ജലവും അഗ്നിയും – 8 Like

അത്രയും നേരം മൈൻഡ് പോലും ചെയ്യാതെ പിണങ്ങി ഇരുന്ന കാർത്തിക ചാടി എഴുന്നേറ്റു വന്നു.

“ഞാൻ ഉണ്ടാകിയത.

എങ്ങനെ ഉണ്ട്‌ ഏട്ടാ?

ഇഷ്ടയോ?”

കാർത്തി ഒന്നും മിണ്ടാതെ പായസം കുടിച്ചു കൊണ്ട് ഇരുന്നു.

കാർത്തിക്കക് തന്റെ തെറ്റ് എന്താണെന്നു മനസിലായി.

“സോറി ഏട്ടാ..

ഞാൻ ഇനി മിണ്ടാതെ ഇരിക്കില്ല.

അമ്മേ…. അമ്മേ..”

എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറി പോയി.

അമ്മയോട് വിളിക്കാതെ പോയതിന്റെ സങ്കടം ഒക്കെ പറഞ്ഞു. പക്ഷേ നേരെത്തെ എഴുന്നേക്കണം എന്ന് പറഞ്ഞു താക്കിത് അവൾക് കൊടുത്തു.

പാവം തിരിച്ചു അവന്റെ അടുത്തേക് വന്നപ്പോള്.

ചിരിച്ചു കൊണ്ട് ഇരിക്കുന്ന കാർത്തിയെ ആണ് കാർത്തിക കണ്ടേ.

“പോരെ.

പിണക്കം മാറിയോ?”

കാർത്തി പറഞ്ഞു

“ഉം.”

“പായസം എങ്ങനെ ഉണ്ട്?”

“ഇത്‌ ലാസ്റ്റ് ഗ്ലാസ്‌ ആണ്.”

പറഞ്ഞു തീർന്നതും കാർത്തിക അത്‌ മേടിച്ചു അവളുടെ വായിലേക്ക് കമതി.

“ഓവർ അയൽ നല്ലത് അല്ലാ.”

ഞാൻ ചിരിച്ചിട്ട്.

“എനിക്ക് ഇഷ്ട്ടായി.

നീ എന്ത് ഉണ്ടാക്കി തന്നാലും അത് എനിക്ക് ഇഷ്ട്ട.

ആദ്യം ആയിട്ട പിറന്നാൾ ഗിഫ്റ്റ് ഇങ്ങനെ കിട്ടുന്നെ.

അല്ലാത്തപ്പോൾ പിറന്നാൾ എന്നാ ജനിച്ച ദിവസം എന്നതാ ഒന്നും അറിയില്ലല്ലോ.

ഏതെങ്കിലും ഡേറ്റ് ബർത്ത് ഡേറ്റ് ആയി തരും. അതാണേൽ മാറിക്കൊണ്ട് ഇരിക്കുകയും ചെയ്യും.”

കാർത്തിക്കക് വിഷമം ആയി.

അവൾ കാർത്തിയുടെ മുഖത്തു മുഴുവൻ ഉമ്മ വെച്ചിട്ട്.

“ഇനി ഇപ്പൊ ഏട്ടന്റെ ബര്ത്ഡേ ഒക്കെ ആഘോഷിക്കാൻ ഈ പെണ്ണ് എപ്പോഴും കൂടെ ഇല്ലേ.”

ഓരോന്നും പറഞ്ഞു സമയം പോയി.

അർച്ചമ്മ അവളോട് എല്ലാം പറഞ്ഞു ചേട്ടൻ വിളിച്ചിട്ട് ഉണ്ട്‌ എന്ന് ഒക്കെ.

വൈകുന്നേരം ആയപ്പോൾ എല്ലാവരും കാറിൽ അങ്ങോട്ടേക്ക് പോയി.

കാർത്തികയുടെ അച്ഛൻ ആയിരുന്നു വണ്ടി ഓടിച്ചേ.
ഈ പ്രവിശ്യം കാർത്തിക ആണേൽ കാർത്തിയെ വിടാതെ മുറുകെ പിടിച്ചു ബാക്ക് സിറ്റിൽ ഇരിക്കുവാ അനിയത്തി ആണേൽ കാർത്തികയോട് ചേർന്ന് ഇരുന്നു പുറത്തെ കാര്യങ്ങൾ ഒക്കെ കാർത്തി യോട് പറയുക ആയിരുന്നു.

ചെല്ലുന്ന സ്ഥലത്തിന്റെ ഒരു ഇൻട്രോടാക്ഷൻ ആയിരുന്നു ജ്യോതി പറഞ്ഞു കൊണ്ട് ഇരുന്നത്.

കാർത്തികക് ആണേൽ കാർത്തി അടുത്തു ഉണ്ടേൽ അവന്റെ തോളിലേക് ചാരി കിടന്നു ഉറങ്ങി പോകും.

“എടി പെണ്ണേ…. എന്നാ

ഉറക്കം അടി….

ഏതു നേരവും അവനെ കിട്ടിയാൽ അപ്പൊ ചേർന്ന് ഇരുന്നു ഉറങ്ങി കൊള്ളും.”

എന്ന് പറഞ്ഞു അർച്ചമ്മ കാറിന്റെ ഫ്രണ്ട് സിറ്റിൽ നിന്ന് തിരിഞ്ഞു അവൾക്കോട്ട് ഒന്ന് കൊടുത്തു.

അവൾ ഒരു ചമ്മലോടെ ഇളിച്ചു കാണിച്ചു എന്നിട്ട് കാർത്തിയുടെ കൈ കെട്ടിപിടിച്ചു വീണ്ടും ആ തൊള്ളിലേക് കിടന്നു.

“ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ. ഇവനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലേ ഏട്ടാ ഇവൾക്ക്?”

അപ്പൊ തന്നെ എഴുന്നേറ്റു കാർത്തിക പറഞ്ഞു.

“ഓഹോ….

ഇവനെ കിട്ടിയപ്പോൾ ഞങ്ങൾക് തോന്നിയത്.

ഞങ്ങളെ തവിടു കൊടുത്ത് അർച്ച വാങ്ങിയത് ആണെന്ന് ചിന്തിച്ചു പോയി.”

“എടി പെണ്ണേ…..

നീ വിളച്ചിൽ എടുക്കല്ലേ…”

ആ കാറിൽ ആകെ ഒരു ചിരി പടർന്നു.

കാർത്തി അതെല്ലാം അവൻ സന്തോഷിക്കുന്നു ഉണ്ടേല്ലും. അവന്റെ മനസിൽ ഒരു വേദന ഉണ്ടായിരുന്നു. അവന്റെ അമ്മയെയും അച്ഛനെയും ഉണ്ടായിരുന്നേൽ.

അവർക്ക് എന്ത് പറ്റി? ഒരു സാധ മരണം അല്ലാ. എന്തൊ ഉണ്ട് എന്നുള്ള തോന്നൽ അവനെ വീണ്ടും ഒരു ഡീറ്റെക്റ്റീവ് ചിന്തയിലേക് കൊണ്ട് പോയി.

അങ്ങനെ ആ വലിയ വീട്ടിലേക് കാർ കയറിയപ്പോൾ.

അവിടെ അർച്ച അമ്മയുടെ ഫാമിലി ബന്ധുക്കൾ എല്ലാം തന്നെ ഉണ്ടായിരുന്നു.

കാർത്തിയെയും കാർത്തികയേയും കാണാൻ.

കാർത്തിക ഒരു ചന്ദന കളർ സാരിയും കാർത്തി ആണേൽ കാർത്തികയുടെ അച്ഛന്റെ കവി മുണ്ടും ഒരു ബ്ലൂ ഷേർട്ട് ആയിരുന്നു.

കാർത്തിയെയും കാർത്തികയേയും ഒരുമിച്ച് കണ്ടതോടെ അവളുടെ മുത്തശ്ശി ഒക്കെ എഴുന്നേറ്റു നിന്ന് പോയി.

എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

കാർത്തിക്കക് ചേർന്ന ചെറുക്കാൻ തന്നെ എന്ന് അവിടെ നിന്ന് കമന്റ്‌ വന്നു.
ഞങ്ങൾ ഉള്ളിലേക്ക് കയറാൻ നോക്കിയപ്പോൾ അർച്ച യുടെ ചേട്ടൻ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *