ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 3 1

അതിനിടയിൽ ഞങ്ങളുടെ പ്രണയം ഒരു കുറ്റമായി, അവളുടെ സമ്മതം ഇല്ലാതെ ഞാൻ അവളെ പ്രണയിച്ചു പോലും, മറ്റേതോ ഉദ്ദേശലക്ഷ്യം ആയിരുന്നു എനിക്ക് . അങ്ങനെ സാനി എഴുതി തയാറാക്കിയ കംപ്ലെന്റിൽ എന്റെ ഹൃദയം തകർത്ത് അവരുടെ നിര്‍ബന്ത പ്രകാരം അശ്വതി ഒപ്പുവെച്ച പ്പോൾ ഞാൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി. അതിൽ ഇപ്പൊ കണ്ണുനീർ ഇല്ല, അവളുടെ അപ്പോഴത്തെ ഭാവം എനിക്ക് ഉത്തരമില്ലാത്ത ഒരു പ്രഹേളികയായി.

എല്ലാത്തിനും ഒടുവിൽ എന്റെ കയ്യിൽ അവർ ഒരു പേപ്പർ തന്നു . പതിനഞ്ചു ദിവസത്തെ സസ്പെൻഷനാണ് ആ അടിച്ചു കിട്ടിയത്. പ്രണയത്തിന് ഇപ്പൊ അതാണ് ശിക്ഷ, അല്ലേലും എന്നെ ഡിസ്മിസ് ചെയ്യാൻ ആ പ്രിൻസിപ്പലിനോ മാനേജ്മെന്റിനോ പറ്റില്ല. അങ്ങനെ ചെയ്താൽ ആ കോളജിന്റെ ആകെക്കൂടെയുള്ള റാങ്ക് പ്രതീക്ഷ ഇല്ലാതാവും, അതോടെ അടുത്ത വർഷത്തെ ലക്ഷങ്ങളുടെ ഡൊണേഷൻ അവര്‍ക്കും ഇല്ലാതാവും, അതവർക്കറിയാം. അത് മാത്രമാണ് മാനേജ്മെന്റ് എന്നോട് കാണിച്ച ദേയയുടെ കാരണം, അല്ലെ ആ അഭിയെ പോലെ ഞാനും ഇപ്പൊ കോളജിനു പുറത്തയേനെ. ടെക്നിക്കലി ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്ലാസില്ല. സ്റ്റഡിലീവ് കഴിഞ്ഞു വന്ന് സെമസ്റ്റർ പരീക്ഷ എഴുതണം. അത് ഏതായാലും അൽപ്പം ആശ്വാസമായി .
അതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും വീട്ടുകാരെ കോളജിലേക്ക് വിളിപ്പിച്ചു വരുത്തി, എന്റെയും അവളുടെയും വീട്ടിൽ നിന്നും ഞങ്ങളുടെ അമ്മമാരാണ് വന്നത്. അവരുടെ മുൻപിൽവെച്ച് വീണ്ടും ചോദ്യം ചെയ്യൽ, അവിടെയും അവൾ വെറും വിക്റ്റിമും ഞാൻ തീർത്തും കുറ്റകാരനും, പക്ഷേ എന്തോ സാനി അവിടെ ഇല്ലാത്തോണ്ടാവും ചോദ്യങ്ങൾക്കൊന്നും അത്ര മൂർച്ചയില്ല.

ഇതിപ്പോ കോളജിൽ വന്നെങ്കിലും എന്റെ വീട്ടുകാർക്കും കാര്യങ്ങളുടെ ശെരിക്കുള്ള കിടപ്പുവശം അറിയില്ല. ഞങ്ങൾ രണ്ടും പൂട്ടി ഇട്ടിരുന്ന ആ ബിൽഡിങ്ങിൽ ക്ലാസുകട്ട് ചെയ്തു പോയിരുന്നു എന്തോ ഒപ്പിച്ചുവെച്ചു, അത് ഒരു മിസ്സ് കണ്ടു അങ്ങനെയാണ് വിളിപ്പിച്ചത് അത്രമാത്രമേ കോളജിൽ ഭാഗത്തു നിന്നും പറഞ്ഞിരിക്കുന്നത്. കൂടുതൽ പറയാൻ ശെരിക്കും തെളിവോ പരാതിയോ അവരുടെ പക്ഷത്തും ഇല്ലല്ലോ.

********************

അതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞ്

അമ്മ എന്നോട് കോളെജില്‍ വന്ന അന്ന്തൊട്ട് മിണ്ടാറില്ല. അവർ എന്നെ അവഗണിച്ചു പെരുമാറുമ്പോൾ ഞാൻ ആ വീട്ടിൽനിന്ന് തന്നെ ഇല്ലാതാവുകയായിരുന്നു, അച്ചൻ പണ്ടേ എന്നോട് അങ്ങനെ വലുതായി സംസാരിക്കാത്തോണ്ട് അതെനിക്ക് അത്ര വിഷമമായില്ല. എന്തുപറഞ്ഞാലും അശ്വതിയുടെ അവസ്‌ഥയും ഇതൊക്കെ തന്നാവും, എനിക്കിപ്പോ അവളോട് ദേഷ്യമൊന്നുമില്ല, പക്ഷേ അവളൂടെ താല്പര്യപ്പെട്ടാണ് ഞങ്ങളത് ചെയ്തത് പക്ഷേ ആ ഓഫീസ് റൂമിൽ എന്നെ മാത്രം വിചാരണക്കെറിഞ്ഞു കൊടുത്തതിന്റെ അമർഷം ഇപ്പോഴുമുണ്ട് മാത്രമല്ല അവള്‍ സാനിയുടെ നിര്‍ബന്തപ്രകാരമാണെങ്കിലും എന്തിനു ആ പരാതിയില്‍ ഒപ്പ് വെച്ചു?

“”ഇനി അവൾ നിന്നേ ചതിക്കയാണോ? “’

ഏറെ നാളുകൾക്ക് ശേഷം ആദ്യമായി അത്തരം ഒരു ചോദ്യം എന്റെ മനസ്സിൽ തലപൊക്കി. ഞങ്ങൾ തമ്മിൽ അതിൽ പിന്നെ കോൺടാക്ട് ഇല്ല. എനിക്ക് അവൾക്കൊരു മെസ്സേജ് പോലും അയക്കാൻ തോന്നുന്നില്ല, അവളും അയച്ചില്ല. അവൾ ഇപ്പൊ കോളജിൽ പോകുന്നുണ്ടന്നറിയാം അത്രമാത്രം

ഇതിനിടയിൽ ക്ലാസിലെ വിവരങ്ങൾ അറിയാൻ ഞാൻ നിഥിനെയും ഷാനുവിനെയും വിളിച്ചു നോക്കി. ഇവരാണ് ഇപ്പൊ എനിക്കാ ആ ക്ലാസിലുള്ള ആകെ കമ്പനിക്കാർ. എനിക്കു സസ്പെൻഷൻ കിട്ടിയ അന്ന് വെകുന്നേരം നിഥിൻ എന്നേ വിളിച്ചിരുന്നു. ആ ക്ലാസിൽ നിന്ന് അവർ മാത്രമാണ് എന്നേ വിളിച്ചത്. എന്നെ വിളിച്ചു കളിയാക്കാൻ ആകുമെന്നാ ഞാൻ ആദ്യം കരുതിയത്, പക്ഷേ അതുണ്ടായില്ല. എന്റെ അച്ചുപോലും എന്നോട് കാണിക്കാത്ത ദയ അവർ കാണിച്ചപ്പോൾ ഞാൻ അറിയാതെ എന്റെ വിഷമം എല്ലാം ഞാൻ അവനോടു പറഞ്ഞുപൊയി , അവൻ അതെല്ലാം കേട്ടതിനു ശേഷം കോൺഫറൻസിൽ ഷാനുവിനെ കൂടെ ആടാക്കി. അവനായിരുന്നു അന്നെന്നെ ഇമോഷണലി സപ്പോർട്ട് ചെയ്തത്. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ഒരു വർഷം ഞാൻ എന്തിനാ ഇവരോടൊക്കെ മിണ്ടാതെ നടന്നെ എന്നുപോലും ചിന്തിച്ചു പോയി. ഇപ്പൊ സ്ഥിരം വിളിക്കും. അവന്മാരോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി പഴയ ഞാൻ ഇപ്പൊഴുള്ളതിനെക്കാൾ ഒരുപാട് നല്ലവനായിരുന്നു. ചെറിയ ചില മൂട്സ്വിങ്ങ്സ്, ദുരഭിമാനപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ആള് മിസ്ടര്‍ പെര്‍ഫെക്റ്റ്.
ഇപ്പൊ ഞങ്ങളെ പറ്റി ആ കോളജിൽ പല കഥകളാണ്. പക്ഷേ ഒന്നിനും അവരുടെ കയ്യിൽ പറയത്തക്ക തെളിവുകൾ ഇല്ലാത്തതിനാൽ അതൊക്ക വെറും പുകമറയായി നിക്കുവാണ്. പക്ഷേ അതിലൊന്നിലും ഞങ്ങളുടെ ശെരിക്കുള്ള കേളികൾ ഇല്ലാതിരുന്നത് സത്യം പറഞ്ഞാൽ എന്നേ അത്ഭുതപെടുത്തി. സാധാരണ ഇതുപോലെ എന്തങ്കിലും ഉണ്ടായാൽ പൊടുപ്പും തുങ്ങലും വെച്ചു അത് ഊതി വീർപ്പിച്ചു അവരെ പരമാവധി നാണങ്കെടുത്തുകയാണല്ലോ മലയാളികളുടെ സ്വഭാവം. ഇതിപ്പോ ഇത്രയൊക്കെ നടന്നിട്ട് പോലും അവളെ പറ്റിയോ എന്നേ പറ്റിയോ പ്രതീക്ഷിച്ചപോലെ ഒരു കഥയും അവിടെ പ്രചരിക്കുന്നില്ല. ചിലപ്പോൾ അവർ എന്നോട് പറയാത്തതാവും.

നിദിൻ ഇന്ന് ആദ്യമായി എന്നോട് അതേപറ്റി തിരക്കി.

“”ഞങ്ങൾ അവിടെ സംസാരിച്ചോണ്ട് ഇരുന്നപ്പോൾ ആ ജീന വന്ന് പൊക്കിയതാടാ “”

ഞാൻ നിഥിനോട്‌ പറഞ്ഞു. പക്ഷേ അവൻ അതിന് വിശ്വസിക്കാതെ ഒന്ന് മൂളിയിട്ട്

“”ഹ്മ്മ്, എന്തയാലും കൊള്ളാം, നിങ്ങൾ കിസ്സടിക്കുന്നത് അവര് കണ്ടെന്നാ കൊറേയെണ്ണം പറഞ്ഞോണ്ട് നടക്കുന്നത്. അതോണ്ടാ പോലും നിനക്ക് സസ്പെൻഷൻ. ആ അശ്വതിയെ ഇവിടെ എല്ലാത്തിനും പേടിയാ, അതോണ്ട് മസാല കഥകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലടാ . പിന്നെ ടാ പിന്നേ ആ ജീനാ മിസ്സ്‌ അവർ റിസൈൻ ചെയ്തു പോയി.””

ഒരേസമയം അത്ഭുതവും ആശ്വാസവും തരുന്നൊരു വാർത്തയായിരുന്നു അവന്‍ അവസാനം പറഞ്ഞത്. ഇനി ആ ജീനയെ ഫേസ് ചെയ്യണ്ടല്ലോ എന്നതാണ് ആശ്വാസം , പക്ഷേ അവർ എവിടെ പോയി എന്നുള്ള അത്ഭുതവും എനിക്കുണ്ട്.

“”എവിടേക്ക്?””

“”ആ ആർക്കും അറിയില്ല. അതുപോട്ടെ നീ അവളെ വിളിച്ചോ? “”

“”ഇല്ല, ഞാൻ എങ്ങനാടാ ഇപ്പൊ, അവൾ ക്ലാസിലൊക്കെ വരുന്നില്ലേ?”

താല്പര്യം ഇല്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു.

“”ടാ പൊട്ടാ അവളെ വിളിക്ക്, അവടെ കാര്യ ഇപ്പൊ കഷ്ടമാണ്. എന്നും അവളുടെ അമ്മ അവളെ ഇവിടെ കൊണ്ടാക്കും, നമ്മുടെ ക്ലാസിന്റെ അടുത്തുള്ള സ്റ്റെയറിൽ തന്നെ അവളെ കാത്തു അവരിരിക്കും, അശ്വതി ഇപ്പൊ ആരോടും മിണ്ടില്ല, ഞങ്ങളെ ഒന്ന് നിവർന്നു പോലും നോക്കില്ല, എപ്പോഴും കരച്ചിലാണ്, ആ പഴയ അശ്വതി ആകെ മാറിയടാ, എങ്ങനെ നടന്നവളാ ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലാ, അവൾ വല്ല കടുങ്കയ്യും ചെയ്താലുണ്ടല്ലോ.””
അത് കേട്ടപ്പോൾ എന്റെ നെഞ്ചോന്നു കാളി, എന്നോടുള്ള സ്നേഹമായിരിക്കും അവളെ ഈ അവസ്‌ഥയിൽ എത്തിച്ചത്, അല്ലേലും ഒരു പെണ്ണിന് അപ്പൊ അങ്ങനെയല്ലേ പ്രതികരിക്കാൻ പറ്റുള്ളൂ. അവളോട് ഞാൻ തെറ്റ് ചെയ്തോ? അങ്ങനൊക്കെ ഓരോന്ന് എന്റെ മനസിലൂടെ പോയി. അതോ ഇതൊക്കെ അവളുടെ അടവാണോ? എന്നെ വീണ്ടും പൊട്ടനാക്കയാണോ? ആ ചോദ്യത്തിൽ കൊണ്ടാണ് എന്റെ മനസാ ചിന്ത നിർത്തിയത്. എന്റെ ഉള്ളില്‍ അപ്പോൾ കുത്തി വരുന്നു പുഴപോലെ കലങ്ങി മറിഞ്ഞു കിടക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *