സ്വാതന്ത്ര്യം – 2 6

…………………………………………………………………..

ഷോപ്പിൽ പാർക്കിങ്ങിൽ കാറും ഇട്ട് അവൾ ഇറങ്ങി ഉള്ളിലേക്ക് കയറി .

സ്റ്റാഫുകൾ എല്ലാം അവളെ വിഷ് ചെയ്തു അവളും തിരിച്ചു വിഷ് ചെയ്ത് പോകുന്ന വഴിയാണ് അവനെ കണ്ടത് . അവളെ കണ്ടു പുഞ്ചിരിച്ചു നിന്ന അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ മുകളിലേക്ക് അവളുടെ ക്യാബിനിലേക്ക് പോയി.
“എന്താടാ മാഡം നിന്നെ രൂക്ഷമായി നോക്കിയത്??”

ഇതൊക്കെ കണ്ടു നിന്ന തോമാച്ചേട്ടൻ അഖിലിനോട് ചോദിച്ചു

“ആ എനിക്ക് അറിയില്ല ചേട്ടാ ” അതും പറഞ്ഞ് അവൻ ഒരു കസ്റ്റമർ വന്നപ്പോ ആ വഴി പോയി ”

ഉച്ചവരെ വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയി ഒന്നുരണ്ട് കസ്റ്റമർ ഒക്കെ ഡീൽ ok ആയി ക്ലോസ് ആക്കി അവൻ

ഉച്ചക്ക് ഫുഡ് അവൻ വച്ചു കൊണ്ടുവന്നിരുന്നു എല്ലാരും കൂടെ ഇരുന്ന് കഴിച്ചു . അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞു അവർ എല്ലാം ഹോം തിയേറ്ററിൽ പാട്ട് ഒക്കെ ഇട്ട് നിൽക്കുമ്പോൾ

“അഖിലേ നിന്നെ മാഡം വിളിക്കുന്നു ” ജിനു ആണ്

“എന്ന.. എന്നെയാണോ സർ?? ”

“അതേടാ നിന്നെ തന്നെ ആണ് ..”

“എന്നെ എന്തിനാ സർ ?”

“ശെടാ എനിക്ക് എങ്ങനെ അറിയാൻ ആണ് അത് നീ വല്ല പരിപാടി യും കാണിച്ചോ?? അവിടെ ഫുൾ കാണാൻ പറ്റും ക്യാമറ യിൽ ”

“ഞാൻ…. ഞാൻ ഒന്നും ചെയ്തില്ല ”

” നീ എന്തായാലും ഒന്ന് ചെന്നു നോക്ക് കാര്യം അറിയാല്ലോ വേഗം ചെല്ലു”

…………………………………………………………………..

അവൾ എന്നെ എന്തിനാ ഇപോ വിളിക്കുന്നെ…

ഞാൻ പതിയെ സ്റ്റെപ്പ് കേറി മുകളിൽ എത്തി . ക്യാമ്പിനിൽ അവൾ ഇരുപ്പുണ്ട്

“മേ ഐ കം ഇൻ മാഡം?”

ഞാൻ പതിയെ ആ ഡോറിൽ തട്ടി കൊണ്ട് ചോദിച്ചു

” യെസ് കമിൻ ”

ഞാൻ അകത്തേക്ക് കയറി . അവൾ ഒരു പച്ച ചുരുദാർ ആണ് ഇട്ടിരിക്കുന്നത് ഒതുക്കി ചീകി ഇട്ടിരുന്ന മുടിയിഴകളിൽ രണ്ടു മൂന്നെണ്ണം അവളുടെ മുഖത്തേക്ക് പാറി കിടപ്പുണ്ട്

ദൈവമേ എന്ത് രസമാണ് ഇവളെ കാണാൻ … ദിവസം മുഴുവൻ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുവ

“എഡോ…. താൻ എന്ത് ആലോചിച് നില്കുവാ “
“ങേ…. ആ… എന്ത് എന്താ മാഡം ?” പെട്ടന്ന് ഞാൻ സ്‌തലാകാല ബോധത്തിലേക്ക് വന്നു

“താൻ അവിടെ ഇരിക്കാൻ ”

“വേണ്ട മാഡം ഞാൻ നിന്നോളാ”

“ഹ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുക ”

ഞാൻ യാന്ത്രികമായി അവിടെ ഇരുന്നു

” ആ….. താൻ അല്ലെ ഇന്നലെ രാത്രി കാറിൽ ”

“അയ്യോ മാഡം അത് ഞാൻ പെട്ടെന്ന് വണ്ടി പാളി കിടക്കുന്ന കണ്ടപ്പോ വിട്ടിട്ട് പോവാൻ തോന്നിയില്ല സോറി”

“ഹ അതിന് എന്തിനാ സോറി പറയുന്നേ താൻ നല്ല കാര്യമല്ലേ ചെയ്തത് ”

“ആണോ….”

“ങേ… അല്ലെ.. ഞാൻ തന്നോട് ഒരു നന്ദി പറയാൻ വേണ്ടിയാണ് വിളിപ്പിച്ചത് .

വളരെ നന്ദി ഇന്നലെ എനിക്ക് ഒന്നും പറ്റാതെ വീട്ടിൽ എത്താൻ പറ്റിയത് താൻ കാരണമാണ് ”

“നന്ദിയൊന്നും വേണ്ട മാഡം ”

” ആട്ടെ തന്റെ പേര് എന്താണ്.??”

“ഞാൻ അർ… അഖിൽ… അഖിൽ മാഡം ”

“എഡോ താൻ ഇങ്നെ മാഡം മാഡം മാഡം ന്ന് എപ്പോഴും വിളിക്കണ്ട ”

“പിന്നെ ഞാൻ എന്ത് വിളിക്കാൻ ആണ് ? ”

” എന്റെ പേര് ആതിര എന്നാണ് വേണേൽ അത് വിളിച്ചോളൂ ”

“Ok ആതിര”

“തനിക്ക് ഈ ആളെ കാണുമ്പോ കളിയാക്കി ചിരിക്കണ പരിപാടി ഉണ്ടോ?”

“അയ്യോ മാഡം, അല്ല അതിര ഞാൻ അങ്ങനെ ഒന്നും ഉദ്ദേശ്യം വച്ചല്ല ചിരിച്ച് രാവിലെ കണ്ടത് ആണെങ്കിൽ ”

“ഹും.. ok ok പിന്നെ തന്റെ റെസ്യൂമേ ൽ ഇതെന്താ 10 ത് വരെ പഠിച്ചതായി കാണിച്ചിരിക്കുന്നത്?? ”

അവൾ അവളുടേ ടേബിളിൽ ഇരുന്ന് ഫയലിൽ നിന്നും എന്റെ റെസ്യൂമേ എടുത്ത് ചോദിച്ചു .

“അത്..ഞാൻ അത്രേ പഠിച്ചുള്ളൂ ആതിര ”

“അതെന്താ? “
“അത്.. അപ്പോ കുറെ പ്രോബ്ലംസ് ഉണ്ടായി ”

“എന്ത് പ്രോബ്ലം? ”

“അത് കുറച്ചു പേഴ്‌സ്നൽ ആണ് ആതിരാ പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്”

“ഹ ന്ന പറയണ്ട താൻ … എന്നാൽ പൊക്കോ”

ഞാൻ എണീറ്റ് ഡോർ ലക്ഷ്യമായി നടന്നു

“അതേ… ഈ പ്ലസ് 2 ഉം ഡിഗ്രി യ്യും ഒക്കെ ഡിസ്റ്റന്റ് ആയിട്ട് പഠിക്കാൻ പറ്റും ”

ഞാൻ അവളെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു പുറത്തേക്ക് ഇറങ്ങി .

അവളോട് രണ്ടു വാക്ക് ങ്കിൽ രണ്ടു വാക്ക് സംസാരിക്കാൻ പറ്റിയതിൽ അതീവ സന്തോഷത്തിൽ ആയിരുന്നു ഞാൻ. അതും അല്ല അവൾ ആതിര ന്ന് വിളിച്ചുകൊള്ളാൻ പറയുകയും ചെയ്തു ഹോ എനിക്ക് ഇനി എന്ന വേണം …

Leave a Reply

Your email address will not be published. Required fields are marked *