മറിയം എത്തിയതും ഞങ്ങൾ തീയേറ്ററിന് ഉള്ളിലേക്ക് പോയി.. അവരുടെ ഐറ്റംസ് എല്ലാം കൊടുത്തു.. എന്റെയും സൂസന്റെയും ഐറ്റംസ് കൊണ്ടു പുറകിലേക്ക് നടന്നു…
അവിടെ എത്തി സീറ്റിൽ ഇരുന്നതും സൂസന്റെ ദഹിപ്പിക്കുന്ന നോട്ടം…
“എന്നെ ഇവിടെ ഇരുത്തി അവളോട് കറങ്ങി വരുക ആണ് അല്ലെ ” ഇതും പറഞ്ഞു എന്റെ വയറ്റിൽ ഇട്ടു ഒരു കുത്ത് തന്നു.
ഇത് അപ്പുറത്ത് ഇരുന്ന ഫാമിലി കണ്ടു…
സൂസൻ ദേഷ്യം പ്രകടിപ്പിച്ചു എന്റെ കൈയിന്നു പോപ്കോൺ ഉം പെപ്സിയും വാങ്ങി..
ലൈറ്റ് ഓഫ് ആയതും ഞാൻ കൈ എടുത്തു അവളുടെ തോളിൽ ഇട്ട്…
അവൾ എന്നെ തുറിച്ചു ഒരു നോട്ടം ആ കൈ ഇട്ടപോലെ തന്നെ ഞാൻ പിൻവലിച്ചു…
അവൾ പോപ്കോൺ ഉം പെപ്സിയും കഴിക്കുന്നതിലും കുടിക്കുന്നതിലും ശ്രെദ്ധ കൊടുത്തു…
അങ്ങനെ ഒരു പത്തു പതിനഞ്ചു മിനിറ്റ് കടന്നു പോയതും സൂസൻ അവളുടെ വലുത് കൈ വിരൽ കൊണ്ടു എന്റെ ഇടതു കൈയിൽ ചുരുണ്ടൻ തുടങ്ങി…
ഞാൻ അവളെ നോക്കിയപ്പോൾ എന്റെ ചെവിയിൽ അവൾ അവളുടെ ആ ചെഞ്ചുണ്ടു കൊണ്ടു വന്നിട്ടു “മൂത്രം ഒഴിക്കാൻ മുട്ടുന്നു ഇച്ഛയാ ,, വാഷ്റൂം വരെ വരോ??”
ഞാൻ പടത്തിന്റെ ആഴത്തിൽ ഇറങ്ങിയതിനാൽ “നിന്നോട് നേരെത്തെ ചോദിച്ചത് അല്ലെ..” ചെറുതായി ദേഷ്യപ്പെട്ടു…
“അത് പിന്നെ മുട്ടിയാൽ അല്ലെ ഒഴിക്കാൻ പറ്റു അല്ലാതെ ഒഴിക്കാൻ പറ്റില്ലാലോ ഇച്ഛയാ..” അവളും ചെറുതായി ശബ്ദം ഘടിപ്പിച്ചു…
“ഓഹ്.. നിക്ക് നിക്ക് ഈ ഒരു സീൻ കഴിയട്ടെ”പടം കണ്ടു കൊണ്ടു ഇരുന്ന ഏകക്രദ്ധയിൽ ഞാൻ പറഞ്ഞു..
“ദേ ഇച്ഛയാ ദേഷ്യം പിടിപ്പിക്കല്ലേ… മുട്ടി ഇരിക്കുവാ നല്ലോണം, ഇനിയും ഇച്ചായൻ വന്നില്ലേൽ ഞാൻ ഇവിടെ ഒഴിക്കും…”
സിനിമയുടെ രസചരട് ഭിന്നിച്ചു കൊണ്ടു ഞാൻ സൂസന്റെ കൈയിൽ പിടിച്ചു… എഴുനേറ്റു ബാക്ക് ഡോർ വഴി ഇറങ്ങി…
നേരെ അവളെയും കൊണ്ടു ലേഡീസ് ടോയ്ലറ്റ് നു അടുത്തേക്ക് പോയി.. ലേഡീസ് ടോയ്ലറ്റ് തീയേറ്റർ നു വെളിയിൽ ആണ്…
അങ്ങോട്ടേക്ക് ഒരു ഇച്ച കുഞ്ഞു ഇല്ലായിരുന്നു ആ പരിസരത്ത്…. അല്ലേലും പടം തുടങ്ങിയാൽ ആരാ ഈ പരിസരത്ത് ഉണ്ടാകുക..
ടോയ്ലറ്റ് ന്റെ ഫ്രോന്റിൽ എത്തിയതും അവൾ ആ ടോയ്ലറ്റ് സമൂചയത്തിന് ഉള്ളിൽ കയറി..
(ആദ്യ ഡോർ തുറന്നു ഉള്ളിൽ കയറുമ്പോൾ അകത്തു 15 ഓളം ലേഡീസ് ടോയ്ലറ്റ് ഉണ്ടായിരുന്നു അതാണ് സാമൂചയം എന്ന് പറഞ്ഞത്)
ഞാൻ ആ ടോയ്ലറ്റ് സമൂചയത്തിന് വെളിയിൽ ഒരു കാവൽകരനെ പോലെ നിന്നു… പോകുമ്പോൾ തന്നെ സൂസനോട് ഞാൻ പറഞ്ഞു വേഗം വരണം എന്ന്..
അതിനു അവൾ പറഞ്ഞ മറുപടി “കൊറച്ചൊക്കെ കാത്തു നിക്കു… ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ഞാൻ നിങ്ങളുടെ ഭാര്യ അല്ലെ…” ഒരു കള്ള ചിരിയോടു കൂടെ ആണ് അവൾ ഇത് പറഞ്ഞത്…..
“എനിക്ക് എത്ര വേണം എങ്കിലും എന്റെ ഈ പൊന്നു ഭാര്യയെ കാത്തു നിക്കാൻ ഒരു മടിയും ഇല്ല.. പക്ഷെ ആരെങ്കിലും എന്നെ ഈ ടോയ്ലറ്റ് ന്റെ പരിസരത്ത് നില്കുന്നത് കണ്ടാൽ എന്താ കരുതുക.. പെണ്ണുങ്ങളുടെ ടോയ്ലറ്റ് ൽ ഒളിഞ്ഞു നോക്കുന്നവൻ എന്ന് അല്ലെ…” ഞാനും പറഞ്ഞു…
“അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അങ്ങ് പറഞ്ഞേക്ക് ഭാര്യ ക്കു കൂട്ടു വന്നത് ആണെന്ന്..” ഇതും പറഞ്ഞു വയറിനു ഒരു കുത്തും തന്നു അവൾ അകത്തു കയറി…
ഞാൻ പുറത്തു അവളെയും കാത്ത് നിന്നു…
സൂസൻ അകത്തു പോയി ഒരു മിനിറ്റ് പോലും കഴിഞ്ഞില്ല അകത്തിന്നു സൂസന്റെ നിലവിളി കേട്ടു…
ഈ ശബ്ദം കേട്ടു ലേഡീസ് ടോയ്ലറ്റ് സമൂചയത്തിന് ഉള്ളിൽ കയറാണോ വേണ്ടയോ എന്നു ശംകിച്ചു നിന്ന എനിക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.
രണ്ടും കല്പിച്ചു ഞാൻ ഡോർ തള്ളി തുറന്നു ഉള്ളിൽ കയറി…
ഭാഗ്യത്തിന് ആ പരിസരത്ത് ആരും ഇല്ലാത്തതു കൊണ്ടു ഞാൻ കയറുന്നത് ആരും തന്നെ കണ്ടില്ല…
ഉള്ളിൽ കയറി അകത്തുള്ള ടോയ്‌ലെറ്റിലെ ഓരോ ഡോർ ഉം മുട്ടി മുട്ടി സൂസൻ സൂസൻ എന്ന് വിളിച്ചു…
എന്റെ വിളി കേട്ട സൂസന് ഞാൻ ഉള്ളിൽ കയറിയത് മനസിലായി..
അവൾ ഇവിടെ ഉണ്ട് ഇച്ഛയാ എന്ന് പറഞ്ഞു.. അവളുടെ ശബ്ദം കേട്ട ദിക്കിലേക്ക് ഞാൻ പരിഭ്രമത്തോടെ കുതിച്ചു…
