. അവൾ എനിക്കുള്ളതാണെന്നു പണ്ടെങ്ങോ പറഞ്ഞുവച്ചതാണത്ര,,, അതോർത്തു എന്നേം മനസിലിട്ട് നടക്കുന്നോരു പെണ്ണും,, അവളോടുള്ള ആ വെറുപ്പും ദെഷ്യവും പിന്നീട് ആ കുറുമ്പിലും കളിയിലും ചിരിയിലും എപ്പോളോ നഷ്ടമായി അത് പതിയെ പ്രണയത്തിലേക്ക് ചേക്കേറി..
പിന്നീട് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി,
അവളുടെ മുത്തുപോഴിക്കുന്ന ചിരിയും പിണങ്ങുമ്പോൾ ഉള്ള കോപ്രായങ്ങളും എല്ലാം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചതായി എനിക്ക് തോന്നിത്തുടങ്ങി ,, അതെ വാക്കുകൾ കൊണ്ട് ഞാൻ മുറിവേൽപ്പിക്കുമ്പോൾ അവൾ പറയുന്ന വാക്കിനു ഇന്നവൾ ജയിച്ചു..
“” ഏട്ടാ ന്നെ എത്രയൊക്കെ വെറുത്താലും ചീത്ത പറഞ്ഞാലും ന്നിക്ക് ഒരു കുഴപ്പോം ഇല്ലെന്നേ,മറിച്ചു സ്നേഹേ ഉള്ളു..
ഉണ്ണിയേട്ടനൊരു കാര്യറിയോ. നമ്മളൊന്നു ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മളിലേക്ക് എത്തിച്ചേരുക തന്നെചെയ്യും .. ഇല്ലാച്ചാ അത് ജീവിതമേ ല്ലെന്നേ… “”
ചിരിച്ചുകൊണ്ട് അവൾ പറയുന്ന ഓരോ വാക്കിനും കാരിരിമ്പിന്റെ ബലം ഉണ്ടായിരുന്നു, അത് തിരിച്ചറിയാൻ ഞാൻ ഏറെ വൈകി,, അറിഞ്ഞു തുടങ്ങിപ്പോ അവളെനിക്ക് നഷ്ടമായി..
©©©©©©©©©©
“” എടാ അവളെ പിടിച്ചോ. ഇല്ലേൽ എനിക്കും നിനക്കും ഇന്ന് വീട്ടിൽ കേറാൻ പറ്റില്ലാട്ടോ.. “”
വിനു അവിടെ ഇരുന്ന ബാക്കി ബീഡിയും കീശയിലാക്കി എണ്ണിക്കുമ്പോൾ ഞാൻ പടികൾ ഓടിക്കയറിയിരുന്നു
“” എടി ആരു… നിക്ക്. എടി നിക്കാൻ “”
അവളുടെ പുറകിനെ ഓടുന്നതിനിടക്ക് അവളെ എങ്ങനെലും ചക്കിലാക്കണം ഇല്ലെച്ച ഇന്ന് ഇല്ലത്തിന് പുറത്താ.
