അവരുടെ വായ അടക്കി യുള്ള മറുപടി കിട്ടിയിട്ടാണെന് തോന്നുന്നു പിന്നെ ഒന്നും മിണ്ടാതെ പുറത്തേക് നടന്നു…
ഞാൻ കുഞ്ഞിനെ തോളിലേക് ഇട്ട് റുബീന യേ കാണുവാനായി വീടിന് മുന്നിലേക്ക് നടന്നു..
“അല്ല പിന്നെ എന്നോടാ കളി.. ഇപ്പൊ നാലും മുഖത്തോട് മുഖം നോക്കി നിൽക്കുന്നുണ്ടാവും എനിക്കറിയാം…”
❤❤❤
“ഫോണിങ്ങനെ വൈബ്റേറ്റർ മോഡിൽ അടിക്കുന്നുണ്ട് പോക്കറ്റിൽ നിന്ന് ”
“ടാ… നാസി…” കുഞ്ഞു ഉണർന്നാൽ ഉമ്മയെ കണ്ടില്ലേൽ പണി ആകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ തോളിലിട്ട് തട്ടി കൊടുക്കുന്നതിനു ഇടയിലാണ് റുബീന യുടെ വിളി കേട്ടത്…
“വാ.. പോകാം..” എനിക്ക് നിശ്ചയതിന് പോകുവാനുള്ള സമയമായി… എത്ര കാൾ ആയെന്നറിയുമോ വരുന്നത്…
കുറച്ചു നിമിഷം മുന്നേ വന്ന കാൾ പോലും സജീറിന്റെ ആയിരുന്നു… ഞാൻ അറ്റൻഡ് ചെയ്യാതെ പോക്കറ്റിലേക് ഇട്ടതാണ്.. എടുത്താൽ പൂര തെറി ആയിരിക്കുമെന്ന് അറിയാം.. എല്ലാവരും എത്തിയിട്ടും ഞാൻ മാത്രം എത്തിയിട്ടുണ്ടാവില്ല.. ആരെ ആണാവോ റബ്ബേ ഇന്ന് കണി കണ്ടത്..
“ടാ… ഒരു മിനിറ്റ് നീ ഇങ്ങോട്ട് ഒന്ന് വാ..”
റുബീന മഞ്ജു വിന്റെ വീടിന്റെ സിറ്റൗട്ടി ന് മുന്നിൽ നിന്നാണ് വിളിക്കുന്നത്..
“എന്താടി. സമയം ഒരുപാടായി…നീ നോക്കിക്കോ മൂന്നേ കാൽ ആയി.. ഇനി ഇപ്പൊ നിന്നെ ഇവിടുന്ന് കെട്ടിയെടുത് വീട്ടിലേക് എത്തിച്ചു സജീറിന്റെ വീട്ടിലേക് എത്തുമ്പോൾ നിശ്ചയം കഴിയും.”.
“ടാ.. അതെല്ല ഒരു പ്രശ്നമുണ്ട്.. റുബി തെല്ലു ഭയത്തോടെ ചുറ്റിലുമായി ഒന്ന് നോക്കി കൊണ്ട് വളരെ സ്വകാര്യ മായി പറഞ്ഞു..”
“എന്ത് പ്രശ്നം..”
“നീ ഇങ്ങോട്ട് ഒന്ന് വാ.. റുബി എന്റെ കയ്യിൽ പിടിച്ചു അവൾ നേരയുണ്ടാവുമെന് പറഞ്ഞ മാവിന്റെ അടിയിലേക് നടന്നു..”
“എന്താടി.. എന്നെ ഇങ്ങനെ വലിച്ചു കൊണ്ട് പോകാതെ കാര്യം പറ..ആളുകൾ ശ്രദ്ധിക്കുന്നു”
“ഒന്ന് മിണ്ടാതെ നില്ക് ഞാൻ പറയാം.. ആരേലും അടുത്തുണ്ടോ എന്ന് നോക്കട്ടെ.. ചുറ്റിലുമായി ഒന്ന് കണ്ണോടിച്ചു കൊണ്ട് റുബി എന്റെ അടുത്തേക് ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു തുടങ്ങി..”
“നാസി.. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം..”
“നീ ആളെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ..”
“ടാ.. അവള് പെട്ടതാണ്.. അവളെ ഈ കുടുക്കിൽ നിന്ന് രക്ഷിക്കാൻ നിന്നെ കൊണ്ടേ പറ്റൂ എന്ന പറയുന്നത്.. വളരെ സ്വകാര്യമായി ആരും കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ടായിരുന്നു റുബി പറയുന്നത്..”
“എന്താടി നീ ഇപ്പോഴും കാര്യം പറഞ്ഞില്ല.. ആര് പെട്ട കാര്യമാണ് നീ പറയുന്നത്…”
“നാസി നീ വന്ന സമയമില്ലേ ആ സമയം ഇങ്ങോട്ട് വരേണ്ടിയിരുന്നത് മറ്റൊരാൾ ആയിരുന്നു…”
“ആര്…”
“റഹ്മാൻ…”
“ഏത് റഹ്മാൻ .. AR റഹ്മാനോ “..ഞാൻ ഒരു തമാശ യായി ചോദിച്ചു..
” ടാ..തമാശ പറയാനുള്ള നേരമല്ല ഇത്”.. നമ്മുടെ ഹാജിയരുടെ മകൻ റഹ്മാൻ…
” അവനോ …അവൻ ഇന്നലെ യല്ലേ ഖത്തറിൽ നിന്ന് വന്നതെന്ന് പറഞ്ഞത്.. ഇന്നലേ കടയിൽ വന്നിട്ടുണ്ടായിരുന്നു.. “..
“അല്ല റുബി…അവന് ഇവിടെ എന്ത് കാര്യം… ഇന്നലെ കണ്ടപ്പോഴും പറഞ്ഞു അടുത്ത് തന്നെ വിവാഹം ഉണ്ടാവും നീയും കൂട്ടുകാരുമൊക്കെ സജീവ മായി വേണമെന്ന്..”..
“എന്റെ പൊന്നു നാസി നിന്റെ തലയിൽ കളിമണ്ണ് തന്നെയാണോ…”
“ലേശം.. നിന്റെ കൂടേ കൂടിയതിനു ശേഷമാണ് ഇങ്ങനെ ”
“അതവൾക് ഇഷ്ട്ടമായില്ലെന്ന് തോന്നുന്നു.. എന്റെ തലക്കിട്ട് ഒരു കിഴുക് ആയിരുന്നു മറുപടി “..
“ആ.. വേദന നിപ്പിക്കല്ലേ കൊരങ്ങി.. എനിക്ക് കാര്യം മനസിലായി…ഇപ്പൊ മനസിലായി…”
“ഹാവൂ സമാധാനം ഇപ്പൊ എങ്കിലും കത്തിയല്ലോ…”
“നീ എന്നെ കളിയാകാതെ കാര്യം പറ..”
“ടാ.. അവന്റെ വീട്ടിലും ഇവളുടെ വീട്ടിലും ഒരിക്കലും ഈ കല്യാണം നടത്തി കൊടുക്കില്ല.. നിനക്ക് അറിയാമല്ലോ ഹാജിയർക്കു ഈ നാട്ടിലുള്ള വില.. അത് പോലെ തന്നെയാണ് മഞ്ജു വിന്റെ അച്ഛനും “..അത് കൊണ്ട് റഹ്മാൻ കളിച്ച ഒരു നാടകം ആയിരുന്നു മഞ്ജു വിന്റെ വയറ്റിലെ ദിവ്യ ഗർഭം..
“ഞാൻ ഒന്ന് മുഖം ചുളിച്ചു റുബീന യേ നോക്കി…”
