിലേക്ക് എടുത്തു റൂമിലേക്ക് നടന്നു.കയ്യിലെ വേദന എന്നെ തന്തക്ക് വിളിക്കുന്നുണ്ട്.ആദ്യം കിടന്നു പിടഞ്ഞെങ്കിലും അവസാനം അവൾ അടങ്ങി നിന്നു. എന്റെ ദേഹത്തു വേദനിക്കാം പാകത്തിന് ആള്ളി പിടിച്ചു കിടന്നു.
ഞാൻ അവളെ നിലത്തിടും എന്ന് പേടി ഉള്ള പോലെ. അവളുടെ മുഖം അവൾ എന്റെ കഴുത്തിൽ പൂത്തി വച്ചിട്ടുണ്ടായിരുന്നു. അവളുടെ തേങ്ങലും കണ്ണീരിന്റെ നനവും എന്റെ ചങ്കിൽ അറിയുന്നുണ്ട്. ഈശ്വര ഇപ്പൊ ഏതു ആശുപത്രിയില കൊണ്ട് പോക പ്രാന്താശുപത്രിയിലോ. ഞാൻ സ്റ്റെപ് കയറി റൂമിൽ എത്തി അവളെ കിടക്കയിൽ കിടത്തി. അവൾ കിടക്കയിൽ സ്റ്റഡി ആയി കിടന്നു. സ്റ്റഡി ആയി എന്ന് പറഞ്ഞാൽ അറ്റെൻഷൻ ആയി. കണ്ണ് മുറുക്കി അടച്ചു കൈ രണ്ടും രണ്ടു സൈഡിലും ചുരുട്ടി പിടിച്ചു ബലം പിടിച്ചാണ് കിടക്കുന്നത്. എന്തോ ഒന്ന് അവളെ പിടിക്കാൻ പോകുന്നത് പോലെ . കണ്ണിന്റെ സൈഡിലൂടെ ഇപ്പോഴും കണ്ണ് നീര് ഒഴുകുന്നുണ്ട് പക്ഷെ കരയുന്നില്ല. എന്തിനെയോ പ്രതീക്ഷിച്ചു പേടിച്ചു ശ്വാസം പോലും വിടാതെ അറ്റെൻഷൻ ആയി കിടക്കുവാണ്. ഇവക്ക് ഇത്ര പെട്ടെന്ന് എന്ത് പറ്റി. എനിക്കും പേടി ആകാൻ തുടങ്ങി.
“മരിയ ”
അവൾ വിളി കേട്ടില്ല. അങ്ങനെ തന്നെ അറ്റെൻഷൻ ആയി കിടന്നു.
“മരിയ കണ്ണ് തുറക്ക് ”
അവൾ തുറന്നില്ല. അവസാനം ഞാൻ വിളിച്ചത് നല്ല ശബ്ദത്തിൽ ആണ്. അത് എന്റെ ചെവി തന്നെ വേദനിപ്പിച്ചു. അതിൽ അവള് ഞെട്ടി കണ്ണ് തുറന്നു.
“മരിയ എന്താ പറ്റിയെ നോക്ക്. ഞാൻ ഇപ്പൊ ജീന ചേച്ചിയെ വിളിച്ചു വര. ഇവിടെ കിടക്ക് ഒന്നും ആകില്ല ട്ടോ ഇപ്പോ വര.”
ഞാൻ എണീക്കാൻ നിന്നപ്പോൾ അവൾ പേടിച്ചു ബെഡിന്റെ സൈഡിലേക് നോക്കി. അവിടെ ആരും ഇല്ല എന്ന് കണ്ടപ്പോൾ അവൾ റൂം മൊത്തം നോക്കി. അവരെ ആണോ..?
“അവരെ ആണോ നോക്കുന്നെ..? അവരെല്ലാം പോയി. അവർ ആരേലും നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ. ഇപ്പൊ പറ നമ്മുക്ക് ചോദിക്ക.”
അവൾ എന്റെ മുഖത്തേക്ക് ആശ്ചര്യത്തിൽ നോക്കി നിൽക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല. അവസാനം അവൾ കരഞ്ഞു കൊണ്ട് എന്റെ നെഞ്ചത്തേക് വീണു. ഞാൻ ആകെ കൺഫ്യൂഷനിൽ ആയി. ഇവളെ ഇങ്ങനെ ഇത് വരെ ഞാൻ കണ്ടിട്ടില്ല. ഞാൻ അവളെ ചുറ്റി പിടിച്ചു. നല്ല ടൈറ്റിൽ തന്നെ പിടിച്ചു. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല അവസാനം അവൾ കരഞ്ഞു ഉറങ്ങി എന്ന് കണ്ടപ്പോൾ അവളെ അവിടെ കിടത്തി ഒരു പുതപ്പു പുതച്ചു കൊടുത്ത് പറത്തിറങ്ങി. അവരെ ഇവൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്. എന്നിട്ട് അവരെ കണ്ടു പേടിച്ചത് എന്തിനാണെന്ന് അറിയില്ല. പക്ഷെ ഇതിനു കാരണം അവനാണു. ഇനി എനിക്ക് ഒരു സംശയവും ഇല്ല. അവള് നന്നായി അനുഭവിച്ചിട്ടുണ്ട്. ഞാൻ ഫോൺ എടുത്തു കോൾ ചെയ്തു. എന്റെ കൂട്ടുകാരനെ. ഷിജിത്തിനെ. ഇതെനിക്ക് ഒറ്റക്ക് ചെയ്യാൻ കഴിയില്ല. ഇത് ഞാൻ ഒറ്റയ്ക്ക് ചെയ്യുവാണേൽ ഞാൻ അവനെ കൊന്നെന്നു വരും. രണ്ടു റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *