Kambi Kathakal – ശ്രുതിയുടെ ബോംബെ
Shruthiyude Bombay | Author : flash

ശ്രുതി ഒരു തനി നാട്ടിൻപുറംകാരി പെണ്ണാണ്…
കേരളത്തിലേ ഒരു ഉൾനാടൻ മലയോര ഗ്രാമത്തിൽ ജനിച്ച് വളർന്ന അച്ഛനും അമ്മയും ഇല്ലാത്ത 22 വയസുകാരി.
ശ്രുതിയുടെ ചെറുപ്പത്തിലേ അവളുടെ അച്ഛനും അമ്മയും അവളെ അവളെക്കാൾ രണ്ട് വയസ് പ്രായമുള്ള ചേച്ചി ശ്വേത യുടെ കയ്യിലാക്കി എവിടേക്കോ പോയി.
പിന്നീടുള്ള കാലം അവർ രണ്ടു പേരും ഒരു സന്മനസുള്ള അമ്മാവൻ്റെ വീട്ടിൽ ആണ് കഴിഞ്ഞത്. ശ്വേതയെ പത്താം ക്ലാസ് വരെയും ശ്രുതിയെ പ്ലസ് ടൂ വരെയും മാമ്മൻ പഠിപ്പിച്ചു.
അതികം ജനവാസം ഇല്ലാത്ത ആ മലയിടുക്കിൽ ഉരുൾപൊട്ടലോ വെള്ളപാചിലോ കാത്തു കഴിയുന്ന ഒരു ചെറിയ കൂട്ടം ആളുകളുടെ ഇടയിൽ പ്ലസ് ടു എന്നൊക്കെ പറയുന്നത് വലിയ പഠിത്തം ആണ്.
പഠിച്ച് നല്ല ജോലിയിൽ കയറാൻ ഉള്ള മോഹം അവിടെ ഉള്ള വിരലിൽ എണ്ണാകുന്ന പിള്ളേർക്കും ഇല്ല.
പത്ത് കഴിയുമ്പോ തന്നെ അവർ കുടുംബസ്വത്തായി നടത്തിവരുന്ന ചയകടയിലോ മുടിവെട്ട് കടയിലോ പലചരക്ക് കടയിലോ ഒക്കെ പണിക്ക് നിക്കും… പുറം ലോകം ആയി സ്ത്രീകൾക്ക് ബന്ധം ഉണ്ടാകാൻ സാധ്യത വിരളം…
ആ നാട്ടിലെ സ്ത്രീകൾ അവിടെ ജീവിച്ചു ആ 3-4 കിലോമീറ്റർ കണ്ടു തീർത്തു മേലോട്ട് പോകുന്നതാണ് പതിവ്.
പക്ഷേ ശ്രുതിക്ക് വലിയ ലക്ഷ്യങ്ങൾ ഉണ്ട്, അവരെ തനിച്ചാക്കി പോയ അച്ഛനെയും അമ്മയെയും കണ്ടുപിടിക്കണം, അവരുടെ മുന്നിൽ ഒരു പണക്കാരി ആയി ജീവിക്കണം,
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആ നാട്ടിലെ പ്രമാണി ആയ വാറുണ്ണിയുടെ മകൻ പോളി യുടെ കയിൽനിന്നും കിട്ടിയ ഏതോ ഒരു ബാല മാസികയിലെ പൂച്ചയുടെ പ്രതികാര കഥയിൽനിന്ന് കിട്ടിയ പ്രചോദനം ആണ് ഇത്ര വലിയ ലക്ഷ്യം അവൾക്ക് ഉണ്ടാക്കി കൊടുത്തത്…, അന്ന് മുതൽ ഈ ഇരുപത്തിരണ്ടാം വയ്സ് വരെ ഈ ലക്ഷ്യം മനസ്സിൽ വച്ച് അവൾ ജീവിച്ചു,
പക്ഷേ ഇപ്പോ ഉള്ളതിൽ നിന്നും ഒരുപാട് മുന്നിലേക്ക് തനിക്ക് പോകാൻ ഉണ്ടെന്ന് അവൾക്ക് അറിയാം…
ഈ കുഗ്രാമത്തിൽ ജീവിച്ചാൽ തൻ്റെ ലക്ഷ്യങ്ങൾ ഒന്നും നടത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ശ്രുതി കഴിഞ്ഞ 3 മാസം ആയി നഗരത്തിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
പണക്കാരി ആകാൻ പറ്റിയ ജോലി ഈ നാട്ടിലെ നഗരങ്ങൾ തനിക്ക് തരില്ല എന്ന് അറിയാവുന്ന അവളുടെ ലക്ഷ്യം ബോംബെ ആണ്.
