താഴെ ഹാളിൽ…..
Frd : നിന്റെ ചെറുക്കനെ കാണാൻ എന്നാ ലുക്ക് അടി ഗൗരി… ഓ ആ ബോഡി ഒക്കെ കണ്ടോ.
ഗൗരി : നീ എന്തിനാ എന്റെ ചെറുക്കന്റെ ദേഹത്തു ഒക്കെ തൊട്ടേ. ദേ ഞാൻ പറഞ്ഞേക്കാം അത് വേണ്ട കേട്ടോ തല ഞാൻ അടിച്ചു പൊളിക്കും…
Frd: ഓ അവളുടെ ഒരു കെട്ടിയോൻ. നിന്നെ കുറ്റം പറയാൻ പറ്റില്ല അവനെ കണ്ടാൽ ആരായാലും ഒന്ന് പ്രമിച്ചു പോകും.. ഞാൻ നേരത്തെ കണ്ടായിരുന്നങ്കിൽ ഞാൻ പറഞ്ഞേനെ..അവനെ വേറെ ആരേലും കൊണ്ട് പോകാതെ നോക്കിക്കോ മോളെ..
ഗൗരി : നീ ഒക്കെ എന്റെ കൈയിൽ നിന്ന് മേടിക്കും. അങ്ങനെ ആർക്കും കൊടുക്കാൻ അല്ല ഇത്രം നാൾ അവനെ എന്റെ മനസ്സിൽ കൊണ്ട് നടന്നെ. കല്യാണം ഉറപ്പിച്ചപ്പോ.. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല.. എന്നെ കെട്ടാൻ നിന്നവൻ അവന്റെ കാമുകിയുടെ കൂടെ പോയി എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. അപ്പോൾ അവന്റെ അമ്മ വന്ന് പറഞ്ഞത് മോള് വിഷമിക്കേണ്ട ഈ കല്യാണം പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന്. അപ്പോ പിനേം സങ്കടമായി. പിന്നീട് അവനാണ് വരൻ എന്നറിഞ്ഞപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ഇനി അവൻ എന്റെ ആണ് എന്റെ മാത്രം..
Frd : ദേ…ഡി നിന്റെ കെട്ടിയോൻ വരുന്നു…. (അപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഇവളുമാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എന്റെ ചെക്കനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും ..
സന്ദീപിന്റ് റൂം
: ആ മാറണങ്ങൾ പോയി കാണുമോ..
എന്ന് ഓർത്തു ഹാളിലേക്കു വിട്ടു ദേ നില്കുന്നു എല്ലാം. ഗൗരി എന്നെ നോക്കുണ്ട് ആ കണ്ണുകൾ എന്നോട് എന്തോ പറയുണ്ട്. കൂട്ടുകാരി തട്ടിയപ്പോ അവൾ തല ഒന്ന് കുടഞ്ഞു… ഞാൻ അവർക്ക് അടുത്തേക് ചെന്നു എന്നിട്ട് അടുക്കളയിലേക്ക് നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു
: അമ്മോ… ചായ എടുക്കോ എല്ലാർക്കും…..’ കുറച്ചു ശബ്‌ദം കൂടിയോ ‘
അമ്മ :കിടന്നു അലറതെടാ കഴുതേ.. ഇപ്പോ കൊണ്ട് വരാം… “ഞാൻ ഒന്ന് ചൂളി എല്ലാരും ചിരി അവളെ നോക്കി കണ്ണുരുട്ടി അവൾ മൈൻഡ് ചെയ്തില്ല വീണ്ടും നാറി ശേ “
: കഴുത നിങ്ങടെ കെട്ടിയോൻ…
‘എന്നും പറഞ്ഞു ഞാൻ രണ്ടടി പുറകിലേക്ക് മാറി. ചട്ടുകം ആയി വരുന്ന അമ്മയെ കണ്ട് പെട്ടെന്നു ഞാൻ ഗൗരി യുടെ പുറകിൽ ഒളിച്ചു ‘
അമ്മ : ദേ നന്ദു നിനക്ക് കുടുണ്ട് കേട്ടോ പെണ്ണ് കെട്ടിയെന്നൊന്നും നോക്കില്ല ചന്തിക്കു വച്ചു തരും പറഞ്ഞേക്കം.
: ആഹാ…എന്നെ തൊട്ടാൽ ചോദിക്കാൻ എന്റെ കെട്ടിയോൾ ഉണ്ട് പറഞ്ഞേക്കാം. പറഞ്ഞു കൊടുക്കേണ്ടി ചേച്ചി.. ( അവളുടെ തോളിൽ കൈവച്ചു അമ്മയുടെ അടിയിൽ നിന്ന് ഒഴുഞ്ഞുമാരുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു. അവൾ കഴുത്തു തിരിച്ചു കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെ എന്റെ മുഖത്തേക് നോക്കി നിന്ന്.) എല്ലാരും അത് കേട്ട് ചിരിച്ചു.. ദണ്ടേ ചിഞ്ചു വരുന്നു.
:പെണ്ണ് കെട്ടിയെനൊന്നും നോക്കണ്ട അമ്മേ.. കൊടുക്കു ചന്തി കേട്ട് തന്നെ.
” ഞാൻ അവളെ നോക്കി പോടി പുല്ലേ എന്ന് പറഞ്ഞു. അത് കണ്ട് ഗൗരി ചിരിക്കുന്നു ”
അമ്മ :ഇവൻ എപ്പോളും ഇങ്ങനെ, നിങ്ങള് വാ ചായ എടുകാം.’എന്നും പറഞ്ഞു അമ്മ അടുക്കളയിൽ പോയി. ഞാൻ ഗൗരിയിൽ നിന്ന് മാറി ചിഞ്ചുന്റ ചെവിക്കു പിടിച്ചു..
: ആരുടെ ചന്തിക്കു ആടി അടിക്കണ്ടേ ഹേ…
ചിഞ്ചു : അമ്മേ…. അഹ്..വിട്…വിട് ഏട്ടാ. ഏട്ടത്തി ഒന്ന്.. പറ.
ഗൗരി വന്നു എന്റെ കൈയിൽ പിടിച്ചു. വിടാൻ പറഞ്ഞു, ആ തണുത്ത കൈ എന്റെ കൈയിൽ തൊട്ടപ്പോ ഇത് വരെ ഇല്ലാത്ത ഒരു ഫീൽ… ഹോ…. ഞാൻ കൈ വിടുവിച്ചു… എന്നെ തള്ളി മാറ്റികൊണ്ട് ചിഞ്ചു പറഞ്ഞു….
ചിഞ്ചു : നാണമില്ലല്ലോ. ചേട്ടത്തിയുടെ വീട്ടിൽ വെച്ച് എന്തോ ഡയലോഗ് ആയിരുന്നു. എന്റെ പട്ടി വരും ഈ കല്യാണത്തിന് എന്ന്.എന്നിട്ട് ഏട്ടത്തിയെ കെട്ടിയിട്ട് വലിയ ഡയലോഗ് അടിക്കല്ലേ..
( അതും കൂടി ആയതോടെ ചീഞ്ഞുനാറി ഞാൻ. എല്ലാരും എന്നെ നോക്കി ആക്കി ചിരിക്കുന്നു. ഗൗരി ക്ക് മാത്രം യാതൊരു കുലുക്കവും ഇല്ല..)
:അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… ‘മറുപടി കേൾക്കുന്നതിന് മുന്നേ ഞാൻ അവിടെനിന്നും ഇറങ്ങി.. വെറുതെ എന്തിനാ ചോദിച്ചു വാങ്ങുന്നെ… ‘
കുറച്ചു നേരം പുഴകരയിൽ പോയി ഇരുന്നു ഇന്ന് നടന്നതിനെ കുറിച്ച് ആലോജിച്ചു. എനിക്ക് എന്താ അവളോട് ദെഷ്യം തോന്നാത്തത് ഞാൻ കെട്ടിയോൾ എന്ന് പറഞ്ഞപ്പോ ആ കണ്ണുകളിൽ ഉണ്ടായ തിളക്കം. അവൾക്കും എന്നെ ഇഷ്ട്ടം ആണോ.. എന്തായാലും കെട്ടിയിട്ട് ദ്രോഹിക്കാൻ ഒന്നും ഞാൻ അത്രക്കും ക്രൂരൻ അല്ല. വരുന്നടത് വച്ചു നോക്കാം.
