ഭാര്യയുടെ പ്രണയം – 2 Like

Related Posts


ആദ്യ ഭാഗത്തിനു തന്ന ലൈക്സിനും കമെന്റിസിനും ഹൃദയം നിറഞ്ഞ നന്ദി, ഒരുപാടു സന്തോഷം, അതാണ് അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ പ്രചോദനം ആയതു, നിങ്ങളുടെ പ്രോത്സാഹനം തുടരുക🙏

കഥ തുടരുന്നതിനു മുമ്പ് ചെറുതായെങ്കിലും ഞങ്ങളെ ഒന്ന് പരിചയപ്പെടണ്ടേ? എങ്കിലല്ലേ ഒരു ആസ്വാദന സുഖമുണ്ടാകൂ 😊

കഥ തുടരുന്നത് ഒരു ഫ്ലാഷ് ബ്ലാക്കിലൂടെയാണ്, ഫ്ലാഷ് ബ്ലാക്ക് ഈ കഥയുടെ ഇടയ്ക്കു കയറിവന്നെന്നു വരാം, അത് ഈ കഥയ്ക്ക് അനിവാര്യമാണ്, ക്ഷമയോടെ വായിക്കുക

എന്റെ പേര് പ്രദീപ്‌, ഇപ്പോൾ 36 വയസ്സ്, ഭാര്യ പ്രിയ 30 വയസ്സ്,അനന്ദു എന്റെ മുൻ അയൽവാസിയും ബാല്യകാല സുഹൃത്തും 34 വയസ്സ്.

ഞങ്ങൾ പാരമ്പര്യമായി ബിസിനസ് കാരാണ്, സിറ്റിയിലെ 2 വലിയ ടെക്സ്റ്റൈൽ ഷോപ്പും ഒരു ഹാർഡ്‌വെയർ ഷോപ്പും ഞങ്ങളുടേതാണ്, അതുപോലെ കുറെ കടമുറികളും കുറച്ചു വീടുകളും ഞങ്ങൾ വാടകയ്ക്കു കൊടുത്തിരുന്നു, പക്ഷെ അമിത വാടക ഈടാക്കുകയോ വാടക അടവിനു കടും പിടുത്തം പിടിക്കുകയോ എന്റെ പൂർവികരെ പോലെ ഞാനും ചെയ്തിരുന്നില്ല, അതുപോലെ നാട്ടിൽ പാവങ്ങളുടെ കല്യാണങ്ങൾ, വീട് വെയ്പ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് എന്റെ കുടുമ്പം എക്കാലത്തും അകമഴിഞ്ഞു സഹായിച്ചിരുന്നു, ഇതൊക്കെ കൊണ്ട് നാട്ടുകാർക്കെല്ലാം എന്നോടും എന്റെ കുടുമ്പത്തോടും വളരെ ബഹുമാനവും സ്നേഹവും ആയിരുന്നു.

6 വർഷങ്ങൾക്കു മുമ്പാണ് ഞാൻ എന്റെ പ്രിയതമയെ ആദ്യമായി കാണുന്നത്, വീടിനടുത്തുള്ള അമ്പലത്തിൽ വെച്ചായിരുന്നു ആദ്യ കാഴ്ച, അന്ന് അവൾ ഒരു പച്ച കരയുള്ള സെറ്റ് സാരിയും അതെ നിറമുള്ള ബ്ലൗസും അണിഞ്ഞാണ് എന്റെ കണ്ണിനു വിരുന്നേകിയതു, ഇതുവരെയ്ക്കും കച്ചവടവും വീട്ടുകാര്യവും മാത്രം ചിന്ദിച്ചു നടന്ന എന്റെ മനസ്സിൽ ഒരു പെണ്ണോ വിവാഹമോ എന്ന ചിന്ത ഒരിക്കലുമുണ്ടായിരുന്നില്ല, പക്ഷെ ആദ്യമായി ഇവളെ കണ്ടതിൽ പിന്നെ എന്തോ എന്റെ മനസ്സെഞ്ഞോട് പറഞ്ഞു, ഇവൾ നിന്റെ പെണ്ണാണെന്ന്, “ലവ് അറ്റ് ഫസ്റ്റ് സൈറ്റ്” എന്നൊക്കെ പറയില്ലേ, അതവിടെ സംഭവിച്ചു.
ഞാൻ അന്ന് തഞ്ഞേ വീട്ടിൽ കാര്യം അവതരിപ്പിച്ചു, അവളുടെ പേരും, നാളും, വീടും എന്താണെന്നുള്ള അമ്മയുടെ ചോദ്യത്തിന് മുമ്പിൽ മറുപടിയില്ലാതെ എനിക്ക് നിക്കേണ്ടി വന്നു, ഞാൻ ഒരു സ്ഥിരം ഭക്തനല്ല, അന്ന് കുടുമ്പത്തിലെ ഒരു വിശേഷ ദിവസമായതുകൊണ്ടു അമ്പലത്തിൽ പോയപ്പോൾ അവളെ കണ്ടു മുട്ടിയതാണെന്നുള്ള എന്റെ അമ്മയുടെ തിരിച്ചറിവ് എനിക്ക് ആശ്വാസമേകി, എന്തായാലും നാളെ നമുക്ക് ഒന്ന് അമ്പലത്തിൽ പോകാം എന്ന അമ്മയുടെ വാക്കുകൾ എനിക്ക് പ്രതീക്ഷയുമേകി.

