പുള്ളി അവിടെ ഉണ്ടായിരുന്നു
“സർ…”
” ആ അഖിൽ എന്നാണ് പേര് ല്ലേ? ”
“അതേ സർ ”
” താൻ ഇരിക്ക് .”
ഞാൻ അവിടെ ഇരുന്നു
“സർ ഞാൻ അറിയാതെ കേറി പോയതാ ..”
” ഹ സാരമില്ല ഡോ മാഡം ഞങ്ങളെ ഇട്ട് വാരി എന്നലും കുഴപ്പം ഇല്ല ശിവൻ സർ പറഞ്ഞിട് വന്നതല്ലേ താൻ .. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല ഇനി സൂക്ഷിച്ചൊക്കെ നടക്കണം . ജോലി ഒക്കെ നന്നായി പഠിച്ചെടുക്കാൻ നോക്ക് ”
“അത് ഞാൻ പഠിചോളാ സർ … താങ്ക് യൂ സർ ”
“തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കണ്ടു . എന്ത് പ്രശ്നം ആണേലും താൻ ഇക്കാലത്ത് 10 വരെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല . മര്യാദക്ക് ഡിസ്റ്റന്റ് ആയി പ്ലസ് 2 ഉം പിന്നെ ഡിഗ്രി യും ഒക്കെ എടുത്തോണം കേട്ടല്ലോ ”
അയാൾ ഇച്ചിരി അധികാരത്തിൽ പറഞ്ഞു, ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു
“പറഞ്ഞ കേട്ടോ??”
“ചെ…. ചെയ്യാം സാർ”
“ആ നല്ലത്, താൻ ഇപോ ചെല്ലു എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറയാൻ മടിക്കണ്ട ”
ഞാൻ ക്യാമ്പിനിൽ നിന്ന് വെളിയിൽ ഇറങ്ങി , ദൈവമേ എന്ത് നല്ല മനുഷ്യൻ .
” ആ എന്തായി മോനെ.. അയാൾ കൊന്നൊ നിന്നെ ? ” തോമാച്ചേട്ടൻ ആണ്
“ഹേയ് ഇല്ല ചേട്ടാ നന്നായി പെരുമാറി എന്നെ വഴക്ക് ഒന്നും പറഞ്ഞില്ല ”
“ആഹാ അത് കൊള്ളാല്ലോ.. എന്ന വ നമുക്ക് മിക്സി യെ പറ്റി പഠിക്കാം ”
ഞാൻ പുള്ളിയുടെ പുറകെ പോയി, അങ്ങനെ ഓരോന്ന് ഒക്കെ പഠിച്ചു ഞാൻ അവിടെ മിക്കവരും ആയി കമ്പനി ഒക്കെ ആയി , എല്ലാരും എന്നോട് വീട് എവിടാ ന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഓരോ കാര്യം കള്ളം പറഞ്ഞൊഴിഞ്ഞു.
വൈകിട്ട് 8 മണി വരെ ഷോപ്പ് ഉണ്ട് നിന്ന് നിന്ന് എന്റെ കാൽ ഒരു പരുവം ആയി . ഇടക്ക് ഒരു കസ്റ്റമറെ അറ്റൻഡ് ചെയ്യാൻ ഞാൻ നോക്കി അവർ ഒരു മിക്സി വാങ്ങി ഞാൻ ആദ്യമായ് അങ്ങനെ ഒരു ഡീൽ ക്ലോസ് ചെയ്‌തു.
അപ്പോഴക്കെ ഞാൻ മുകളിൽ നിന്നും അമ്മു ഇറങ്ങി വരുമോ എന്നുള്ള ചിന്ത ആയിരുന്നു , വേറെ ഒന്നിനും അല്ല ഒന്ന് കാണാൻ മാത്രം പക്ഷെ അവൾ വന്നില്ല . സ്റ്റാഫുകൾ ഒക്കെ പോകാൻ തുടങ്ങി ഷോപ്പ് ക്ളോസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ സെക്യൂരിറ്റി ചേട്ടന്മാർ തുടങ്ങി.
“എടാ നീ പോയില്ലേ??”
ബാഗും ഒക്കെ എടുത്ത് വന്ന തോമാച്ചേട്ടൻ ചോദിച്ചു
“ഞാൻ… ഞാൻ പോവാൻ നിൽകുവായിരുന്നു ചേട്ടാ ”
“അല്ല നീ താമസിക്കുന്ന അങ്ങോട്ട് ഇപോ വണ്ടി വല്ലതും കിട്ടുമോ?? ”
“ഒന്നും അറിയില്ല ഞാൻ രാവിലെ ഓട്ടോ പിടിച്ച വന്നേ ”
” നിനക്ക് സ്‌ഥലം അറിയാമോ??”
” അതറിയാം ”
“എന്ന വേഗം പോയി ബാഗ് എടുത്തോണ്ട് വാ ഞാൻ ആക്കി തരാം നിന്നെ. ”
“അയ്യോ ചേട്ടന് അത് ഒരു ബുദ്ധിമുട്ടാവില്ലെ?? ”
“ഡെയ് ഡെയ് മര്യാദക്ക് പോയി എടുത്തുകൊണ്ട് വാ നീ.. “
“വേണ്ട ചേട്ട ഞാൻ ഒന്ന് പോയി നോക്കാം പോയി പഠിക്കുന്നത് നല്ലതല്ലേ എല്ലാ ദിവസവും ഇങ്ങനെ ചേട്ടന് എന്നെ ആക്കാൻ പറ്റില്ലല്ലോ ”
“ഒ എന്ന നിന്റെ ഇഷ്ടം. സൂക്ഷിച്ചു ഒക്കെ പോണേ നാളെ കാണാം.”
പുള്ളി അതും പറഞ്ഞു പാർക്കിങ്ങിൽ നിന്നും തന്റെ ബൈക്ക് എടുക്കാൻ പോയി
ഞാൻ ബാഗ് എടുക്കാൻ വേണ്ടി ഉള്ളിലേക്കും കയറി
………………………………………………………………….
രാവിലെ വന്ന മുതൽ ആകെ വട്ടായി ഇരിക്കുവാ എനിക്ക് ഈ സ്വീകരണവും എല്ലാരുടെയും മുഖത്തുള്ള ഭാവവും ഒക്കെ കണ്ടിട്ട്..
എന്തൊക്കെ ആണോ ആവോ ഇനി ഇവിടെ ഞാൻ ചെയ്യണ്ടത് . മണിക്കൂറുകളോളം ആ ബ്രാഞ്ച് ഹെഡ് നെ യും ഫ്ലോർ മാനേജർ നേയും ഒക്കെ ഇരുത്തി ഓരോന്ന് പറഞ്ഞു കൊടുത്തു വായിലെ വെള്ളം വറ്റി . രാവിലെയും ഒന്നും കഴിച്ചില്ല , ഇവിടെ ആരും എന്നോട് ഉച്ചക്ക് ഫുഡ് കഴിക്കുന്ന കാര്യം ചോദിച്ചതും ഇല്ല , നല്ല വിശപ്പ് ഉണ്ട് , ഞാൻ സമയം നോക്കി ഹോ 8 മണി ആയോ .. ഫോണിൽ ഒരുപാട് മിസ് കോൾ ഉണ്ട് ഓസ്‌ട്രേലിയന്ന് അച്ഛൻ വിളിച്ചിരുന്നു അയ്യോ സൈലന്റ് ൽ വച്ച കൊണ്ട് അറിഞ്ഞത് പോലും ഇല്ല ഹാ ഇനി വീട്ടിൽ ചെന്നിട്ട് വിളിക്കാം .
ഞാൻ പയ്യെ എണീറ്റ് ക്യാബിന് ഉള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . എന്നാലും ആ രാവിലെ ക്യാബിനിലേക്ക് കേറി വന്ന ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ പക്ഷെ എത്ര ആലോചിചിട്ടും ഒരു പിടിയും കിട്ടുന്നുമില്ല. പെട്ടെന്ന് ആരോ പുറത്ത് വന്നത് കണ്ടു
