പ്രണയ കാലം – 1 1

ആണോ അതും പറഞ്ഞു ഞാൻ അച്ചുന്റെ വീട്ടിലേക്ക് നടന്നു ഞാൻ അവിടെ എത്തുമ്പോൾ അവൻ എന്റെ മോളുടെ ഫോട്ടോ എടുക്കുവായിരുന്നു

ചേച്ചിയോ അവൻ എന്നെ കണ്ടപ്പോൾ അതും പറഞ്ഞു ചിരിച്ചു

എന്താ പിള്ളേരോടൊപ്പം

ഹേയ് ചുമ്മാ നേരം പോകണ്ടേ ചേച്ചി ആകെ ബോറിങ്
അച്ചു ഫോട്ടോഗ്രാഫർ ആയിരുന്നു അല്ലെ ഞാനിന്നലെ അറിഞ്ഞത്

ആണോ അതും പറഞ്ഞവൻ ചിരിച്ചു

ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ അതാ

ഞാൻ അവിടെ ഒരു പരസ്യ കമ്പനിക്ക് വേണ്ടി ഷൂട്ട് നടത്തുന്നതാ അവൻ പിള്ളേർക്ക് ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തു

ചേട്ടാ ഇത് ഫോണിൽ അയച്ചു തരുമോ. എന്റെ മോൾ അവനോട് ചോദിച്ചു

അയച്ചു തരാട്ടോ ഇനി നമുക്ക് നാളെ എടുക്കാം എന്താ

അതെ ചേട്ടാ കുറച്ചപ്പുറത്തു നല്ല സ്ഥലം ഉണ്ട് നമുക്ക് അവിടെ പോയാലോ നാളെ. എന്റെ മകൻ ആണ് ചോദിച്ചത്

ആണോ എന്നാ നാളെ നമുക്ക് അവിടെ പോകാം

പിള്ളേരൊക്കെ സന്തോഷത്തോടെ അവിടുന്ന് പോയി

ഒന്ന് കാണിച്ചു തരുമോ ഞാൻ അവനോട് ചോദിച്ചു

അവൻ എനിക്ക് ഫോട്ടോ കാണിച്ചു തന്നു

എല്ലാം സൂപ്പർ ആയിട്ടുണ്ട്

എന്താ ഒരെണ്ണം എടുക്കണോ

അയ്യോ എന്റെയോ അതും പറഞ്ഞു ഞാൻ നോക്കിയത് വീട്ടിലേക്കായിരുന്നു അനിയന്റെ ഭാര്യ നോക്കുന്നുണ്ടോ എന്ന് അവൾ അവിടെ ഉണ്ടായിരുന്നില്ല ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കുമ്പോൾ അവൻ എന്റെ ഫോട്ടോ എടുക്കുവായിരുന്നു

അയ്യേ ഈ കോലത്തിലോ ചമ്മലോടെ ഞാൻ പറഞ്ഞു

ഇത് നോകിയെ എന്നും പറഞ്ഞു അവൻ ക്യാമറ കാണിച്ചപ്പോൾ ആണ് ഞാൻ അന്തം വിട്ടത് എന്റെ മനോഹരമായ ഫോട്ടോ

കൊള്ളാട്ടോ സമ്മതിച്ചു തന്നെ അറിയാതെ എടുത്തപ്പോൾ എന്ത് ഭംഗി അല്ലെ

അല്ലേലും ചേച്ചി നല്ല ഭംഗി ആണ്

പോ കളിയാക്കാതെ

ഞാൻ കാര്യമാ പറഞ്ഞത്

ഞാൻ number തരാം അയച്ചു തരുമോ

അവൻ ഫോൺ തന്നു സേവ് ചെയ്തോളാൻ പറഞ്ഞു ഞാൻ ഫോൺ വാങ്ങി number അടിച്ചു സേവ് ചെയ്തു പേര് pa എന്ന് മാത്രം അടിച്ചു അവൻ എന്നെ നോക്കി ചിരിച്ചു

ഞാൻ പോട്ടെ അയക്കണേ അവൻ തലയാട്ടി ഞാൻ വീട്ടിലേക്ക് നടന്നു ഇടക്കൊന്നു തിരിഞ്ഞു നോക്കി അവൻ ക്യാമറയും പിടിച്ചു നിൽക്കുകയാണ് എന്റെ ഫോട്ടോ എടുക്കണമെന്ന് മനസിലായി ഞാൻ ചിരിച്ചു വീണ്ടും നടന്നു ഇടയ്ക്ക് വീണ്ടും നോക്കി അവൻ അതെ നിൽപ്പ്.
വീട്ടിലെത്തി സന്ധ്യ കഴിഞ്ഞു ഞാൻ ഇടയ്ക്കിടെ ഫോൺ നോക്കി msg വന്നിട്ടില്ല അവന്റെ ഫോണിൽ നിന്നു ഒരു കാൾ ചെയ്യാമായിരുന്നു എന്ന് ഞാൻ ആലോചിച്ചു എട്ടു മണി ആയപ്പോൾ ചേട്ടൻ കൂട്ടുകാരുടെ അടുത്ത് പോയി ഞാൻ ടീവി കാണുകയായിരുന്നു

ഫോണിൽ msg വന്നു ഞാൻ whatsapp എടുത്തു നോക്കി ഒരു നമ്പറിൽ നിന്നു hai വന്നിരിക്കുന്നു dp നോക്കി അച്ചു ആണ്

എവിടെ ഫോട്ടോ ഞാൻ replay കൊടുത്തു

Number സേവ് ചെയ്തത് കാണണ്ടേ

എന്താ pa എന്ന് അടിചിട്ടത്

പ്രശാന്തി എന്ന് short

ഓഹോ

ഫോട്ടോ

ഇപ്പൊ അയക്കാം msg തുരുതുര വന്നു മക്കളുടെ ഒക്കെ ഫോട്ടോ എല്ലാം നല്ല ഭംഗി ഉണ്ടായിരുന്നു ഞാൻ എല്ലാം നോക്കി

എവിടെ ബാക്കി

എല്ലാം അയച്ചാലോ

എന്റെ എവിടെ

ഓ അതോ

നാലഞ്ചു ഫോട്ടോ കൂടി വന്നു

ഇയാള് കേമൻ ആണ് കേട്ടോ

ഓ വരവ് വച്ചിരിക്കുന്നു

നാളെ പോകുന്നുണ്ടോ എടുക്കാൻ

നല്ല സ്ഥലം ആണോ

നല്ല സ്ഥലമാ പിള്ളേർ ത്രില്ലടിച്ചിരിക്കുവാ മോൾക് ഭയങ്കര ഇഷ്ട ഫോട്ടോ എടുക്കുന്നത്

അവൾ ഫോട്ടോജനിക് ആണ് അമ്മയുടെ അല്ലെ മോൾ

പോ കളിയാക്കാതെ

കളിയാക്കിയതല്ല.. മോളുടെ ഫോട്ടോ ഞാൻ എന്റെ പേജിൽ ഇടട്ടെ

ഇട്ടോ അതിനെന്താ. ചേട്ടൻ വരുന്നു പിന്നെ കാണാം.

ഞാൻ വേഗം എന്റെ photos ഹൈഡ് ചെയ്തു വച്ചു എന്നിട്ട് പിള്ളേരുടെ ഫോട്ടോ ചേട്ടന് കാണിച്ചു കൊടുത്തു.

രാത്രി ഉറങ്ങാൻ നേരം ഞാൻ ചേട്ടനോട് പറഞ്ഞു അവൻ പറഞ്ഞ കാര്യം

അതിനെന്താ അവൻ ഇട്ടോട്ടെ അവൻ വലിയ വലിയ ആളുകളുടെ photos എടുക്കുന്നത് ആണ്

അവനു മോളെ നല്ലപോലെ ഇഷ്ടായി അവളുടെ കുറെ എടുത്തു നാളെ പാറമടയിൽ പോകാം എന്ന് പറഞ്ഞിട്ടുണ്ട്

നമ്മുടെയും ഒരെണ്ണം എടുത്തു തരാൻ പറയണം അതും പറഞ്ഞു ചേട്ടൻ മെല്ലെ ഉറക്കത്തിലേക്ക് പോയി. ഞാൻ ഫോൺ നോക്കി അച്ചു ഒരു ലിങ്ക് അയച്ചിരിക്കുന്നു ഞാൻ അത് നോക്കി ഇൻസ്റ്റാഗ്രാം ആണ് ഞാൻ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല ഞാൻ വേഗം ഇൻസ്റ്റാൾ ചെയ്തു id ഉണ്ടാക്കി അവന്റെ പോസ്റ്റ്‌ നോക്കി ഒരുപാട് മോഡൽസിന്റെ ഫോട്ടോ ഒക്കെ ഉണ്ട് ഞാൻ ഇൻസ്റ്റാഗ്രാമിൽ അവനു msg ഇട്ടു
Hi

Leave a Reply

Your email address will not be published. Required fields are marked *