ഞങ്ങളുടെ ലോകം – 2അടിപൊളി  

തിരിഞ്ഞ് നിൽക്കുന്ന അമ്മയെ ഞാൻ പതിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് ചോദിച്ചു.

 

കഴിക്കാൻ ആയോ…

 

ഠപ്പേ…

 

ഞാൻ ചോദിച്ചതും എന്റെ കരണം പൊട്ടുന്ന പോലൊരു അടിയും ഒരുമിച്ചായിരുന്നു.

 

സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞ് വരാൻ തുടങ്ങി. അടി കൊണ്ട കവിൾ പൊത്തി പിടിച്ച് ഞാൻ അമ്മയെ തന്നെ കുറച്ച് നേരം നോക്കി നിന്നു.

 

മോനെ ഞാൻ…

 

അമ്മ എന്തോ പറയാൻ തുടങ്ങുകയായിരുന്നു.

കേൾക്കാൻ തോന്നിയില്ല…

 

തിരിഞ്ഞു നടന്നു.. നേരെ റൂമിൽ കേറി വാതിൽ വലിച്ചടച്ചു..

 

അപ്പോയേക്കും അമ്മ വാതിലിൽ വന്ന് തട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ വയ്യ… എന്റെ മനസ് ചത്ത് വെറും ശരീരം മാത്രമായി മാറിയിരുന്നു ഞാൻ…

 

കുറച്ച് നേരം അടികൊണ്ട കവിളും തടവി നിന്നു. പിന്നെ വേഗം ഡ്രസ് മാറി ബാഗും എടുത്ത് പുറത്തിറങ്ങി. അമ്മ പുറത്ത് തന്നെ ഉണ്ട്. ഞാൻ അമ്മയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു…

 

അമ്മ വന്ന് എന്റെ കയ്യിൽ പിടിച്ച് എന്തോ പറഞ്ഞു. എനിക്ക് ഒന്നും കേൾക്കാൻ വയ്യ എനിക്ക് എങ്ങനെയെങ്കിലും ഇവിടന്ന് ഇന്ന് പുറത്ത് കടന്നാൽ മതി എന്നെ ഒള്ളു..

 

ഞാൻ അമ്മയുടെ കൈ കുടഞ്ഞ് മാറ്റി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു…

 

ഇന്നിനി ക്ലാസിൽ പോയാൽ ശെരിയാവില്ലെന്ന് തോന്നിയത് കൊണ്ട് നേരെ പോയത് ഗ്രൗണ്ടിലേക്കാണ്. ഒരു മൂലയിൽ പോയി ഇരുന്നു.ഇടയ്ക്ക് ആരൊക്കെയോ വന്നു എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു…

ഇന്ന് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല… നന്നായി വിശക്കുന്നുണ്ട്… കയ്യിൽ പൈസ ഉണ്ട് പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല…

 

അമ്മ എന്തിനാവും എന്നെ അടിച്ചത്. ഞാൻ ഒന്ന് തൊട്ടതിന് അമ്മ എന്നെ അടിക്കുമോ… എന്നെ അത്രയ്ക്ക് വെറുത്തോ അമ്മയ്ക്ക്… ഓർക്കും തോറും സങ്കടം കൂടി കൂടി വരുന്നു…

ഒരു കണക്കിൽ ആ അടി ഞാൻ അർഹിക്കുന്നത് തന്നെയാണ്. പക്ഷെ കുറച്ച് മുന്നെ കിട്ടേണ്ടിയിരുന്നത് ആയിരുന്നു എന്ന് മാത്രം.

 

ഞാൻ പോരുന്ന നേരത്ത് അമ്മ കണ്ണിൽ ഒക്കെ വെള്ളം നിറച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഒന്നും ശ്രെദ്ധിച്ചില്ല…

അപ്പോഴത്തെ ആ അവസ്‌ഥയിൽ അവിടെ നിന്നാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആവും എന്ന് കരുതിയാണ് ഇറങ്ങി പോന്നത്… ഇപ്പൊ സമയം 12 മാണി കഴിഞ്ഞിട്ടുണ്ട്. നന്നായി വിശക്കുന്നുണ്ട്. ഇനിയും എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ശെരിയവില്ല.

ഞാൻ ഒരു ഹോട്ടലിൽ കേറി ഊണ് കഴിച്ചു.

 

ഊണ് കഴിച് കഴിഞ്ഞപ്പോൾ ആണ് അമ്മ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത മനസിൽ വന്നത്..

ഞാൻ ഒരു ബിരിയാണി പാർസൽ വാങ്ങി. ഞാൻ കൊടുത്താൽ അമ്മ കഴിക്കുമോ ന്ന് പോലും അറിയില്ല. എന്നാലും വാങ്ങി ബാഗിൽ വെച്ച് വീട്ടിലേക്ക് നടന്നു.

 

എനിക്ക് അമ്മയോട് ദേഷ്യമൊന്നും തോന്നുന്നില്ല. അമ്മ എന്നെ കാണുമ്പോൾ എന്തായിരിക്കും അമ്മയ്ക്ക് എന്നോടുള്ള ഭാവം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

ഓരോന്ന് ഓർത്ത് ഞാൻ വീട്ടിലേക്ക് കേറി ചെന്നു.

 

അമ്മയെ പുറത്തൊന്നും കാണാത്തത് കൊണ്ട് ഞാൻ നേരെ പോയത് ഞാനും അമ്മയും കിടക്കുന്ന റൂമിലേക്ക് ആണ്. അമ്മ കട്ടിലിൽ കിടക്കുന്നുണ്ട്. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ പാവം തോന്നി.

 

വിളിക്കാൻ ഒരു മടി. ഞാൻ എന്റെ റൂമിൽ ചെന്ന് ബാഗ് അവിടെ വെച്ചു. അപ്പോഴാണ് ഞാൻ ബാഗിൽ ബിരിയാണി ഇരിക്കുന്നത്‌ ഓർത്തത്.

അമ്മ വിശന്ന് തളർന്ന് ഉറങ്ങിയതാവുമോ…  ആവും.. ഞാൻ പിന്നെ ഒന്നും നോക്കിയില്ല നേരെ അമ്മയുടെ അടുത്തേക്ക് ചെന്ന് അമ്മയെ വിളിച്ചു. അമ്മ ഉണരുന്നില്ല. തൊട്ട് ഉണർത്താൻ ഒരു പേടി. രാവിലെ കിട്ടിയത് അത്യാവശ്യം നല്ല വേദനയുള്ള അടിയായിരുന്നു.

 

വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അമ്മയെ കുലുക്കി വിളിച്ചു..

 

അമ്മ എന്നെ കണ്ടതും മോനെ എന്ന് വിളിച്ച് കെട്ടി പിടിച്ചു.

 

നീ എന്നോട് ക്ഷമിക്ക്. അമ്മ അറിയാതെ അടിച്ചു പോയതാണ്. വേണം ന്ന് കരുതിയല്ല.

 

ഞാനും അമ്മയെ കെട്ടി പിടിച്ച് നിന്നു പിന്നെ അമ്മ എന്റെ കവിളത്ത് കൈ വെച്ച് ഒരുപാട് വേദിനിച്ചോ ന്ന് ചോദിച്ചു.

 

ഇല്ല.. ഞാൻ പറഞ്ഞു.

 

കരഞ്ഞത് കൊണ്ടായിരിക്കും അമ്മയുടെ മുഖം ഒക്കെ നീര് വെച്ച പോലെ ഉണ്ടായിരുന്നു.

 

അമ്മ എന്തെങ്കിലും കഴിച്ചോ.. ഞാൻ ചോദിച്ചു.

 

നീ ഒന്നും കഴിക്കാതെയല്ലേ ഇവിടന്ന് പോയത്. പിന്നെ ഞാൻ എങ്ങനെ കഴിക്കും..

അയ്യോ.. നിനക്ക് വിശക്കുന്നില്ലേ… ഞാൻ ആണെങ്കിൽ ചോറ് ഒന്നും ഉണ്ടാക്കിയിട്ടില്ല. നീ കുറച്ച് നേരം ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ ഉണ്ടാക്കി തരാം…

 

ഞാൻ കഴിച്ചിട്ടാണ് വന്നത്. അമ്മയ്ക്ക് കഴിക്കാൻ ഇനി ഉണ്ടാക്കിയിട്ട് വേണോ…

 

ഞാൻ രാവിലെ ഉണ്ടാക്കിയ ഉപ്പുമാവ് ഉണ്ട് അത് കഴിച്ചോളാം.. എനിക്ക് അത് മതി.

 

അത് പോര. അമ്മ ആദ്യം പോയി കയ്യും മുഖവും ഒക്കെ കഴുകി വാ.. എന്ന് പറഞ്ഞ് ഞാൻ അമ്മയെ ബാത്റൂമിലേക്ക് തള്ളി വിട്ടു. എന്നിട്ട് ഞാൻ എന്റെ റൂമിൽ പോയി ബിരിയാണി എടുത്ത് വന്ന് ടേബിളിൽ വച്ചു. എന്നിട്ട് അമ്മയെ വിളിച്ച് കൊണ്ട് വന്ന് ടേബിളിൽ വെച്ച ബിരിയാണിക്ക് മുന്നിൽ ഇരുത്തി.

അമ്മ എന്റെ മുഖത്തേക്കും ബിരിയാണി പൊതിയിലേക്കും മാറി മാറി നോക്കിയിട്ട് ചോദിച്ചു.

 

എന്താ ത്…

 

ഇതിന് എല്ലാവരും പറയുന്നത് ബിരിയാണി എന്നാണ് ന്ന് പറഞ്ഞ് ഞാൻ പൊതി അഴിച് ബിരിയാണി അമ്മയുടെ മുന്നിൽ തുറന്ന് വെച്ച് കൊടുത്തു.

 

ഇത് നീ എനിക്ക് വേണ്ടി വാങ്ങിയതാണോ…

 

ഇവിടെ ഇപ്പൊ അമ്മ മാത്രമല്ലെ ഒള്ളു.

 

നീ കഴിച്ചോ…

 

ഞാൻ കഴിച്ചു. ഇത് ഞാൻ എന്റെ അമ്മ കുട്ടി വിശന്നിരിക്കായിരിക്കും എന്ന് കരുതി വാങ്ങിയതാണ്. ഇരുന്ന് കഴിക്ക്.

 

അമ്മ കണ്ണൊക്കെ നിറച്ച് എന്നെ നോക്കി ചിരിച്ചു..

 

ഇനി ഇരുന്ന് മോങ്ങിയാൽ ഈ മൂക്ക് ഞാൻ ഇടിച്ച് പരത്തും. വേഗം കഴിക്ക്. ഞാൻ ഒരു കപട ദേഷ്യത്തിൽ പറഞ്ഞു.

 

അതിനും അമ്മ ഒന്ന് ചിരിച്ചിട്ട് ബിരിയാണി കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് എനിക്കും വാരി തന്നു.

 

ഭക്ഷണം കഴിച് കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും കുറെ നേരം സംസാരിച്ചിരുന്നു. അതിനിടയിൽ ഞങ്ങൾ രണ്ട് പേരും കുറ്റങ്ങൾ എല്ലാം സ്വയം ഏറ്റെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് പറച്ചിലും കെട്ടിപിടുത്തവും ഒക്കെ തന്നെയായിരുന്നു വൈകുന്നേരം വരെ..

 

ഇപ്പോഴാണ് മനസ് ഒന്ന് ശാന്തമായത്. ഇന്നലെ തന്നെ സംസാരിച്ചിരുന്നേൽ ഒരു കുഴപ്പവും വരില്ലായിരുന്നു. എല്ലാം മനസിലിട്ട് ഉരുട്ടി ഉരുട്ടി വലുതാക്കി. രണ്ട് പേരും അതിൽ തുല്യ ഉത്തരവാദികൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *