നിണം ഒരുകൂട്ട് – 2 Like

ആരാ സാക്ഷി എന്ന് ഞാൻ അകത്തു പ്രവേശിച്ചു ചോദിച്ചു. ഈ കുട്ടിയുടെ അനിയത്തി ആണ് സാർ. ഒരു കസേരയിൽ ഇരിക്കുന്ന ആ മഞ്ഞ ചുരിദാരു കാരിയെ കാട്ടി അർഷാദ് പറഞ്ഞു. അനിയത്തിയെ കൂട്ടികൊണ്ട് വരാൻ പറയു. ഞാൻ പറയുന്നതിന് ഇടയിൽ കേറി അവൾ മൊഴിഞ്ഞു, അനിയത്തി പേടിച്ചു ഇരിക്കുകയാണ് അവളെ ഇവിടെ ഒന്നും കൊണ്ടുവരാൻ പറ്റില്ല. എങ്കിൽ ഞങ്ങൾ വീട്ടിൽ വരാം എന്ന് ഞാൻ പറഞ്ഞു.

ആ പെൺകുട്ടി സ്കൂട്ടറിൽ വീട്ടിലേക്കു നീങ്ങി, ഞാനും എൽസണും ഒരു ബൈക്കിൽ അവളുടെ പുറകെയും. കാണാൻ നല്ല കൊച്ച്, അല്ലേ എൽസാ. സാറിനു നല്ല ഒരു കൊച്ചിനെ നോക്കി കല്യാണം കഴിക്കാൻ മേലായിരുന്നോ. വീട്ടിൽ അമ്മ ഒറ്റക്കല്ലേ. ഇനി പതിയെ നോക്കി തുടങ്ങണം എന്ന് ഞാൻ എൽസനോട് പറഞ്ഞു. ഈ നാട്ടിലെ ഇളം കാറ്റിനു പോലും ഒരു രക്തത്തിന്റെ ഗന്ധം ഉണ്ടെന്നു എനിക്കു തോന്നി.

ചീവീടിന്റെ ശബ്ദവും, എവിടെ തിരിഞ്ഞാലും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന തൈല തോട്ടങ്ങളും എല്ലാം എന്തോ നിഗൂഢത ഒളിപ്പിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾ പൊതുവഴിയിൽ നിന്നും അൽപ്പം താഴേക്കു കിടക്കുന്ന ഒരു ഇടവഴിയില്ലേക്കു ആ പെൺകുട്ടിയെ പിന്തുടർന്നു. പായൽ പിടിച്ചു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ ജാഗ്രതയോടെ നീങ്ങി. നിറം മങ്ങിയ ഒരു കൊച്ചു വസതിയുടെ അടുത്തു ചെന്ന് അവൾ വണ്ടി നിർത്തി. അതിന്റെ അടുത്തായി ഒരു കാലി തൊഴുത്തും അതിൽ ഉണക്കാൻ ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റ്റുകളും എന്റെ ശ്രദ്ധയിൽ പതിഞ്ഞു. പേര് എന്താണെന്നു പറഞ്ഞില്ല. കാലു കഴുകി കൊണ്ടിരുന്ന ആ കുട്ടിയോട് ഞാൻ തിരക്കി. ഭാമ എന്നാണ്. തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടി വന്നു.

ഇവിടെ ഇരിക്കാം, വീടിന്റെ ചെറിയ വരാന്തയിൽ കിടക്കുന്ന രണ്ട് കസേര ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഞങ്ങൾ അവിടെ ഇരുന്നു. അകത്തു നിന്നും ആരുടെയോ നിർത്താതെ ഉള്ള ചുമ കേൾക്കുന്നുണ്ട്. അച്ഛനാണ്, തളർന്നു കിടക്കുകയാ. കൈകൾ പുറകിൽ കെട്ടി ഭിത്തിയിൽ ചാരി നിന്നുകൊണ്ട് അവൾ പറഞ്ഞു. അനിയത്തി എവിടെ, എൽസൺ ചോദിച്ചു. വിളിക്കാം എന്ന് പറഞ്ഞ് ഭാമ അകത്തേക്ക് പോയി. അകത്തു നിന്നും സംഭാഷണം കേൾക്കാമെങ്കിലും വ്യക്തമല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഭാമ വെളിയിലോട്ടു വന്നു, പുറകെ ഒരു ഇറക്കം കുറഞ്ഞ കറുപ്പ് നിറം ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ഇട്ട് അനിയത്തിയും.

ചേച്ചിയുടെ അത്രയും സുന്ദരി അല്ലായിരുന്നു അവൾ. ചുരുണ്ടു നീണ്ട മുടിയും, കരഞ്ഞു കലങ്ങിയ കണ്ണുകളും ആയിരുന്നു അവൾക്ക്‌. ഇതാണ് എന്റെ അനിയത്തി ഹേമ. ഇവൾ ആ ഗവണ്മെന്റ് സ്കൂളിന്റെ അടുത്തു നിന്നും പശുവിനെ അഴിക്കാൻ പോയപ്പോൾ ആണ് കണ്ടത് എന്ന് അവളുടെ തോളിൽ കൈ വെച്ച് ഭാമ പറഞ്ഞു. എന്താണ് കണ്ടത് എന്ന് പറയു, ഞാൻ വ്യഗ്രതയിൽ ചോദിച്ചു. ആ പെൺകുട്ടിയെ ആരോ പുഴയുടെ അരികിൽ നിന്നും ചുമ്മന്നു കൊണ്ട് വരുന്നത്. ഒറ്റ നിശ്വാസത്തിൽ ഭാമ അത് പറഞ്ഞു തീർത്തു.

ഒരു നിമിഷം അവിടെ നിശ്ശബ്‌ദത പടർന്നു. ഞാനും എൽസണും അന്യോന്യം നോക്കി. ആരാണ് ആ കുട്ടിയെ ചുമ്മന്നു കൊണ്ട് വന്നത് എന്ന് മോളു കണ്ടോ? എൽസൺ അവളോട്‌ ചോദിച്ചു. മനുഷ്യൻ അല്ല, ഒരു മൃഗം എന്ന് പറഞ്ഞ് ഹേമ വീണ്ടും കരയാൻ തുടങ്ങി. ഇതാണ് ഇപ്പോളത്തെ അവസ്ഥ എന്നും പറഞ്ഞ് ഭാമ അവളെ ചേർത്ത് കെട്ടി പിടിച്ചു. കുറച്ചു ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു ഞാൻ എന്റെ മൊബൈൽ നമ്പർ ഭാമയുടെ കൈയിൽ കൊടുത്തു.

ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയപ്പോൾ അനിയത്തിയെ ഏതായാലും ഒരു കൗൺസിലറിനെ കാണിക്കണം എന്ന് ഞാൻ പറഞ്ഞു. എന്റെ അനിയത്തിക്ക് ഭ്രാന്ത് ഒന്നും ഇല്ലാ. അവൾ അമര്‍ഷത്തിൽ എന്നെ നോക്കി പറഞ്ഞു. ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ, ഇങ്ങനെ ഒരു കാര്യം കാണുമ്പോൾ വേറെ പ്രശ്നം ഒന്നും വരാതിരിക്കാൻ ആണ് ഞാൻ പറഞ്ഞത് എന്ന് പറഞ്ഞു ഞാനും അവിടെ നിന്ന് ഇറങ്ങി. നാട്ടിൻ പ്രദേശം അല്ലേ സാറേ, ഇവിടെ ഉള്ള ആളുകൾക്ക് ഇത്ര വിവരം എക്കെയേ ഒള്ളൂ. തിരിച്ചു പോവും വഴി എൽസൺ പറഞ്ഞു.

അന്ന് രാത്രിയിൽ ഞാനും എൽസണും ചെറിയാൻ ചേട്ടനും കൂടേ ഒരു കുപ്പി എടുത്ത് കൂടി.

 

9 ഒക്ടോബർ 2025. ചൊവ്വ.

ഞാൻ താമസിച്ചു ആണ് ഉണർന്നത്. ഫോണിൽ അമ്മയുടെ കാൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചു പെട്ടന്ന് സംസാരിച്ചു വെച്ചു. ചെറിയാൻ ചേട്ടനും ഉണരാൻ താമസിച്ചു എന്ന് തോനുന്നു. പുള്ളി പൊറോട്ടയും ചിക്കനും കൊണ്ടുവന്നു തന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ബെൽ ശബ്ദം കേട്ടപ്പോൾ ചെറിയാൻ ചേട്ടൻ കതകു തുറന്നു. പാറു ആയിരുന്നു, അവളോട്‌ ചെറിയാൻ ചേട്ടൻ എന്തെല്ലാം വാതിൽക്കൽ നിന്ന് സംസാരിക്കുന്നതു ഞാൻ കണ്ടു. പാറു ഇവിടേക്ക് ഒന്ന് വന്നേ, ഞാൻ വിളിച്ചു. അവൾ അവിടെ വന്നു നിന്നു. പാറു പറഞ്ഞ തടിനിമാടനെ ആരേലും കണ്ടിട്ടുണ്ടോ. ഞാൻ അവളോട്‌ ചോദിച്ചു. ഉണ്ട് സാറേ, പണ്ട് കുറേ ഏറെ പതിറ്റാണ്ടു മുൻപ്‌ ഈ നാട്ടിൽ പയങ്കര കാട്ടുപന്നി ശല്യം ആയിരുന്നു.

എന്ത് കൃഷി ചെയ്താലും അതെല്ലാം രാത്രിയിൽ കാട്ടുപന്നി വന്ന് നശിപ്പിക്കും, അങ്ങനെ ഈ നാട്ടിൽ നിന്നും ആളുകൾ മല ഇറങ്ങാൻ തുടങ്ങി. ഇവിടെ ഭക്ഷണത്തിനു വല്യ ശാമം വന്നു, ആളുകൾ ഈ പുഴയുടെ അറ്റത്തു താമസിക്കുന്ന കാട്ടുവാസികളുടെ അടുത്ത് നിന്നും ഭക്ഷണം വാങ്ങാൻ തുടങ്ങി. അവർ മാത്രം കൃഷി ചെയുന്ന വിളകൾ ഒരു മൃഗവും നശിപ്പിക്കുകയില്ലായിരുന്നു. ശാമം കാരണം പൊറുതി മുട്ടിയ നാട്ടുകാര് അവസാനം കാട്ടുവാസികളുടെ അടുത്ത് അവരുടെ കൃഷി മാത്രം എങ്ങനെ രക്ഷപ്പെടുന്നു എന്ന രഹസ്യം ചോദിച്ചു ചെന്നു.

ഇവിടെ ഇരുന്നു സംസാരിക്കാം പാറു, ഞാൻ ഒരു കസേര അവൾക്കു അരികിലേക്ക് നീക്കി കൊടുത്തു. അവൾ അതിൽ ഇരുന്നുകൊണ്ട് പറയാൻ തുടങ്ങി. അവരുടെ കൃഷിയെ സംരക്ഷിക്കുന്നത് അസുര മൂർത്തിയായ തടിനിമാടൻ ആണെന്നും അവൻ വസിക്കുന്നത് പുഴയിൽ ആണെന്നും അവർ പറഞ്ഞു. തടിനിമാടനെ ആവാഹിച്ചു നിർത്തണമെങ്കിൽ എല്ലാ വിളവെടുപ്പിനും മുൻപ്‌ മനുഷ്യ കുരുതിയും പട്ട ചാരായവും നൽകണം എന്നും അവർ പറഞ്ഞു. നാട്ടുകാരുകൂടി കൂട്ടത്തിലെ പ്രായം ചെന്നവരെയും വൈകല്യം ഉള്ള കുഞ്ഞുങ്ങളെയും എക്കെ തടിനിമാടനു വേണ്ടി കുരുതി നൽകാൻ തുടങ്ങി. വർഷങ്ങളോളം ഇത് ആവർത്തിച്ചു വന്നു.

കൃഷിയും കച്ചവടങ്ങളും വീണ്ടും അഭിവൃദ്ധി നേടി. അവസാനം മൂന്നാർ ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ അധികാരി ഇതിനെ കുറിച്ചു അറിയുകയും ഇവിടെ വന്നു നാട്ടു പ്രമാണിമാരെ പിടിച്ചു കൊണ്ടുപോയി. അങ്ങനെ ആ ആചാരം നിന്നു. പക്ഷെ പണ്ട് കാട്ടു വാസികൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു. എന്ത് കാര്യം? ഞാൻ തിരക്കി. കുറേ നാളുകൾ ഇര കിട്ടാതെ വന്നാൽ തടിനിമാടൻ സ്വയം ഇര തേടി ഇറങ്ങും എന്ന്. കഥ കേട്ടു കഴിഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ ചിരിക്കാൻ തുടങ്ങി. ചിരിക്കേണ്ട സാറേ, ഞാൻ പറഞ്ഞത് വാസ്‌തവം ആണ് എന്നും പറഞ്ഞു പാറു റൂമിൽ നിന്നും ഇറങ്ങി നടന്നു. സാരിയുടെ ഉള്ളിൽ അവളുടെ കൊഴുത്ത നിദബം ചെറുതായി അനങ്ങുന്നുണ്ട് അവൾ നടക്കുമ്പോൾ.

Updated: March 9, 2023 — 6:18 pm

Leave a Reply

Your email address will not be published. Required fields are marked *