“” ഇല്ലഉണ്ണിയേട്ട ഞാൻ നിക്കില്ല.. ഞാൻ ഇത് അമ്മായിയോട് പറയും. തല്ലും വാങ്ങിത്തരും നോക്കിക്കോ.. “”
പാവാട രണ്ടും ഇരുകൈകളിൽ കുട്ടിയിണക്കി ഓടുന്നതിനിടയിൽ അവളുടെ പൂ പോലുള്ള കാൽ എനിക്ക് നേരെ അനാവൃധമായി. അത് നോക്കി നിന്നാൽ ഇന്നെന്റെ കഥ കഴിഞ്ഞത് തന്നെ…
ഇല്ല ഇവള് നിൽക്കില്ല,, എന്തോരോട്ടമാ ഈശ്വര ഈ പെണ്ണ്… ഇപ്പോൾ അവളോടി ഞങ്ങളുടെ പഴയ പത്തായപുരക്കടുക്കലായി, അവിടെയിപ്പോ ആരും അങ്ങനെ വരാറില്ല, എന്തൊക്കെയോ ദോഷങ്ങൾ ഉള്ളിടമാണത്രെ, മുത്തശ്ശി പറഞ്ഞു കെട്ടിട്ടുള്ളതാട്ടോ.. ഇങ്ങോട്ട് വരരുതെന്ന് എപ്പോളും പറയുമായിരുന്നു, അതുകൊണ്ട് ഞങ്ങൾ രണ്ടാളും ( ഞാനും, വിനുവും ) ഇടക്ക് ഇങ്ങനെ ചില ചേഷ്ടകൾക്ക് ഇങ്ങോട്ടേക്ക് വരും,
“” ആഹ്ഹ്……. “”
ഞാൻ അലറി നിലത്തേക്കിരുന്നു,, മുന്നിലായി ചിരിച്ചുകൊണ്ടോടിയ അവൾ എന്റെ കരച്ചിൽ കേട്ട് മുഖത്തെ ചിരി അപ്പോളേക്കും നിലച്ചു , മറിച്ചു ആ മുഖത്തേക്ക് ഭയവും സങ്കടവും ഒന്നിച്ചു വന്നു അവൾ കണ്ണുകൾ നനച്ചോടി എന്റെ അരികിൽ വീണിരിക്കുമ്പോൾ അവളുടെ കണ്ണിലെ തുള്ളികൾ എന്റെ പതത്തെ നനക്കുന്നുണ്ടായിരുന്നു.
“” ന്താ… ന്താ ഉണ്ണിയേട്ടാ പറ്റിയെ .. “”
വിതുമ്പലിനിടയിലും അവളെന്റെ കരച്ചിലിനുള്ള കാരണം തിരക്കുമ്പോളും ഞാൻ അവളിൽ നിന്നും നോട്ടം മാറ്റാതെ കണ്ണിമവെട്ടാതെ അവളെ നോക്കുനുണ്ടായിരുന്നു..,
ഞാൻ അവളെ പിടിച്ചെന്നിപ്പിച്ചു അവൾ അച്ചാര്യപൂർവ്വം എന്നെ നോക്കി
” നിന്നെ നിർത്താനുള്ള വിദ്യയൊക്കെ നിക്കറിയാട്ടോടി പെണ്ണെ.. “”
“” അല്ലേലും ന്നെ എന്നും പൊട്ടിയാക്കണതാണല്ലോ ഇഷ്ടം.. ന്നെ ഇഷ്ടല്ലലോ…, കാണുന്നത് തന്നെ ഛതുർത്തിയല്ലേ.. “”
അവൾ കൈത്തണ്ടയിൽ കണ്ണീരോപ്പി ചുണ്ടുകൾ കുട്ടിയിണക്കി പരിഭവം കാട്ടി മുന്നോട്ട് നടക്കാനായി ന്റെ കൈ വിടുവിച്ചു, അതിന് ഞാൻ അവളുടെ കൈയിൽ വീണ്ടും മുറുക്കനെ പിടിച്ചു
“” അങ്ങനെയങ് പോകാതെ.. “”
“” വിട് ഉണ്ണിയേട്ടാ.. ആരേലും കാണുന്ന്… “”
അവൾ എന്റെ പിടിവിടുവിക്കാൻ നോക്കുന്നതിനിടയിൽ ചുറ്റും കണ്ണുകൾ പൈയ്ച്ചു,ന്നാൽ പത്തായപുരയിൽ ആരേലും നിന്നാൽ പുറത്തുനിന്നുള്ള ആർക്കും ഞങ്ങളെ കാണാൻ ഒക്കില്ല,, പിന്നെ ഇങ്ങോട്ടേക്ക് ആരും വരാറുമില്ല
“” നീ അവിടെ… ആ കടവിൽ വെച്ച് കണ്ട കാര്യം അമ്മയോട് പറയ്യോ .. അതാധ്യം പറ..? “”
“” അതെന്തായാലും പറയും.. അതൊക്കെ ചീത്തയാ വല്ല സൂക്കേടും വരുട്ടോ.
