ഭാര്യയുടെ പ്രണയം – 2

ആദ്യരാത്രി അവൾ ഒരു കടും മെറൂൺ നിറത്തിലുള്ള പട്ടു സാരിയിൽ, ആഭരണങ്ങളുടെ തിളക്കത്തോടെ എന്റെ മുന്നിലേക്ക് കടന്നു വന്നപ്പോൾ, ഞാൻ ബ്രഹ്മിച്ചു നോക്കി നിന്നുപോയി, ഇത്രയും സുന്ദരിയാണോ എന്റെ ഭാര്യ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു പോയ നിമിഷം.

അതെ ഞാൻ ഭാഗ്യവാൻ ആണെന്ന് വീണ്ടും എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.

ആദ്യരാത്രിയിൽ ഞങ്ങൾ ശരിക്കും ശാരീരികമായി ബന്ധപ്പെട്ടിരിന്നുപോലുമില്ല , കാരണം അന്ന് എനിക്കവളോട് വേറെന്തൊക്കെയോ വികാരമായിരുന്നു, ആരാധനയോ, പ്രേമമോ, വാത്സല്യമോ, അതല്ല എന്ത് വാക്കാണ് ഇവിടെ ഉപയോഗിക്കേണ്ടതെന്നു എനിക്ക് നിശ്ചയമില്ല. ഒരുപാടു സന്തോഷിച്ച ദിവസം, തികച്ചും അപരിചിതരായിരുന്നതിനാൽ പരസ്പരം ആഴത്തിൽ മസ്നസ്സിലാകാനുള്ള സംസാരം മാത്രമായിരുന്നു ഞങ്ങൾക്കു ഇടയിൽ അന്ന് നടന്നത്.

ഇപ്പോൾ കല്യാണം കഴിന്നു ആറു വർഷമായി, മൂന്ന് വയസ്സുള്ള ഒരു മോളുമുണ്ട് (അഖില), ഇത്രയും കാലത്തിനിടക്ക് നമുക്കിടയിൽ വലിയ കലഹങ്ങളോ, അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, എന്റെ ദുഖത്തിലും സന്തോഷത്തിലും എപ്പോഴും എന്റെ കൂടെ നിന്നവളാണ് എന്റെ ഭാര്യ, കാണുന്നവർക്കെല്ലാം അസൂയ തോന്നിപ്പിക്കും വിധം ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രിയക്ക് സെക്സിനോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല, അല്ല അങ്ങനെ അല്ല, അവൾക്കു അതിനോട് കൂടുതൽ അറിവുകൾ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് ശരി. പക്ഷെ കാലക്രമേണ അവൾ എന്റെ ഇഷ്ടങ്ങുമായി ഒത്തു ചേർന്നു സെക്സ് നന്നായി ആസ്വദിക്കുവാൻ തുടങ്ങി, എന്നോടുള്ള സ്നേഹക്കൂടുതൽ കാരണം ഞാൻ എന്ത് പറഞ്ഞാലും അവൾ സന്തോഷത്തോടെ അനുസരിക്കും, അത് കിടപ്പറയിലായാലും, നിത്യ ജീവിതത്തിലെ മറ്റു വിഷയങ്ങളിലായാലും.

എന്റെ ഭാര്യയായതിൽ പിന്നെ സമൂഹത്തിൽ അവളുടെ നിലയും വിലയും ഉയർന്നു, എനിക്കും എന്റെ കുടുംബത്തിനും നൽകിയിരുന്ന അതേ സ്നേഹവും ബഹുമാനവും സമൂഹം അവൾക്കും നൽകിയിരുന്നു, അത് അവൾ എന്റെ കൂടെയോ അല്ലാതെയോ അമ്പലത്തിലും, ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ നേരിട്ട് അനുഭവിച്ചിരുന്നു, അതിൽ ആദ്യമൊക്കെ അവൾക്കു ചെറിയ ചമ്മൽ തോന്നിയിരുന്നു, പക്ഷെ പിന്നീട് അത് മെല്ലെ മാറി.
ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ പ്രിയ അവളുടെ വ്യക്തിത്വം മാറ്റിയിരുന്നില്ല, ആഡംബര ജീവിതമോ വലിയ വലിയ സ്വപ്നങ്ങളോ അവൾക്കു ഇല്ലായിരുന്നു, ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള പ്രിയ ആരാണോ അത് തന്നെയാണ് അവൾ ഇപ്പോഴും.

