നഗ്നസത്യം – 3

________________

ഞാൻ നേരെ സാഹിലിന്റെ മാൻഷനിൽ എത്തിച്ചേർന്നു.. അവിടെ ഗേറ്റിൽ എത്തിയതിന് ശേഷം ഞാൻ അവിടുത്തെ സെക്യൂരിറ്റിയേ സാഹിലിനെ കാണാമെന്നു പറഞ്ഞു…
അയാൾ എന്നോട് വെയിറ്റ് ചെയ്യാൻ വേണ്ടി പറഞ്ഞു..
കുറച്ചു നേരം വെയിറ്റ് ചെയ്തു..
5 മിനിറ്റിന് ശേഷം അയാൾ തിരിച്ചു വന്നിട്ട് എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞു..
ഞാൻ മെല്ലെ ആ കോമ്പൗണ്ടിലേക്ക് കയറി…
സാഹ കുടുംബകാരുടെ ബംഗ്ലാവ് കഴിഞ്ഞാൽ വളരെ ആഡംബരം നിറഞ്ഞ ഒരു വീടായിരുന്നു അത്.ഒറ്റവാക്കിൽ അങ്ങനെ പറഞ്ഞോതുക്കാം..
ഞാൻ മെല്ലെ ആ വീടിന്റെ വാതിൽക്കൽ എത്തിച്ചേർന്നു…അവിടെ സാഹിൽ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.. ഞാൻ അവന്റെ അടുക്കൽ എത്തി ചേർന്നു…
സാഹിൽ : ഹലോ, അരുൺ..
ഞാൻ : ആ.. ഹലോ..
സാഹിൽ : എന്താ ഇവിടെ?..
ഞാൻ : ഒരു അന്വേഷണം ഇവിടെ കൊണ്ടെത്തിച്ചു…
സാഹിൽ : വരൂ നമുക്ക് അകത്തിരിക്കാം..
ഞാൻ സാഹിലിന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു..
ഞാൻ ആ വീടിന്റെ ഭംഗിയിൽ കുറച്ചു നേരത്തേക്ക് മയങ്ങിപ്പോയി..
N B :ഓഹ്.. ഒരു കാര്യം മറന്നു…സാഹിൽ ഒരു വകീലാണ്…
സാഹിൽ :എന്ത് വേണം, കുടിക്കാൻ?
ഞാൻ : ഒരു ചായ ആയിക്കോട്ടെ..
സാഹിൽ ഉള്ളിലെ അസിസ്റ്റന്റിനെ വിളിച്ചു ഒരു ചായ പറഞ്ഞു…
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു : സാഹ കുടുംബത്തിലെത്തിന് ശേഷം ആദ്യമായി ഒരു വലിയ വീട് കാണുകയാ..
സാഹിൽ അത് കേട്ട് ഒന്ന് മൂകമായി തല താഴ്ത്തി..
ഞാൻ : അർമാൻ..
സാഹിൽ : ഇന്നലതന്നെ അറിഞ്ഞു..
ഞാൻ : ആര് പറഞ്ഞു?
സാഹിൽ : ശാന്തനു അവസ്തി..
അത് കേട്ട് എനിക്കു നല്ല ദേഷ്യം വന്നു…
എന്നാൽ ഞാനത് പ്രകടിപ്പിക്കാതെ തുടർന്നു..
എനിക്ക് സിയയോട് സംസാരിക്കാൻ പറ്റുമോ?
അത് കേട്ട മാത്രയിൽ സാഹിലിന്റെ ഭാവം മാറി…
അപ്പോൾ അതാണ്‌ കാര്യം… രഹസ്യം ചുഴിന്നു നോക്കാൻ വന്നതാണല്ലേ..
അവന്റെ പെട്ടന്നുള്ള ഭാവമാറ്റം എന്നെ ഒന്ന് പതറിച്ചു…ഞാൻ പെട്ടന്ന് റൂട്ട് മാറ്റി പിടിച്ചു..
ഞാൻ :വേറൊന്നും കൊണ്ടല്ല…നിത്യയെ കണ്ടുപിടിക്കാൻ ഇത് സഹായികുംമെന്ന് എനിക്കുറപ്പുണ്ട്
സാഹിൽ : എങ്ങനെ?
ഞാൻ ഇന്നലത്തെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.. അത് കേട്ട് സാഹിൽ ഒന്നു മിഴിച്ചു…
