പാട്ടുപാവാടക്കാരി – 8 3

വന്ന് വണ്ടിയിൽ കയറെടി…

അത് കേൾക്കാത്തത് പോലെ അവൾ അവിടെ തന്നെ നിന്നു…

അവളോട് കുറച്ചൂടെ ചേർന്ന് നിന്ന് അവൾ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…

ഡീ എല്ലാവരും ശ്രെദ്ധിക്കുന്നു… ഇപ്പൊ നീ വന്ന് വണ്ടിയിൽ കയറ്… എന്നിട്ട് ദേഷ്യമൊക്കെ അവിടെ ഇരുന്ന് തീർത്തോ….

അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി എന്നാല്ലാതെ അവൾ ഒരടി പോലും അവിടെന്നു അനങ്ങിയില്ല…

ഞാൻ പറയാനുള്ളത് പറഞ്ഞു അപ്പോളത്തെ ദേഷ്യത്തിന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ… നിനക്ക് ഇനി ഇഷ്ടമുണ്ടനെകിൽ വന്നാൽ മതി…. ഇപ്പൊ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല… അതും പറഞ്ഞ് ഞാൻ കാറിലേക്ക് നടന്നു..
കാറിനടുത്ത് എത്തി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവളും പുറകിലൂടെ വരുന്നുണ്ട്….

ഞാൻ കാറിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നപ്പോളേക്കും അവൾ വന്ന് ഡോർ തുറന്നു…. മടിച്ച് മടിച്ച് അവൾ കയറി ഇരുന്നു…

അപ്പോ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അവിടെന്ന് പോയി… എവിടേക്ക് പോണമെന്ന് ഒരു പിടിയുമില്ല… അവളെങ്കിൽ മുഖം വീർപ്പിച്ച് മിണ്ടാതെ ഇരിക്കുകയാണ്…

കുറച്ച് തിരക്കൊഴിഞ്ഞ ഒരു സ്ഥലമെത്തിയപ്പോൾ ഞാൻ കാർ നിർത്തി

പുറകിലേക്ക് കൈ എത്തിച്ച ഐസ്ക്രീം എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു : ഇത് കഴിക്ക് ഒന്ന് തണുക്കട്ടെ…

പോടാ പട്ടി… അവൾ ഐസ്ക്രീം ടിൻ കൊണ്ട് എന്റെ തുടയിൽ ശക്തിയായി അടിച്ചുകൊണ്ട് പറഞ്ഞു…

എന്തിനാടീ ഇത്രയ്ക്ക് ദേഷ്യപെടുന്നേ ?

പിന്നെ ഒരു കാര്യവും ഇല്ലാതെ എന്നെ തെറി വിളിച്ചില്ലേ…

അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞത് ഞാൻ കണ്ടു…

ക്ഷെമിക്കെടാ മുത്തേ…. അതൊരു മിസ് അണ്ടർസ്റ്റാൻഡിങ് ആയിരുന്നില്ലേ

പിന്നേ കുന്തം…

എടാ രാവിലെ ആ മെസ്സേജ് കിട്ടിയപ്പോ മുതൽ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു… എന്നിട്ട് ചുമ്മാ കാണുവാൻ വേണ്ടിയാണ് വരൻ പറഞ്ഞത് നു അറിയുമ്പോ ദേഷ്യം വരില്ലേ…

ഞാൻ പറഞ്ഞോ ടെൻഷൻ അടിക്കാൻ… നെറ്റ് തീർന്നിട്ട് ചേച്ചിയുടെ ഹോട്ട്സ്പോട്ട് വച്ചിട്ടാ ഞാൻ ആ മെസ്സേജ് അയച്ചത്… പിന്നെ ചുമ്മാ കാണാൻ വേണ്ടി മാത്രമല്ല വരാൻ പറഞ്ഞത്

പിന്നെ ?

കുന്തം… എനിക്ക് ഇനി അത് പറയാൻ മനസില്ല…

നിന്റെ ചേച്ചിക്ക് ഇല്ലാല്ലോടി ഇത്രയ്ക്ക് ദേഷ്യം… ഞാൻ പയ്യെ പിറുപിറുത്തു കഴിഞ്ഞത് കഴിഞ്ഞു നീ ആ ഐസ്ക്രീം എടുത്തു കഴിക്ക്….

അവൾ ടിൻ ഓപ്പൺ ആക്കി എന്റെ നേരെ നോക്കി ചോദിച്ചു:

സ്പൂൺ ഇല്ലേ ?

അത് കേട്ട് ഞാൻ ചെറുതായൊന്ന് ചിരിച്ചു…

അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വന്നു

അല്ലേലും പെൺപിള്ളേരെ മയക്കാൻ ഐസ്ക്രീം കഴിഞ്ഞിട്ടേ വേറെ സാധനം ഉള്ളു…

ഡാഷിൽ നിന്ന് സ്‌പൂൺ എടുത്ത് കൊടുത്തു… എനിക്ക് ഒരു തരി വേണോ നു പോലും ചോദിക്കാതെ അവൾ അത് കഴിച്ചുകൊണ്ടിരുന്നു…
നീ ഉച്ചക്ക് ഒന്നും കഴിച്ചില്ലേ ?

ഇല്ലാ.. ഇപ്പോ ഇത് കഴിച്ചില്ലേ….

ദേഷ്യമൊക്കെ മാറിയോ ?

മാറീട്ടൊന്നുമില്ല…

മാറാൻ എന്താ ചെയ്യണ്ടേ ?

ഒന്നും ചെയ്യണ്ട…

എടാ… ഇന്നലെ എന്തായി….

അത് പറയാൻ അല്ലെ ഞാൻ രാവിലെ വരാൻ പറഞ്ഞത് …. ഇനി അത് അറിയണേൽ പോയി തന്റെ പെണ്ണിനോട് പോയി ചോദിക്ക്…

പെണ്ണിനോട് തന്നെയല്ലേ ചോദിക്കുന്നത്…

അതുകേട്ടതും അവൾ ഒന്ന് എന്നെ അത്ഭുതത്തോടെ നോക്കുന്നപോലെ നോക്കി…

പോകാം ?

എവിടേക്ക്

വീട്ടിലേക്ക്…

ചേട്ടനും വരുന്നുണ്ടോ ?

ഞാൻ വരണ്ടേ ?

നാളെ വരുള്ളൂ നു ചേച്ചി പറഞ്ഞു…

എന്നാൽ നാളെ വരാം..

അത് മതി… എന്നെ കോളേജിന്റെ അവിടെ തന്നെ ഇറക്കി വിട്ടാൽ മതി…

അങ്ങിനെ ഞങ്ങൾ തിരിച്ച് കോളേജിന്റെ അടുത്തേക്ക് തന്നെ പോയി… അവിടെ നിർത്തിയതും അവൾ ഡോർ തുറന്ന് ഇറങ്ങാൻ പോയി… ഞാൻ അവളുടെ വലതു കയ്യിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു: ഒരു ഉമ്മ തന്നിട്ട് പോടീ….

പോ അവിടെന്ന്.. എന്നും പറഞ്ഞ് അവൾ കൈ വിടുവിച്ച് കാറിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു….

എന്തൊരു കാന്താരിയാ ഇവൾ…. ഞാൻ മനസ്സിൽ പറഞ്ഞു…

ഞാൻ തിരിച്ച് വീട്ടിലേക്കും പോയി…

വീട്ടിലെത്തി കുറെ കഴിഞ്ഞ് ശരണ്യക്ക് വീണ്ടും മെസ്സേജ് അയച്ചു…

Leave a Reply

Your email address will not be published. Required fields are marked *