ചിത്രശലഭം

Kambi Kadha – Chithrashalabham | Author :Jithuz

” അപ്പുറത്തെ ആ അടച്ചിട്ട വീടില്ലേ..അതാരോ മേടിച്ചു കേട്ടോ. അവിടെ ന്തൊക്കെയോ പണി നടക്കുന്നുണ്ട് “””””””പിന്നെ ആ ഗോമതി ചേച്ചീടെ മരുമോൾ ഇല്ലേ?….. അവൾ ഒരു ബംഗാളീടെ കൂടെ ഒളിച്ചോടി പോയി.. അത് ഞാൻ നേരത്തെ വിചാരിച്ചതാ. ഏത് നേരവും ആ പെണ്ണ് മൊബൈലിൽ തോണ്ടിക്കൊണ്ടു ഇരിപ്പാ …””

കടയടച്ചു വീട്ടിലേക്ക് വന്ന അരുൺ ഊണ് കഴിക്കുന്നതിനിടെ, ജിഷ പറയുന്നതെല്ലാം മൂളി കേൾക്കുന്നുണ്ടായിരുന്നു .

“”ഏതു സമയോം മൊബൈൽ. അതിലെന്താ ഈ ഇരിക്കുന്നെ. രാത്രി പാതിരായ്ക്ക് കേറിവരും .ഒന്ന് മിണ്ടാൻ കൂടെ സമയമില്ല””.പാത്രമൊക്കെ കഴുകി വന്ന ജിഷ സോഫയിലിരുന്നു ടിവി ഓണാക്കി ന്യൂസും വെച്ച് , തന്റെ മൊബൈലിൽ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്ന അരുണിന്റെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി .

“” ശെരി.. നീ പറ””

“” ആ…ലീല ചേച്ചീടെ മോൾടെ ഉറപ്പിച്ച ആ കല്യാണമില്ലേ അത് മുടങ്ങി.””

“” അയ്യോ… അത് വലിയ കഷ്ടമായല്ലോ. പാവം. ..””

“” എന്ത് പാവം.. അതിന്റെ വേഷോം ഭാവോം കാണണം…. കോലേക്കെറി. അമ്മ കൂലിപ്പണി ചെയ്താണ് അവളെ പഠിപ്പിക്കുന്നത്. അവളാണേൽ ഫാഷൻ ഡ്രെസ്സെ ഇടൂ..””

“”അമ്മ കൂലിപ്പണിയാണെന്നു കരുതി പിന്നെ തുണിയുടുക്കാതെ നടക്കണോ ജിഷേ.? . കൂലിപ്പണിക്കാരുടെ മക്കൾക്ക് യൂണിഫോം വല്ലതുമുണ്ടോ? ..ആ കുട്ടിക്കൊരു ജോലിയില്ലേ ? .അപ്പോൾ വൃത്തിക്ക് പോയില്ലേൽ പറ്റുമോ ? “”അരുൺ വീണ്ടും ഫോണെടുത്തു.

“” വന്നു കഴിഞ്ഞാൽ ഫോണും കൊണ്ടിരിക്കും. മിണ്ടാൻ പോലും സമയമില്ല. എതവളാ അതിലിരിക്കുന്നെ..””