ഞാൻ : സിയ യ്ക്ക് ഇതിൽ പങ്കില്ലെന്നു എന്നിക്കുറപ്പുണ്ട്.. പക്ഷേ, അവൾ സത്യം പറയണം..അങ്ങനെയാണെകിൽ എന്റെ സഹായമുണ്ടാകും..
സാഹിൽ ഒന്നും മിണ്ടാതിരുന്നു…
ഒന്നു വെയിറ്റ് ചെയ്യു…
സാഹിൽ പടി കയറി മുകളിലേക്കു പോയി..
ഞാൻ കുറച്ചു നേരം കാത്തിരുന്നു.. മുകളിന്ന് സിയയുടെ കരച്ചിൽ കേൾക്കാമായിരുന്നു..
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവൾക്കു വേണ്ടി കാത്തിരുന്നു…
കുറച്ചു സമയത്തിന് ശേഷം സാഹിൽ സിയയെയും കൂട്ടി താഴെ വന്നു..
അവളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു…
അർമാന്റെ മരണം അവളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു..
സാഹിൽ മെല്ലെ അവളെ പിടിച്ചു കൗച്ചിലിരുത്തി
ഞാൻ :സിയ, ആർ യൂ ഓക്കേ?
ഒരു ഉത്തരവുമില്ല…
ഞാൻ : എനിക്ക് തന്നെ..
സാഹിൽ : ഞാൻ പറഞ്ഞിട്ടുണ്ട്, അരുൺ…
ഞാൻ : ഓക്കേ, നിങ്ങളും അർമാനും തമ്മിൽ…??
മൗനം മാത്രം….
പിന്നെ
സിയ : സിയ അർമാനേ ഇഷ്ടമായിരുന്നു…
പിന്നെ അവൾ മെല്ലെ വിതുമ്പി…
സാഹിൽ അവളെ ആശ്വസിപ്പിച്ചു…
എനിക്ക് അവനെ കുട്ടികാലം തൊട്ടേ ഇഷ്ടമായിരുന്നു.. പക്ഷേ അവൻ എന്നെ ഒരു കൂട്ടുകാരിയെ പോലെ കണ്ടു…ഞാൻ എന്റെ മനസ്സിലിലുള്ളത് തുറന്നു പറഞ്ഞു പക്ഷെ അവനു എന്റെ കാര്യത്തിൽ അത്ര താല്പര്യം ഇല്ലായിരുന്നു 😔..
പിന്നെ അവൻ നിത്യയുമായി ഇഷ്ടത്തിലായി..
അന്ന് മുതൽ എനിക്കു നിത്യയോട് അസൂയയായിരുന്നു…
അങ്ങനെ ഒരു ദിവസം…
ഞാൻ അവനെ അവന്റെ ബോട്ടിൽ കാണാൻ ചെന്നു…
അവൻ നല്ല രീതിയിൽ മദ്യപ്പിച്ചിരിക്കുകയായിരുന്നു…സാധാരണ അവൻ വളരെ സങ്കടപ്പെട്ടിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോ ഇങ്ങനെ ചെയ്യാറുണ്ട്.. ഞാൻ അവനെ തട്ടി വിളിച്ചു…കുറച്ചു നേരത്തിന് ശേഷം എഴുന്നേറ്റ അവൻ എന്നെ കേറി പിടിച്ചു…
പിന്നെ…
എല്ലാം കഴിഞ്ഞതിനു ശേഷം അവൻ ചെയ്തത് എന്താണെന് അവനു മനസിലായി.. അവൻ എന്നോട് മാപ്പു പറഞ്ഞു.. പക്ഷേ ഞാൻ അതൊരു അവസരമായി മുതലെടുത്തു…
അവൾ നിർത്തി…
ഞാൻ : ഇന്നലെ അവനെ കാണാൻ പോരായിരുന്നോ?..
അവൾ അതേയെന്നു തലയാട്ടി…
ഞാൻ :എത്ര മണിക്ക്?
അവൾ : 4 നു പോയി, അര മണിക്കൂറിനു ശേഷം തിരിച്ചു പോയി..
അങ്ങനെ ഏതെങ്കിലും സന്ദർഭത്തിൽ ആ മാല ഊരിപോയതായിരിക്കാം…

ഞാൻ : എന്താണ് അവൻ മദ്യപിക്കാനുള്ള കാരണം?..
സിയ : അത് അവന്റെ കാറിന്റെ ചില്ല് ഒരാക്സിഡന്റിൽ പൊട്ടിപ്പോയി.. പക്ഷേ തട്ടിയത് ഒരു റൗഡിയുടെ ബൈക്കിലായിരുന്നു.. അത് വഴക്കിനു കാരണമായി…പിന്നെ അവൻ അർമാനേ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.. അതാണ്…
ഞാൻ : അർമാൻ ഒരു രാജകുമാരനെ പോലെയുള്ള ആളാണ്.. പിന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ..
ഇതിന്നുത്തരം പറഞ്ഞത് സാഹിലായിരുന്നു..
അവന്റെ സ്വഭാവം അങ്ങനെയാണ്.. അവനെക്കുറിച്ചു മറ്റുള്ളവർ എന്തൊക്കെ ചിന്തിക്കുണെന്നു കരുതി വിഷമിക്കും…

ഞാൻ :അവന്റെ പേര്?
സിയ : ടോണി ഡിസുസ..
ഞാൻ സാഹിൽന്റെ മുഖത്തേക്ക് നോക്കി..
അവൻ അറിയില്ലെന്ന് തലയാട്ടി..
ഞാൻ : മറ്റെന്തെകിലും അറിയുമോ അവനെ കുറിച്ച്?
സിയ : ഇല്ല..
ഞാൻ : എന്തെങ്കിലും പറയാനുണ്ടോ എന്നോട്?
അവൾ ഒന്നും മിണ്ടാതിരുന്നു..
ഞാൻ : ഓക്കേ, നിങ്ങൾ ഇവിടെടെവിടെയെങ്കിലും ഒരു മൊറിസ് minor ടൈപ്പ്‌ വാഹനം കണ്ടിട്ടുണ്ടോ?
അവൾ : അറിയില്ല…
ഞാൻ : ശെരി, താങ്ക് യൂ…
ഞാൻ എഴുന്നേറ്റു…
അവൾ ഒന്നും മിണ്ടാത്ത റൂമിലേക്ക് പോയി…
സാഹിൽ : ഇനി എന്താണ്…
ഞാൻ : ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, സാഹിൽ, നിത്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിങ്ങളുടെ സഹായം ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..
സാഹിൽ : തീർച്ചയായും..
ഞാൻ അവിടെ നിന്നിറങ്ങി…
ഒരു ലോഡ് കൺഫ്യൂഷനുമായി..

________________

ഞാൻ മെല്ലെ റോഡിലൂടെ നടന്നു..
സിയ പറഞ്ഞത് ചിന്തിച്ചു…
നമുക്ക് ഊഹിക്കാൻ കഴിയുന്ന കാര്യം മാത്രമേ സിയ പറഞ്ഞുള്ളു…
ആകെ ഒരു കച്ചിത്തുരുമ്പ് പേരും..
ടോണി ഡിസൂസ..
ദൈവമേ, കുഴഞ്ഞെന്നു പറഞ്ഞതേയുള്ളു, ഇപ്പൊ…
ഇപ്പോൾ പുതിയൊരു കഥാപാത്ര കൂടെ വന്നു…
ഡിസൂസ…
സാനിയോട് ചോദിച്ചു നോക്കാം…
സാനിയയെ കാൾ ചെയ്തു..
ആ പറ അരുൺ…
ഞാൻ : ഞാൻ സിയയുമായി സംസാരിച്ചു..
സാനിയ : എന്നിട്ട്?..
ഞാൻ :അവൾക്കത്തിൽ പങ്കില്ലെന്നു പറഞ്ഞു..
സാനിയ : അത് ശെരി, അപ്പോൾ ഒന്നും കിട്ടിയിലെ?
ഞാൻ : ഒരു ചെറിയ പേര് കിട്ടി…ടോണി ഡിസൂസ..
സാനിയ : അവനോ, അവനിതുമായി എന്ത്‌ ബന്ധം?
ഞാൻ :അവനും അർമാനും തമ്മിൽ ചെറിയ വഴക്ക്..ഒന്ന് അന്വേഷിച്ചു നോക്കാം..
സാനിയ : ഇപ്പോഴെങ്ങാനും നടക്കുമോ?
ഞാൻ : നടത്തിക്കാം.. ഓട്ടോപ്സി റിപ്പോർട്ട്‌ വന്നോ?..
സാനിയ : ആ.. മരണകാരണം കഴുത്തിലുള്ള ആഴത്തിലുള്ള മുറിവാണ്.. പിന്നെ ടോർസോ ഭാഗത്ത് 10 മുറിവുകളുമുണ്ട്…
ഞാൻ : സമയം?
സാനിയ :ഉദ്ദേശം,വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ…
ഞാൻ : സിയ പറഞ്ഞത് പ്രകാരം അവൾ പോയത് 4:30 നാണ്.. അപ്പോൾ ഉദ്ദേശം അര മണിക്കൂറിനു ശേഷം കൊല നടന്നിട്ടുണ്ടാവണം…
സാനിയ : ഇവിടെ പ്രശ്നം മറ്റൊന്നുമല്ല കേസ് വീണ്ടും നിത്യക്കു നേരെ തിരിഞ്ഞിരിക്കുകയാണ്…
ഞാൻ മനസ്സിൽ : ശെരിയാണ്
അത് വിട്.. നിനക്ക് ഈ ടോണി ഡിസൂസയെ അറിയുമോ?
സാനിയ : ആ നല്ല പോലെ അറിയാം…ഭൂലോക വൃത്തി കെട്ടവനാ…തനി ആഭാസൻ.. മോഷണം, പിടിച്ചുപറി, പിന്നെ മറ്റു ആന്റി സോഷ്യൽ ആക്ടിവിറ്റിസ്…അങ്ങെനെ പോവുന്നു അവന്റെ ബയോഡേറ്റ…ഇപ്പോൾ തന്നെ ഒരുപാട് കേസ് അവന്റെ തലയിലുണ്ട്… പക്ഷെ കൊലപാതകം…അതും ഇത്രയും വലിയ ധാനികപുത്രനെ…
ഞാൻ : എന്നാലും ഒന്ന് അന്വേഷിച്ചു നോക്കാം…
സാനിയ : പിന്നെ, ഒരു കാര്യം.. ഒരു രണ്ടാഴ്ച കഴിഞ്ഞാ ഒരു ട്രിപ്പ്‌ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്…പോരുന്നോ കൂടെ…
മോനെ മനസ്സിൽ ലഡ്ഡു പൊട്ടി..
പക്ഷേ…
ഞാൻ : നോക്കട്ടെ ഈ കേസ് വേഗം തീരുമെന്ന് പ്രതീക്ഷിക്കാം…പിന്നെ അടുത്തയാഴ്ച്ച ദീപാവലിയല്ലേ..
സാനിയ : അപ്പോൾ ശെരി..
അവൾ ഫോൺ വച്ചു…
ഞാൻ അജിത്തിനെ കോൺടാക്ട് ചെയ്തു..
അജിത് : ആ, പറയെടാ…
ഞാൻ : ഞാൻ സിയെ കണ്ടിട്ട് വരികയാ..
അജിത് :ആ മോളെന്തു പറഞ്ഞു?
ഞാൻ : കുറ്റസമ്മതം നടത്തി…
അജിത് : അപ്പോൾ അവളാണോ അജിത്തിനെ?
ഞാൻ : അതെല്ല.. അവർ തമ്മിലുള്ള റിലേഷനെ കുറിച്ച്…
അജിത് : അപ്പോൾ കൊന്നത് അവളെല്ലേ?
ഞാൻ : അത് ഉറപ്പല്ലേ?
അജിത് : അതെങ്ങനെ?
ഞാൻ : കുട്ടാ, സിയ്ക്ക് അർമാനേ കൊല്ലാൻ മോട്ടിവില്ല…മാത്രമല്ല അർമാനേ പോലെയുള്ള ഒരാളെ അവൾക്കോറ്റെക്ക് കൊല്ലാൻ പറ്റില്ല..
അജിത് : ശെരി.. ശെരി..ഇനി?
ഞാൻ : നിനക്ക് ഒരു ടോണി ഡിസൂസയെ അറിയുമോ?
അജിത് : കൊള്ളാം, കുടിയൻ ഡിസ്സുസയെ ആർക്കാ അറിയാത്തത്?
ഞാൻ : അവനെ ഒന്ന് കിട്ടണമെല്ലോ…
അജിത് : അവന്റെ ഒരു സ്ഥിരം സ്ഥലം ഒരു ബാറാ, അഡ്രസ് ഞാൻ പറയാ…
ഞാൻ : ഓക്കേ, ടെക്സ്റ്റ്‌ ചെയ്ത് താ…
അജിത് :ശെരി…
അജിത് ഫോൺ വെച്ചു…
കുറച്ചു സമയത്തിന് ശേഷം അഡ്രസ് കിട്ടി..
ഞാൻ ആ സ്ഥലത്തേക്ക് കുതിച്ചു..

Leave a Reply

Your email address will not be published. Required fields are marked *