ബോംബയിൽ പോയി പണക്കാരായ ഒരുപാട് പേരുടെ കഥകൾ അവൾ കെട്ടിടുണ്ട്,
പതിനഞ്ചാം വയസിൽ നാട് വിട്ട് ബോംബയിൽ പോയി മുപ്പതാം വയസിൽ പണക്കാരൻ ആയി വന്ന പോളിയുടെ അപ്പൻ വാറുണ്ണി ആണ് ആ കഥ കളിലെ പ്രധാന നായകൻ…
മൂന്ന് മാസത്തെ അവളുടെ പ്രയത്നഫലം ആയി കഴിഞ്ഞ ആഴ്ച്ച വീട്ടു ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്ന ഒരു വാർത്ത അവൾ കണ്ടെത്തി, താമസവും ഭക്ഷണവും ഫ്രീ. ഉടനെ ആ നമ്പറിൽ വിളിച്ച് ജോലി ഉറപ്പിച്ചു.
ഇന്ന് വ്യാഴം ആയി നാളെ ഇവിടെനിന്ന് ഇറങ്ങിയാലെ ഞായറാഴ്ച അവിടെ എത്താൻ പറ്റു. തിങ്കളാഴിച്ച വരും എന്നാണ് ഫോണ് ചെയ്തപ്പോൾ പറഞ്ഞത്. ഒരുദിവസം നേരത്തെ അവിടെ എത്തിയാലും ഇപ്പോ എന്താ… നേരം വായികാതെ ഇരിക്കണം.
മോളേ… പോകണം എന്ന് തന്നെ ആണൊ?
അതെ മാമാ… പോകണം… അവിടെ നല്ല ഒരു ജോലി ശരിയായിട്ടുണ്ട്… ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്ന് വരില്ല…
നല്ല ജോലി ആണ്, മാസം എട്ടായിരം രൂപ തരും അവർ, ഒപ്പം താമസവും ഭക്ഷണവും.
തന്റെ പഴയ രണ്ടു മൂന്ന് ചുരിദാർ മടക്കി വക്കുന്നതിനിടക്ക് അവൾ മാമനോട് പറഞ്ഞു.
ഈ ഡ്രസ്സ് ഒന്നും അവിടെ പുറത്ത് ഇട്ട് നടക്കാൻ പറ്റില്ല, ആകെ കളറൊക്കെ പൊയി നരച്ചതാണു.
ആദ്യ മാസ ശമ്പളം കിട്ടിയിട്ട് വേണം പുതിയതു ഒന്നെങ്കിലും എടുക്കാൻ.
അപ്പോഴേക്കും ശ്വേത കുളി കഴിഞ്ഞു അവിടേക്ക് വന്നു. ശ്വേതയുടെ മുഖത്തും വിഷമം ഉണ്ട്,
അനിയത്തി പോകുന്നു എന്നതിലുപരി തന്നെ കൊണ്ട് അവളെ സഹായിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ആണ് അവൾക്ക്. ഈ നാട്ടിൽ ഇങ്ങനെ നിൽക്കുന്നതിലും നല്ലത് പുറത്ത് പോയി സ്വന്തം ആയി ഒരു ജോലി വാങ്ങുന്നതാണ് എന്ന ചിന്താഗതി ആണ് ശ്വേതക്കും. അവൾ ജീവിതത്തിൽ നിന്നും പഠിച്ച പാഠം ആണ് അത്.