പിറ്റേ ദിവസം ഞാനും അമ്മയും ഏതാണ്ട് അതെ സമയത്തു തന്നെ അമ്പലത്തിൽ എത്തി, തൊഴുതു കഴിഞ്ഞും അവിടെ തന്നെ അവളെയും പ്രദീക്ഷിച്ചു നിന്നു, പക്ഷെ സമയം അതികരിച്ചിട്ടും അവളെ അവിടെ കണ്ടില്ല, തിരിച്ചു പോരാൻ നേരം ഒരു അവസാന ശ്രമമെന്നോണം അവിടെ വർഷങ്ങളായി പൂ കച്ചവടം ചെയ്യുന്ന തമിഴത്തിയോട് മനസ്സിലുള്ള രൂപം വെച്ച് അവളെ പറ്റി തിരക്കി, കാര്യത്തിന്റെ ഗൗരവം മനസ്സിലാകിപ്പിക്കുവാൻ കല്യാണ കാര്യവും തുറന്നു പറഞ്ഞു, അവർക്കു വല്യ ഉറപ്പില്ല എങ്കിലും അങ്ങനെ ഒരു പെൺകുട്ടി ദിവസവും അവിടെ വരാറുണ്ടെന്ന് അവർ അറിയിച്ചു, ഇന്ന് ഇതുവരേയും കണ്ടില്ല പക്ഷെ വരുന്ന സമയം ആകുന്നതേ ഉള്ളൂ എന്നും അവർ പറഞ്ഞു, അതെന്റെ പ്രതീകശകൾക്കു വീണ്ടും തിരി കൊളുത്തി.

സൂര്യന്റെ ഉദിപ്പിൽ എന്നോടൊപ്പം അവളെ കാത്തു നിൽക്കുന്ന എന്റെ അമ്മയോട് എനിക്ക് സഹതാപം തോന്നിയെങ്കിലും അവളെ കാണാതെ തിരിച്ചു പോകുവാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല, നിമിഷങ്ങൾ കടന്നുപോയി, എന്റെ മനസ്സിൽ പ്രതീകഷകൾ അസ്തമിച്ചു തുടങ്ങി, പെട്ടെന്ന് എന്റെ മുമ്പിലുള്ള പൂ കാരി ചിരിച്ചു കൊണ്ട് എന്നോട് എന്റെ വലതുഭാഗത്തേക്കു നോക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ മിടിക്കുന്ന ഹൃദയത്തോടെ ആ ദിശയിലേക്കു നോക്കി, എന്റെ ചങ്കിടിപ്പ് എനിക്ക് തന്നെ കേൾകാം, അതാ എന്റെ പ്രിയതമ, ഒരു ഓറഞ്ചു പട്ടു പാവാടയും ബ്ലോസും അണിഞ്ഞു അമ്പലത്തിന്റെ പടി കയറി വരുന്നു, ഞാൻ വീൺടും അവളുടെ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.

