ആദിത്യ ഉദയം – 5 Like

 

“”എന്ത്   വേണ്ടാത്ത  രീതി…  എന്താ   ഈ   പറയണേ??””

 

“”നിനക്കത്  മനസിലായി    എന്ന്   എനിക്കറിയാം…  ഇന്നേലേം  ഇന്നും   ചെയ്തത്    ഞാൻ   മറക്കാം…  ഇനി  വേണ്ട…  “”  ഞാൻ   ഒന്നും   പറയാതെ   എങ്ങോട്ടോ  നോക്കിയിരുന്നു…  സമ്മാനം  തരാം   എന്ന്   പറഞ്ഞ്   വിളിച്ചപ്പോ  പോവണ്ടായിരുന്നു…

 

“” ഇനി   അങ്ങനെ    ഉണ്ടായാൽ   എന്റെ   സ്വഭാവം   മാറും… കേട്ടല്ലോ… “” നല്ലമ്പോലെ   പോയികൊണ്ടിരുന്ന  ദിവസായിരുന്നു,   നായിന്റെ   മോള്   എല്ലാം   ചളമാക്കി…  അവൾ    ഇതൊന്നും   ചുമ്മ  പറയുന്നതല്ല…  സീരിയസ്   ആണെന്ന്   കണ്ടാലറിയാം…  ഇതെല്ലാം   പറഞ്ഞു  അവൾ   നേരത്തെ   തന്നെ    എണീറ്റു   പോയിരുന്നു….  ഞാൻ   കൊറച്ചു   നേരം    കൂടി    ഇരുന്ന്  റൂമിലേക്ക്    പോയി…

 

 

ആ    ദിവസവും   പിന്നങ്ങോട്ടുള്ള   കുറച്ച്   ദിവസവും    അങ്ങനെ   കടന്ന്   പോയി…  ഇതിനിടക്ക്   അവൾ    പഴേപോലെ    കളിയും   ചിരിയും   ആയി   വരും    എന്ന്   വിചാരിച്ചിരുന്നു… പക്ഷെ    അതൊന്നും   ഉണ്ടായില്ല….  അവളോടുള്ള   സ്നേഹം   സഹതാപം    ഒക്കെ   പോയി   തുടങ്ങി…   ഇനി   താഴ്ന്നു   കൊടുത്താൽ   ശെരിയാവില്ല…  ഇത്രേം   മതി…  എന്നാലും   അവൾ    ഞാൻ   വിചാരിച്ചപോലെ   ഒരു   ആൾ    അല്ല…  എന്തോ   ഒരു   പന്തികേട്…  ആ   ദിവസവും    അങ്ങനെ   മൂഞ്ചിയ  ദിവസായി    കടന്നുപോയി…

 

പിറ്റേന്ന്   രാവിലെ   വിഷ്ണുന്റെ   കാൾ    കേട്ടാണ്   എണീച്ചത്…  എന്താ   ഇവൻ    രാവിലെ   തന്നെ…

 

“”എന്താ   മൈരേ   ഒറങ്ങാൻ    സമ്മതിക്കില്ലേ…””

 

“”തെറി   വിളിക്കല്ലേ   മൈരേ…ഞാൻ   ഞാൻ  വിളിച്ചത് ,  എനിക്ക്   നിന്റെ   ഒരു   ഹെല്പ്   വേണം…””

 

“” എന്താ   അളിയാ   കിഡ്നി   വല്ലതും    വേണോ… “”

 

“” നീ   തമാശിക്കല്ലേ…  ഇന്ന്   ഞാനും   അഞ്ജുവും   പിന്നെ   കുറച്ച്   പിള്ളാരും   നിന്റെ   വീട്ടിൽ   വരും…  പ്രോഗ്രാം  ഉണ്ട് …  അതിന്റെ   പ്രാക്ടീസ്   ചെയ്യാൻ… “”

 

“” അതൊന്നും   സീൻ   ഇല്ല…  ആട്ടെ,  ആരൊക്കെ   കൂടെ   കാണും… “”

 

“” ഒക്കെ  നമ്മടെ   പിള്ളാര… ഞാനും   അഞ്ജുവും   പാത്തുവും   പിന്നെ   ആശ്വിനും  പാർവതിയും… “”

“” പാത്തു  ഉണ്ടോ… അടിപൊളി…  എന്തായാലും   സീൻ    ഇല്ല…  നീ   വാ… “”

 

കാൾ   കട്ട്   ആക്കി   പ്രഭാത    കർമങ്ങളിലേക്ക്   കടന്നു…  വൃന്ദയോട്   അവർ   വരുന്നത്    പറഞ്ഞാലോ…  പറഞ്ഞേക്കാം…  എല്ലാർക്കും  ഒള്ള   ഫുഡും   റെഡി   ആക്കാൻ  പറയാം…  പെണ്ണ്   കുറച്ച്   പണിയൊക്കെ    എടുക്കട്ടെന്നെ,  അല്ല   പിന്നെ…  കുളിയും    എല്ലാം   കഴിഞ്ഞ്   താഴോട്ട്   പോയി…  സ്റ്റെപ്  ഇറങ്ങി   ചെല്ലുമ്പോ   അവൾ    ഹാളിൽ   തന്നെ   ഉണ്ട്… വല്ല്യ   മുഖവര   ഒന്നും   വേണ്ട …  നേരെ   കാര്യം   പറഞ്ഞേക്കാം….

 

“”ഇന്ന്   എന്റെ   എന്റെ   കുറച്ച്   ഫ്രെണ്ട്സ്   വരുന്നുണ്ട്… ഉച്ചക്ക്   ഫുഡ്‌   ഉണ്ടാക്കുമ്പോ  അവർക്കും   കൂടി    വേണം…””

 

“”പറ്റില്ല…   അങ്ങനെ   വരുന്നോർക്കും   പോണോർക്കും  ഭക്ഷണം   വെക്കാൻ   ഞാൻ   നിന്റെ   വേലകാരി   ആല്ല…””   അവളൊരു    പൊട്ടിത്തെറി   ആയിരുന്നു…   അതെനിക്കിഷ്ടപ്പെട്ടില്ല….   ദിസ്    ഈസ്‌   ടൂ   മച്ച്….

 

“”പിന്നെ   നീ    ആരാടി…  നിന്നോട്   സാധരണ    വെക്കുന്നതിന്റെ   കൂടെ    കുറച്ച്   കൂടുതൽ    വെക്കാനല്ലേ   പറഞ്ഞോളു….””

 

“”അത്   തന്ന    പറഞ്ഞെ,   എനിക്ക്    പറ്റില്ല….   “”

 

“”നീ   വെക്കും….  വെച്ചില്ലെങ്കി   നിന്റെ   പേരടി    ഞാൻ    തിരിക്കും…””  ഇനി   ഇങ്ങനൊക്കെ   പറഞ്ഞാലേ    ഇവള്    പേടിക്കു….

 

“”നീ    ഞൊട്ടും…  എന്റെ   മേലങ്ങാനും   തോട്ട   നിനക്ക്   പിന്നെ   കൈ   കണ്ണില്ല…””  ഓഹോ…  ഭീഷണി,  അതും    എന്റെ   അടുത്ത്…  ഇപ്പൊ   ശെരി   ആക്കി   തരാ…   ഇന്നവൾടെ    ചേപ്പ    നോക്കി   ഒന്ന്   കൊടുത്തിട്ട്    തന്നെ    കാര്യം…  അല്ലെങ്കിൽ    വേണ്ട,   ബുദ്ധി   ഇല്ലാത്ത   കുട്ട്യാ,   ചെലപ്പോ    ശെരിക്കും   കൈ   വെട്ടിയാലോ…  അടിക്കണ്ട,   പക്ഷെ    പേടിപ്പിക്കാൻ (not  പീഡപിക്കൽ )…

Leave a Reply

Your email address will not be published. Required fields are marked *