കാറിന് മുന്നിലേക്ക് ചെന്നു ഡ്രൈവവിങ് സീറ്റ് ൽ നോക്കിയ എന്നിലൂടെ ഒരു മിന്നൽ പോയി
“അമ്മു….”
“യ്യോ അമ്മു മോളേ…. ”
ഞാൻ അതും പറഞ്ഞു ആ ഡോർ തുറന്നു
അവൾ സ്റ്റിയറിങ്ങിലേക്ക് തലവച്ചു മയങ്ങി കിടക്കുവാണ്
“അമ്മു…. ”
അവൾ ഒന്ന് ഞെരങ്ങുന്നുണ്ട് പക്ഷെ ബോധം ഇല്ലെന്ന് തോന്നുന്നു
ഞാൻ നോക്കിയപ്പോൾ വണ്ടി യുടെ ഡോർ ന്റെ സൈഡിൽ ഒരു കുപ്പി വെള്ളം ഇരുപ്പുണ്ട്
ഞാൻ അത് എടുത്ത് അവളുടെ മുഖത്തേക്ക് കുറച്ചു തളിച്ചു
“അമ്മു…… മാഡം..?? ”
“മാഡം…” ഞാൻ ഒന്നൂടെ വിളിച്ചപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു
“ഞ… ഞാൻ എവിടാ…?? ”
“മാഡം…. എന്താ എന്താ പറ്റിയത് ??”
പെട്ടെന്ന് എന്നെ കണ്ട അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു , എന്നാലും അവശത അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു
“താൻ….. താൻ…… താൻ എന്താ … ഞാൻ. എവിടാ…”
” മാഡം പാനിക്ക് ആവണ്ട കാർ റോഡിൽ നിന്ന് സ്ലിപ് ആയി നിന്നപ്പോ ഞാൻ കണ്ടു വന്നതാ ”
“എനിക്… എനിക് എന്താ പറ്റിയത്… ”
” ഒന്നും പറ്റിയില്ല മാം… മാം ഒന്നും കഴിച്ചില്ലേ.. ഇന്ന് ?? ”
“ങേ… തനിക്ക്… തനിക്ക് എങ്ങനെ മനസിലായി..??”
” അല്ല എനിക്ക് തോന്നിനല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ട് അത് കണ്ടു ചുമ്മ ചോദിച്ചതാ”
അവൾ പെട്ടെന്ന് എന്റകയിൽ നിന്ന് ആ കുപ്പി വാങ്ങി വെള്ളം കുടിച്ചു
“മാം ഈ കോലത്തിൽ പോവണ്ട ആരെയെങ്കിലും വിളിക്ക് വീട്ടിൽ നിന്ന് ”
“ഞാൻ പൊക്കോളാ താൻ തന്റെ പണി നോക്കി പോ”
“ആഹാ അത് കൊള്ളാലോ ഇപോ സഹായിക്കാൻ വന്നത് കുറ്റം ആയോ? “
“സഹായിച്ചതിന് നന്ദി.. ഞാൻ പൊക്കോളാം ”
അവൾ ഡോർ അടക്കാൻ ഒരുങ്ങി
“അമ് …അല്ല മാഡം ഈ സമയത്ത് ഒറ്റക്ക് ഇപോ ഓടിച്ചു പോവണ്ട മാഡം ”
” ഡോ…. ഞാൻ പൊക്കോളാം താൻ തന്റെ പണി നോക്കി പോ ”
അവൾ അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കി പോയി .. ഞാൻ ഒരു നെടുവീർപ്പുമായി അവിടെ നിന്നു
“ദൈവമേ ആപത്ത് ഒന്നും വരാതെ അതിനെ വീട്ടിൽ എത്തിക്കണേ “..
അവിടുന്ന് പതിയെ ഞാൻ ബസ് സ്റ്റാണ്ടിലേക്ക് നടന്നു … മനസിൽ മുഴുവൻ അവൾ ഒരു കുഴപ്പവും ഇല്ലാതെ വീട് എത്തണം എന്നായിരുന്നു .
ബസ് പിടിച്ചു വീടിന് അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി സമയം 9. കഴിഞ്ഞിരുന്നു ഞാൻ വീട്ടിലേക്ക് കയറി വരുമ്പോ വാതുക്കൽ തന്നെ വർഗീസ് അച്ചായൻ നില്പുണ്ട്
“ആ അഖിലെ ഇത്രേം ലെറ്റ് ആവുമോ താൻ , എന്തായി ജോലിക്ക് കേറാൻ പോയിട്ട്?”
“8 മണി ആവും അച്ചായാ കട അടക്കുമ്പോ പിന്നെ ബസ് സ്റ്റാൻഡിൽ വരെ നടന്നു ബസ് ഒക്കെ കേറി എത്തുമ്പോ ഈ നേരം ആയി ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് സ്റ്റെപ് കേറാൻ തുടങ്ങി
“അതേ നീ ഫ്രഷ് ആയിട്ട് താഴേക്ക് വ ഇന്ന് ഞങ്ങളുടെ ട്രീറ്റ് ആണ് ”
“അയ്യോ അതൊന്നും വേണ്ട അച്ചായാ ”
” വേണം .. നീ വ ഞങ്ങൾ നിന്നെ കാത്ത് ഇരിക്കുവായിരുന്നു ഇത്രേം നേരം. ”
ഇനി പറഞ്ഞിട്ട് കാര്യമില്ല ന്ന് മനസിലായി ഞാൻ റൂമിലേക്ക് കയറി കുളിച്ചു ഫ്രഷ് ആയി ഡ്രസും അണിഞ്ഞു താഴേക്ക് ഇറങ്ങി . കുളിക്കുമ്പോഴും അവൾ വീട്ടിൽ മര്യാദക്ക് എത്തി കാണുമോ എന്നായിരുന്നു ആദി.
താഴേക് ഇറങ്ങി വന്ന എന്നെ കാത്ത് അച്ചായൻ അവിടെ നില്പുണ്ടായി അങ്ങേര് എന്നെ കൂട്ടി വീടിന് ഉള്ളിലേക്ക് കയറി
“ഇതാണ് നമ്മുടെ കൊട്ടാരം വാ.. ”
പുള്ളി എന്നെ പിടിച്ചു അവിടെ സോഫയിൽ ഇരുത്തി
അകത്ത് നിന്ന് അപ്പോ ഒരു സുന്ദരിയായ ചേച്ചി കയ്യിൽ ജ്യൂസുമായി വന്നു മനോഹരമായി സാരി ധരിച്ച പക്കാ നസ്രാണി ചേച്ചി .
” അഖിൽ വന്നിട്ട് ഇപ്പോഴാ ഒന്ന് കാണാൻ പറ്റിയത് ” അവർ ഒരു ഗ്ളാസ് ജ്യൂസ് എനിക്ക് നീട്ടി കൊണ്ട് പറഞ്ഞു
“ഇതാണ് എന്റെ സഹധർമ്മിണി ആനി ”
പുള്ളി അവരെ ചൂണ്ടി കൊണ്ട് പറഞ്ഞു . ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു
“ഇനി ഒരാൾ കൂടെ ഉണ്ട് മോളെ.. ഇസാ.. ”
“ആ പപ്പാ വരുന്നു ”
അകത്ത് നിന്ന് ഒരു ശബ്ദം കേട്ടു
പെട്ടെന്ന് ഓടി പിടിച്ചു ഒരു പെണ്ണ് അങ്ങോട്ട് വന്നു പെട്ടെന്ന് എന്നെ കണ്ടു സ്തബ്ധയായി നിന്നു .ആനി ചേച്ചിയുടെ തനി പകർപ്പ് ആയി തോന്നി അവളെ കണ്ടപ്പോ ..ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു , അവൾ പക്ഷെ മുഖം വിളറി ഇരുന്നു
