കുടുംബപുരണം – 8 4

ഞാൻ അത് കേട്ട് ആർത്ത് ചിരച്ചു .. എന്റെ ചിരി കണ്ട് അവനും ചിരിച്ചു .. ബാക്കി ഉള്ളവർ ഞങ്ങളെ കണ്ട് ‘ഇത്എന്ത് കൂത്ത് ‘ എന്ന രീതിയിൽ നോക്കുന്നുണ്ട് ..

“സോറി അളിയാ .. അന്ന് അങ്ങനെ ഒക്കെ പറ്റി പോയി .. നീ ക്ഷെമി .. ഇനി എന്നെ തിരിച്ച് തല്ലിയാലെ നിന്റെ വിഷമം മറു എങ്കില് എന്നെ തല്ലിക്കോ ..”

ഞാൻ അവനെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു ..

“അത് ഒന്നും വേണ്ട അളിയാ .. “

അവനും എന്നെ തിരിച്ച് കെട്ടി പിടിച്ചു ..

“പേണക്കം ഒക്കെ മാറിയെങ്കിൽ വാ ഒരു കളി കളിക്കാം ..”

അകത്തേക്ക് വന്ന ആദിയേട്ടൻ പറഞ്ഞു ..

“ഒക്കെ ..” ഞങ്ങൾ രണ്ടാളും ഒന്നിച്ച് പറഞ്ഞു

ഞാനും അക്ഷയ്യും ഒരു ടീം .. സുധിയേട്ടനും ആദിയേട്ടനും

..

കളി പോളി ആയി പൊയ് കൊണ്ടിരിക്കുമ്പോൾ ..

“അല്ലട നീ അങ്ങാടിൽ ഒരു കട തോടങ്ങാൻ പോവാണ് എന്ന് കേട്ടു ..”

സുധിയേട്ടൻ ചോദിച്ചു ..

“അഹ് .. അങ്ങനെ ഒരു പരുപാടി ഉണ്ട് .. “

“എഹ് .. നീ കട ഇടുന്നുണ്ടോ .. എടാ ഭയങ്കര .. അപ്പോ നീ ഒരു ബൂർഷ്യ ആവാൻ തീരുമാനിച്ചു .. ഔ .. എങ്ങനെ നടന്ന ചെക്കനാ .. കോളെജിൽ ആയിരുന്നപ്പോൾ പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങാത്തവന ..”

അക്ഷയ് എന്നെ കളിയാക്കികൊണ്ട് നെഞ്ചതടിച്ച് കൊണ്ട് പരിഞ്ഞു ..

“ഒന്ന് പോടാ .. അങ്ങനെ ഒന്നും അല്ല .. മിഥുൻന്ന് പറയുന്ന എന്റെ ഒരു ഫ്രണ്ട് ഉണ്ട് .. അങ്ങാടിൽ ചായ കട നടത്തുന്ന ബാലേട്ടന്റെ മോൻ .. അവന് സ്വന്തം ആയി ഒന്ന് തുടങ്ങണം എന്ന് പറഞ്ഞപ്പോള് ഞാൻ പറഞ്ഞു ഞാനും കൂടാംന്ന് .. അത്രേ ഉള്ളൂ .. “

“അഹ് .. എന്തിൻടെ ഷോപ്പ് ആട??.. “ – സുധിയേട്ടൻ

“ഡ്രസ്സിൻടെ ഷോപ്പ് ആക്കാൻ ആണ് പ്ലാന് ..”

“അത് ഏതായാലും നന്നായി .. ഇവിടെ ഒരു ഡ്രസ് ഷോപ്പ് ഉള്ളത് നല്ലതാ .. എപ്പഴും ഇങ്ങനെ ടൌണിലേക്ക് ഓടാണ്ടല്ലോ ..” – ആദിയേട്ടൻ

ഞാൻ അതിന് ഒന്ന് ചിരിച്ചു ..

ഞങ്ങൾ അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞ് കളിച്ചുകൊണ്ടിരുന്നു ..

.

ഞാനും ആദിയേട്ടനും അക്ഷയും പഴയ കാര്യങ്ങൾ പറഞ്ഞ് ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു .. ഒരു 10 മണി ആയപ്പോൾ ക്ലബ് പൂട്ടി ചേട്ടൻ മാർ പോയി അപ്പോ ഞങ്ങൾ അതിന്റെ ഓപ്പോസിറ്റ് ഉളള ബസ്സ്റ്റോപ്പിലേക്ക് ചേക്കേറിയതാണ് ..

“പൊറാട്ടയും ബീഫും കഴിക്കാൻ തോന്നുന്നു .. “ ഞാൻ ഉമിനീർഇറക്കി കൊണ്ട് പറഞ്ഞു ..

“ഈ പതിരയ്ക്ക് ഏവടന്ന് കിട്ടാന ?..” അക്ഷയ് ചോദിച്ചു

“വഴിയുണ്ട് മകനെ .. “

അതും പറഞ്ഞ് ഞാൻ ഫോണ് എടുത്തു മിഥു നെ വിളിച്ചു ..

“ട നീ കട അടച്ചോ ..?”

അവൻ ഫോണ് എടൂത്ത ഉടനെ ഞാൻ ചോദിച്ചു ..

“ഓഹ് .. അടച്ചോണ്ടിരിക്കാ .. ന്തേ ..?”

“ബീഫ് ബാക്കി ഉണ്ടോ ..?”

“കുറച്ച് ഉണ്ട് ..”

“പോറാട്ടയോ ..?”

“ഒരു 4,5 എണ്ണം കാണും .. “

“അഹ് .. എന്നാലേ നീ ഇറങ്ങുമ്പോള് അത് പൊതിഞ്ഞെടുത്തോ ..”

“എന്തിന്..?? “

“നിന്റെ അമ്മായിടെ 16 ന് വിളമ്പാൻ… വെറുതെ ഓരോ കൊനഷ്ട്ട് ചോദ്യം ചോദിക്കാതെ പറഞ്ഞത് ചെയ്യടാ പന്നി…അതും എടുത്ത് ക്ലബ്ബിന്റെ ഓപ്പോസിറ്റ് ഉള്ള ബസ്റ്റോപ്പിലേക്ക് വാ ഞാൻ അവിടെ ഉണ്ട്…ഓക്കെ.. “

“ഒക്കെ..”

“സാധനം ഇപ്പൊ വരും…”

ഫോൺ വച്ച് ഞാൻ അവന്മാരെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..

അവന്മാർ എന്നെ നോക്കി ‘കൊള്ളട മോനെ..’ എന്നാ രീതിയിൽ നോക്കി…

ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ മിഥു വന്ന്…

“വാ മോനെ വാ.. സാധനം എട്.. “

അവന്റെ കയ്യിൽ നിന്ന് കവർ വാങ്ങി ഞാൻ പൊതി തുറന്നു…

വാഴയിലയിൽ പൊതിഞ്ഞ് പൊറാട്ടയും കവറിൽ ബീഫും… ബീഫ് എല്ലാം കൂടെ പൊറാട്ടയിലേക്ക് കമഴ്ത്തി ഞാൻ പൊറാട്ട ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കി…

“ആഹ് പരിചയപെടുത്താൻ മറന്നു…ഇതാണ് എന്റെ ചങ്ക് മിഥു…മിഥു.. ഇത് എന്റെ ഫ്രണ്ട് അക്ഷയ് മറ്റേത് അവന്റെ ചേട്ടൻ ആദിഷ്…പുള്ളി ഇവിടത്തെ എസ് ഐ ആണ്…”

പൊറാട്ടയും ബീഫും കൂട്ടി കൊഴയ്ക്കുന്നെന്റെ എടേൽ ഞാൻ അവരെ പരസ്പരം പരിചയപ്പെടുത്തി കൊടുത്തു…

അങ്ങനെ ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞ് പൊറാട്ട തട്ടാൻ തുടങ്ങി…

.

“ഓരോ ബിയർയും കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ ലെ…”

Leave a Reply

Your email address will not be published. Required fields are marked *