കഴിച്ചു കഴിഞ്ഞ് മിഥു കൊണ്ടുവന്ന കുപ്പിവെള്ളം കൊണ്ട് കൈ കഴുകുന്ന നേരത്ത് ഞാൻ പറഞ്ഞു..
“നമുക്ക് അടുത്ത പ്രാവശ്യം സെറ്റ് ആക്കാം… “
ആദിയേട്ടൻ പറഞ്ഞു..
അപ്പോഴാണ് മിഥുവിന്റെ ഫോൺ അടിക്കാൻ തുടങ്ങിയത്…
“മ്മ് മ്മ്…അവൾ ആയിരിക്കും അല്ലെ…?”
ഞാൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു…
അവൻ അതിന് ഒന്ന് ചമ്മി ചിരിച് അതെ എന്നാ രീതിയിൽ തല ആട്ടി, എന്നിട്ട് ഫോൺ എടുത്ത് അപ്പുറത്തേക്ക് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി…
“എന്താടാ ലൈൻ ആണോ??”
അക്ഷയ് എന്നോട് ചോദിച്ചു..
ഞാൻ അതേ എന്ന രീതിയിൽ തല ആട്ടി കാണിച്ചു…
“ഭാഗ്യവാൻ…നമുക്ക് ഒക്കെ ന്താടാ ഒന്നും വീഴാത്തെ .. “
“ബഹുവചനം വേണ്ട…”
അവൻ എന്നെ അശ്ചര്യത്തോടെ നോക്കി..
https://images.app.goo.gl/1DoCPt6HcBRLJqZG7
“എടാ ഭീകര.. ഇത് എപ്പോ… ആരാ ആള്…??”
“കൺഫോം ആയില്ല…ആയിട്ട് പറഞ്ഞുതരാം… ഒക്കെ…”
“അതൊക്കെ കൺഫോം ആവും…നീ അല്ലെ ആള്…എങ്ങനെ കൺഫോം ആക്കണം എന്ന് നിനക്ക് അറിയാം എന്ന് എനിക്ക് നന്നായി അറിയാം…”
ഞാൻ അതിന് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു…😁😁😁
പെട്ടെന്ന് എന്റെ ഫോൺ അടിക്കാൻ തുടങ്ങി..
“എന്താടാ..അവൾ ആണോ..?”
“ഒഞ് പോടാ…ഇത് അമ്മയാണ്…”
“അഹ്.. ഏന്താ മ്മേ..?”
“വരാറായില്ലേ.??”
“ഇപ്പൊ എത്തും..”
“അഹ്.. നീ കഴിച്ചോ?? “
“ഏയ്.. ഞാൻ അത്രക്കാരൻ അല്ല..”
“ഒന്ന് പോടാ…നിന്നോട് ഫുഡ് കഴിച്ചോ എന്നാ ചോദിച്ചേ…പിന്നെ മോൻ എത്രകാരൻ ആണെന്ന് എനിക്ക് അറിയാം അത് കൊണ്ട് എന്നോട് അമ്മാതിരി ഡയലോഗ് ഒന്നും വേണ്ട…”
“ഈൗ 😁😁😁”
“മ്മ്മ്…വേഗം വരാൻ നോക്ക്.. നിനക്ക് ഫുഡ് എടുത്ത് വെക്കണ്ടല്ലോ…”
“വേണ്ട. “
“അഹ് “
ഫോൺ കട്ട് ചെയ്ത് ഞാൻ പോക്കറ്റിൽ ഇട്ടു…
“അപ്പൊ ശെരി മക്കളെ…ഇനി നിന്നാൽ പോരാളി ചൂലെടുക്കും… അപ്പൊ രാത്രി യാത്രയില്ല…നാളെ കാണാം.. “
ഞാൻ അവരോട് യാത്ര പറഞ്ഞ് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മിഥു നെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങി…
.
“മതിയെടാ…ഇത് കഴിഞ്ഞില്ലേ.. “
ഫോൺ വിളിച്ചോണ്ട് തന്നെ നടക്കുന്ന മിഥുനോട് ഞാൻ ചോദിച്ചു…
അവൻ എന്നെ ചെറുവിരൽ പൊക്കി ഒരു മിനിറ്റ് എന്ന് കാണിച്ച സംസാരം തുടർന്നു…
ബൗ ബൗ ബൗ…
പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് മൂന്ന് നാല് പട്ടികൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു…
“അള്ളോഹ്… പട്ടി…ഓടിക്കോട മോനെ…”
അതും പറഞ്ഞ് ഞാൻ മിഥുനെയും വലിച്ചു ഓടാൻ തുടങ്ങി…
ഏതൊക്കയോ വഴിക്കൂടേ ഞങ്ങൾ ഓടി…
പെട്ടെന്ന് മിഥു ഇടത്തോട്ട് തിരിഞ്ഞ് ഓടി…
ഞാൻ വലത്തോട്ട് തിരിഞ്ഞു…
ഏതൊക്കയോ കാട്ടിലൂടെ ഒക്കെ ഓടി… പിന്നിൽ നിന്ന് കുര കേൾക്കാം അത് കൊണ്ട് മനസ്സിലാക്കി അവന്മാർ പുറകിൽ തന്നെ ഉണ്ട് എന്ന് (ജീവനും കൊണ്ട് പായുമ്പോൾ തിരിഞ്ഞ് നോക്കാൻ ഒന്നും സമയം കിട്ടുല ബായ്).. അവസാനം തറവാടിന്റെ മതിൽ കണ്ടു…ഓടി പാഞ്ഞു അത് വലിഞ്ഞു കയറി അപ്പുറത്തേക്ക് ചാടി…
എന്നിട്ടും ഓട്ടം നിർത്തില്ല… ഓടി തറവാടിന്റെ പടി ചാടി കയറി…
“ഇവര് ഇത്ര നേരത്തെ കിടന്ന് ഉറങ്ങിയോ…”
ഞാൻ കയറുമ്പോൾ അവിടെ ലൈറ്റ് ഒക്കെ അണച്ചിരുന്നു..
ഓടി വാതിലിൽ ശക്തിയിൽ അടിക്കാൻ തുടങ്ങി…
തറവാട്ടിൽ ലൈറ്റ് തെളിഞ്ഞു…
വാതിൽ തുറന്ന് ചെറിയമ്മ കിതച്ചു കൊണ്ട് നിൽക്കുന്ന എന്നെ സംശയത്തോടെ നോക്കി…
ഞാൻ ഇളിച്ചു കൊണ്ട് 😁😁😁 അകത്തേക്ക് കയറി വാതിലടച്ചു… എന്നിട്ട് മെല്ലെ മുകളിലേക്ക് വിട്ടു…
താഴെ നിന്ന് അമ്മമ്മയും ആമ്മച്ചനും ചെറിയമ്മയോട് എന്താ ഏതാ എന്നൊക്കെ ചോദിക്കുന്നത് കേട്ടു…
ഞാൻ ഒന്നും മിണ്ടാതെ മെല്ലെ റൂമിൽ കയറി ഉമയെ കെട്ടിപിടിച് കിടന്നു..
.
രാവിലെ..
ഇന്നലെത്തെ ഓട്ടത്തിന്റെ ക്ഷീണം കാരണം ഞാൻ വൈകി ആണ് എഴുന്നേറ്റത്…
കട്ടിലിൽ തപ്പി നോക്കിയപ്പോൾ ഉമ ഉണ്ടായിരുന്നില്ല…
“അഹ് ഇന്ന് ന്തേയ്‌വർക്ക് ഔട്ട് ചെയ്യാൻ പോയില്ലേ??…”
ബാത്‌റൂമിൽ നിന്ന് തല തോർത്തി ഇറങ്ങി വന്ന ഉമ എന്നോട് ചോദിച്ചു…
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു…
ഒരു സ്ലീവ് ലെസ്സ് റൗണ്ട് നെക്ക് ബനിയനും സ്കെർട്ടും ആണ് വേഷം… കഴുത്തിലും മുഖത്തും അങ്ങിങ്ങായി വെള്ള തുള്ളികൾ ഒലിച്ചിറങ്ങുന്നു… ഒരു തുള്ളി അവളുടെ നെറ്റിയിൽ നിന്ന് ഇറങ്ങി മെല്ലെ അവളുടെ നീണ്ട മൂക്കിലൂടെ ഒലിച്ച് ചുണ്ടിലേക്ക് ഇറങ്ങി നിന്നു… അവളുടെ ചെഞ്ചുണ്ടിനെ ആ വെള്ളത്തുള്ളി ഒന്നുകൂടെ മനോഹരമാക്കി…
