ജലവും അഗ്നിയും – 8

അമ്മയെ ഫേസ് ചെയ്യാൻ ഏട്ടന് കഴിയില്ല എന്ന് പറഞ്ഞു..

പാവം നല്ല വിഷമത്തോടെ ആണ് പോയെ..”

അർച്ചക് എന്ത് പറയണം എന്ന് പോലും അറിയാതെ..

അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു പോയി..

അപ്പോഴാണ് നന്ദൻ അങ്ങോട്ടേക്ക് വന്നേ…

“എന്ത് പറ്റി രണ്ടാൾക്കും…

കാർത്തി പോയത് ആണോ വിഷമം…”

രണ്ടാളും ഞെട്ടി നന്ദനെ നോക്കി.

അർച്ച തന്നെ പറഞ്ഞു..

“ഏട്ടന് അറിയാമായിരുന്നോ?”

“ഉം..

ഇന്നലെ ഉച്ചക്ക് ടീവി കണ്ടു കൊണ്ട് ഇരുന്നപ്പോൾ അവന് എന്നെ ഒന്ന് ഓർമിപ്പിച്ചായിരുന്നു..

ആർമി അല്ലേടി..

നിങ്ങളെ മൂഡ് ഔട്ട്‌ ആകുന്നില്ല എന്ന് കരുതി അവൻ പറയാത്തത് ആണ്.

ഇന്നലെ അവൻ കാർത്തിക്കക് സൂചന കൊടുത്തിരുന്നു….”

അപ്പോഴാണ് അതൊക്കെ ചിന്തിച്ചു എടുക്കാൻ പറ്റിയത്.

“എങ്ങോട്ടേക് ആണ് ഏട്ടൻ പോയത് എന്ന് അറിയുമോ അച്ഛാ.”

“ഇന്നലെ വാർത്ത കണ്ടപ്പോ.

ഇന്ത്യൻ ചരക്ക് കപ്പാൽ ഒരെണം ഏതോ സ്കാട് കൈ കാൽ ആക്കി വില പേശാൽ ആയിരുന്നു എന്ന് വാർത്ത കണ്ടില്ലേ. അതിലെ ജോലിക്കാർ ഒക്കെ കുടുങ്ങി ഇരിക്കുവല്ലേ.

അപ്പൊ ചർച്ചക് കൂടെ അവനെയും വിടാൻ ചാൻസ് ഉണ്ട് എന്ന് അവൻ സൂചിപ്പിച്ചു… ഇന്റർനാഷണൽ പ്രശ്നം ആയത് കൊണ്ട് തന്നെ.”

“അപ്പൊ..?”

അർച്ചക് പേടി ആയി അവനെ എന്തെങ്കിലും പറ്റുമോ എന്ന്. അത്‌ കണ്ടാ നന്ദൻ.

“നീ എന്തിനാ പേടിക്കുന്നെ അർച്ചെ.. ഇന്നലെ ജഗതിഷ് ഒക്കെ പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ കാർത്തിയെ ഒന്നും തൊടാൻ പോലും കഴിയില്ല..
പിന്നെ കാർത്തികേ..

നീ ഉടനെ തന്നെ അവൻ പറഞ്ഞത് എല്ലാം ചെയ്യണം.”

എന്ന് പറഞ്ഞു നന്ദൻ ചെറിയ ഒരു സങ്കടത്തോടെ പുറത്തേക് ഇറങ്ങി.

കാർത്തിക തന്റെ റൂമിലേക്കു ചെന്ന് അവൻ എഴുതി വെച്ചാ ഡയറി എടുത്തു നോക്കി..

അത്രയും നേരം വിഷമിച്ചിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി യും ഒപ്പം ചിരിയും വന്നു.

ആ ഡയറി അടച്ചു വെച്ചിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്ന് നിന്ന് അവളോട് പറഞ്ഞു.

“ഞാൻ വരാൻ പോകുവാ… നിനക്ക് വേണ്ടി അങ്ങോട്ടേക്… നീ പറഞ്ഞു തന്നാ വഴിയിൽ തന്നെ നിന്നെ സ്വന്തം ആകും ഞാൻ..

സിമ്പിൾ തിങ്സ് ബട്ട്‌ പവർ ഫുള്ള്.”

കാർത്തിക അപ്പോൾ തന്നെ ഫോൺ എടുത്തു എയർ ടിക്കറ്റ് എടുത്തു മുംബൈ ക് സ്റ്റെല്ല യെയും കൂട്ടാൻ.

“ഇനി കളി ഞാനും നീയും ആയിരിക്കും കാർത്തി…

നിന്നെ കിട്ടുവാൻ വേണ്ടി…

എല്ലാ തെളിവും ഞാൻ മുബൈ നിന്ന് ശേഖരിക്കും നമ്മുടെ ഓരോ നിമിഷങ്ങൾ.

പിന്നെ എന്റെ ഈ വയറ്റിൽ കിടക്കുന്ന കുഞ് തന്നെ ധാരാളം.”

കാർത്തിക ചിരിച്ചിട്ട് എല്ലാം പാക്ക് ചെയ്തു.

നൈറ്റ്‌ ഫ്ലൈറ്റ് തന്നെ പറക്കാൻ തീരുമാനിച്ചു.

അർച്ചമ്മ ഒറ്റക്ക് അവളെ വിടാൻ സമ്മതിച്ചില്ല.

കൂട്ടിന് അവളുടെ കുറുമ്പി അനിയത്തി യെയും കൊണ്ട് പോകണം എന്ന് പറഞ്ഞു.

അവൾ അവൾക്കും ടിക്കറ്റ് എടുത്തു.

“എടി പെണ്ണേ ദേ എന്റെ മകനെ ഇങ് കൊണ്ട് വരണം കേട്ടോ.”

“ഉം”

എന്ന് പറഞ്ഞു കാർത്തിക എയർപോർട്ടിലേക് തിരിച്ചു കൂടെ ജ്യോതികയും…

(തുടരും )

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി എഴുതുക.

അടുത്ത പാർട്ട്‌ രണ്ട് ആഴ്ച ആകും ആയിരിക്കും.

വളഞ്ഞ വഴികൾ എഴുതുവല്ലേ ടൈം കിട്ടുന്നില്ല.

ഈ കഥ എഴുതുക എന്ന് പറഞ്ഞാൽ അത് ഒരു ചെസ് കളി മാതിരിയ നിക്കങ്ങൾ ആണ് കഥക് ഉണർവ് നൽകുന്നെ.

അപ്പൊ ശെരി.

സപ്പോർട്ട് തരണം.

Thank you.

Leave a Reply

Your email address will not be published. Required fields are marked *