വളഞ്ഞ വഴികൾ – 19 2അടിപൊളി  

പക്ഷേ ഞാൻ ഇനി വളഞ്ഞ വഴികളെ നോക്കു.”

“അപ്പൊ എങ്ങോട്ട്..”

“ദൈവം എന്നെ ഇവിടെ വരെ എത്തിച്ചില്ലേ ഇനി അങ്ങോട്ടും വഴി കാണിക്കും.

അതിന് മുൻപ് ലോറിയിൽ ഇരിക്കുന്ന സാധനം ഒക്കെ ഒളിപ്പിക്കണം.

എവിടെ എങ്കിലും ഒരു ഒറ്റപ്പെട്ട വീടു വാങ്ങാൻ കിട്ടുമോ എന്ന് നോക്കടാ.

റെഡി കാശ്.”

“ഹം.”
“അതും വേഗം വേണം. പറ്റുവിങ്കിൽ ഇന്ന് തന്നെ കണ്ട് പിടിക്കാൻ നോക്ക്.”

“ശെരിടാ…

ലോറിയിൽ ഉള്ളത് സൈഫ് ആണോ.”

“നല്ല മഴ വരുന്നുണ്ട് എന്ന് തോന്നുന്നു അതുകൊണ്ട് സൈഫ് ആയിരിക്കും.”

“നീ ആദ്യം ഞാൻ പറഞ്ഞ കാര്യം നോക്ക്.”

അവൻ എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടേച് പോയി.

ഞാൻ ഉള്ളിലേക്ക് കയറുന്നതിനു മുൻപ് ഗായത്രി എന്നെ വിളിച്ചു അവൾ കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തു ഉണ്ടായിരുന്നു.

“അജു….

ഇന്നലെ…”

അപ്പോഴേക്കും ദീപ്തി മുൻപ് വശത്തേക് വന്നത് കണ്ടു അവൾ സംസാരം അവിടെ നിർത്തി.

“എന്റെ അജു….

ഇന്നലെ ഈ പെണ്ണ് കിടന്ന് ഉറങ്ങില്ലടാ…

നീ വരുന്നതും നോക്കി മുറിയിൽ കൂടെ നടത്തം തന്നെ ആയിരുന്നു..

എന്നെയും പേടിപ്പിക്കാൻ വേണ്ടി..

നീ വന്നപ്പോ ആണ് ഞങ്ങൾക് ആശുവസം ആയത്.

എന്നെ കൂടി തീ തീറ്റിപ്പിക്കാൻ.”

എനിക്ക് മനസിലായി ഗായത്രി അത്രേ മാത്രം പേടിച്ചായിരുന്നു ഇരുന്നേ എന്ന് പക്ഷേ ദീപ്തി ക് അറിയില്ലല്ലോ എന്നും പോകുന്നപോലെ അല്ലായിരുന്നു ആ പോയത് എന്ന്.
“നീ ആ കൊച്ചിനെ തണുപ്പ് അടിപ്പിക്കാതെ ഉള്ളിൽ കയറി പോക്കടി.”

എന്ന് ദീപ്‌തി പറഞ്ഞിട്ട് അവൾ പറമ്പിൽ കാന്നുകാലികളെ കെട്ടിയാടോത്തേക് പോയി.

ഗായത്രി എന്റെ അടുത്തേക് വന്ന്.

“രേഖ എന്ത്യേ…”

ഞാൻ ചോദിച്ചു.

“അവൾ മുറിയിൽ ഇരുന്നു പഠിക്കുവാ…

അവള്ക്ക് ശല്യം അകത്തെ ഇരിക്കാൻ ആണ് കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക് ഇറങ്ങിയത്.

കുഞ്ഞിനെ കണ്ടാൽ അവൾ കുഞ്ഞിനെ കൊഞ്ചിച്ചു സമയം കളയും. പഠിക്കില്ല ന്നെ.”

ഞാൻ ചിരിച്ച ശേഷം.

“ഇന്നലെ ഉറങ്ങി ഇല്ലേ..”

ഞാൻ അവളുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി.

“ഉറങ്ങുന്നത് എങ്ങനെ മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങി കോളും…

എന്റെ ഏത് സമയത് ആണോ ഞാൻ നിന്റെ അടുത്ത് ഇങ്ങനെ ഒരു ഇത്‌ ഉണ്ടെന്ന് പറഞ്ഞെ.”

“നിന്റെ മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ടല്ലോ..

പോയി നന്നായി കിടന്ന് ഉറങ്ങ്..

ഇനി ആണ് അങ്ങോട്ട് എന്റെ കളികൾ തുടങ്ങാൻ പോകുന്നത്..

വൻ കോൾ തന്നെയാ കയ്യില്ലേക് കയറിയത്.”

“അപ്പൊ..”

അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി.

ഞാൻ കണ്ണ് അടച്ചു കാണിച്ചു.
അവൾ കുഞ്ഞിനെ എന്റെ കൈയിൽ നിന്ന് വാങ്ങിട്ട്.

“ഇവനെ പാപം കൊടുത്തിട്ട് ഉറക്കട്ടെ ഒപ്പം ഞാനും സുഖം ആയിട്ട്.”

അത്‌ പറഞ്ഞു തിരിഞ്ഞപ്പോൾ അവളുടെ ഒരു കൈയിൽ പിടിച്ചു എന്റെ അടുത്തേക് വലിച്ചു.

അവൾ എന്ത് എന്നുള്ള ചോദ്യത്തിൽ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ പറഞ്ഞു.

“ഇയാൾക്ക് എന്നെ അസെപ്റ്റ് ചെയ്യാൻ സമ്മതം ആണോ.”

അവൾ ഒരു മടിയും കൂടാതെ എന്റെ മുഖത്തേക്ക് എന്റെ കണ്ണിലേക്കു നോക്കിട്ട് പറഞ്ഞു.

“ഞാൻ എന്നെ നിന്റെ മുന്നിൽ കിഴടങ്ങി കഴിഞ്ഞു.

ഒരു പക്ഷേ അന്ന് എന്നെ നീ ഈ വീട്ടിലേക് വിളിച്ചു കൊണ്ട് വന്നിലെ എന്റെ കുഞ്ഞിന് വേണ്ടി എനിക്ക് ആരുടെ എങ്കിലും മുന്നിൽ കിടന്ന് കൊടുക്കേണ്ടി വന്നേനെ…ആരെങ്കിലും കിഴടക്കിയേനെ.

പക്ഷേ നീ..

ഞാൻ ആടോ ഇപ്പൊ നിന്റെ മുന്നിൽ കിഴടങ്ങിയത്.

ഇനി ഈ ഗായത്രിക് ഒരു ആൻ തുണ ഉണ്ടെങ്കിൽ നീയാ.നീ മാത്രം.

നീ അസെപ്റ്റ് ചെയ്തില്ലെങ്കിലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു.”

ഞാൻ അവളെ നോക്കിട്ട്.

“എനിക്കും നിന്നെ ഇഷ്ടം ആണ്.”

അതും കേട്ടത്തോടെ അവള്ക്ക് സന്തോഷം ആയി.

അവൾ ആ സന്തോഷത്തോടെ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക് കയറി പോയി.

ഞാനും ഉള്ളിലേക്ക് കയറി എന്റെ റൂമിലേക്കു ചെന്ന്.

മുറിയിൽ ഇരുന്നു രേഖ ആണേൽ നല്ല പടുത്തം.

“നിന്റെ പടുത്തം കഴിഞ്ഞില്ലെടി..”
“ഒരു ചാപ്റ്റർ കൂടി ഉണ്ട് ഏട്ടാ….

പിന്നെ ജൂലി കുറയെ നേരം ആയ്യി വിളിക്കുന്നെ…

ഏട്ടൻ ആണേൽ ഫോണും കൊണ്ട് പോയില്ല.

ഞാൻ പറഞ്ഞു ഏട്ടൻ വന്നു കഴിയുമ്പോൾ വിളികാം എന്ന്.”

Leave a Reply

Your email address will not be published. Required fields are marked *