നഗ്നസത്യം – 3 1

________________

വൈകാതെ തന്നെ നമ്മൾ ചാൻദാസ് പോർട്ട്‌ നോർത്ത് പോയിന്റിൽ എത്തി..
ഞാനും സാനിയയും ബൈക്കിൽ നിന്ന് ഇറങ്ങി…
ഞാൻ :നൈസ്..
സാനിയ : എന്താണ്…
ഞാൻ : നൈസ് ബൈക്ക് 🥰
സാനിയ ഒന്ന് ചിരിച്ചു..
പിന്നെ ചോദിച്ചു…
എവിടെ നിന്റെ കൂട്ടാളി?
ഞാൻ ഒന്നു ചുറ്റും നോക്കി അവിടെ കുറെ ലക്ഷ്വറി ബോട്ടുകളും ഉല്ലാസ നൗകയും ഉണ്ടായിരുന്നു..
ഞാൻ ഒന്ന് കുറച്ചു ദൂരം നടന്നു..
എന്നിട്ട് ചുറ്റും നോക്കി…
ഹും.. ഒരു രക്ഷയും ഇല്ല.. അജിത് തന്നെ ശരണം…
ഞാൻ അവനെ ഫോൺ വിളിക്കാൻ വേണ്ടി ഫോണെടുത്തു..
നമ്പർ ഡയൽ ചെയ്തു..
പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.. ആ ബോട്ടിന്റെ പേര്…അത് ഞാൻ എവിടെയോ…
Posseidon..
അതെ.. അത് തന്നെ…
സാനിയ..
അവൾ വന്നു…
വാ.. അതാണ്..
ഞാൻ ആ ബോട്ടിനെ ചൂണ്ടികാട്ടി പറഞ്ഞു..
നമ്മൾ ആ ബോട്ട് ലക്ഷ്യമാക്കി ചെന്നു..
ബോട്ടിലേക്ക് കയറിവരുന്ന ശബ്ദം കെട്ടവണം അജിത് പുറത്തേക്ക് വന്നു
ഞാൻ:എവിടെ…
അജിത് : അകത്തുണ്ട്…
ഞാൻ മെല്ലെ അകത്തു കയറി..
അവിടെ നമ്മളെ വരവേറ്റ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു..
ഇന്ന് വിവാഹത്തിന് അണിഞ്ഞ അതെ ഡ്രെസ്സ്.. അടുത്തുള്ള ടേബിളിൽ വിദേശ സ്കോച്ചിന്റെ കുപ്പി…2 ഗ്ലാസ് അതിൽ ഒന്നു കാലിയാണ്‌..ഒന്നിൽ ലിപ്സ്റ്റിക്കിന്റെ മാർക്കുണ്ട്..
ഞാൻ പിന്നെ അർമാനേ നോക്കി…
കഴുത്തിൽ ആഴത്തിലുള്ള മുറിവ്… അത് തന്നെയായിരിക്കും മരണകാരണം..
ഞാൻ അയാളുടെ നെഞ്ചിലേക്ക് നോക്കി…
കുറെ പ്രാവശ്യം കുത്തെറ്റിരിക്കുന്നു…
ഞാൻ സാനിയായേ നോക്കി..
അവൾ ശവത്തെ തന്നെ നോക്കിയിരിക്കുകയാണ്…
ഞാൻ അവളെ കുലുക്കി വിളിച്ചു…
ആർ യൂ ഓക്കേ?
സാനിയ : ഉം..
ഞാൻ : വേഗം റിപ്പോർട്ട്‌ ചെയ്യ്…
അപ്പോൾ അവിടെ നിന്ന അജിത്തിനെ വിളിച്ചു ചോദിച്ചു..
എടാ, എന്താ ഇവിടെ ഉണ്ടായേ?
അജിത് ഒരു വിധം ശ്വാസം വലിച്ചു പറഞ്ഞു…
എടാ, എനിക്കൊന്നും അറീലെടാ…ഞാൻ ഇവിടെ വന്നപ്പോ ഇവിടെ ലൈറ്റ് അണഞ്ഞിരിക്കുകയായിരുന്നു.. ലൈറ്റ് ഓണാക്കിയപ്പോ…
സാനിയ, അതേ സമയം വയർ ലെസ്സ് സന്ദേശം കൈമാറിയത്തിന് ശേഷം വന്നു..
സാനിയ : നിങ്ങൾക്കു അലിബി ഉണ്ടൊ?
ഞാൻ : വൈകുന്നേരം ഞാൻ വാടകവീട്ടിലായിരുന്നു.. പിന്നെ നിങ്ങളുടെയും ഇവന്റെയും കൂടെ…
സാനിയ പിന്നെ അജിത്തിന് നേരെ തിരിഞ്ഞ് കൊണ്ട്…
നിങ്ങളോ?
അജിത് : ഞാൻ ഇവനെ കൊന്നിട്ടില്ല!!!
ഞാൻ : എടാ ചോദിച്ചതിന് ഉത്തരം കൊടുക്ക്, നിന്റെ ആവശ്യത്തിനാ..
അജിത് മനസിലാമനസ്സോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു…
ചൗളിലെ ബാറിലുണ്ടായിരുന്നു.. വൈകുന്നേരം വരെ..
സാനിയ : സാക്ഷികളുണ്ടോ?
അജിത് : അതെന്താ, ഇവന് സാക്ഷികളില്ലാത്തത് കുഴപ്പമില്ലേ?
ഞാൻ പല്ലിരുമ്മിക്കൊണ്ട് : ഡാ…
സാനിയ : എനിക്കവനെ വിശ്വാസമാണ്..
ഞാൻ അത് കേട്ട് ഒന്ന് ഞെട്ടി…
സാനിയ കുറച്ചു നേരത്തേക്ക് നോക്കി…
അജിത് : അത് ബാർട്ടന്റർ അടക്കം പത്തിരുപതു പേര് കാണും..
ഞാൻ വീണ്ടും ബോഡിയിലേക്ക് നോക്കി..
മൂർച്ചയുള്ള കത്തി കൊണ്ട് മുറിച്ചത് പോലെ…
കൈകൾ ബലം വയ്ക്കുന്നത് ഞാൻ കണ്ടു…
അപ്പോൾ മരിച്ചിട്ട് 4-5 മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവണം…
നല്ലൊരു ഫോറെൻസിക് ടെസ്റ്റ്‌ തന്നെ മതി.. നമുക്ക് തെളിവായി കിട്ടാൻ..
ഞാൻ വീണ്ടും സാനിയയുടെ മുഖത്തേക്ക് നോക്കി എന്തോ ഒരു പ്രശ്നമുള്ളതുപോലെ..

________________

ഏതാണ്ട് അര മണിക്കൂറിനുള്ളിൽ പോലീസ് – ഫോറെൻസിക് ടീമെത്തി.. ആദ്യം തന്നെ കയറി വന്നത് ശാന്തനു അവസ്തി ആയിരുന്നു…
ഓഹ് മൈ ഗോഡ്…ആരാ ഇത് ചെയ്തത്?
ഞാൻ മനസ്സിൽ : നമുക്കറിയാവുന്ന പോലെയാ പുള്ളിയുടെ ഉച്ചപ്പാട്…
അത് അല്പം ശബ്ദത്തിൽപ്പുറത്തു വന്നെന്ന് തോന്നുന്നു…
അജിത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…
സാനിയ അയാളെ സല്യൂട്ട് ചെയ്തു…
സർ, ഇവരാണ് ബോഡി ആദ്യം കണ്ടത്..
ശാന്തനു അത് കേട്ടു ചീറി : മിസ് സാനിയ, ഐ ഡോണ്ട് ലൈക്‌ ദിസ്‌ ആറ്റിട്യൂട്…കാൾ ഹിം അർമാൻ..
എനിക്കു അത് കേട്ട് തിളച്ചു കയറി..
എനിക്ക് അയാളെ ചവിട്ടി ബോട്ടിൽ നിന്നു സമുദ്രത്തിലേക്ക് താഴെയിടണമെന്ന് ഉണ്ടായിരുന്നു, 1 വർഷം ജയിലിൽ കിടന്നാലും വേണ്ടില്ല..
അയാളുടെ പറിച്ചിൽ കേട്ട തോന്നും അയാളാണ് ഇയാളുടെ തന്ത എന്നു..
സാനിയ : സോറി, സർ,,
ഞാൻ അവരിൽ നിന്ന് ശ്രദ്ധ മാറ്റി വീണ്ടും ഡെഡ് ബോഡിയുടെ ചുറ്റും നോക്കി…
പെട്ടന്ന് ഒരു കോണിൽ നിന്ന് തിളങ്ങുന്ന ഒരു വസ്തു കണ്ടത്…
ഞാൻ: മാഡം, അവിടെ എന്തോ ഉണ്ടെന്ന് തോന്നുന്നു..
ഞാൻ സാനിയയെ നോക്കി അങ്ങോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു…
സാനിയ ആ ഭാഗത്തേക്ക് പോയി പരിശോധിച്ച്..
അവിടെ നിന്നു ഒരു നെക്‌ളേസ്‌ കിട്ടി…
എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി…
ഇത്…ഇത്.. ഞാൻ എവിടെയോ…
പക്ഷെ ഓർമ വരുന്നില്ല…
സാനിയ കുറച്ചുച്ചതിൽ പറഞ്ഞു..
സർ ഇതിൽ SM എന്നു എഴുതി വച്ചിട്ടുണ്ട്…
SM… S.. M…
ഒരു കറന്റ്‌ പോലെ ആ പേര് എന്റെ നാവിൽ വന്നു…
സിയാ…മെഹത…
അത് കേട്ട് എല്ലാവരുടെയും മുഖത്തു അമ്പരപ്പ് വന്നു…
നോ, ഇറ്റ് ഈസ്‌ ഇമ്പോസിബിൾ…
ശാന്തനു ആയിരുന്നു…
“അവൾ എന്തിനാ അർമാനേ?”
ഞാൻ അജിത്തിന്റെ മുഖത്തേക്ക് നോക്കി..
ആ മുഖം വല്ലാത്ത അവസ്ഥയിലായിരുന്നു…
ആ സമയം ശാന്തനുവിന്റെ സംശയദൃഷ്ടികൾ നമ്മളിൽ ഒതുങ്ങി നിന്നു…
അത് കണ്ട സാനിയ തുടർന്നു…
പക്ഷേ ഇവർക്ക് സ്ട്രോങ്ങായ അലിബിസ് ഉണ്ട്…
സാനിയ : മിസ്റ്റർ ധർമനെ അറിയിക്കേണ്ടേ, സർ?

Leave a Reply

Your email address will not be published. Required fields are marked *