അനിയത്തി നൽകിയ സമ്മാനം – 2 Like

“നല്ല തങ്കപ്പെട്ട സ്വഭാവമാണ് മരുമോൾക്ക്…ഒറ്റ തവണ സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി…. ദേവകിയമ്മയുടെ ഭാഗ്യം “… കാറിൽ കയറുന്നതിന് മുന്നേ ഒരു വളിച്ച ചിരിയുമായി അവർ പറഞ്ഞു

“എന്റെ കൃഷ്ണാ…..” സന്തോഷത്തോടെ അമ്മ കണ്ണുകൾ അടച്ച് വിളിച്ചു…

പക്ഷെ ഇത് കേട്ട് നിന്ന ഗാഥ ചിരി അടക്കുവാൻ ആകാത്തെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു… അവൾ ബാൽക്കണിയിൽ നിന്നും ഈ സംഭാഷണങ്ങൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു… അവർ എല്ലാം പോകുവാൻ നേരം ഗാഥ ഓടി അമൃതക്കരുകിൽ വന്ന് അവളെ വട്ടം കെട്ടി പിടിച്ചു…പിങ്ക് നൈറ്റ്‌ ഡ്രെസ്സ് ആയിരുന്നു വേഷം…

“കലക്കി ചേച്ചി പെണ്ണെ….. “അവൾ ഒരു ഉമ്മയും കൊടുത്ത് കൊണ്ട് പറഞ്ഞു…..

അമ്മ എന്താണെന്ന് അറിയാത്ത ഭാവത്തിൽ രണ്ട്‌ പേരെയും നോക്കി…

“എന്താടി..?”…. അമ്മ സംശയത്തോടെ ഗാഥയോട് ചോദിച്ചു…

ഒന്നുമില്ല എന്ന ഭാവത്തിൽ ചരിച്ച് കൊണ്ട് കണ്ണിറുക്കി അവൾ..

“ഏട്ടത്തിയമ്മയെ കിട്ടിയതിൽ പിന്നെ പെണ്ണിന്റെ മാറ്റം ഞാൻ കാണുന്നുണ്ട്…” കുറച്ചടങ്ങ്‌ പെണ്ണെ…..അമ്മ പറഞ്ഞു

“സൗകര്യമില്ല…” എന്നും പറഞ്ഞ് അമൃതയെ കയ്യിൽ പിടിച്ചുകൊണ്ട് ചിരിയുമായി അവൾ അകത്തേക്ക് ഓടി…

ബന്ധുക്കൾ എല്ലാം ഗേറ്റ് കടക്കുന്നത് വരെ അമ്മ നോക്കി നിന്നു…….

*** അതും ഇതുമെല്ലാം പറഞ്ഞ് നേരം വൈകി…. അത്തഴവും കഴിഞ്ഞ് അമൃതയെ മുന്നിൽ നടത്തി അവളുടെ പുറത്ത് തലയും താങ്ങി മുകളിലേക്ക് നടക്കുകയാണ് ഗാഥ…

അമൃത : “എന്നാടി പെണ്ണെ ഈ കാണിക്കുന്നേ… നീ വീഴൂന്നേ…”

ഗാഥാ : “അതൊന്നുമില്ലെന്റെ ചേച്ചി പെണ്ണെ അങ്ങ് നടന്നെ… പിന്നെയെ ആ അപ്പച്ചി തള്ളയോട് പറഞ്ഞത് കിടുവായിരുന്നു കെട്ടോ.. അവർക്ക് ഇത്തിരി സൂക്കേട് കൂടുതലാണ്…”
അമൃത : “ആളൊരു ചൊറി പാർട്ടി ആണെന്ന് കണ്ടപ്പോഴേ മനസ്സിലായി”

ഗാഥ: “അതൊക്കെ പോട്ടെ…ഫസ്റ്റ് നൈറ്റ് തകർക്കേണ്ടേ…. എങ്ങനെയാണ് ഇന്ന് തന്നെ പരുപാടി ഒക്കെ കാണുമോ.അപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടെന്നുള്ള ചിന്ത വേണം.. പാലുമായിട്ട് അമ്മയും ഇപ്പൊ വരും ”

അമൃത : “പിന്നെ…. ഇത് വരെ കതക് പോലും തുറന്നില്ല നിന്റെ ചേട്ടൻ… അപ്പോഴാണ് ഇനി പാല് കുടിയും പരിപാടിയും ”

ഗാഥ : “അതൊക്കെ നമുക്ക് തുറപ്പിക്കാം…..”

അമൃത : “ഈ പെണ്ണിത് “…വാത്സല്യം നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു..

അതുലിന്റെ മുറിയുടെ മുന്നിൽ എത്തി ഗാഥ വാതിലിൽ മുട്ടി വിളിച്ചു…

“ഏട്ടാ….. ഏട്ടാ… ”

കുറച്ച് വൈകിയാണ് അതുൽ വാതിൽ തുറന്നത്…

” എന്താണ്.. മനുഷ്യനെ മെനക്കെടുത്താൻ “?- അതുൽ കണ്ണും തിരുമ്മി ഉറക്കപ്പിച്ചിൽ ചോദിച്ചു…

ഗാഥ : “എന്ത് കിടപ്പാണ് ഏട്ടാ.. നിങ്ങൾ വന്നവർ ആരും നിങ്ങളെ കണ്ടത് പോലുമില്ല എന്ന് പറഞ്ഞ് പരാതി ആയിരുന്നു… എല്ലാരും”

അതുൽ : “താഴേക്ക് വന്നിട്ട് എന്ത് കാണിക്കാൻ ആണ്.. അതിനിവിടെ എന്നാ പരുപാടി….?”- അതുൽ പുച്ഛത്തോടെ പറഞ്ഞു

ഗാഥ : “അതെന്നാ വാർത്തനമാണ് ഏട്ടാ…ദേ നേരം വൈകി.. ഇനിയും വൈകിയാൽ ഫസ്റ്റ് നൈറ്റ് കുളമാകും ” ഗാഥ ഒളിപ്പിച്ച ചിരിയുമായി പറഞ്ഞു.

അതുൽ : “പിന്നെ…ഫസ്റ്റ് നൈറ്റ്‌… എനിക്ക് കിടക്കണം.. എനിക്ക് ഇതൊരു സാധാരണ ദിവസം തന്നെ….വേറെ ഒന്നും പറയാൻ ഇല്ലല്ലോ എന്നാൽ പോകാൻ നോക്ക് രണ്ടും “- ഇത് പറഞ്ഞപ്പോൾ പോലും അതുൽ അമൃതയെ നോക്കിയത് കൂടെയില്ല.. അവൻ വാതിൽ വലിച്ചടക്കുകയും ചെയ്തു….

അമൃതയുടെ കണ്ണ് നിറഞ്ഞിരുന്നു… ഗാഥക്ക് കോപം അടക്കുവാൻ ആയില്ല . അവൾ കണ്ണുകൾ ഇറുക്കി അടച്ചു…ഈ സമയത്ത് തന്നെ ആയിരുന്നു അമ്മ പാലുമായി കയറി വന്നത്…

അമ്മ : “എന്താ മോളെ ഇവിടെ ഒരു ശബ്ദം കേട്ടത്.. അവൻ എന്നാത്തിനാ ഒച്ചയിട്ടത്…?”

അമ്മ നോക്കിയപ്പോൾ അമൃത കണ്ണും നിറഞ്ഞ് വിതുമ്പി നിൽക്കുന്നു…

അമ്മ തുടർന്നു ” എന്താ മോളെ… എന്നാ പറ്റി നീ കരയുന്നത് “..?
അത് വരെ പിടിച്ച് നിന്നിരുന്ന ഗാഥ പൊട്ടി തെറിച്ചു…

“അമ്മേടെ മോന് വട്ടാണ്.. അവൻ ആരാന്നാണ് അവന്റെ വിചാരം..,. അവന്റെ കയ്യിലിരുപ്പ് കരണം ഒരു പെണ്ണ് ഇട്ടേച്ച് പോയതിന്റെ കഴപ്പ് എന്റെ ചേച്ചിടെ അടുത്തല്ല തീർക്കേണ്ടത്….”

Leave a Reply

Your email address will not be published. Required fields are marked *