കല്യാണം കഴിഞ്ഞ അതെ മാസം, ഞാൻ ഒരു ചാരിറ്റിക്കായി ലക്ഷങ്ങളുടെ ചെക്ക് എഴുതിക്കൊടുത്തപ്പോൾ അവൾ ചെറുതായി ഒന്ന് അനിഷ്ടം പ്രകടിപ്പിച്ചു, അത് ഒരിക്കലും അവളുടെ മോശം പ്രവർത്തിയായി എനിക്ക് തോന്നിയില്ല, പ്രിയയെ പോലെ അത്ര സാമ്പത്തിക ഉയർച്ച ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്ന ഒരാൾക്ക് തോന്നാവുന്ന സ്വാഭാവിക പെരുമാറ്റം മാത്രമാണ് അതെന്നു ഞാൻ മനസ്സിലാക്കി, ഞാൻ ഒരു ചെറു ചിരിയോടെ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു തന്ന ഉപദേശം എന്റേതാക്കി ഞാൻ അവളെ കേൾപ്പിച്ചു “നിസ്സഹായനെ ആര് മനസ്സറിഞ്ഞു സഹായിക്കുന്നുവോ അവരുടെ കൂടെ എപ്പോഴും ദൈവാനുഗ്രഹം ഇണ്ടാകും” കടുത്ത ഈശ്വര വിശ്വാസിയായ എന്റെ ഭാര്യ, ഒരു പുഞ്ചിരിയോടെ കണ്ണുകൾ വിടർത്തി എന്നെ നോക്കി എന്റെ ആദർശത്തോടു യോജിക്കുന്നു എന്ന് പറയാതെ പറഞ്ഞു. ഞാൻ കൂട്ടിച്ചേർത്തു, നീ നിത്യവും അമ്പലത്തിൽ ചെന്ന് ദൈവത്തെ തോയാറില്ലേ? പക്ഷെ ഞാൻ അത് ചെയ്യാറില്ല പകരം ഇങ്ങനെയാണ് ഞാൻ ദൈവത്തോട് നന്ദി പറയാറ്.

പിന്നെ ഞാൻ അവളോട് ചോദിച്ചു, നീ എല്ലാ ദിവസവും അമ്പലത്തിൽ പോയി എന്താണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്? അവൾ പുഞ്ചിരി തൂക്കിക്കൊണ്ടു എന്നോട് പറഞ്ഞു, കല്യാണത്തിന് മുമ്പ് ഞാൻ ദൈവത്തോട് പ്രാർഥിച്ചത് എന്റെ അച്ഛനും അമ്മയ്ക്കും ആര്യോഗവും ദീര്ഗായുസും കൊടുക്കുവാനും പിന്നെ സമാധാനവും സന്തോഷവും നില നിർത്താനുമാണ്, പക്ഷെ നിങ്ങളുടെ ജീവിതത്തിൽ വന്നതിൽ പിന്നെ ഞാൻ ദൈവത്തോട് നന്ദി പറയാൻ മാത്രമാണ് ഞാൻ അമ്പലത്തിൽ പോകാറുള്ളത്, സത്യമായും!! ഇത്ര നല്ല ഭർത്താവിനെ തന്നതിന്,ഇപ്പോഴുള്ള സന്തോഷ കരമായ ജീവിതം തന്നതിന്, എനിക്കറിയാം എനിക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരു യോഗ്യതയുമില്ല, അത് നിങ്ങളുടെ പ്രൊപോസൽ വന്നപ്പോൾ എന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്റെ ‘അമ്മ ഉൾപ്പടെ, എല്ലാം നിങ്ങളുടെ വലിയ മനസ്സ്, ഇതും പറഞ്ഞു അവൾ എന്റെ മുമ്പിൽ കൈകൂപ്പി നിന്നു 😔
ഇപ്പോഴും അവളുടെ മുഖത്തു ആ പുഞ്ചിരിയുണ്ടെങ്കിലും ആ കണ്ണുകളിലെ നേരിയ ഈറൻ എനിക്ക് വ്യക്തായി കാണാം.

ഞാൻ ആകെ വല്ലാതെയായി, അവളെ വാരിപ്പുണർന്നു, നീ എന്തൊക്കെയാണ് പറയുന്നത് എന്ന് ചോദിച്ചു കൊണ്ട് അവളുടെ നെറ്റിയിലും കവിളിലും സ്നേഹ ചുംബനം അർപ്പിച്ചു, കവിളിൽ ചുംബിക്കിമ്പോൾ അവളുടെ ഒഴികി വരുന്ന കണ്ണീർ തുള്ളികൾ എന്റെ ചുണ്ടിൽ പതിച്ചു, എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാഴ്ചയാണ് അത്, നാളിന്നുവരെ ഞാൻ അവളെ ഒരു വിഷമവും അറിയിച്ചിട്ടില്ല,കരയിച്ചിട്ടില്ല, ആ അഗാധമായ സ്നേഹ മുഹൂർത്തത്തിൽ എന്റെ കണ്ണുകളിലും ചെറുതായി ഈറനണിന്നു, എന്റെ പ്രിയയുടെ മനസ്സിനെ ഒന്നൂടെ ആഴത്തിൽ മനസ്സിലാകുന്ന ഒരു സുഖമുള്ള നോവ് ഞാൻ അവിടെ അനുഭവിച്ചു.

ഇതാണ് എന്റെ പ്രിയ, ഇതാണ് നമ്മുടെ ഇടയിലുള്ള തീവ്ര പ്രണയം, നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു, ഇങ്ങനെയുള്ള എന്റെ ഭാര്യയെ അനന്ദുവിന്റെ കൂടെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ എന്താവും എന്റെ മനസികാവസ്ഥ? എനിക്ക് ഭ്രാന്തു പിടിച്ചില്ലെങ്കിലേ അദ്ബുധമുള്ളൂ?

അനന്ദുവിന്റെ വീട്ടിലെ കല്യാണ ചടങ്ങു കഴിന്നു ഞങ്ങൾ തിരിച്ചു വരുമ്പോൾ അഖിലമോളെയും മടിയിലിരുത്തി എന്നോടൊപ്പം കാറിലിരിക്കുന്ന എന്റെ പ്രിയയുടെ മുഖത്തേക്കു ഞാൻ ഒന്ന് നോക്കി, പക്ഷെ അവളുടെ മുഖത്തു യാതൊരു കുറ്റബോധമോ, ജാള്യതയോ ഇല്ലായിരുന്നു, തികച്ചും നോർമൽ.

ഇനി അല്പം മുമ്പ് ഞാൻ കണ്ടതൊക്കെ ഒരു തോന്നലായിരുന്നു എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്ധിച്ചു പോയി, അല്ല അത് ഒരു തോന്നലല്ല , കാരണം അങ്ങനെ എനിക്ക് തോന്നാമെങ്കിൽ എപ്പോയെങ്കിലും എനിക്ക് എന്റെ ഭാര്യയുടെ മേൽ ഒരു തരി എങ്കിലും സംശയമുണ്ടായിരിക്കണം, പക്ഷെ എനിക്കറിയാവുന്ന പ്രിയയുടെ മേൽ എനിക്ക് ഒരു ശതമാനം പോലും സംശയങ്ങൾ ഉണ്ടായിരുന്നില്ല.

വീട്ടിലേക്കു തിരികെ ഡ്രൈവ് ചെയ്യുമ്പോൾ എന്റെ മനസ്സ് നീറുകയായിരുന്നു, ഉറക്കെ കരായണമെന്നുണ്ട് പക്ഷെ എനിക്കതിനും സാധിക്കില്ല , കാരണം ഞാൻ എന്തിനാണ് കരയുന്നതു എന്ന് ചോദിച്ചാൽ ഞാൻ അവളോട് എന്ത് മറുപടി പറയും? ഞാൻ അവളും അനന്ദുവുമായുള്ള കാമ കേളികൾ നേരിൽ കണ്ടെന്നോ?

Leave a Reply

Your email address will not be published. Required fields are marked *