“” ജീഷേ …ആവശ്യമില്ലാത്തത് പറയരുത് . ഓരോ സീരിയലും പരദൂഷണവും കേട്ട് എല്ലാം അങ്ങനെയാണന്നു ധരിക്കരുത് . ഞാൻ വരുമ്പോ നീ സീരിയലിലാ . സീരിയലും പണികളും കഴിഞ്ഞു ഞാനിരിക്കുമ്പോൾ നീ പറയുന്നത് ഒക്കെ വേണ്ടാത്ത കാര്യങ്ങളും . . ഗോമതി ചേച്ചീടെ മരുമോള് ഒളിച്ചോടി പോയത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. പിന്നെ ലീലാമ്മ ചേച്ചീടെ മകളുടെ കല്യാണം മുടങ്ങിയത്. ഇതു രണ്ടും …നീ അവരുടെ വിഷമത്തിൽ പങ്കുചേരുവല്ലല്ലോ… ഏതാണ്ട് സന്തോഷം പോലെയല്ലേ പറഞ്ഞത്. അന്യന്റെ അടുക്കള പുറത്തേക്ക് നോക്കാതെ നമ്മുടെ കാര്യം വല്ലതുമാണേൽ ഞാൻ കേട്ടിരിക്കാം. നാളെ കടയിലേക്ക് ചരക്ക് എടുക്കുന്നതോ.. അല്ലെങ്കിൽ നിന്റെ അനിയത്തിയെ ഇനിയേത് കോഴ്സ് പഠിപ്പിക്കണോന്നോ മറ്റോ. അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മറ്റും കേട്ടിട്ട് നമുക്കെന്ത് കാര്യം ? അവരുടെ വീട്ടിൽ ഒരു കുഞ്ഞുണ്ടായി എന്നോ പോലെയുള്ള നല്ല വാർത്തകളൊന്നും അല്ലല്ലോ ഇതൊന്നും . “””” അരുൺ അവസാനം പറഞ്ഞത് കേൾക്കാൻ നിൽക്കാതെ ജിഷ ചവിട്ടിത്തുള്ളി അകത്തേക്ക് പോയിരുന്നു. അരുൺ മുറിയിൽ ചെന്നപ്പോഴേക്കും അവൾ ജിഷ കിടന്നിരുന്നു .. ചെരിഞ്ഞു കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ ജിഷയാ കൈ തട്ടിമാറ്റി
”’വേണ്ട ..എന്നോട് മിണ്ടണ്ട . ഞാൻ മിണ്ടുന്നതെല്ലാം കുറ്റമല്ലേ “‘

”എന്റെ ജീഷേ …ഞാൻ അങ്ങനെ പറഞ്ഞതാണോ ? എടീ ആവശ്യത്തിന് ടെൻഷനും മറ്റുമുണ്ട് നമുക്ക് . കടയിൽ തീരെ കച്ചവടമില്ല . ഓരോ ദിവസവും കുറയുന്നു . ലോണും മറ്റും അടക്കാനും ചരക്ക് എടുക്കാനുമൊക്കെയുള്ള ടെൻഷനിലാ കടയിലിരിക്കുന്നെ . വീട്ടിൽ വരുമ്പോഴാണ് ഒരാശ്വാസം കിട്ടുന്നത്. .അപ്പൊ നീ കൂടെയിങ്ങനെ തുടങ്ങിയാലോ . ?” അരുൺ ജിഷയെ ചേർത്തുപിടിച്ചു .

ഉണ്ണിക്കുട്ടൻ പോയിട്ടിപ്പോൾ വർഷം ഒന്നാകുന്നു . അവന്റെ വിയോഗം അവളെ അധികം ബാധിക്കാത്തത് ഉണ്ണിക്കുട്ടന്റെ അസുഖം കൊണ്ടായിരിക്കും . എന്നാലും തനിച്ചായതിൽ പിന്നെ അവളുടെ സ്വാഭാവത്തിൽ പ്രകടമായ വ്യത്യസം കാണാൻ തുടങ്ങിയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം . . ഒരു കുഞ്ഞിനെ കൂടി ദൈവം തന്നിരുന്നേൽ.. അവളും താനും പ്രാർത്ഥിക്കാത്തതോ അതിനായി ശ്രമിക്കാത്തതോ അല്ലല്ലോ.

അരുൺ രാവിലെ എണീറ്റപ്പോൾ ജിഷ പതിവ് പോലെ പള്ളിയിലേക്ക് പോയിരുന്നു. അന്ന് വൈകിട്ട് അരുൺ വന്നപ്പോൾ അവൾക്കൊരു സന്തോഷവർത്തമാനം പറയാനുണ്ടായിരുന്നു .

“” അതേയ്.. പുതിയ വീട്ടുകാര് വന്ന് വീട് കണ്ടിട്ട് പോയി കേട്ടോ. നല്ലൊരു പെണ്ണും അതിന്റെ മോളും. “”

“” ആഹാ ..നിനക്ക് കൂട്ടായല്ലോ .”” അരുണിനും അതൊരു സന്തോഷം നൽകി.

എന്നാൽ പിറ്റേന്ന് ജിഷക്ക് പറയാൻ ഉണ്ടായിരുന്നത് അത്ര നല്ല കാര്യമായിരുന്നില്ല

“” അതേയ്… അവരവിടെ വല്യ മതില് പണിയുന്നു.. നമ്മളെന്താ പിടിച്ചു പറിക്കാരും കൊള്ളക്കാരുമാണോ. കാശിന്റെ അഹങ്കാരം.””,

അരുൺ അതിനൊന്നും മിണ്ടിയില്ല. ഒരാഴ്ചക്ക് ശേഷം പുതിയ അയൽവക്കംകാരെത്തിയെന്നു അരുൺ ജിഷ പറഞ്ഞറിഞ്ഞു .

“”അതേയ്… അവരത്ര നല്ല കൂട്ടാരല്ല കേട്ടോ.”””

“” ആര്…?””

“” ആ സ്ത്രീ. ആ പെങ്കൊച്ചിനെ അവിടെ തനിച്ചാക്കിയിട്ടാണ് അവള് പോകുന്നത്. രാത്രി ഓരോ ആൾക്കാര് കൊണ്ടൊന്ന് വിടും””

“” നീയവരെ പരിചയപ്പെട്ടോ…?””

“” ഞാനോ.. എന്റെ പട്ടി പോകും പരിചയപ്പെടാൻ. നമ്മളോട് പരിചയപ്പെടാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ അവര് വല്യമതില് കെട്ടിയെക്കുന്നെ..””

“” അതേയ്….ആ സ്ത്രീ ഓരോ ദിവസവും ഓരോരുത്തരുടെ കാറിലാണ് വരുന്നേ…അവരുടെ ഈ സ്വഭാവം കൊണ്ടാരിക്കും അവൾടെ കേട്ട്യോൻ ഉപേക്ഷിച്ചു പോയേ. അയാളെ അവിടെ കാണുന്നില്ല . ഇവര് രണ്ടും തന്നെയേ ഉള്ളൂ ..””’ .
””’ അതേയ്.. ഇന്ന്ആ പെങ്കൊച്ചു ആ മുറ്റത്തൂടെ നടപ്പുണ്ടായിരുന്നു. ഞാനൊന്ന് ചുമച്ചിട്ടും അവൾ തിരിഞ്ഞു നോക്കിയതല്ലാതെ ഒന്ന് ചിരിച്ചു പോലുമില്ല. അതെങ്ങെനെ യാ ആ തള്ളേടെയല്ലേ മോള്…. അഹങ്കാരം “”ദിവസവും അരുണിനോട് പറയാൻ അയലത്തെ ഓരോ വിശേഷം ജിഷക്കുണ്ടായിരുന്നു .

“” നീയവരെ പരിചയപ്പെട്ടോ. “”

“” എന്നാത്തിന് ? ..അവര് നമ്മുടെ നാട്ടിൽ വന്നിട്ട് ഇങ്ങോട്ട് വന്നല്ലേ പരിചയപെടണ്ടേ.? അവരിങ്ങോട്ട് വരട്ടെ “‘ ജിഷ മുഖം വീർപ്പിച്ചു .

”എടീ ഇതുപോലെയല്ലേ അവരും ചിലപ്പോൾ ചിന്തിക്കുക .നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യണം . വെളുപ്പിനെ പോയാൽ പിന്നെ വൈകിട്ട് വരുന്ന ഞാനിതുവരെ അവരെ കണ്ടിട്ടുപോലുമില്ല . നീ പറഞ്ഞത് നോക്കുമ്പോ ആ കൊച്ചവിടെ തനിച്ചല്ലേ . നീ ചെന്ന് പരിചയപ്പെട് , നിനക്കും അവർക്കും ഒരു കൂട്ടാകും. എന്തേലും വന്നാലൊന്നോടി വരാൻ അവരല്ലേ ഏറ്റവുമടുത്ത അയൽവക്കം .നമ്മളൊന്ന് താഴ്ന്നു കൊടുത്തെന്ന് വെച്ച് മാനമിടിഞ്ഞു വീഴത്തൊന്നുമില്ല”” “‘

“‘ പിന്നെ .. എന്നിട്ട് വേണം ആ പെണ്ണുമ്പുള്ളേടെ കൂടെ കൂടിയെന്ന് പറഞ്ഞു നാട്ടുകാരൊരൊന്ന് പറഞ്ഞു നടക്കാൻ .ഇപ്പ തന്നെ ആ ലീല ചേച്ചിയും രാജമ്മ ചേച്ചിയുമൊക്കെ പറയുന്നത് കേൾക്കണം “‘

Leave a Reply

Your email address will not be published. Required fields are marked *