ചേക്കിലെ വിശേഷങ്ങൾ – 4അടിപൊളി  

കോവിലത്തിനുള്ളിൽ എന്നും സാരി മാത്രം ധരിച്ചു ഒതുങ്ങി കൂടാൻ താല്പര്യപ്പെട്ട ഉണ്ണിമായക്ക് പക്ഷെ തന്റെ ഹണിമൂൺ ആഘോഷ വേളയിൽ തൻ്റെ തുടകൾ കാണുന്ന ഷോർട്സും ക്ലീവേജിൻ്റെ ഭംഗി കാഴ്ചക്കാർക്ക് വിവരിച്ചു കൊടുക്കുന്ന ടോപ്പുകളും ധരിച്ച് പാരീസിലെ യും മിലനിലെയും സ്ട്രീടുകളിലൂടെ നടക്കാനോ ഗ്രീസിലെ റെഡ് ക്രേറ്റ്‌ ബീച്ചിൽ മദാമ്മമാരോട് കൂടെ നഗ്‌നയായി കിടക്കാനോ മടി ഉണ്ടായിരുന്നില്ല. ജഗന്റെ ഇഷ്ട്ടം എന്താണോ അതായിരുന്നു ഉണ്ണിമായയുടെ ഇഷ്ട്ടം.

ഹണിമൂൺ യാത്രകൾ ഒക്കെ കഴിഞ്ഞു ഇനി നാട്ടിലൂടെ ഒരു കറക്കം ആയാലോ എന്ന് എല്ലാവരും കൂടി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുമ്പോൾ ആണ് ജഗന്നാഥൻ ഒരു കാര്യം ചോദിച്ചത്.

“കൃഷ്ണ വർമ്മ തമ്പുരാൻ, അങ്ങയുടെ നാട് എവിടാണ് നമുക്കൊരു യാത്ര അങ്ങോട്ടേക്ക് ആക്കിയാൽ എന്താ.”

“ശരിക്കും ഒരു ബ്രാഹ്മണ ഇല്ലത്തു ജനിച്ച കൃഷ്ണവാരം നമ്പൂതിരി ആണ് ഞാൻ, ചെറുപ്പത്തിലേ സംഗീതത്തോട് കമ്പം കയറി ഹാർമോണിയം എടുത്തു ഇറങ്ങിയതാ, കുറച്ചൊക്കെ നാട് ചുറ്റി, പിന്നെ എത്തിപ്പെട്ടത് ഈ കോവിലകത്ത്… കോവിലകത്തു താമസിച്ചു പാട്ട് പഠിപ്പിക്കുന്നത് കൊണ്ട് ചിലർ കരുതി ഞാൻ ഈ ഇവിടുത്തെ ഏതോ ബന്ധു ആണെന്ന്, അങ്ങനെ കൃഷ്ണൻ കൃഷ്ണവർമ്മ തമ്പുരാൻ ആയി. ഞാനായിട്ട് ആരേം തിരുത്താനും പോയില്ല ഹെ ഹെ”
കൃഷ്ണവർമ്മ തുടർന്നു –

“എനിക്കെന്ത് ജാതിയും മതവും, ഈ മകളെ വളർത്തുക എന്നതായിരുന്നു ഈ ജീവിതത്തിൽ എന്റെ നിയോഗം, ദൈവ കൃപ പിന്നെ തമ്പുരാന്റെ ദാക്ഷിണ്യം, എല്ലാം കൊണ്ടും അത് പൂർത്തീകരിച്ചില്ലേ. ”

ജഗൻ :

“എന്നാൽ നമുക്ക് ആ ഇല്ലത്തോട്ടു ഒന്ന് പോയാലോ”

“പോകണം എന്ന് വര്ഷങ്ങളായി ആഗ്രഹിക്കുന്നു, പിന്നെ ആലോചിക്കും എന്തിനാണ് എന്ന്, എന്റെ അനിയനെ കാണാൻ ആഗ്രഹമുണ്ട്, എന്നേക്കാൾ പത്തു വയസ്സിന്റെ ഇളപ്പമാ, അവൻ മാത്രം ഓർക്കുന്ന്ണ്ടാകും, , ബാക്കി ആരൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ ആവോ, ഉണ്ടേൽ ആ കാരണവന്മാർക്കും ബന്ധുക്കൾക്കും ഒരു താല്പര്യം കാണില്ല”

“നമുക്ക് നോക്കാമെന്നേ , അപ്പൊ ബാപ്പൂട്ടി വിട്ടാലോ ”

“ബാപ്പൂട്ടി എപ്പോ വണ്ടി എടുത്തു എന്ന് ചോദിച്ചാൽ പോരെ, റെഡീ” ബാപ്പുട്ടി പറഞ്ഞു.

ബാപ്പൂട്ടിയുടെ ബെൻസിൽ കൃഷ്ണവർമ്മയുടെ ബന്ധുക്കളെ തേടിയുള്ള യാത്ര, ആദ്യം ജന്മസ്ഥലത്തു ആണ് എത്തിയത് , എന്നാൽ ഒന്നോ രണ്ടോ അകന്ന ബന്ധുക്കളെ മാത്രമാണ് അന്വേഷിച്ചു കണ്ടുപിടിക്കാൻ പറ്റിയത്. തറവാട് ഇല്ലം ഒക്കെ പൊളിച്ചിരിക്കുന്നു. അപ്പോഴാണ് പറഞ്ഞറിഞ്ഞത് , അനിയൻ ചേക്കിൽ ഭാര്യയുടെ ഇല്ലത്തു താമസം ആക്കിയിട്ടു പതിറ്റാണ്ടുകൾ ആയെന്നു.

“കണിമംഗലത്തു നിന്നും ഒന്നര മണിക്കൂർ ദൂരം മാത്രമേ ചെക്കിലേക്ക് ഉള്ളൂ , അവൻ അവിടെ ഉണ്ടെന്ന് ഇത്രേം കാലം ആയിട്ടും ഞാൻ അറിഞ്ഞില്ലല്ലോ ശിവ ശിവ”

വഴി നീളെ കൃഷ്ണവർമ്മ ആത്മഗതം ചെയ്തു. ഉണ്ണിമായയും ത്രില്ലിൽ ആണ്, ബന്ധുക്കൾ ആരും ഇല്ലാതിരുന്ന തനിക്കു കുറെയേറെ ആൾക്കാരെ ബന്ധുക്കളായി കിട്ടുന്നു. .

വാഹനം ചേക്കിലെക്കുള്ള വഴിയിൽ എത്തിയപ്പോൾ ബാപ്പൂട്ടി ഒന്ന് മൂത്ര ശങ്ക തീർക്കാൻ ഇറങ്ങി. തൊട്ടടുത്ത് ആല്മരത്തിനു പിറകെ കാശ് വെച്ച് ചീട്ടു കളിച്ചു കൊണ്ടിരുന്ന ഒരു ചെറിയ സംഘം ഉണ്ടായിരുന്നു, അവരിലൊരാൾ പിൻസീറ്റിൽ ഇരിക്കുന്ന കൃഷ്ണവർമ്മ തമ്പുരാനെ കണ്ടു.അവൻ ആദ്യം ഓടി, ഇത് കണ്ടു തിരിഞ്ഞു നോക്കിയ ബാക്കി ഉള്ളവരും ചീട്ടു കെട്ടും കാശും വാരി എടുത്തു ഓടി.

എന്താണ് സംഭവം എന്ന് കാറിലുള്ള ആർക്കും മനസിലായില്ല, പക്ഷെ ചേക്കിൽ എത്തുന്നത് വരെ ചിരിക്കാനുള്ള വക ആയി.
ചേക്കിലെ കവലയിൽ കാർ നിർത്തി, ജഗന്നാഥനും ബാപ്പൂട്ടിയും ഇറങ്ങി ആദ്യം കണ്ട കടയിൽ അന്വേഷിക്കാൻ കയറി. പതിവില്ലാതെ ഒരു ബെൻസ് കാറും അതിൽ നിന്ന് ആഢ്യത്വം നിറഞ്ഞു നിൽക്കുന്ന ഒരാളും ഇറങ്ങി വന്നത് കണ്ടു സമീപത്തെ കടയിൽ ഉള്ളവർ നോക്കി. ജഗന്നാഥൻ അച്യുതൻ നമ്പൂതിരിയെ പറ്റി അവിടെ ഉള്ളവരോട് തിരക്കി.

ഈ സമയം ഒന്ന് കാലു നിവർത്താൻ ഡോർ തുറന്നു പുറത്തേക്കിറങ്ങിയ കൃഷ്ണവർമ്മ യുടെ സമീപം ഒരു പോലീസ് ജീപ്പ് സഡ്ഡൻ ബ്രെക്കിട്ടു നിന്നു.

അതിൽ നിന്നും മൊട്ടത്തലയും ക്രൂരമായ കണ്ണുകളും ആയി ഒരു ഓഫീസർ പുറത്തേക്കിറങ്ങി.

കൃഷ്ണവർമ്മ ഒന്ന് ചെറുതായി പരിഭ്രമത്തോടെ അയാളുടെ മുഖത്തു നോക്കി,ഓഫീസറുടെ മുഖഭാവം കണ്ടു പതുക്കെ തിരിഞ്ഞു ഡോർ തുറന്നു .

ടക്ക് –

സെബാസ്റ്റ്യൻ കാൽ നീട്ടി ചവിട്ടി ഡോർ അടച്ചു.

“എന്താടോ തനിക്കു ഒരു ബഹുമാനം ഇല്ലാത്തത് , തന്റെ യൂണിഫോം എവിടെ , ലീവ് എടുക്കാതെ എവിടാഡോ ഈ കറങ്ങുന്നത്”

തുടർച്ചയായി ചോദ്യങ്ങൾ, കാര്യം മനസിലാക്കാതെ കൃഷ്ണവർമ്മ പരുങ്ങി. മറുപടി ലഭിക്കാതായതോടെ പോലീസ് ഓഫീസർ കൂടുതൽ ക്രുദ്ധനായി.

കൃഷ്ണവർമ്മയുടെ ഷർട്ടിൽ കയറി പിടിക്കാൻ അയാളുടെ കൈകൾ നീങ്ങി.

എന്നാൽ അയാൾ പ്രതീക്ഷിക്കാതെ ആ കയ്യിൽ മറ്റൊരു കൈ ശക്തമായി കേറി പിടിച്ചു താഴേക്കു കൊണ്ട് വന്നു -ജഗന്നാഥൻ. രൗദ്രഭാവത്തോടെ ഓഫീസർ അയാളെ നോക്കി, ഒരു നിമിഷം, ഫ്രീ ആയ തന്റെ ഇടതു കൈ കൊണ്ട് ജഗന്നാഥന്റെ മുഖം ലക്ഷ്യമാക്കി ഒരു പഞ്ച്. ഇത് പ്രതീക്ഷിച്ച ജഗന്നാഥൻ ആ കയ്യും ബ്ലോക്ക് ചെയ്ത ശേഷം കൈപ്പിടിയിൽ ഒതുക്കി. തന്റെ രണ്ടു കൈകളും ജഗന്നാഥ്‌നറെ കയ്യിൽ. ശക്തി കൂടുതൽ എടുക്കുംതോറും ജഗൻ ഓഫീസറുടെ കൈകളിലുള്ള പിടിത്തം കൂടുതൽ മുറുക്കി .

“സെബാസ്റ്റ്യൻ ” ഓഫീസറുടെ ഷർട്ടിലെ നെയിംബോർഡ് വായിച്ചു ജഗൻ പതുക്കെ കണ്ണുകളിൽ നോക്കി പറഞ്ഞു

“തന്റെ തെറ്റിധാരണയുടെ കാര്യം ആ കടയിൽ നിന്നും കേട്ട വിവരം വെച്ച് എനിക്ക് മനസ്സിലായി, ……..ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി ആണ് ഇതെന്ന് തനിക്കു തോന്നി അല്ലേ … എന്നാലേ സാറിനു തെറ്റി … ഇത് അദ്ദേഹത്തിന്റെ ഏട്ടൻ…കൃഷ്ണൻ… അപ്പൊ എങ്ങനാ സാറേ ഞാൻ കൈവിട്ടാൽ ജീപ്പിൽ കേറി വിടുമല്ലോ അല്ലെ”
പതുക്കെ ചുറ്റും ആൾക്കാർ കൂടി തുടങ്ങി, അപമാനഭാരവും കൈകളിലെ വേദനയും അസഹനീയമായപ്പോൾ സെബാസ്റ്റ്യൻ ജീപ്പിന്റെ പിറകിൽ നിന്ന പൊലീസുകാരെ നോക്കി അലറി.

“നോക്കി നിൽക്കാതെ പിടിച്ചു ജീപ്പിൽ ഇടെടാ ഈ ***** മോനെ ”

ഇത് കേട്ടതും മുന്നോട്ടാഞ്ഞ രണ്ടു പോലീസുകാരെയും തടഞ്ഞു കൊണ്ട് ഒരു ചെറുപ്പക്കാരൻ നടുക്ക് കയറി നിന്നു. കൈകൾ വിടർത്തി അവൻ പൊലീസുകാരെ നോക്കി പറഞ്ഞു.

“സാറന്മാരെ, അറിയാല്ലോ, ഈ സബ് ഇൻസ്‌പെക്ടർ സാറേ നാട്ടിൽ നിന്നും തുരത്താൻ ആഗ്രഹിച്ചു നിൽക്കുന്ന ആൾക്കാരാണ് ഈ ചുറ്റും ഉള്ളത്, നമ്മുടെ മുന്നിൽ വെച്ചാണ് പ്രായമായ ഒരു മനുഷ്യനെ അയാൾ കയ്യേറ്റം ചെയ്തതു. ഇപ്പോൾ സ്ഥലം വിട്ടില്ലേൽ വയസ്സായ ഒരാളെ കയ്യേറ്റം ചെയ്തതിനു കേസ് വേറെ വരും, നാട്ടുകാർ മുഴുവൻ സാക്ഷി പറയും. എസ്‌ഐ സാർ രക്ഷപെടും, അങ്ങേരുടെ ഹോൾഡ് നിങ്ങള്ക്ക് അറിയാല്ലോ. കൂട്ട് നിന്നതിന് നിങ്ങൾ കുറെ നാൾ കേസുമായി നടക്കേണ്ടി വരും”

Leave a Reply

Your email address will not be published. Required fields are marked *