ഞാൻ നിന്നോടത് തന്നെ നിന്ന് അവന്റെ നിക്കങ്ങൾ ഒക്കെ എനിക്ക് പണ്ടേ അറിയാം ആയിരുന്നു.
മൂന്നു മിനിറ്റ് അവൻ എന്നെ ഒന്ന് വാമപ് ആക്കി.
അവൻ എന്റെ മസിലുകളിൽ ഒക്കെ ആണ് ഇടിച്ചു. അവന്റെ പട്ടാള മുറകളും ഉണ്ടായിരുന്നു.
തന്റെ മോന്റെ ഫൈറ്റ് കണ്ടു അർച്ചയുടെ ചേട്ടൻ കാർത്തികയുടെ അച്ഛന്റെ മുന്നിൽ നെഞ്ച് വിരിച്ചു നികുന്നുണ്ടായിരുന്നു.
കാർത്തികയെ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി.
അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ വിഴുന്നു.
എനിക്ക് ഇത് തമാശ ആയി തോന്നിയപ്പോൾ അവൾക് ഇത് സീരിയസ് ആണെന്ന് ഞാൻ അറിഞ്ഞില്ല.
ഇനി ടൈം നീട്ടി കൊണ്ട് പോയാൽ കാർത്തിക ഇറങ്ങും അവളുടെ കണ്ണ് നിര് കാണാൻ പറ്റില്ലാത്തത് കൊണ്ട്.
ഇവനെ ഒന്ന് കള്ളിപ്പികാം എന്ന് കരുതിയപ്പോൾ ഇനി നടക്കില്ല എന്ന് കരുതി.
രണ്ട് സെക്കൻഡ് ൽ ഉള്ളിൽ കാർത്തി ജഗതിഷിന്റെ കലിലെ മസിലിനും കൈയിലെ മസിലിനും ഒരു പേനറ്റ്രസ്ഷൻ കൊടുത്തു അത് വീണ്ടും അയാളെ തിരിച്ചു പൊസ്സഷനിലേക് കൊണ്ട് വരാം. ഇഞ്ചുറി ഒന്നും ഉണ്ടാകില്ല. പക്ഷേ ഇടിച്ച ആൾക് മാത്രമേ ആ മാസിൽസ് നെ വീണ്ടും പൊസിഷൻ ൽ എത്തിക്കാൻ കഴിയു. അത് ഒരു താക്കോൽ മാതിരി.
ജഗതീഷ് ന് എഴുന്നേക്കാൻ പോലും കഴിയാതെ അവിടെ കിടന്നു പോയി. അവൻ ശ്രെമിക്കുന്നുണ്ടെല്ലും ഒന്നും കഴിയുന്നില്ല.
കാർത്തി ആണേൽ ആ സമയത്തിലേക് നോക്കി സമയം ഇനിയും കിടക്കുവാ. ഇവനെ ഇങ്ങനെ ഇട്ടാൽ ശെരി ആക്കില്ല.
ചുറ്റും നോക്കിയപ്പോൾ എല്ലാവരും ആശ്ചാരയത്തോടെ നോക്കി നികുവാ. കാർത്തിക ആണേൽ ഇവിടെ എന്താ നടന്നെ എന്ന് പോലും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. എല്ലാവരും അത് തന്നെ ആയിരുന്നു അവസ്ഥ.
കളി അവസാനിക്കണം എന്ന് തോന്നി കാർത്തി ആ ലൈൻ വിട്ട് പുറത്തേക് ഇറങ്ങി.
അപ്പോഴേക്കും അവന്റെ അച്ഛൻ എല്ലാം വന്ന് അവനെ പിടിച്ചു എഴുന്നേക്കാൻ നോക്കി പക്ഷേ അത് അവന് കൂടുതൽ പെയിൻ ഉണ്ടാക്കി.
കാർത്തി അവന്റെ അടുത്ത് ചെന്ന് എങ്ങനെയാ താൻ മസിലിൽ പേനേട്രേഷൻ കൊടുത്തത് അതിന്റെ ഓപ്പോ സിറ്റ് പേനേട്രേഷൻ കൊടുത്തു.
അവന്റെ വേദന എല്ലാം പോയി അവൻ എഴുന്നേറ്റു. എല്ലാവരും ഹാപ്പി ആയി.
എഴുന്നേറ്റു കഴിഞ്ഞു അവൻ ഒന്ന് കാർത്തിയെ നോക്കി എന്നിട്ട് കാർത്തികയെയും.
“ഞാൻ തോറ്റു പോയി.
ലൈൻ ക്രോസ്സ് ചെയ്തു.”
എന്ന് കാർത്തി പറഞ്ഞപ്പോൾ.
അവർ ക് അതൊന്നും അല്ലായിരുന്നു എന്താണ് അവിടെ സംഭവിച്ചേ എന്ന് പോലും മനസിലാക്കാൻ കഴിയാതെ ആലോചനയിൽ ആയിരുന്നു.
എന്നാൽ അതിൽ ഒരാൾക്ക് കാര്യം മനസിലായി കഴിഞ്ഞിരുന്നു.
വേറെ ആരും അല്ലായിരുന്നു ജഗധിഷ് ന് തന്നെ ആയിരുന്നു.
പക്ഷേ അവൻ മിണ്ടില്ല.
തോറ്റത് കാർത്തി ആണേലും എല്ലാവരുടെ കണ്ണിൽ കാർത്തി ആയിരുന്നു ജയിച്ചത്.
പിന്നീട് അവനെയും കാർത്തികയേയും ആരാധി ഉഴിഞ്ഞു ആയിരുന്നു ഉള്ളിലേക്ക് കയറ്റിയെ.
എല്ലാവർക്കും അർച്ചയുടെ മരുമകനെ കുറച്ചു ആയിരുന്നു പറയാൻ ഉള്ളത്.
കാർത്തികയേയും അവളുടെ അടുത്ത് കാർത്തി നികുമ്പോൾ തന്നെ എല്ലാവർക്കും എന്തൊ ഒരു ഫീലിംഗ് പോലെ.
സുഭാദ്ര യുടെ മകൻ ആണെന്ന് അറിഞ്ഞതോടെ എല്ലാവരും നല്ല പരിജയം ആയി.
കാർത്തിക്കക് ആണേൽ എന്നോട് മിണ്ടാൻ പോലും സമയം കിട്ടുന്നില്ല.
അത്രയ്ക്കും ബിസി ആയി പോയി അവൾ.
അങ്ങനെ ഞങ്ങൾ ഫ്രീ ആയപ്പോ അവൾ എന്നെയും കൂട്ടി അവിടെ ഉള്ള കുള കടവിൽ വന്നു ഇരുന്നു.
“ഏട്ടന് വേദനിച്ചോ..”
“എന്ത്?”
“ജഗതിഷ് ആയുള്ള..”
കാർത്തി ചിരിച്ചു കൊണ്ട്.. “ഞാൻ കണ്ടു അവിടെ ഒരാളുടെ കണ്ണിൽ നിന്ന് കണ്ണീർ ചാടുന്നെ…”
അവൾ എന്നെ കെട്ടിപ്പിച്ചിട്ട്.
“എന്തൊ സഹിക്കുന്നില്ല ഡാ നിന്റെ മേത്തു ഒരു കൈ പോലും പതിയുന്നെ.”
കാർത്തി ചിരിച്ചിട്ട്.
“ആരാ ഈ പറയുന്നേ കാർത്തിക ips ഓ..
എന്റെ കാരണം നോക്കി ഒരു ഗിഫ്റ്റ് തന്നത് ഓർമ്മ ഇല്ലേ??”
അവൾ ചിരിച്ചിട്ട്.
“ഇല്ലാ.”
എന്ന് പറഞ്ഞു എന്റെ തോളിലേക് ചെരിഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ഒരു വിളി.
ജഗതിഷ് ആയിരുന്നു.
ഞാനും അവളും എഴുന്നേറ്റു.എന്നെക്കാൾ വയസിൽ മൂത്ത ആൾ ആയിരുന്നു ജഗതിഷ്.
എന്നെ തന്നെ നോക്കിട്ട്.