പാലുപോലത്തെ നിറം, അഴകൊത്ത ശരീരം, നല്ല കണ്ണുകൾ, ചെറുതായി മലർന്ന ചുണ്ടുകൾ, എല്ലാം കൊണ്ടും ഒത്ത ഒരു പെണ്ണ്, എന്റെ കണ്ണിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി
ഞാൻ മെല്ലെ എന്റെ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു സിഗ്നൽ കൊടുത്തു, അമ്മയും അവള് നടന്നു വരുന്ന ഭാഗത്തേക്ക് നോക്കി, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു, അമ്മയുടെ പ്രതികരണം എന്തെന്ന് അറിയാൻ.

ഞാനും അമ്മയും നോക്കി നിൽക്കേ അവൾ ഞങ്ങളെ ഒന്നും ശ്രദ്ദിക്കാതെ അമ്പലത്തിലേക്ക് കയറി, ‘അമ്മ ഒരു നിറ പുഞ്ചിരിയോടെ എന്റെ മുഖത്തേക്കു നോക്കി, അതെ എന്റെ അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമായി, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം വേറെ ഇല്ല.

പിന്നെ അധികം താമസമൊന്നുമില്ലാതെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു, പ്രിയയുടെ വീട്ടുകാർക്ക് ഞങ്ങളുടെ പ്രൊപോസൽ ഒരു ലോട്ടറി പോലെ ആയിരുന്നു, എന്റെ വീട്ടുകാർക്ക് സാമ്പത്തിക അന്തരം അല്ലാതെ അവരുമായി ബന്ധം കൂടുന്നതിൽ വേറെ എതിർപ്പൊന്നും ഇല്ലായിരുന്നു, നല്ല തറവാട്ടുകാരും, അഭിമാനികളുമാണ് പ്രിയയുടെ കുടുമ്പം.

നമ്മുടെ ഇടയിലുള്ള വലിയ സാമ്പത്തിക അന്തരം എന്റെ കുടുംബക്കാരിൽ ചിലർ ഗൗരവമായി ചൂണ്ടിക്കാണിച്ചിരുന്നു, പക്ഷെ എന്റെ ഇഷ്ടം മനസ്സിലാക്കിയ എന്റെ ‘അമ്മ അവരെയൊക്കെ മാന്യമായ രീതിയിൽ അവരെ മുഷിപ്പിക്കാതെ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, “നല്ല ഐശ്വര്യമുള്ള കുട്ടിയാണ് പ്രിയ, അതുപോലെ നല്ല അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും, എല്ലാത്തിലുമുപരി എന്റെ മകന്റെ ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചു കഴിഞ്ഞു, അവനു അതാണ് ഇഷ്ടമെങ്കിൽ അത് നടക്കട്ടെ, ബാക്കി എല്ലാം ദൈവ വിധി പോലെ” .

കല്യാണ ദിവസം രാത്രി അയല്പക്കത്തെ സ്ത്രീകൾ എന്റെ വീടിന്റെ അടുക്കളയിൽ ഇരുന്നു കുശുകുശുക്കുന്നതു ഞാൻ കേട്ടു

“പ്രിയ ശരിക്കും ഭാഗ്യവതിയാണ്, അല്ലേൽ ഇത്രേം വല്യ വീട്ടിലേക്കു അതും പ്രദീപിനെ പോലെ നല്ല ഒരു ചെറുക്കനെ അവൾക്കു കിട്ടുമോ”

പക്ഷെ ആ നിമിഷത്തിൽ എനിക്ക് തോന്നിയത് ഞാനാണ് ഭാഗ്യവാൻ എന്നാണ്, നല്ല സ്നേഹമുള്ള അച്ഛനും അമ്മയും, ഉയർന്ന സാമ്പത്തിക നില, നാട്ടിൽ ഞങ്ങൾക്കുള്ള സ്ഥാനവും ബഹുമാനവും, ഇക്കാലമത്രയും ജീവിതത്തിൽ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, ഇതിലെല്ലാത്തിലുമുപരി എനിക്കു ആദ്യമായി ആഗ്രഹം തോന്നിയ പെണ്ണിനെ ഒരു പ്രയാസവും ഇല്ലാതെ പെട്ടെന്ന് തന്നെ എനിക്ക് ഭാര്യയായും കിട്ടി!!
സത്യം!! ഞാൻ മനസ്സുകൊണ്ട് ദൈവത്തോട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *