വഴി തെറ്റിയ കാമുകൻ – 1

Kambi Kadha – വഴി തെറ്റിയ കാമുകൻ

ആദ്യമായി എഴുതുന്ന താണിത് തെറ്റ് കുറ്റങ്ങൾ ക്ഷേമിക്കുമെന്ന് കരുതുന്നു ചൂണ്ടികാണിച്ചാൽ പരിഹരിക്കാൻ ശ്രെമിക്കാം ഇതൊരു മുഴുനീളൻ കമ്പികഥ അല്ല ജീവിതമാണ് അതിന്റെ ഒഴുക്കിൽ ഉള്ളതിൽ പലതും കാണാം

ജീവിതത്തിൽ പ്രവാസം എന്ന പുതിയ അധ്യായത്തിന് തുടക്കം കുറിക്കപെടുകയാണിന് വീട്ടിൽ നിന്നിറങ്ങുമ്പോ പോർച്ചിലെ ബൈക്കിലേക്ക് ഒരുവട്ടം നോക്കി എന്തോ ഒരു നൊമ്പരം തോന്നി എങ്കിലും അവനെ ഒന്ന് തലോടി മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് കയറിയതും ഉമ്മയും ഉമ്മയും ഉപ്പയും എന്നെ നോക്കി മുറ്റത്ത് നിൽപ്പുണ്ട് ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് മനസൊന്നു നീറി വണ്ടി നീങ്ങി റോഡ്ലേക്കിറങ്ങി ഓടി കൊണ്ടിരിക്കെ

അമലേ… അവളെ വീടിനു മുൻപിൽ ഒന്ന് നിർത്തണേ

മ്മ്…

കുറച്ച് കഴിഞ്ഞ് അവളുടെ വീടിന് മുന്നിലെ റോഡിൽ വണ്ടി ചെന്ന് നിൽക്കുമ്പോ കാണാമായിരുന്നു ബാൽകണിയിൽ റോഡിലേക്ക് കണ്ണ് നട്ടു നിൽക്കുന്ന അവളുടെ നിഴലിനെ വണ്ടിയിൽ നിന്നിറങ്ങി ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് അവളെ നോക്കി എന്നെ തന്നെ നോക്കി നിൽക്കുകയാണവൾ സിഗരറ്റ് തീരും വരെ അതേ നിർത്തം തുടർന്നു വണ്ടിയിൽ കയറി കരിപ്പൂർ എയർ പോർട്ട്‌ ലക്ഷ്യം വെച്ചുകൊണ്ട് അമലിന്റെ ബൊലേറോ കുതിച്ചുകൊണ്ടിരുന്നു സീറ്റിലേക്ക് ചാരി കൊണ്ട് ഞാൻ കണ്ണുകളടച്ചതും ഫോൺ ബെല്ലടിച്ചു സ്‌ക്രീനിൽ അഫി എന്ന പേര് തെളിഞ്ഞു ഞാൻ കാൾ അറ്റൻഡ് ചെയ്തു

എവിടെ എത്തി

വടകര കഴിഞ്ഞു

പോയാൽ വിളിക്കുമോ…

മ്മ്…വിളിക്കാം…

ഞാൻ കാത്തിരിക്കും

മ്മ്…

ഉറപ്പായും കാത്തിരിക്കും

മ്മ്…

നീ പോയപ്പോ എന്തോ പോലെ…

മ്മ്…

I miss you 😘😘😘

മ്മ്…

എത്ര കാലമായാലും ഞാൻ നിന്നെ കാത്തിരിക്കും…

മ്മ്…

ദേഷ്യമാണോ എനോടിപ്പോഴും

ഇല്ല…

എയർപോർട്ടിൽ എത്തിയിട്ട് വിളിക്കുമോ…

മ്മ് വിളിക്കാം…എന്നാൽ വെക്കട്ടെ…

മ്മ്…

ഫോൺ കട്ട്‌ ചെയ്ത് ചെറിയിരുന്നു കണ്ണടക്കുമ്പോയും അമലും സുഹൈലും എന്തൊക്കെയോ സംസാരിച്ചോണ്ടിരിക്കുന്നു ഞാൻ ഓർമകളിലേക്ക് ഊളിയിട്ടു
ഒരുകാലത്ത് അവളുടെ സന്തോഷങ്ങൾക്ക് ഞാൻ ഏറെ പ്രാധാന്യം കൊടുത്തിരുന്നു ഇന്നവളെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു

വേഷവിധാനങ്ങളും (ഭ്രാന്റഡ് ഒന്നുമല്ലെങ്കിലും നീറ്റ് ഡ്രെസ്സ്) ശരീരവും കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അങ്കമാണ് ചെറിയ ക്ലാസ്സ്‌ മുതൽ പത്രമിടൽ, ഹോട്ടലിൽ പത്രം കഴുകൽ, മണലെടുക്കൽ, മണലരിക്കൽ, കല്ലെടുക്കൽ, മെക്കാനിക്ക്, ക്ലീനർ, ഡ്രൈവർ അടക്കമുള്ള ഒരുപാട് ജോലികൾ ജോലികൾ ചെയ്ത് ഞാൻ എന്റെ പഠനത്തിനും ഡ്രെസ്സിനും പണം കണ്ടെത്തുകയും ബാക്കി വരുന്ന തുക വീട്ടു ചിലവിന് ഉമ്മയുടെ കയ്യിൽ നൽകുകയും ചെയ്യുമായിരുന്നു കട ബാധ്യതകളുടെ നടുവിൽ കുടുങ്ങി കിടക്കുന്ന ഉപ്പാക്ക് ഞാൻ ജോലിക്ക് പോയി വീട്ടുചിലവ് കഴിഞ്ഞുപോവുന്നത് വലിയ ആശ്വാസമായിരുന്നു മോശമല്ലാതെ പഠിക്കുകയും ചെയ്യുമായിരുന്നത് കൊണ്ട് പഠിച്ചത് മുഴുവൻ ഗവണ്മെന്റ് സ്ഥാപനങ്ങളിലാണ് (ഒത്തിരിയൊന്നും പഠിച്ചിട്ടില്ല ITI വരെ മാത്രമാണ് പഠിച്ചത്) നൂറ്റി എഴുപത്തി എട്ട് സെന്റമീറ്റർ ഉഴരവും എഴുപത്തഞ്ച് കിലോ തൂക്കവുമുള്ള മെലിഞ്ഞതോ തടിച്ചതോ അല്ലാത്ത കറുപ്പോ വെളുപ്പോ അല്ലാത്ത നിറമുള്ള ഉറച്ച ശരീരവുമാണ് എനിക്ക്

അന്ന് ഞാൻ പ്ലസ്സ്റ്റു പഠിക്കുകയാണ് സ്കൂൾ രാഷ്ട്രീയത്തിലെ മുൻ നിരക്കാരിലൊരാൾ എന്ന നിലയിലും എല്ലാ കാര്യങ്ങൾക്കും ഉത്തരവാദിത്തത്തോടെ മുൻപിൽ ഉണ്ടാവുന്നത് കൊണ്ടും എന്റെ പേരും ടീച്ചേഴ്സിനും സ്റ്റുഡന്റ്സിനും പരിചിതമാണ് അന്നേ ദിവസം നടന്ന സെകട്ടറിയേറ്റ് മാർച്ചിൽ പോലീസ് ലാത്തി വീശിയതിൽ വിദ്യാർത്ഥി കൾക്ക് പരിക്ക് പറ്റിയതിന്റെ പരിണിത ഫലമായി പിറ്റേദിവസം കേരളമോന്നാകെ പഠിപ്പ് മുടക്കി സമരം നടത്താൻ ഞങ്ങളുടെ പ്രസ്ഥാനം തീരുമാനിച്ചതിന്റെ ഫലമായി പിറ്റേദിവസം സ്കൂളിലെത്തി കൊടികളും കയ്യിലെടുത്തു മുദ്രവാക്യങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ ഗ്രൗണ്ടിനെ വലം വെച്ചു വരാന്തകളിലൂടെ കഴറി ഇറങ്ങിയ ശേഷം ഓരോ ക്ലാസുകളിലായി കയറി ഇറങ്ങി സംസാരിക്കുകയും അവസാനമായി മെമ്മോ സമർപ്പിച്ചു ലോങ്ങ്‌ ബെലോടെ സ്കൂൾ വിട്ടു ഗ്രാണ്ടിന് അടുത്തുള്ള മരച്ചുവട്ടിലിരുന്നു സമരം ചെയ്യാൻ പോവേണ്ട സ്കൂളുകളെയും പോവേണ്ടവരെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ പ്ലസ് വണിൽ പഠിക്കുന്ന നാല് പെൺ കുട്ടികൾ അവിടേക്ക് വന്നു എന്നെ വിളിച്ചു അതിലൊരു കുട്ടിയെ കാണിച്ച് മറ്റൊരു കുട്ടി ഇവൾക്ക് ഇങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാനവളെ ഒന്ന് നോക്കി അവൾ തല താഴ്ത്തി നിൽക്കുന്നു
എന്താ പേര്…

(തല ഉയർത്താതെ മെല്ലെ) അഫീഫ

എവിടെയാ വീട്

……

മ്മ്… എന്തെങ്കിലും ലക്ഷ്യം വെച്ച് പഠിക്കാൻ നോക്ക്… ഇപ്പൊ ഈ തോന്നുന്നതിലൊന്നും വലിയ കാര്യമില്ല… കുറച്ച് കഴിയുമ്പോ അതൊക്കെ മാറിക്കോളും… നമുക്ക് ഫ്രണ്ട്‌സായിരിക്കാം… പൊയ്ക്കോ…

(ഞാൻ തിരികെ പോയി) സമരവും മീറ്റിങ്ങും ആയി അന്നത്തെ ദിവസം കടന്നുപോയി, പിന്നീടുള്ള ദിവസങ്ങൾ സ്കൂളും ജോലിയും മീറ്റിംങ്ങുമായി കടന്നുപോയി കൊണ്ടിരിക്കെ അവളെ സ്കൂളിന്റെ പല ഭാഗങ്ങളിൽ വെച്ച് ഞാൻ കണ്ടെങ്കിലും ഒരു ചിരിയിലപ്പുറം പരസ്പരം ഞങ്ങളൊന്നും സംസാരിച്ചില്ല ദിവസങ്ങൾക്ക് ശേഷം ഒരു ലഞ്ച് ബ്രെക്കിന് അവളൊറ്റയ്ക്ക് എന്നെ കാണാൻ വന്നു

എന്താടോ…

ഇക്കാ… എനിക്ക് ഇങ്ങളെ ഇഷ്ട്ടാണ്… എനിക്ക് മറക്കാൻ പറ്റില്ല…

നിന്റെ വീട്ടുപേരെന്താ…

…….

ഉപ്പാന്റെ പേരെന്താ…

അസീസ്…

നിനക്ക് എന്നെ ഇവിടെ കണ്ടല്ലാതെ പരിചയമുണ്ടോ

ഇല്ല…

എന്നെ പറ്റി എന്തെങ്കിലും അറിയോ

മ്മ്…

എന്താ അറിയുന്നേ

ഇങ്ങളെ പേര് ഷാഫി പ്ലസ്റ്റു സൈൻസിലാ പഠിക്കുന്നെ സ്കൂളിലെ എല്ലാ കാര്യത്തിലും ഇങ്ങളുണ്ടാവും ….ന്റെ സെക്രട്ടറിആണ്.

വേറെ എന്തേലും അറിയുമോ?

ഇല്ല.

വീട്ടിൽ ഉമ്മയും ഉപ്പയും രണ്ടിത്തമാരുമാണ് ഒരാളെ കല്യാണം കഴിഞ്ഞു ഒരാൾ ഡിഗ്രിക്ക് പഠിക്കുകയാണ് അവളുടെ കല്യാണം കഴിയുമ്പോ ഇപ്പൊ ഉള്ള വീട് പോലും ബാക്കി ഉണ്ടാവില്ല, ഞാൻ ജോലിക്ക് പോയിട്ടാണ് ഞാൻ പഠിക്കാൻ വരുന്നത് വളരെ താഴേക്കിടയിലുള്ള ഫാമിലി ആണ് ഞങ്ങളുടേത്, നിനക്കിപ്പോ പതിനാറു വയസ് കൂടിപ്പോയാൽ നാലോ അഞ്ചോ വർഷം കഴിയുമ്പോ നിനക്ക് കല്യാണം നോക്കും അപ്പൊ എനിക്ക്ചിലപ്പോ കയറികിടക്കാൻ വീട് പോലും ഉണ്ടാവില്ല അങ്ങനെ ഉള്ള എനിക്ക് നിന്നെ കെട്ടിക്കൊണ്ടുപോയി സംരക്ഷിക്കാനും പറ്റില്ല ഇപ്പൊ നിനക്ക് തോന്നുന്നത് പ്രായത്തിന്റെയും മറ്റൊന്നും ചിന്തിക്കാനില്ലാത്തതിന്റെയും പുറത്തുള്ള ഒരു തോന്നൽ ആണ് അതൊക്കെ മാറിക്കോളും ഇപ്പൊ പഠിക്കാൻ നോക്ക് പഠിച്ചൊരു ജോലി വാങ്ങാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *