കുടുംബപുരണം – 8 4

.

“എടാ .. മോനേ എന്നെ കടെല് ഇറക്കിയാൽ മതി .. “

മിഥു പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു ..

അവനെ അവന്റെ കടയുടെ മുൻപിൽ ഇറക്കി..

“അല്ല നിങ്ങൾ ഇറങ്ങുന്നില്ലേ ..?”

ഞാൻ അമ്മുവിനോട് ചോദിച്ചു ..

“ഞങ്ങൾ ഇവിടെ അല്ല .. അപ്പുറത്ത് ഇറങ്ങികോളാം .. “

‘ഇതിലെ അല്ലേ അപ്പോ നിങ്ങളുടെ വീട്ടിലേക്ക് ഉള്ള വഴി ?..“

“ഇതിലെയും പോകാം .. ഇത് വയൽ വരമ്പിലൂടെ പോണം .. ഇരുട്ടിയാല് അതിലുടെ പോകുന്നത് റിസ്ക് ആണ് .. “

“ഒക്കെ ..”

ഞാൻ അതും പറഞ്ഞ് മിഥുവിന് സലാം കൊടുത്ത് വണ്ടി മുന്നോട്ട് എടുത്തു ..

കുറച്ച് യാത്ര ചെയ്ത ശേഷം ..

“അതാ .. ആ കാണുന്ന പോസ്റ്റിന്റെ അടുത്ത് നിർത്തിയാല് മതി ..”

“ഒക്കെ ..”

ഞാൻ പോസ്റ്റിന്റെ അടുത്ത് വണ്ടി നിർത്തി ..

“കുറെ ഉണ്ടോ വീട്ടിലേക്ക് .. വേണമെങ്കിൽ അവിടെ ഇറക്കി തരാം .. “

ഞാൻ ഇറങ്ങാൻ തുനിഞ്ഞ അമ്മുവിനോട് ചോദിച്ചു ..

“വേണ്ട .. ഇവിടുന്ന് കുറച്ചേ ഉള്ളൂ .. ഞങ്ങൾ നടന്നോളാം .. “

“എന്നാൽ ശരി ..”

കാറിൽ നിന്ന് ഇറങ്ങി അമ്മു എന്റെ അടുത്തേക്ക് വന്നു .. ഞാൻ ഗാലസ്സ് താഴ്ത്തി എന്തേ എന്ന രീതിയിൽ പുരികം പൊക്കി കാണിച്ചു ..

“താങ്ക്സ് ..”

“എന്തിന് ?.”

“എല്ലാത്തിനും ..”

അതും പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് അതുല്യയെയും കൂട്ടി വേഗത്തിൽ നടന്നകന്നു ..

‘മമ് .. മമ് .. ആട്ടമുണ്ട് .. ആട്ടമുണ്ട് .. കുട്ടിക്ക് ആട്ടമുണ്ട് ..”

ഉമ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി .. ഞാൻ അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് ചിരിച്ചു ..

.

തറവാട്ടിൽ

“അമ്മേ.. ഞാൻ ഒന്ന് പുറത്തേക്ക് പൊവ്വണെ “

ഉമ്മറത്തു ഇരുന്നു ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

പോയി വന്നിട്ട് ഞങ്ങൾ ചായ ഒക്കെ കുടിച് ഇരിക്കുകയായിരുന്നു… അപ്പോഴാണ് ആദിയേട്ടൻ ക്ലബ്ബിൽ വരുന്ന കാര്യം പറഞ്ഞത് ഓർത്തത്…

“എങ്ങോട്ടാടാ….??”

അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്ന് മാക്സിയിൽ കൈ തുടച്ചു കൊണ്ട് അമ്മ ചോദിച്ചു..

“ഒന്ന് ക്ലബ്‌ വരെ പോയി വരാം… “

“അവിടെ എന്താ രാത്രി പരുപാടി.. “

എന്നെ സംശയത്തോടെ നോക്കികൊണ്ട് അമ്മ ചോദിച്ചു…

“ജസ്റ്റ്‌ ഒന്ന് പോയി വരാം… വേറെ പരുപാടി ഒന്നും ഇല്ല… പിന്നെ ചെക്കന്മാരെ ഒക്കെ ഒന്ന് കാണാം… കുറെ ആയില്ല.. “

“അഹ്.. പാതിരാത്രി ആവാൻ നിൽക്കരുത്… കേട്ടോ…”

“ഒക്കെ അമ്മ…”

അതും പറഞ്ഞു ഞാൻ അമ്മയുടെ കവിളിൽ ഉമ്മവച്ചു ഇറങ്ങി നടന്നു..

.

നടന്ന് ക്ലബിന്റെ മുൻപിൽ എത്തി…

“അല്ല ഇങ്ങൾ ന്താ പുറത്ത് നിക്കണേ… “

അട്ടം നോക്കി ക്ലബ്ബിന്റെ എൻ‌ട്രൻസിൽ നിൽക്കുന്ന ആദിയേട്ടനോട് ഞാൻ ചോദിച്ചു…

“ഞാൻ ഒന്ന് പോകയ്ക്കാൻ ഇറങ്യെത… അകത്തു നിന്ന് പോകയ്ക്കാൻ സമ്മതിക്കില്ലലോ…നിനക്ക് വേണോ??.. ”

ഒരു കുറ്റി എനിക്ക് നേരെ നീട്ടി ഏട്ടൻ ചോദിച്ചു…

“ഏയ്എനിക്ക് വേണ്ട … സ്വാസകോശം സ്പോഞ്ച് പോലെ ആണ്… 😜😜… നിങ്ങൾ ഉഷാറാക്ക് .. ഞാൻ ഉള്ളിൽ ണ്ടാവും…. “”

“ഓക്കേ…”

ആദിയേട്ടൻ ഒന്ന് എടുത്ത് കത്തിച്ച് പുകച്ചു…

ഞാൻ ഉള്ളിലേക്ക് കടന്നു..

“എന്താ മോനെ പ്രഭാകര ഭയങ്കര കളി ആണല്ലോ… “

അവിടെ ഇരിന്നു കരംസ് കളിക്കുന്ന സുധിയെട്ടനെയും ടീംസനെയും നോക്കി ഞാൻ പറഞ്ഞു…

“അഹ് മോനെ യദു…നീ എപ്പോ വന്ന്…”

സുധിയേട്ടൻ എന്നോട് ചോദിച്ചു…

“ഞാൻ വന്നിട്ട് കൊറച്ചു ദിവസം ആയി.. ഉത്സവത്തിനോട് അടുപ്പിച്ചു വന്നതാ..”

“അഹ്….. നീ ഇരിക്കുന്നോ… ഈ കളി ഇപ്പൊ തീരും…”

“ഓക്ക്.. തീരുമ്പോൾ വിളി….”

അതും പറഞ്ഞു ഞാൻ അപ്പുറം മാറ്റി ഇട്ട ബെഞ്ചിൽ പോയി ഇരുന്നു…

“നീ എന്താടാ പിണങ്ങി ഇരിക്കണോ??”

എൻടെ അടുത്ത് ഇരിക്കുന്ന അക്ഷയ്നോട് ഞാൻ ചോദിച്ചു ..

“ഞാൻ പിണങ്ങി ഇരിക്കൊന്നല്ല .. “

“പിന്നെ ..”

“ഒന്നുല്ലാ ..”

“നീ ഇപ്പഴും പഴേത് ഒക്കെ ആലോചിച്ച് എന്നോട് പകയും വച്ച് ഇരിക്കാണോ ..?”

“ഒന്ന് പോടാ .. പകയെ .. എനിക്ക് പക ഒന്നും ഇല്ല .. ചെറിയ ദേഷ്യം ഉണ്ട് .. അത്രേ ഉള്ളൂ ..”

“അഹ് .. വിട്ട് കളയട .. ആന്ന് അങ്ങനെ ഒക്കെ നടന്ന് ..”

“അഹ് .. നിനക്ക് അങ്ങനെ പറയാം .. തല്ല് മൊത്തം കൊണ്ടത് ഞാൻ അല്ലേ .. ലേശം ഉളുപ്പ് വേണമെട മനുഷ്യനായാൽ .. “

Leave a Reply

Your email address will not be published. Required fields are marked *