അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 7 24

 

എല്ലാം വാങ്ങി അവിടെ നിന്നും ഇറങ്ങി . അതിന് ശേഷം ഒരു ബേഗും വാങ്ങി. ഹരിയേട്ടൻ പറഞ്ഞപോലെ ഉള്ള ഗുളികയും വാങ്ങി. വീണ്ടും റൂമിലേക്ക് പോയി. അവിടെ എത്തിയ ഉടനെ ചിന്നുവിന് ഗുളിക കൊടുത്തു. അപ്പോഴാണ് ചിന്നൂന് മുള്ളണം എന്ന് പറഞ്ഞത്. അതും കഴിഞ്ഞ് പുതിയ ഡ്രെസ്സ് എല്ലാം ബേഗിൽ എടുത്തു വെച്ചു. റൂം ഒഴിഞ്ഞു ഇറങ്ങി.

 

പിന്നെ ഹരിയേട്ടൻ പറഞ്ഞതനുസരിച്ചു ഹരിയേട്ടന്റെ നാട്ടിലേക്ക് ഹരിയേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ബസ്സിനാണ് പോയത് മൂന്നു മണിക്കൂർ എടുത്തു അവിടെ എത്താൻ

 

ഞങ്ങൾ അവിടെ ഇറങ്ങി ഒരു കൈയിൽ രണ്ട് ബേഗും മറു കൈയിൽ ചിന്നുവിനേയും പിടിച്ചു നടന്നു. അവിടെ കണ്ട ഓട്ടോക്കാരനോട് ചോദിച്ചു.

 

“ഏട്ടാ.. ഈ ഹള്ളിയിലേക്ക് ഓട്ടം പോകാമോ?”

 

“അതിനെന്താ പോകാലോ. അങ്ങോട്ടേക്കുള്ള റോഡ് ഇത്തിരി മോശം ആണ്. അതുകൊണ്ട് പൈസ ഇത്തിരി കൂടും.. പിന്നെ അവിടെ എത്തിയിട്ട് ചോദിച്ചില്ല. പറഞ്ഞില്ല എന്ന് പറഞ്ഞു വന്നേക്കരുത്.” അയാൾ പറഞ്ഞു.

 

“എത്രയാകും ?” ഞാൻ ചോദിച്ചു.

 

“250 ആകും . പിന്നെ വൈറ്റിംഗ് ഒന്നും പറ്റില്ല. പറഞ്ഞേക്കാം. അങ്ങനെ ആയാൽ അതിന് വേറെ ചാർജ് തരേണ്ടി വരും..”

 

“ഇല്ല . വെയിറ്റിങ് ഒന്നും ഇല്ല. അവിടെ ഇറക്കിയാൽ മതി..”

 

“എന്നാ സാർ കേറിയാട്ടെ.. മേടം കേറിയാട്ടെ. ” അയാൾ പറഞ്ഞു.

 

ഞാൻ ചിന്നുവിനെ ആദ്യം ഓട്ടോയിൽ കയറ്റി പിന്നെ ഞാനും കയറി. ഓട്ടോ പോയികൊണ്ടിരിക്കെ അയാൾ ചോദിച്ചു.

 

” സാറിന് ഹള്ളിയിൽ എവിടെയാ പോകേണ്ടത്.. എന്റെ നാടാണ് അത്? ”

 

“അവിടെ ഒരു പുതുമനയിൽ ശങ്കരൻ സാർ.. അദ്ദേഹത്തിന്റെ വീട്ടിലേക്ക്. എന്താ അറിയുമോ ?”

 

“എന്റെ സാറെ അറിയുമോ എന്നോ? അത് നല്ല ചോദ്യം ആയി. പഴയ പഞ്ചായത്ത് പ്രസിഡന്റ് . കൂടെ സ്കൂൾ മാഷും. നമ്മുടെ ഹരിയുടെ അച്ഛൻ. എന്നാൽ ഇത് ആദ്യമേ പറയാൻ മേലായിരുന്നോ.? .. അപ്പൊ!! ഞാൻ നേരത്തെ പറഞ്ഞതൊന്നും അവിടെ പോയി പറഞ്ഞേക്കല്ലേ … അത് നമ്മുടെ സ്വന്തം വീടാ.. തമ്പിസാറിനെ കാണാൻ വന്നതാണോ..? സാർ മുൻപ് പഠിപ്പിച്ച ആരെങ്കിലും ആണോ..?”

 

“ഏയ്‌!! അല്ല.. സാർ എന്നെ പഠിപ്പിച്ചിട്ടൊന്നും ഇല്ല. ഞാൻ ഹരിയുടെ സുഹൃത്താണ്.. ഞങ്ങൾ ഒരുമിച്ചാണ് വർക്ക്‌ ചെയ്യുന്നത്. ഇത് എന്റെ ഭാര്യ. ”

 

“ആണോ!? അപ്പോൾ പിന്നെ വേറെ ഒന്നും പറയാൻ ഇല്ല. സാർ ഇനി ഒന്നും തന്നില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല.. എന്റെ പേര് മണികണ്ഠൻ.. ഞാനും ഹരിയും ഒന്നിച്ചു കളിച്ചു വളർന്നതാ. സാറിന്റെ പേരെന്താ.. ”

 

“എന്റെ പേര് ബാലു.. ഇത് ചിന്നു… നല്ല വല്ല കടയും കണ്ടാൽ ഒന്ന് നിർത്തണേ… ഒരു വീട്ടിൽ ആദ്യമായി പോകുമ്പോൾ എന്തെങ്കിലും വാങ്ങേണ്ടേ? ”

 

” തമ്പി സാറിന്റെ വീട്ടിൽ പോകുമ്പോൾ അങ്ങനെ ഒന്നും ഇല്ല. എന്നാലും സാർ ആദ്യമായിട്ടല്ലേ.? ഇവിടെ എന്റെ കൂട്ടുകാരന്റെ കടയുണ്ട് അവിടെ നിർത്താം. ”

 

മണികണ്ഠൻ ഒരു ബേക്കറിയുടെ മുന്നിൽ ഓട്ടോ നിർത്തി.. അവിടെ ഫ്രൂട്സും ഉണ്ട്. അവിടെ നിന്നും കുറച്ചു ഫ്രൂട്സും ബേക്കറി സാധനങ്ങളും വാങ്ങി ഒരു പഴയ തറവാട് പോലെ ഉള്ള വീടിന്റെ മുന്നിൽ നിർത്തി.

 

അവിടെ മുറ്റത്തു തന്നെ വട്ടത്തിൽ ഉള്ള തടിച്ച കണ്ണടയും വെച്ച് കട്ടി മീശയുള്ള ഒരാൾ നിൽക്കുന്നുണ്ട്. കൈതറിയുടെ വെള്ളയും വെള്ളയും മുണ്ടും ഷർട്ടും ആണ് വേഷം. ഓട്ടോയിൽ ഇരുന്നുകൊണ്ട് തന്നെ മണികണ്ഠൻ പറഞ്ഞു. ” അതാണ് തമ്പി സാർ. അവിടെ ഇറയത്തു നിൽക്കുന്നതാണ് സാറിന്റെ ഭാര്യ പാവന ടീച്ചർ ”

 

ഞങ്ങൾ പുറത്ത് ഇറങ്ങി.

 

“മണി അല്ലേടാ അത്.? ” ഹരിയുടെ അച്ഛൻ ചോദിച്ചു.

 

“അതേ സാറെ..എന്താ സാറെ എന്തെങ്കിലും ആവശ്യം ഉണ്ടോ സാറെ.?”

 

“ആ ഉണ്ട്. നിന്നെക്കൊണ്ട് എനിക്ക് ആവശ്യം ഉണ്ട്. നീ നാളെ രാവിലെ വന്നു ആ കാർ ഒന്ന് കഴുകിയിടണം. നാളെ രാവിലെ ഒരു സ്ഥലം വരെ പോകാൻ ഉണ്ട്..”

 

“മക്കള് വാ. എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്? ടീച്ചറെ പോയി ആരതി എടുത്തിട്ട് വാ. ആദ്യമായി നമ്മുടെ വീട്ടിൽ വന്നതല്ലേ ? ” ഹരിയുടെ അച്ഛൻ തമ്പി സാർ ഹരിയുടെ അമ്മയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *