ഹും….. എല്ലാം പ്രശ്നം.. ഞാൻ ഇത്ര പറഞ്ഞിട്ടും അവനു ഒരു മാറ്റവും ഇല്ല.. അവസാനം ദേഷ്യപെട്ടു എന്നിട്ടും ഒരു രെക്ഷയും ഇല്ല. ഉള്ളിൽ അവനോടു ഉള്ള സ്നേഹം കടിച്ചു പിടിച്ചു ആ പാവത്തിനെ ഞാൻ ആവോയിഡ് ചെയ്തു. ഒത്തിരി വിഷമമായികാണും
എന്നിട്ട്…
എന്നിട്ട് നിനക്ക് എല്ലാം അറിയാല്ലോ അവൻ പറഞ്ഞു കാണുമല്ലോ…
അതൊക്കെ ഓക്കേ.. അതു പോലെയല്ലല്ലോ ചേച്ചിടെ വായിന്നു കേക്കുമ്പോലൾ. അവൾ ഒന്ന് ചിരിച്ചു.
ഹും….. പിന്നെ ഇത്ര വേണ്ട എന്ന് വിചാരിച്ചാലും, നമ്മൾ ഇത്രയൊക്കെ ഒളിപ്പിച്ചാലും നമ്മളെ പറ്റിച്ചു കൊണ്ടു ആ സ്നേഹം പുറത്ത് വരും. അവൻ എന്നേ ഇങ്ങനെ പ്രാന്തമായി സ്നേഹിക്കുമ്പോൾ ഇങ്ങനെ അതു കണ്ടില്ലന്ന് നടിക്കും….. പിന്നെ എല്ലാം കയ്യിന്നു പോയി അത്രയുള്ളൂ…..
അമ്പടി ചേച്ചി കള്ളി….
അന്ന് രണ്ടാം ദിവസം പൂജകൾ ഒക്കെ ഭംഗിയായി നടന്നു. തുളസിയുടെ കൂടെ വാല് പോലെ ലെച്ചു നടന്നു. ഒരു ചേച്ചിയുടെ സ്നേഹം ആവോളം ആസ്വദിച്ചുകൊണ്ടു. നാളെ മൂന്നാം ദിവസമാണ് രണ്ടു കുടുംബത്തിലെയും ഒട്ടുമിക്ക ബന്ധുക്കളും വരും.
ഇന്ന് വിശേഷാൽ പൂജകളും, കാവിൽ പൂജയും ഒക്കെ ഉണ്ട്…
അമ്പലമുറ്റത്ത് കുടുംബ അംഗങ്ങൾ ഒക്കെ ഉണ്ട് എല്ലാരും സന്തോഷത്തിൽ ആണ്. എല്ലാരും ഒന്നിക്കുന്ന ദിവസം. രാവിലെ പൂജകൾ ഒക്കെ ഒതുങ്ങി സ്ത്രീകൾ ഒക്കെ ഒത്തുകുടി നിന്നപ്പോൾ കൃഷ്ണയുടെ കാര്യം സംസാര വിഷയമായി. വേറൊന്നുമല്ല അവന്റെ കല്യാണക്കാര്യം. തുളസിയും, അച്ചുവും ഉണ്ട് ആ കുട്ടത്തിൽ.
ചേച്ചി അവൻ ഇപ്പോൾ ഫൈനൽ ഇയർ ആയില്ലേ ഇനി എന്താ പ്ലാൻ..
അവൻ പഠിക്കുക അല്ലെ അതു അവന്റെ ഇഷ്ടത്തിനു വിടാൻ ആണ് മാധവേട്ടൻ പറഞ്ഞെ.
അതു അല്ല അവന്റെ കല്യാണക്കാര്യം……
ഏതായാലും എന്റെ കുട്ടീടെ ഇഷ്ടമേനടക്കു.. അതു പറഞ്ഞു കല്യാണി അടുത്ത് ഇരുന്ന തുളസിയുടെ കയ്യിൽ മുറുകെ പിടിച്ചു.
അവൾക്കും അതു ഒരു ആശ്വാസമായി. കാരണം എല്ലാരുടെയും മുൻപിൽ ഒരു അപരിചിതയെ പോലെ, ഒരു ഒറ്റപ്പെടൽ..
അതല്ല ചേച്ചി… ശശി ചേട്ടന് ഒരു ആഗ്രഹം കൃഷ്ണയെ കൊണ്ടു ശാലുനെ കല്യാണം കഴിപ്പിക്കാൻ. എന്തായാലും അവന്റെ മുറ അവകാശം ഉള്ള ഒരു പെൺതരിയെ നമ്മുട കുടുംബത്തിൽ ഉള്ളല്ലോ.
തുളസി വല്ലാതെ അസ്വസ്ഥയായി. ആ മാറ്റം അച്ചുവും, കല്യാണിയും ശ്രെദ്ധിച്ചു..
അതിനു ഒക്കെ സമയം ഉണ്ടല്ലോ…
ചേട്ടൻ മാധവേട്ടനോട് സംസാരിക്കാൻ ഇരിക്കുകയാണ്. ഒരു നിച്ഛയം എങ്കിലും നടത്തിവെക്കാൻ ആണ് പ്ലാൻ.
കാര്യം കുറച്ചു സീരിയസ് ആണ് എന്നു കല്യാണിക്കു മനസിലായി. തുളസിയുടെ മുഖത്ത് വിഷമവും കൂടെ കണ്ടപ്പോൾ കല്യാണി അമ്മയുടെ നിയന്ത്രണം എല്ലാം പോയി….
ഉഷേ ഈ സംസാരം ഇവിടെ നിർത്താം.. ദാ ഇവളെ കണ്ടോ…
തുളസിയുടെ കൈ പിടിച്ചു അവരുടെ മുന്നിൽ നിർത്തി കല്യാണി.
എന്റെ മോളു ആണ്.. അല്ല ഞങ്ങളുടെ മോളു ആണ്. അതായത് എന്റെ മോൻ കൃഷ്ണ മാധവ് കല്യാണം കഴിക്കാൻ പോകുന്ന കുട്ടി.
അതു കെട്ടു എല്ലാരിലും ഒരു ഞെട്ടൽ ഉണ്ടായി.
ഓഹോ അപ്പോൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു അല്ലെ… അതും പറഞ്ഞു അവർ എണിറ്റു പോയി.
എന്തു പണിയാ അമ്മേ ഇതു.. എല്ലാരും അറിഞ്ഞു..
അതിനു എന്നാ മോളെ എന്തായാലും എല്ലാരും അറിയും…. അതു ഇങ്ങനെ ആയി അത്രേ ഉള്ളു… പിന്നെ ആ ആലോചന മുറുകിയാൽ ശെരിയാവില്ല എന്റെ ഒരേ ഒരു ആങ്ങളയുടെ മോളാ….
എന്തിനാ അമ്മേ ആ…
പറഞ്ഞു മുഴുവിപ്പിക്കാനായില്ല അപ്പോളേക്കും കല്യാണി അവളുടെ വാ മൂടി.
ആ സംസാരം വേണ്ട. നീ എന്റെ മോളാ. എന്റെ കുട്ടിയെ അല്ലാതെ ആരെയാ കണ്ണന് കൊടുക്കുക. ദൈവം പോലും പൊറുക്കില്ല.
വൈകുന്നേരം പതിവ് പോലെ പൂജക്കായി എല്ലാരും ഒത്തുകുടി.
തുളസിയും, അച്ചുവും സംസാരിച്ചു നിൽക്കുക ആയിരുന്നു. കല്യാണി അമ്മയും കൂടെ ഉണ്ട് അതിരയും വന്നിരുന്നു.
കൃഷ്ണയുടെ അപ്പച്ചി ഉഷ കല്യാണിയുടെ അടുത്ത് വന്നു…
കല്യാണി……..
എന്താ ഉഷേച്ചി… അവരുടെ വിളിയിലെ കടുപ്പവും… ആ നോട്ടവും അത്ര പന്തിയല്ല എന്ന് തോന്നി…
കല്യാണി എന്നാ വിളി അവിടെ ഉള്ള എല്ലാരുടെ നോട്ടവും ഉഷയിലെക്കു നോക്കത്തക്ക വിധത്തിൽ ആയിരുന്നു…
