“ഇവൻ എന്നെ കൂട്ടാൻ വന്നതാണ്.. ഈ കല്യാണം മുടങ്ങിയത് അറിയാതെ പങ്കെടുക്കാൻ വന്നതാണ് ഞാൻ.. എന്റെ ഭർത്താവ് ഇവിടെ ഇറക്കി തന്നു പോയപ്പോൾ തിരികെ പോകുവാനായി വിളിച്ചതാ ഞാൻ ഇവനെ “… റുബീന ഉള്ള കാര്യം ഉള്ളത് പോലെ തന്നെ അവിടെയുള്ള എല്ലാവരും കേൾക്കുവാനായി പറഞ്ഞു…
“പിന്നെ.. പിന്നെ ആരാണ്.. “എന്റെ ചുറ്റിലുമായി കൂടി നിന്നവർ അവരുടെ ഇര ഞാൻ അല്ലെന്ന് അറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഓരോ കൂട്ടമായി വീണ്ടും പിറു പിറുക്കൻ തുടങ്ങി..
വൈശാഖേ ട്ടന്റെ മുഖത്തു ഇപ്പൊ അളിയനായ രാമേട്ടനോ ടുള്ള പുച്ഛം കാണാം..
“അളിയാ.. മോള് ആരുടെ ങ്കിലും പേര് പറഞ്ഞോ.. രാമേട്ടൻ രംഗം ഒന്ന് സമാധാന പെടുത്താൻ ആണെന്ന് തോന്നുന്നു വൈശാഖേ ട്ടനോട് ഒന്ന് മയപെടുത്തി കൊണ്ട് ചോദിച്ചു…”
“അവൾ അന്നേരം റൂമിനുള്ളിൽ കയറിയതാണ്.. ആര് വിളിച്ചിട്ടും തുറക്കുന്നില്ല…”വൈശാഖേ ട്ടൻ ഒരു അച്ഛന്റെ നിസ്സഹായിവസ്ഥ യോട് കൂടേ പറഞ്ഞു..
❤❤❤
റുബി പോവല്ലെ.. ഞാൻ റുബീന യോട് ചോദിച്ചു…
മോളെ.. നിങ്ങള് നല്ല കൂട്ടുകാരികൾ അല്ലെ.. നി പറഞ്ഞാൽ ചിലപ്പോൾ അവള് കേൾക്കുമായിരിക്കും.. ഒന്ന് സംസാരിച്ചു നോക്കുമോ… വൈശാഖേ ട്ടൻ പോകുവാനായി തിരിഞ്ഞ റുബീന യുടെ അടുത്തേക് വന്നു കൊണ്ട് പറഞ്ഞു…
റുബീന പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു.. അവളുടെ നോട്ടത്തിൽ തന്നെ മഞ്ജു വിനെ കാണുവാൻ അവൾക്കും ആഗ്രഹമുണ്ടെന്ന് മനസിലായി..
ഞാൻ ഉടനെ തന്നെ എന്റെ കയ്യിലെക് അവളുടെ തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ വാങ്ങി….
“ടി വേഗം വരണേ.. എനിക്ക് ഇന്ന് വേറെ പരിവാടി ഉള്ളതാണ്..” സജീറിന്റെ വീട്ടിലെ പരിവാടി എവിടെ എത്തിയെന്നു അറിയാതെ ഞാൻ റുബി യോട് പറഞ്ഞു..
ഒരു പത്തു മിനിറ്റ് അതിൽ കൂടുതൽ എടുക്കില്ല എന്നും പറഞ്ഞു റുബി വൈശാഖേട്ടന്റെ കൂടേ വീടിനുള്ളിലേക്കും.. ഞാൻ പുറത്തേക്കുള്ള വഴി യിലേക്കും നടന്നു…
❤❤❤
“എടാ പൊട്ടാ.. നിനക്ക് ലോട്ടറി അടിച്ചെന്ന ഞങ്ങൾ കരുതിയത്..”
മുബീന പോയ ശേഷം എന്റെ കൂടേ തന്നെ നിൽക്കുന്ന പത്താം ക്ലാസ് ബേച്ചിലെ ബാക്കി കൂട്ടുകാരികൾ എന്നെ നോക്കി പറഞ്ഞു..
അവർ നാല് പേര് കൂടേ ഉണ്ടായിരുന്നു..
“ഷാന, രമ്യ.. ഉമ്മു കുൽസു.. പാർവതി… ”
അതെന്തിന്.. അവർ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.. എനിക്ക് എവിടെ ലോട്ടറി അടിക്കാനാണ്…
“ടാ.. ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പൊ കാണാൻ ഏറ്റവും ചന്ത മുള്ളത് ആരാ..”
“അത് ഞാൻ തന്നെ..”എന്താ സംശയമുണ്ടോ…
“പോടാ.. നിന്റെ കാര്യമല്ല.. പെൺകുട്ടികളിൽ ആരാ…”
“ആവു സമാധാനം തള്ളിയത് ആണേലും അവർ എന്നെ നിരുത്സാഹ പെടുത്തിയില്ല ”
“അത്.. അതിപ്പോ ആരാ.. ഞാൻ പെൺകുട്ടികളുടെ മുഖത്തു നോക്കാത്തത് കൊണ്ട്… “ഞാൻ അത്രയും പറഞ്ഞു അവരെ ഒന്ന് നോക്കി..
“അല്ലേലും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിലേക് അല്ലെ പോകൂ.. കൂട്ടത്തിലെ ഷഹന ആയിരുന്നു അത്..”
“പോടീ.. ഞാൻ സത്യമാ പറഞ്ഞത്…”
“അതെന്നെ ഞാനും പറഞ്ഞത്.. പെൺകുട്ടികളുടെ വേറെ വല്ല സ്ഥലത്തു മാണല്ലോ നിന്റെ യെല്ലാം നോട്ടം പോവുക..കാര്യമായി ബാക്കും പമ്പറും ”
“ഹയ്.. ഈ പെണ്ണിത് “ആകെ അവരുടെ മുന്നിൽ ചൂളിയത് പോലെ ആയി..
“അയ്യേ..! “ഇവൾ ഇതെന്താ പറയുന്നത്..
“ഞങ്ങൾ പറയുന്നത് എന്താണെന്നു വെച്ചാൽ.. നീ ഇപ്പൊ മഞ്ജു വിനെ കെട്ടിയിരുന്നേൽ… ഒരു അദ്വനവും ഇല്ലാതെ നിന്റെ കയ്യിലെ ഈ കുഞ്ഞില്ലേ അത് പോലെ ഒന്നിനെ നിനക്കും ഒരു ആറു മാസം കൂടേ കഴിഞ്ഞാൽ കിട്ടുമായിരുന്നു…”
“എന്റെ റബ്ബേ… പത്താം ക്‌ളാസിൽ പൂച്ചയെ പോലെ ഇരുന്നവരുടെ വായിൽ നിന്നാണോ ഇത്ര വലിയ വാക്കുകൾ വരുന്നത്..”
“അങ്ങനെ സ്വന്തമായി അദ്വനിക്കാതെ എനിക്ക് ഒരു പ്രോഫിറ്റും വേണ്ടാ…” പൊയ്ക്കോണം നാലും ….
“ടാ നി ചൂടാവല്ലേ…” രമ്യ എന്നോ നോക്കി പറഞ്ഞു..
“ചൂടാകുന്നൊന്നും ഇല്ല.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”
“അവർ നാലു പേരും എന്റെ ചോദ്യം എന്താണെന്ന് അറിയാനായി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…”
“കാര്യമായിട്ട് ഒന്നുമല്ല.. നിങ്ങളുടെ കയ്യിൽ ഉള്ള ഇവരൊക്കെ നിങ്ങളുടെ ഭർത്താക്കന്മാർ അദ്വനിക്കാതെ ഉണ്ടാക്കിയതാണോ..”എന്റെ രണ്ടു കണ്ണിന്റെ യും പിരിക മുയർത്തി കൊണ്ടായിരുന്നു ഞാൻ ചോദിച്ചത്…
