എന്താ എന്താ പ്രശ്നം ചേച്ചി…
നീ ഒരു രണ്ടാം കെട്ടു കാരിയെ ആണോ നമ്മുടെ കണ്ണന്റെ തലയിൽ വെച്ചുകെട്ടാൻ നോക്കുന്നേ….
ആ ചോദ്യം തുളസിയെയും അവളെ സ്നേഹിക്കുന്നവുരുടേയും ഹൃദയത്തിൽ ആണ് മുറിവേപ്പിച്ചതു..
കല്യാണിയമ്മ തുളസിയെ നോക്കി…
അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി…..തല താഴ്ത്തി നിക്കുന്നു. ഒരു ആശ്രയത്തിനു എന്ന പോലെ അച്ചുനെ മുറുകെ പിടിച്ചു നിക്കുകയാണ് അവൾ….
ചേച്ചി നമുക്കു പിന്നെ സംസാരിക്കാം…. അതിനു പറ്റിയ സാഹചര്യം അല്ല ഇവിടെ..
ഒന്നും ഇല്ല എല്ലാരും അറിയട്ടെ…. രണ്ടാം കെട്ടുകാരി.. അതും പ്രായത്തിനു മൂത്തതു… ചോദിക്കാനും പറയാനും ആരുമില്ല…. എന്തു കണ്ടിട്ടാ കല്യാണി ഇവളെ നമ്മുട കണ്ണന് ആലോചിച്ചതു…
ഇതു കെട്ടു തുളസി താഴേക്കു ഇരുന്നു പൊട്ടി കരഞ്ഞു….
മാധവന്റെ ചേട്ടൻ ആപ്പോൾ ഇടക്ക് കേറി…
ഉഷേ നിർത്തു എന്താ ഈ പറയണേ എന്നു വിചാരം ഉണ്ടോ… എവിടെ നിന്നാ ഈ പറയണേ എന്ന് അറിയുമോ.. പൂജ തുടങ്ങാറായി ഈ ഒരു സംസാരം വേണ്ട….
ചേട്ടൻ ഒന്ന് മിണ്ടാത് ഇരുന്നേ….. എന്റെ മോളെക്കാൾ എന്തു മഹിമയാണ് ഈ ആരും ഇല്ലാത്ത രണ്ടാം കെട്ടുകാരിക്കു ഉള്ളത് എന്ന് എനിക്ക് അറിയണം..
ചേച്ചി ഇനി ഒരു അക്ഷരം എന്റെ മോളെ കുറിച്ച് പറയല്ല്……. ആ ശബ്ദം അത്ര കഠിനമായിരുന്നു…
എന്റെ മോനു കുറച്ചു നാൾ മുമ്പ് നിങ്ങൾ ഒക്കെ ഒരു പട്ടം ചാർത്തികൊടുത്തിരുന്നു…. ഓർമ്മയുണ്ടോ…..
“പ്രാന്തൻ കണ്ണൻ ”
സ്വന്തം കുടപ്പിറപ്പു കണ്മുന്നിൽ ഇല്ലാതായപ്പോൾ എന്റെ കുഞ്ഞിന്റെ മനസ് ഒന്ന് ഇടാറി………
തിരിഞ്ഞു നോക്കിട്ടുണ്ടോ നിങ്ങൾ…. അവൻ ഈ വീട്ടിൽ നാലു ചുമരിനുള്ളിൽ ഒതുങ്ങിയപ്പോൾ അന്വേഷിച്ചിട്ടുണ്ടോ നിങ്ങൾ എന്റെ കുട്ടിയെ….
അത്ര ഭയാനകം ആയിരുന്നു കല്യാണി അമ്മയുടെ അവസ്ഥ….ആ മാതൃശക്തിക്കു മുൻപിൽ എല്ലാരുടെയും തലതാഴ്ന്നു.
കല്യാണി തുളസിയുടെ മുന്നിൽ ചെന്ന് നിന്നു അവളെ തോളിൽ പൊക്കി എഴുന്നേൽപ്പിച്ചു.
അമ്മേ എന്ന് പറഞ്ഞു ആ നെഞ്ചിൽ അള്ളി പിടിച്ചു കരഞ്ഞു അവൾ…
കുറച്ചു നേരം അവളുടെ മുടിയിൽ തഴുകി അവൾ ഒന്ന് നോർമൽ ആയപ്പോൾ, അവളെ അടർത്തി മാറ്റി ആ കൈയിൽ പിടിച്ചു ഉഷയുടെ മുൻപിൽ നിർത്തി..
നിങ്ങൾ പറഞ്ഞില്ലേ രണ്ടാം കെട്ടുകാരിഎന്ന്… നിങ്ങൾ പറഞ്ഞില്ലേ അനാഥയെന്ന്.. നിങ്ങൾ ചോദിച്ചു ഇല്ലേ ഇവൾക്ക് എന്താ പ്രേത്യേകതയെന്ന്…..
അതിനു ഒരു ഉത്തരമേ ഉള്ളു… പ്രാന്തൻ എന്ന് മുദ്ര കുത്തിയ എന്റെ മകനും നിങ്ങൾ ഇന്ന് കല്യാണ ആലോചനയുമായി വന്നില്ലേ അതിനു അവനെ പ്രാപ്തതൻ ആക്കിയതു എന്റെ മോളാ… എന്റെ ഈ പൊന്നുമോൾ…….
ആ അവൾക്കു അല്ലാതെ ആർക്കാ ഞാൻ എന്റെ കുട്ടിയെ കൊടുക്കുക.. തുളസിയെ ചേർത്ത് നിർത്തി കല്യാണി പറഞ്ഞു….
പിന്നെ അവൾ അനാഥയല്ല മാധവന്റെയും, കല്യാണിയുടെയും മകൾ ആണ് ഞങ്ങളെ അങ്ങികരിക്കുന്നവർ ഞങ്ങളുടെ മകളെയും അങ്ങികരിക്കണം.
ആകെ മനസ് തകർന്ന തുളസി കല്യാണിയെ ഒന്ന് നോക്കി…… അവൾ തിരിഞ്ഞു ഓടി…………..
തുളസി…. മോളെ…. തുളസി നിക്ക് മോളെ…
ആ വിളികളെ ഒന്നും അവളെ പിടിച്ചു നിർത്താനായില്ല.. മനസ് തകർന്നു നിന്ന അവൾ തന്റെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ഓടി…
ഓടി ചെന്ന് എങ്ങോ ഇടിച്ചു… ഒരു വേള മുഖമുയർത്തി നോക്കി അവൾ..
ആരുടെ സാമിഭ്യമം ആണോ താൻ ആഗ്രഹിച്ചതു, ആരുടെ താങ്ങു ആണോ താൻ കൊതിച്ചതു ആ നെഞ്ചു പറ്റിയാണ് താൻ ഇപ്പോൾ നിക്കുന്നത് എന്നത് അവൾക്കു ഒരു ആശ്വാസമായി….
കൃഷ്ണയെ ഒന്ന് നോക്കി അവൾ അവനെ ചുറ്റി പിടിച്ചു ആർത്തു കരഞ്ഞു….
ഈ ബഹളം എല്ലാം കേട്ട് വന്നതായിരുന്നു അവൻ. തന്റെ പ്രാണൻ അനുഭവിച്ച വിഷമം കണ്ടു വന്റെ കണ്ണും നിറഞ്ഞു.
അവളെ തന്റെ നെഞ്ചോട് അടുപ്പിച്ചു അവൻ…..
അവളുടെ കൈ പിടിച്ചു നടന്നു
കല്യാണി അമ്മയുടെ അടുത്ത് എത്തി…. ബഹളം കേട്ട് മാധവനും അപ്പോൾ എത്തിരുന്നു…
അവരുടെ അടുത്ത് എത്തി അവരെ നോക്കിനിന്നു…. ദീർക്ക ശ്വാസം വിട്ട് അവൻ സംസാരിച്ചു.
ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. എന്റെ ഈ ആഗ്രഹം നിങ്ങളെ ആണ് ആദ്യം അറിച്ചതു.. നിങ്ങളുടെ രണ്ടു ആളുടെ പ്രാർത്ഥന മാത്രം മതി എനിക്ക്…….
