സ്വാതന്ത്ര്യം – 2 6

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചോദിച്ചു

“അതേ നീ വാ ”

പുള്ളി വണ്ടി സൈഡ് ആക്കി ഇറങ്ങി അകത്തേക്ക് നടന്നു പുറകെ ഞാനും.

അവിടെ ഒഴിഞ്ഞ ഒരു മൂലക്ക് ഉള്ള ടേബിൾ നോക്കി ഞങ്ൾ ഇരുന്നു .പുള്ളി രണ്ട് ബിയറും പറന്നു അത് വന്നു പൊട്ടിച്ചു കുടി തുടങ്ങി.
“ആ ഇനി പറ നീ എന്താ സംഭവം”

“അത്.. അത് ചേട്ടാ… മാഡം അത് അത്… ”

“ഹ കാര്യം പറയട”

“അവൾ അവൾ എന്റെ അമ്മുവാ”

“നിന്റെ…. നിന്റെ അമ്മുവോ??? എന്നു വച്ചാൽ??”

അയാൾ ഞെട്ടലോടെ ചോദിച്ചു

“അത് പഴേ കഥയാണ് …. ”

“ഹ നീ പറയു ചെക്കാ…ലാഗ് ആക്കാതെ ”

“ഞാൻ ഞാനൊരു ശിക്ഷ കഴിഞ്ഞിറങ്ങിയ കൊലയാളി ആണ് ചേട്ടാ”

“ങേ….”

പുള്ളി പെട്ടെന്ന് കുടിച്ചുകൊണ്ടിരുന്ന ബിയർ താഴെ വച്ചു ഞെട്ടി എന്നെ നോക്കി

ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പുള്ളിയോട് പറഞ്ഞു

“എടാ അപ്പോ… അപ്പോ നിന്നെ അവൾക്ക് മനസിലായില്ലേ??”

“എങ്ങനെ മനസിലവാനാണ് ?? അത്ര ചെറു പ്രായത്തിൽ എന്നെ കണ്ടതല്ലേ.”

“നിനക്ക് എന്ന അവളോട് കാര്യം പറഞ്ഞ പോരെ.. നീ ആരാ ന്ന്?”

“ഞാൻ ആദ്യം അത് ആലോചിച്ചത അന്ന് ഓടി ആ ക്യാബിനിൽ കേറിയത് അതിന് തന്നെ ആയിരുന്നു പക്ഷെ…. പിന്നെ വേണ്ട ന്ന് വച്ചു ”

“എന്താടാ ”

” ചേട്ടൻ അവളുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ അവിടേക്ക് എന്നെ പോലെ ഒരാൾ… എങ്ങനെ ശരിയാവാൻ ആണ് ”

“എന്നാലും നീ അവൾക്ക് വേണ്ടി അല്ലെ നിന്റെ ജീവിതം ഇത്രയും നാൾ കളഞ്ഞത്??’”

“ഹ പോട്ടെ ചേട്ടാ… അവൾ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് ഇവിടെ നിന്ന് കാണാൻ പറ്റുമല്ലോ അത് മതി എനിക്ക് ബാക്കി കാലം ജീവിക്കാൻ ”

“എന്നാലും മോനെ… നീ… അവൾ നിന്നെ കാത്ത് ഇരിക്കുക ആണേൽ??”

“ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല ചേട്ടാ.. ഇത്ര കൊല്ലം ആയിട്ട് എന്നെ ഒന്ന് തിരക്കുക കൂടി ചെയ്യാത്ത അവൾ എന്നെ ഓർക്കുന്നു കൂടി കാണില്ല പിന്നല്ലേ”

“എടാ അതിന് ആ കൊച്ചിനെ ഞാനും ആദ്യമായ് ആണ് കാണുന്നെ അന്ന്. അവൾ ഇവിടെ ഒന്നും ഇല്ലായിരുന്നു പുറത്ത് എന്തോ ആയിരുന്നു ഓസ്‌ട്രേലിയയിലോ മറ്റോ..”
ഞാൻ ഒന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു

“അതൊകെ പോട്ടെ ചേട്ടാ നമുക്ക് പോയാലോ”

” ആ പോവാം.. ഇന്ന് ഇനി ഞാൻ ആക്കി കൊള്ളാം നിന്നെ ബസിന് പോവണ്ട”

“Ok ചേട്ടാ ”

അങ്ങനെ പുള്ളിയുടെ വണ്ടിയിൽ ഇരുന്ന് പോകുന്ന വഴിയാണ് അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോൾ തിരക്കും മേളവും ഒക്കെ കണ്ടത്

“ഇവിടെ ഇന്ന് കൊടിയേറ്റ് ആണ് കിടിലൻ ഉത്സവമാ ” തോമ ചേട്ടൻ പറഞ്ഞു

“ഹ അറിയാം ചേട്ടാ പണ്ട് ഒരുപാട് വന്നു കൂടിയതാ ..അതേ എന്നെ എന്നാൽ ഇവിടെ ഇറക്കാമോ??”

“എന്താടാ??”

“അല്ല പെട്ടെന്ന് ഇതൊക്കെ കണ്ടപ്പോൾ ഒന്ന് കൂടാൻ മോഹം ”

“ആ അടിപൊളി ന്ന കൂടിക്കോ ഞാൻ പോവാ വീട്ടിൽ പെണ്ണുമ്പിള്ള കാത്തിരിക്കും ”

പുള്ളി എന്നെ അവിടെ ഇറക്കി വണ്ടി ഓടിച്ചു പോയി.

ഞാൻ ചുറ്റും ഒന്ന് നോക്കി , പഴേ പോലെ ഒന്നും അല്ല നല്ല മാറ്റം വന്നിരിക്കുന്നു അമ്പലത്തിനും ചുറ്റുപാടിനും ഒക്കെ .

ഞാൻ റോഡ് ക്രോസ് ചെയ്ത് അമ്പലപറമ്പിലേക്ക് കയറി .അവിടെ ഒക്കെ കറങ്ങി നടന്നു അവിടെ മുഴുവൻ ആളും ബഹളവും ഒക്കെയാണ് കുറെ നടന്നു അവസാനം കൊടിയേറ്റ് സമയം ആയി ന്ന് അറിഞ്ഞ് എല്ലാവരും കൊടിമര ചുവട്ടിലേക്ക് നീങ്ങിയപോൾ ഞാനും പതിയെ അങ്ങോട്ട് നടന്നു . എല്ലാവരും മുകളികേക്ക് നോക്കി കൈ കൂപ്പി നിൽക്കുന്നു ഞാനും അതേ പോലെ നിന്നു, പണ്ട് അമ്മുന്റെ തറവാട്ടിൽ നിന്ന് എല്ലാരും കൂടെ വരുമ്പോ ആ കൂടെ ഞാനും വന്നിരുന്നു ഇങ്ങനെ അവർ എല്ലാം നില്കുമ്പോ അപ്പുറം മാറി ഞാനും നിന്നിട്ടുണ്ട്..

ഞാൻ കണ്ണുകൾ അടച്ചു നിന്നു . മന്ത്രോച്ചാരണവും മേളവും അകമ്പടിയോടെ അമ്പലത്തിൽ ഉത്സവ കൊടിയേറി , ഞാൻ കണ്ണ് തുറന്നു ആ കൊടിയിൽ നോക്കി ഒന്ന് കൈ കൂപ്പി താഴേക്ക് നോക്കി… ന്റെ ഹൃദയം നിന്നു പോയി.
ഞാൻ നില്കുന്നതിന്റെ അപ്പുറത്തെ സൈഡിൽ ഒരു കസവു സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി ഒരു ദേവി യെ പോലെ നിൽകുന്ന എന്റെ അമ്മു. ഞാൻ അവളെ തന്നെ നോക്കി അവിടെ നിന്നു അവളുടെ കൂടെ ഒരു പെണ്കുട്ടി ഉണ്ട് അവളുമായി എന്തൊക്കെ യോ പറയുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയും ഒക്കെയാണ് അവൾ. ഞാൻ അതൊകെ നോക്കി അതേ നില്പ് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *