ഒരു ചെറിയ തുടക്കം – 1

Kambi Kadha – ഒരു ചെറിയ തുടക്കം 1

Oru Cheriya Thudakkam Part 1 | Author : Deepak


മോനെ പോയിട്ട് വിളിക്കാൻ മറക്കരുത് ( ‘അമ്മ നിറകണ്ണുകളോടെ ആയിരുന്നു അത് പറഞ്ഞത് ) അച്ഛന്റെ കാര്യവും മറിച്ചല്ലായിരുന്നു,

അച്ഛൻ :- മോനെ.. സൂക്ഷിക്കണം കേട്ടോ, പുതിയ രാജ്യം , പരിചയമില്ലാത്ത ആൾക്കാർ, അറിയാത്ത ഭാഷ. അവിടെ എത്തിയ ഉടനെ തന്നെ ജാസിമിനെ വിളിക്കണം.

ഞാൻ :- ശെരി അച്ഛാ.

അമ്മ :- അവനു എന്റെ മോനെ ഒന്ന് വിളിക്കാൻ വന്നൂടെ ഐര്പോര്ട്ടിലേക്ക്?

അച്ഛൻ :- അവൻ ഉണ്ടാവില്ല, അവൻ സ്‌പോൺസറുടെ കൂടെ എവിടെയോ പോകണം എന്നാ വിളിച്ചു പറഞ്ഞത്,, ഒരു സുഹൃത്തിനെ ഏർപ്പാടാക്കിട്ടുണ്ട്,

അമ്മ:- ഹമ്…

ഏട്ടൻ തിരിച്ചു വരുമ്പോൾ എനിക്ക് കുറെ ഡ്രെസ്സും ചോക്ലേറ്റ് ഉം മിട്ടായിഉം ഒക്കെ കൊണ്ടുവരനെ. അമ്മയുടെ തോളിൽ കയ്യും ഇട്ട് ഒരു ഇളം ചിരി പാസ് ആക്കിയായിരുന്നു എന്റെ അനിയത്തി മാളു പറഞ്ഞത്,

‘അമ്മ: ഡി , അവൻ ആദ്യം ഒന്ന് അവിടെ എത്തട്ടെ മാളു. എന്നിട്ട് പോരെ.

മാളു ഒന്നും പറയാൻ നിന്നില്ല .

അച്ഛൻ : മോനെ,,

ഞാൻ : എന്താ അച്ഛാ,

അച്ഛൻ : കഴിഞ്ഞ കാര്യങ്ങൾ മനസ്സിൽ ഒന്നും വെക്കരുത്, എല്ലാം അവസാനിച്ചു, ഇനി നീ നിന്റെ പുതിയ ഒരു ലൈഫിലേക്കുള്ള യാത്രയാണ്, അവിടെ ചെന്നാൽ ജോലിയിൽ നന്നായി ശ്രദ്ധിക്കണം, ആരെകൊണ്ടും ഒന്നും പറയിപ്പിക്കരുത് ,

അത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു,

‘അമ്മ : മോനെ, നീ വിഷമിക്കരുത്, എല്ലാത്തിനും ഞങ്ങൾ ഉണ്ട് മോന്റെ കൂടെ , എപ്പോഴും അമ്മയുടെ പ്രാർത്ഥന കൂടെ ഉണ്ടാകും, എന്റെ മോന് നല്ലതേ വരൂ.

എല്ലാവരോടും യാത്ര പറഞ്ഞു അയൽവാസിയായ ഫിറോസിക്കാടെ ഇന്നോവ കാറിൽ എയർപോർട്ട് ലക്ഷ്യമാക്കി എസിയുടെ തണുപ്പിൽ ഞാൻ സീറ്റിൽ ചാരിക്കിടന്ന് അല്പം മയങ്ങാൻ ശ്രമിച്ചു.

കേട്ടുകേൾവിയും, വല്ലപ്പോഴും കുടുംബക്കാരും പറഞ്ഞ, പിന്നെ സിനിമയിലും കാണിച്ചുതന്ന ഗൾഫ് എന്ന അറേബ്യൻ മണലാരണ്യത്തിലേക്കുള്ള എന്റെ പുതിയ കാൽവെപ്പ്. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനായിത്തീരുമോ എന്തോ?…..

അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാൻ പതിയെ മയക്കത്തിലേക്ക് തെഞ്ഞിമാറി….

~~~~~~~~~~~~~~~~~~~~~

“ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു” എന്റെ പേര് ദീപക് സഞ്ജീവ് , 21 വയസ്സ് കഴിഞ്ഞു . കണ്ണൂർ ആണ് സ്വദേശം , എനിക്ക് ആകെ ഉള്ളത് അച്ഛൻ(സഞ്ജീവ് – age 47) ‘അമ്മ ( ലത സഞ്ജീവ്- age 40 ) പിന്നെ എന്റെ പുന്നാര അനിയത്തി (ദീപിക സഞ്ജീവ് – age 19) . പിന്നെ കുറച്ചു നല്ല കൂട്ടുകാരും,. എല്ലാര്ക്കും ഉള്ളപോലെ കുറച്ചു നാറിയ ബന്ധുക്കളും,,

ഡിഗ്രി പഠനം പൂർത്തിയാക്കി അത്യാവശ്യം മാർക്കോടെ പസ്സൊക്കെ ആയി, ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കൂട്ടുകാരുമൊത്ത് തെണ്ടിത്തിരിഞ്ഞു അത്യാവശ്യം കള്ളുകുടി,പുകവലി, വായ്നോട്ടം എല്ലാമൊക്കെയായി നല്ല അടിപൊളിയായി നടക്കുവാർന്ന്,

അത്യാവശ്യം സ്വത്തുണ്ട് കുടുംബത്ത്, അച്ഛൻ ഉണ്ടാക്കിയതാ എല്ലാം കേട്ടോ .. അച്ഛൻ ആദ്യം ഗൾഫിലായിരുന്നു , അതുകഴിഞ്ഞു ഇപ്പൊ അഞ്ചു വർഷമായി നാട്ടിൽ സെറ്റിൽഡ് ആണ്, ഇപ്പൊ ഞങ്ങളുടെ നാട്ടിൽ തന്നെ അച്ഛന് സ്വന്തമായി ഒരു സൂപ്പർമാർകെറ്റ് ഉണ്ട്, അത് നിൽക്കുന്ന ബിൽഡിങ്ങും ഞങ്ങളുടേത് തന്നെയാ, മുകളിലൊക്കെ മുറികൾ അച്ഛൻ വാടകയ്ക്കു കൊടുത്തിരിക്കുകയാ, അതോണ്ട് എനിക്ക് കാശിനു ഒന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല, അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത്. എന്നോട് അച്ഛൻ ഷോപ്പിലെ കാര്യങ്ങളൊക്കെ നോക്കാൻ എപ്പോഴും പറയും, പക്ഷെ എനിക്ക് എന്തോ ഡെയിലി ഷോപ്പിൽ പോയി ഇരിക്കാനൊക്കെ വല്യ മടിയാർന്നു, അപ്പൊ ഞാൻ ഇടയ്ക് സൂപ്പർമാർകെറ്റിൽ നിൽക്കാറുണ്ട് , എന്നെ അവിടെ എല്ലാവര്ക്കും നല്ല കാര്യമാ , മുതലാളിയുടെ മകൻ എന്നതിനേക്കാൾ ഞാൻ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു, മൊത്തം 16 പണിക്കാരുണ്ട് ഷോപ്പിൽ , കൂടുതലും സ്ത്രീകളായിരുന്നു, 11 സ്ത്രീകളും 5 ആണുങ്ങളും അടങ്ങുന്ന അത്യാവശ്യം വലിയ സൂപ്പർമാർകെറ്റ് ആയിരുന്നു. അച്ഛൻ എപ്പോഴും പോവാറില്ല ഷോപ്പിൽ , അച്ഛന്റെ അനിയൻ അതായത് എന്റെ ചെറിയച്ഛൻ ( മനോജ് – age 42 ) ആണ് ഷോപ്പിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്, കണക്കൊക്കെ കൃത്യമായി അച്ഛനെ ഏൽപ്പിക്കും, എന്റെ ഒരു ATM കൂടിയാണ് എന്റെ ചെറിയച്ഛൻ. ആളൊരു പാവാ , ശുദ്ധൻ അതോണ്ട് ആണ് അച്ഛൻ ചെറിയച്ചനെ ധൈര്യമായി ഷോപ് ഏൽപ്പിച്ചത്.

വീട്ടിലുള്ള സമയം മിക്കപ്പോഴും മിന്നുവുമൊത്ത് അടിപിടിയാണ് പതിവ് , ഓരോന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടും, എന്നും ഞങ്ങള്ക് അമ്മയുടെ അടുത്തിന്ന് അടിയും വഴക്കും കേൾക്കൽ ഒരു പതിവായി, എന്തോ ‘അമ്മ ചീത്ത പറഞ്ഞാലേ ഞങ്ങളുടെ വഴക്ക് ഉം തല്ലും നിർത്താറുള്ളു,, എന്ത്ഒക്കെ ആണേലും എനിക്ക് ഒരുപാടിഷ്ട്ടാട്ടോ ന്റെ മാളൂനെ . ‘അമ്മ ഇപ്പോഴും അവളെയാ കൂടുതൽ ചീത്ത പറയാറ്.. എന്തോ അവളെ ചീത്ത പറയുന്നത് കേൾക്കുമ്പോ ന്റെ സാറെ….. ഒരു കുളിരാ… കാര്യം അവൾ ഡിഗ്രി രണ്ടാം വര്ഷം ആണേലും പിള്ളേരുടെ മനസ്സാ,,, മാത്രവുമല്ല പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലും.

അമ്മയും അച്ഛനും നല്ല ഫ്രണ്ട്‌ലി ആയിട്ടാ വീട്ടിൽ ഞങ്ങളോട് സംസാരിക്കാറുള്ളത് , എല്ലാത്തിനും നല്ല ഫ്രീഡം , എനിക്ക് പുറത്ത് പോവുന്നതിനോ , ട്രിപ്പ് പോവുന്നതിനോ അമ്മയോ അച്ഛനോ എന്നെ ഇതുവരെ മുടക്കീട്ടില്ല. എന്നുവെച്ചു അലമ്പൊ കുരുത്തക്കേടോ കാണിക്കാൻ പാടില്ലെന്ന് പറഞ് വാണിംഗ് തന്നിട്ടേ ഞങ്ങളെ പുറത്ത് പറഞ്ഞയക്കു. ഞങ്ങളുടെ സന്തോഷമാണ് അവര്ക് വലുതെന്ന് അമ്മേം അച്ഛനും എപ്പോഴും പറയും ,

അങ്ങിനെ നല്ല സന്തോഷവും സമാധാനവും ഒക്കെ ആയി നല്ല രീതിയിൽ ലൈഫ് ഒക്കെ ഇങ്ങിനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുവാർന്ന്.

ഒരുദിവസം ഞാൻ ഭക്ഷണമൊക്കെ കഴിച്ചു ലിവിങ് റൂമിൽ ഇരുന്ന് മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുമ്പോ അച്ഛൻ ആരോടോ വളരെ സന്തോഷത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട് , ഞാൻ അത് അത്ര കാര്യമാക്കിയില്ല , കുറച്ച കഴിഞ്ഞു ഞാൻ എന്റെ റൂമിലേക്കു തിരികെ പോയി.

മൊബൈൽ ചാർജിനു വെച്ചിട്ട് ബാത്‌റൂമിൽ ഒക്കെ ഒന്ന് പോയി തിരിച്ചു കട്ടിലിലേക് കിടന്നു, എന്നും കിടക്കാൻ ഒരുപാട് ലേറ്റ് ആവാറുണ്ട്, വേറെ പ്രത്ത്യേകിച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് ലേറ്റ് ആയി ആണ് എഴുനേൽക്കാറ്. വീണ്ടും ഞാൻ ഫോൺ എടുത്ത് ചുമ്മാ ഇങ്ങിനെ ഇൻസ്റ്റായും വഹട്സപ്പും ഫേസ്ബുക് ഒക്കെ നോക്കിക്കൊണ്ടിരിക്കുവാർന്ന്, അല്പ്പം കഴിഞ്ഞു എനിക്ക് ഒരു വോയിസ്മെസ്സേജ് വന്നു വാട്സാപ്പിൽ നിന്ന്, അയച്ചത് ഷോപ്പിൽ വർക്ക് ചെയ്യുന്ന ആന്റണി ചേട്ടൻ ആയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *