4 പേർക്കു ഒരുമിച്ച് 2 പേർക്ക് അതിനു 3 റൗ പുറകിൽ ആണ് ടിക്കറ്റ് കിട്ടിയത്… 4പേർ ഇരിക്കാൻ കിട്ടുന്ന സീറ്റിൽ 8 സീറ്റ് ഉള്ള ധൈര്യത്തിൽ അങ്ങനെ തന്നെ ടിക്കറ്റ് എടുത്തു…അത് ആകുമ്പോൾ എല്ലാവർക്കും ഒരുമിച്ചു ഇരിക്കാമല്ലോ…
ടിക്കറ്റ് എടുത്തു കാര്യം സൂസനോട് പറഞ്ഞു . സൂസൻ സിജിയോടും…
ഞങ്ങൾ തീയേറ്ററിന് ഉള്ളിൽ കയറാൻ ടിക്കറ്റ് കീറുന്ന ചേട്ടന്റെ അവിടെപ്പോയി ആ ചേട്ടൻ ടിക്കറ്റ് കീറി ഒപ്പം ടിക്കറ്റ് കാണിച്ചിരിക്കുന്ന അതാതു സീറ്റിൽ തന്നെ ഇരിക്കണം എന്ന് നിർദ്ദേശവും നൽകി…
ആ ചേട്ടൻ ഇങ്ങനെ പറഞ്ഞത് കൊണ്ടു ഞങ്ങൾ കരുതി ഉള്ളിൽ ഇനി സീൻ ഉണ്ടാകില്ല, എല്ലാവർക്കും ആ 8 സീറ്റിൽ ഒന്നിടവിടാതെ ഇരിക്കാം എന്ന്..
ഉള്ളിൽ കയറിയപ്പോൾ തന്നെ നല്ല ആൾക്കാർ ഉണ്ടായിരുന്നു.. എല്ലാവരും ഓഞ്ഞിടവിട്ട് ആണ് ഇരിക്കുന്നത്…
അപ്പോഴാണ് സീറ്റ് കറക്റ്റ് രീതിയിൽ ഇരികുന്നോ എന്നു നോക്കാൻ രണ്ടു സെക്യൂരിറ്റി ചേട്ടന്മാർ അവിടെ കിടന്നു കറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്…
ഞാൻ സൂസനെ ഒന്നു നോക്കി സൂസന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു.. സൂസൻ സിജിയോട് രഹസ്യമായി എന്തോ ചെവിയിൽ പറഞ്ഞു…
അങ്ങനെ ഞങ്ങൾ 4 പേർക്ക് കിട്ടിയ സീറ്റിനു അവിടെ എത്തി…
ഓരോരുത്തരായി സീറ്റിൽ കയറി ഇരിക്കാൻ തുടങ്ങി… മേരി മറിയം മരിയ സിജി സൂസൻ ഞാൻ എന്നിങ്ങനെ ആയിരുന്നു ഞങ്ങൾ നിന്നത്..
അപ്പോഴേക്കും ടിക്കറ്റ് ചെക്ക് ചെയ്യാൻ നിന്ന ഒരു സെക്യൂരിറ്റി ചേട്ടൻ ഞങളുടെ അടുത്തേക്ക് വന്നു..
ആ ചേട്ടന്റെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ഏകദേശം കാര്യം പിടികിട്ടി.. ഞങ്ങൾക്ക് 6 പേർക്കും ഒരുമിച്ച് ഇരിക്കാൻ കഴിയില്ല എന്ന് ഉള്ളത്…
സിജി അപ്പോഴേക്കും എന്നെ ഒന്നും നോക്കി…
ചേട്ടൻ വന്നു ടിക്കറ്റ് കാണിക്കാൻ പറഞ്ഞു..
ടിക്കറ്റ് കാണിച്ചപ്പോൾ 4 പേർ ഇവിടെ ഇരുന്നാൽ മതി ബാക്കി രണ്ടു പേർ പുറകിൽ മൂന്നാമത്തെ റോയിൽ പോകാൻ പറഞ്ഞു…
ആ ചേട്ടനോട് ഒന്നു സംസാരിച്ചു നോക്കി എങ്കിലും ഫലം എതിർ ആയിരുന്നു.. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. കൊറോണ സമയത്തു തിയേറ്റർ ക്കെ തുറന്നത് തന്നെ ഭാഗ്യം അതിനു ഇടയിൽ നമ്മളെ പോലുള്ളവർ ആ നിയമം പാലിച്ചില്ല എങ്കിൽ പണി അവർക്കു അല്ലെ കിട്ടു എന്നാ ബോധ്യം ഉള്ളത് കൊണ്ടു ഞങ്ങൾ കിട്ടിയ സീറ്റ് നമ്പർ അനുസരിച്ചു ഇരിക്കാൻ തന്നെ തീരുമാനിച്ചു…
മേരിയും മരിയയും കയറി ആദ്യം തന്നെ സീറ്റ് കീഴടക്കി.. മേരിക്കു പുറകിൽ നിന്ന മറിയം മരിയയുടെ പുറകിലേക്ക് വന്നു…
മറിയം സിജിയെയും സൂസനെയും നോക്കി നിങ്ങളും ഇവിടെ ഇരുന്നോളു ഞങ്ങൾ പുറകിൽ പോകാം എന്ന് പറഞ്ഞു….
ഇത് കേട്ടപ്പോൾ സൂസന് കലി കയറി.. അത് അവളുടെ മുഖത്ത് വെക്തം…
സിജി മറിയത്തിനോട് നമ്മുക്ക് ഇവിടെ ഇരിക്കാം മറിയം, സൂസനും ടോമും പുറകിൽ ഇരിക്കട്ടെ… അവർ പഴയ കോളേജ് സുഹൃത്തുക്കൾ അല്ലെ….
സൂസൻ എന്റെ ജൂനിയർ എന്ന് സിജിക്കു അറിയാം ആയിരുന്നിട്ടും അവളെ എന്റെ സുഹൃത്ത് ആക്കി ഞങ്ങൾക്കു ഒരു ചെറിയ ഉപകാരം ചെയ്തു തന്നു…
മറിയത്തിന്റെ മുഖം വാടി, എന്നാലും അവൾ സിജി പറഞ്ഞത് കേട്ടു അവിടെ തന്നെ ഇരുന്നു…..
ഒരു ഒക്കെയും താങ്ക്സും പറഞ്ഞു ഞാനും സൂസനും പുറകിലെ ഞങ്ങളുടെ സീറ്റ് ലക്ഷ്യം വച്ചു നടന്നു നീങ്ങി..
അപ്പോഴേക്കും തീയേറ്ററിൽ ഏതോ സിനിമയുടെ ട്രൈലെർ ഇട്ടിരുന്നു എല്ലാവരും അതിൽ മുഴുകി…
സൂസൻ ചുരിദാറിന് ഉള്ളിൽ കിടന്ന അവളുടെ താലി മാല എടുത്തു ഷോള്ളിനും പുറത്തു കൂടെ ഇട്ടു.. എന്റെ കൈ പത്തിയിൽ അവളുടെ കൈപ്പത്തി ചേർത്ത് പിടിച്ചു ഒരു ഭാര്യ ഒരു ഭർത്താവിന് തരുന്ന പരിഗണന തന്നു നടന്നു…
സീറ്റ് നു അടുത്ത് എത്തിയതും അവൾ എന്നോട് “”ഇച്ചായോ ഇത് അല്ലെ നമ്മുടെ സീറ്റ് “”
അൽപം സ്വരം ഉയർത്തി തന്നെ പറഞ്ഞു.. അതിനു കാരണം ഞങ്ങളുടെ അപ്പുറം സീറ്റിൽ ഇരുന്നത് ഒരു ഫാമിലി ആയിരുന്നു… അവളുടെ ഭർത്താവാണ് ഞാൻ എന്ന് അറിയിക്കാൻ ഉള്ള രീതിയിൽ ആണ് ഉറക്കെ പറഞ്ഞതും.. ഞങളുടെ നാട്ടിൽ നസ്രാണികൾ ഭർത്താക്കന്മാരെ ഇച്ഛയാ എന്നാണ് വിളിക്കുന്നത്…
