💞💞മാറ്റകല്യാണം – 2💞💞 Likeഅടിപൊളി  

Kambi Stories – Mattakallyanam Part 2 | Author : Mr Witcher | Previous Part

ഹായ് നന്പൻസ്… വളരെ നന്ദിയോടെ ആണ് ഇത് അപ്‌ലോഡ് ചെയ്യുന്നത്.. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ഒരു സപ്പോർട്ട് ആണ് നിങ്ങൾ തന്നത്… നിങ്ങൾ നൽകുന്ന അഭിപ്രായവും സ്നേഹവും ❤️ ആണ് മുന്നോട്ടു നയിക്കുന്നത് 🥰🥰🥰

ഒത്തിരി സ്നേഹത്തോടെ തുടരട്ടെ….

.

.

.

അവൾ എന്തിനാ സമ്മതിച്ചത്..?

ഇനി എന്നോടുള്ള പക വീട്ടാൽ ആണോ?

അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ?

ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു…

എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്…..

ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്… അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️

എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി….

.

.

.

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

.

4 വർഷത്തെ യാത്ര ഒക്കെ കഴിഞ്ഞു ഞാൻ സ്വസ്ഥമായി വീട്ടിൽ ഇരിക്കുക ആണ്… മണിക്കുട്ടി അവളുടെ പഠിപ്പെല്ലാം കഴിഞ്ഞു.. ഇപ്പോൾ എന്റെ കൂടെ നാട്ടിൽ ഉണ്ട്.. കുറച്ചു വർഷം തമ്മിൽ കാണാത്ത കൊണ്ടുള്ള സ്നേഹം അവൾ എന്നിൽ കാണിച്ചു.. അവൾ എപ്പോഴു എന്റെ കൂടെ വാലുപോലെ കൂടെ നടന്നു.. ഞങ്ങൾ. നാട്ടിൽ എല്ലാം ചെത്തി നടന്നു.. അവൾക്കു അപ്പോൾ എന്തിനും ഞാൻ മാത്രം മതി

ഞാൻ യാത്ര പോയ വിശേഷവും.. അവൾ റഷ്യൻ വിശേഷവും എല്ലാം എനിക്കു പറഞ്ഞു… ഞങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നു.. അവൾക്കു അപ്പോഴും കല്യാണം തകുർത്തിയായി നോക്കി കൊണ്ടിരിക്കുന്നു..ഞാൻ ആണേൽ വീട്ടിൽ ഇരുന്നു ബോർ അടിക്കുമ്പോൾ പുറത്തു പോയും.. അങ്ങനെ സമയം ചിലവഴിച്ചു കൊടിരുന്നു..
അങ്ങനെ കാറ്റിൽ പെട്ടുപോയ പട്ടം കണക്കിന് ഞാനും നടന്നു.. ഒരു ലക്ഷ്യം ഇല്ലാതെ ഞാൻ അച്ഛന്റെ ക്യാഷ് ചിലവാക്കി നടന്നു… എന്റെ കറക്കത്തിനു അതിരു വച്ചതു മണിക്കുട്ടി ആയിരുന്നു.. അവൾ എന്നോട് പിന്നെയും പഠിക്കാൻ നിർബന്ധിച്ചു…

ആദ്യം ഞാൻ കുറെ ഒഴിഞ്ഞു മാറി എങ്കിലും അവസാനം അവളുടെ വാശിക്കു മുൻപിൽ ഞാൻ തോറ്റു കൊടുത്തു.. അല്ലേലും അവൾ പറഞ്ഞത് എല്ലാം ഞാനും അനുസരിക്കുമായിരുന്നു…

അങ്ങനെ അവസാനം ഞാനും 25ആം വയസ്സിൽ M. COM ചെയ്യാൻ തീരുമാനം ആയി.. എന്നും വീട്ടിൽ നിൽക്കാൻ കണക്കിന് 15 km അപ്പുറം ഉള്ള ഒരു നല്ല കോളേജിൽ എനിക്കു അഡ്മിഷൻ ശെരിയായി… ക്യാഷ് ന്റെ പവർ കൊണ്ട് അതെല്ലാം പെട്ടന്ന് തന്നെ നടന്നു…. അങ്ങനെ അഡ്മിഷൻ ഒക്കെ എടുത്തു ക്ലാസ്സ്‌ തുടങ്ങാൻ ആയി കാത്തിരുന്നു…

മണിക്കുട്ടി നാട്ടിൽ തന്നെ ആണ് ബാക്കി പഠനം.. അച്ഛന്റെ കാശിനു ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ അവൾ ബാക്കി പഠനം തുടർന്നു.. അങ്ങനെ അവളും ബിസി ആയി..

എന്നാൽ ലീവ് ദിവസ്സങ്ങളിൽ അവൾ എന്നെ വിടാതെ പിടിക്കും.. എവിടെ എങ്കിലും ഒക്കെ കറങ്ങാൻ പോകും… അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരുന്നു… മണിക്കുട്ടിയുടെ സ്നേഹവും..

………………….. ⚡️……….. ⚡️………………..

അങ്ങനെ ഇന്നാണ് ഞാനും പിന്നെയും കോളേജിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം.. എല്ലാം നല്ല രീതിയിൽ പോയാൽ മതിയായിരുന്നു…. എന്റെ സ്വഭാവം മാറാതെ നോക്കാൻ ഞാൻ തീരുമാനിച്ചു…. ഫസ്റ്റ് ഡേ ആയതു കൊണ്ട് ചെറിയ റാഗിങ് ഒക്കെ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു അറിയാം.

എല്ലാം കൊച്ചു പിള്ളേർ അല്ലേ അത് കൊണ്ട് അവരോടു ഒന്നും ദേഷ്യ പെടാതെ എല്ലാം എൻജോയ് ചെയ്യാൻ ആണ് ഞാനും തീരുമാനിച്ചത്..

അവിടെ പഠിക്കുന്ന എല്ലാരും എന്നെക്കാളും എന്തായാലും ഇളയവർ ആയിരിക്കും.. അത് കൊണ്ട് ഞാനും പ്രശ്നം ഒന്നും ഉണ്ടാക്കാതെ നോക്കാൻ തീരുമാനിച്ചു….. അങ്ങനെ ഓരോന്ന് ആലോചിച്ചാണ് ഞാൻ കോളേജിൽ പോയതു.. ഫസ്റ്റ് ഡേ ആയതു കൊണ്ട് ഞാനും ഇന്ന് ബൈക്കിൽ ആണ് പോയത്..
ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ജാവ കുട്ടനിൽ ആയിരുന്നു കോളേജിൽ എത്തിയത്…. കോളേജ് കവാടം കടന്നപ്പോൾ തന്നെ നവാഗതർക്ക് സ്വാഗതം എന്നാ ബാനർ ഒക്കെ തൂക്കി ഇരിക്കുന്നു……

ഞാൻ സന്തോഷത്തോടെ ആണ് കവാടം കടന്നു പോയത്…ഞാൻ നേരെ ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസ്സിൽ കയറാൻ ഇനിയും ടൈം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം അവിടെ ഉള്ള ഒരു മറച്ചുവട്ടിൽ ഇരിക്കാം എന്ന് കരുതി അങ്ങോട്ട്‌ പോയി… നോക്കുമ്പോൾ അതിനപ്പുറത്തു തന്നെ ഇരിപ്പുണ്ട് വാനരപട.. കണ്ടാൽ അറിയാം സീനിയർ പട ആണെന്..

വരുന്ന ഓരോ പിള്ളേരെയും വിളിച്ചു എന്തൊക്കയോ പറയുന്നുണ്ട്.. ഞാൻ അങ്ങോട്ട്‌ മൈൻഡ് ചെയ്യാം പോയില്ല വെറുതെ എന്തിനാ തടി കെടക്കുന്നെ അല്ലേ… ഞാൻ ആദ്യ ദിവസം ആയതു കൊണ്ട് താടി ഒക്കെ ഷേവ് ചെയ്തു നന്നായിട്ടാണ് പോയത്…. ഇപ്പോൾ എന്നെ കണ്ടാൽ അവരെകൾ ഒക്കെ പ്രായം ഉണ്ടെന്നു തോന്നില്ല… ഇപ്പോൾ കാണാൻ വലിയ ലുക്ക്‌ ഒക്കെ ആണ്..

.

..

..

.

.

ഞാൻ അവമാരെ മൈൻഡ് ചെയ്തില്ല എങ്കിലും അവന്മാർ എന്നെ മൈൻഡ് ചെയ്യുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ എന്നെ അങ്ങോട്ട്‌ വിളിച്ചു.. അവർ 3 ആളുകൾ ഉണ്ടായിരുന്നു… ഞാൻ പഞ്ച പാവം കണക്കിന് അങ്ങോട്ട്‌ പോയി.. അവന്മാരെ നോക്കി.. അവന്മാർ വിചാരിച്ചു കാണും ഞാൻ ഒരുപാട് പാൽകുപ്പി ആണെന്ന്.. അങ്ങനെ വിചാരിക്കട്ടെ കൊച്ചു പയ്യൻസ് അല്ലേ…… അവന്മാർ എന്നെ നോക്കി എനിക്കു നല്ല ചിരി വരുന്നുണ്ട് എങ്കിലിം ഞാൻ കടിച്ചു പിടിച്ചു നിന്നു…..

ഞാൻ അവന്മാരുടെ മുഖത്തു നോക്കി നിന്നു.. അതിൽ ഒരുത്തൻ

“എന്താടാ നിന്റെ പേര് ”

“വ വാ വരുൺ ”

ഞാൻ വിക്ക് അഭിനയിച്ചു പേര് പറഞ്ഞു

അത് കണ്ടപ്പോൾ അവന്മാർ ചിരിച്ചു.. അവൻമാരെ പേടിച്ചിട്ടാണ് എന്ന് കരുതി കാണും..

പിന്നെയും അവന്മാർ ഓരോന്ന് പറഞ്ഞു…ഞാനും അവന്മാർക്ക് മറുപടി കൊടുത്തു..
കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ അതിലെ വന്ന ഒരു പെൺകുട്ടിയെ അങ്ങോട്ട്‌ വിളിച്ചു.. അവൾ പേടിച്ചു പേടിച്ചു അങ്ങോട്ട്‌ വന്നു.. അവളെ കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി ആണെന്ന്.. അവളുടെ മുഖത്തു ഭയം നിറഞ്ഞു നിന്നു. അവൾ അവിടെ വന്നു അവന്മാരുടെ മുഖത്തു നോക്കി…

“എന്താടി നിന്റെ പേര് ”

അവൾ ശെരിക്കും പേടികൊണ്ട് വിക്കി വിക്കി പേര് പറഞ്ഞു..

“അ അ അശ്വതി ”

“ഓ നല്ല പേരാണല്ലോ…. ”

അതിൽ ഒരുത്തൻ പറഞ്ഞു….. മറ്റൊരുത്തൻ അവളെ അടിമുടി നോക്കിട്ടു പറഞ്ഞു.

” പേര് മാത്രം അല്ല കാണാനും കിടു ആണ് മോനെ ”

അവൾ ഒന്നും പറയാതെ തല കുനിച്ചു നിന്നു…. അവന്മാർ എല്ലാം കിടന്നു ചിരിച്ചു . ഞാൻ അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു…. അവന്മാർ എന്നെയും അവളെയും നോക്കിയിട്ട്…

“നീ ഒരു കാര്യം ചെയ്….. ദേഷ്യം നിക്കുന്ന ഇവനെ കണ്ടോ.. ഇവനെ നീ പ്രൊപ്പോസ് ചെയ് ”

Leave a Reply

Your email address will not be published. Required fields are marked *