ആന്റിയും തങ്കച്ചായനും – 3

Kambi Kadha – Auntiyum Thankachayanum Part 3 | Author : San

Previous Part

ആന്റിയുമായി അടുക്കല്‍ ആദ്യമേ തന്നെ ഞങ്ങൾ വളരെ അടുത്ത് സുഹൃത്തുക്കളെ പോലെ ആകണം എന്ന് എനിക്ക് തോന്നി. അതിന് ഞാൻ ഇടയ്ക്കിടയ്ക്ക് ആന്റിയുടെ വീട്ടിൽ പോയി തുടങ്ങി. അമ്മച്ചിയുമായി ഞാൻ നല്ല കമ്പനിയായി. ഇടയ്ക്കിടയ്ക്ക് ആന്റിയും പച്ചക്കറിയും ഒക്കെ എടുത്തു കൊണ്ട് അരിയാനായി ഞങ്ങളുടെ കൂടെ ഇരിക്കുമായിരുന്നു.

ഇതിന്റെ ഇടയിൽ ഡാഡിയുടെ ഏറ്റവും ഇളയ പെങ്ങളായ ബീന ആന്റിക്ക് പ്രഗ്നൻസിയുടെ ചില കോംപ്ലിക്കേഷൻസ് ഉണ്ടായി. ഡോക്ടർ മൂന്ന് മാസത്തേക്ക് ആന്റിക്ക് കമ്പ്ലീറ്റ് ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. അത് കേട്ട് തുടങ്ങിയപ്പോൾ മുതൽ എന്റെ അമ്മച്ചിക്ക് ആധിയായി. അമ്മച്ചി ആകെപ്പാടെ കരച്ചിലും ടെൻഷനും ആയി. അമ്മച്ചിയുടെ ഈ വിഷമം കണ്ടപ്പോൾ റാണി ആന്റി തന്നെ അമ്മച്ചിയോട് പറഞ്ഞു ബൈജു ഞങ്ങളുടെ കൂടെ നിൽക്കട്ടെ അമ്മ പോയി ബീനയുടെ പ്രസവം കഴിയുന്നതുവരെ അവളുടെ കൂടെ നിൽക്കാൻ. അങ്ങനെ ഡാഡിയുമായി സംസാരിച്ചു അമ്മച്ചി ബീനാന്റിയുടെ വീട്ടിലേക്കും പോയി. ഞാൻ റാണി ആന്റിയുടെ വീട്ടിലേക്കും താമസം മാറി. എന്നെ സംബന്ധിച്ചിടത്തോളം ആന്റിയുമായി അടുക്കാൻ നല്ലൊരു അവസരമായി.

ഞാൻ അവിടെ താമസമാക്കിയത് മുതൽ ആന്റിയുടെ വസ്ത്രധാരണം വളരെ ശ്രദ്ധയോടെ ആയി. പക്ഷേ പിന്നീട് വീണ്ടും ആന്റി സാധാരണ പോലെ അടുക്കളയിൽ നൈറ്റി ഒക്കെ കേറ്റി കുത്തി തുടങ്ങി. ആന്റിയുടെ ശരീര ഭാഗങ്ങൾ കാണുവാൻ വേണ്ടി ഞാൻ കൂടുതൽ സമയവും ആന്റിയെ സഹായിച്ചുകൊണ്ട് അടുക്കളയിൽ തന്നെ ചിലവഴിച്ചു. ആന്റികും അങ്ങനെ സഹായിക്കുന്നത് വളരെ ഇഷ്ടം ആയത്പോലെ തോന്നി. ഇതിന്റെ ഇടയിൽ ഞങ്ങൾ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ പറഞ്ഞ് വളരെ അടുത്ത സുഹൃത്തുക്കൾ ആയി.

ആന്റി ഒരു ദിവസം എന്നോട് എന്തോ ആവശ്യത്തിന് ആന്റിയുടെ ആധാറിന്റെ ഒരു കോപ്പി എടുക്കാൻ പറഞ്ഞു. ഞാൻ ആന്റിയുടെ ഡേറ്റ് ഓഫ് ബർത്ത് നോക്കിയപ്പോൾ അത് രണ്ടുദിവസം കഴിഞ്ഞ് ആണെന്ന് മനസ്സിലായി. അങ്ങനെയാണെങ്കിൽ ആന്റിക്ക് ഒരു സർപ്രൈസ് കൊടുക്കണമല്ലോ. ആന്റിയും കൊണ്ട് ഒന്ന് വൈകിട്ട് പുറത്തു പോയി ഡിന്നർ പുറത്തുനിന്ന് കഴിച്ചിട്ട് തിരിച്ചു വരാം. ഒരു ഗിഫ്റ്റും കൊടുക്കണമല്ലോ. എന്തു കൊടുക്കണം എന്ന് ആലോചിച്ചു എനിക്ക് ഒരു പിടിയും കിട്ടിയില്ല. അവസാനം ആന്റിയുടെ ആ രൂപത്തിന് കാലിൽ ഒരു സ്വർണ്ണ പാദസരം കൂടിയിട്ടാൽ ആന്റിയുടെ സൗന്ദര്യം ഒന്നുകൂടി കൂടും എന്ന് എനിക്ക് തോന്നി. കയ്യിലിരുന്ന പോക്കറ്റ് മണി വെച്ച് ഞാൻ ഒരു ജോഡി സ്വർണ പാദസരവും മേടിച്ചു.
ബർത്ത് ഡേ യുടെ അന്ന് ഞാൻ പതിവുപോലെ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് കോളേജിലേക്ക് പോയി. ആന്റിയെ വിഷ് ചെയ്യാൻ ഒന്നും പോയില്ല. വെറുതെ സർപ്രൈസ് കളയണ്ടല്ലോ. വൈകിട്ട് തിരിച്ചു വന്നിട്ട് പതിവുപോലെ ചായയൊക്കെ കുടിച്ചു. എന്നിട്ട് നല്ല സുഖമില്ല തലകറങ്ങുന്ന പോലെ, ഞാൻ ഇത്തിരി നേരം കിടക്കാൻ പോകുവ എന്ന് പറഞ്ഞ് എന്റെ റൂമിൽ കയറി കിടന്നു. ആന്റി അടുക്കളയിലെ ജോലി എല്ലാം ഒതുക്കിയിട്ട് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങി ആന്റി മോൾക്ക് ചോറ് കൊടുക്കുന്നതിന്റെ ശബ്ദങ്ങൾ എനിക്ക് കേൾക്കാമായിരുന്നു. അമ്മച്ചിയും അവരോടൊപ്പം തന്നെ കഴിച്ചു. അവരെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ആന്റി എന്റെ റൂമിലേക്ക് വന്നു. ” എടാ എഴുന്നേറ്റ് കഴിച്ചിട്ട് കിടക്കാൻ പറഞ്ഞു” ഞാൻ ആന്റിയോട് നല്ല സുഖമില്ല നമുക്ക് ആശുപത്രി പോയാലോ എന്ന് ചോദിച്ചു. ആന്റി പേടിച്ചിട്ട് പെട്ടെന്ന് തന്നെ എന്നോട് എഴുന്നേറ്റ് ഡ്രസ്സ് മാറാൻ പറഞ്ഞു. ആന്റിയും എന്നിട്ട് റൂമിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി ആ പാദസരം എടുത്ത് എന്റെ പാന്റിന് പോക്കറ്റിൽ വെച്ചിട്ട് റൂമിൽ നിന്നും ഇറങ്ങി. ആന്റിയും പെട്ടെന്ന് റെഡിയായി വന്നു. ആന്റി ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു വേണ്ട നമുക്ക് സ്കൂട്ടറിൽ പോകാം. ഇത്തിരി കാറ്റു കൊണ്ട് കഴിഞ്ഞാൽ ചിലപ്പോൾ കുറച്ച് ആശ്വാസം കിട്ടുമായിരിക്കും. ആന്റിക്ക് പക്ഷേ സ്കൂട്ടർ ഓടിക്കാൻ അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. സാരമില്ല ഞാൻ ഓടിക്കാൻ ആന്റി പുറകിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞുകൊണ്ട് ഞാൻ താക്കോൽ വണ്ടിയുടെ അടുത്തേക്ക് പോയി. ആന്റിയും ഒന്നും പറയാതെ എന്നോടൊപ്പം വന്നു. വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ ആന്റി എന്റെ പുറത്ത് തിരുമ്മി തരുന്നുണ്ടായിരുന്നു. എനിക്കാണെങ്കിൽ ചിരി വന്നിട്ട് വയ്യായിരുന്നു. ആ പാവത്തിനെ ഇത്രയും പേടിപ്പിക്കേണ്ടയിരുന്നു എന്ന് തോന്നി. പക്ഷേ ഇതല്ലാതെ ആന്റിയെ ഈ സമയത്ത് ഒറ്റയ്ക്ക് പുറത്ത് കിട്ടാൻ വേറെ ഒരു മാർഗ്ഗവുമില്ല എന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്കിടയ്ക്ക് ആന്റി എന്നോട് കുഴപ്പം എന്തെങ്കിലും തോന്നുന്നുണ്ടോ വണ്ടി ഓടിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ആശുപത്രിയുടെ അടുത്തെത്താറായപ്പോൾ ഞാൻ ആന്റിയോട് നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോയാലോ എന്ന് ചോദിച്ചു. വല്ലാത്ത വിശപ്പ് തോന്നുന്നു. ആന്റി എന്നോട് അടുത്തുള്ള ഒരു ഹോട്ടലിൽ കൊണ്ടുപോയി നിർത്താൻ പറഞ്ഞു. ആ വൃത്തിയില്ലാത്ത സ്ഥലത്ത് എന്തിനാ കയറുന്നത് വീണ്ടും അസുഖം കൂടുകയുള്ളൂ എന്ന് പറഞ്ഞ് ഞാൻ വണ്ടി നല്ല ഒരു ഫാമിലി റസ്റ്റോറന്റിലേക്ക് ഓടിച്ചു. അവിടെ എത്തിയിട്ട് ഞങ്ങൾ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ഇരുന്നു. വന്നപ്പോൾ ഞാൻ പെട്ടെന്ന് രണ്ട് ജ്യൂസ് എടുക്കാൻ പറഞ്ഞു ഫുഡ് അത് കഴിഞ്ഞിട്ട് ഓർഡർ ചെയ്യാം. അയാൾ ഓർഡർ എടുത്തിട്ട് ജ്യൂസ് എടുക്കാൻ പോയി. ആന്റി എന്നോട് എങ്ങനെയുണ്ട് ഇപ്പോൾ തല കറങ്ങുന്നുണ്ടോ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ പോക്കറ്റിൽ നിന്ന് ആ പാദസരത്തിന്റെ ബോക്സ് എടുത്തിട്ട് ആന്റിയുടെ കയ്യിൽ കൊടുത്തിട്ട് ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു. ആന്റി ആകെ ഞെട്ടി നിൽക്കുകയായിരുന്നു. എന്നിട്ട് ആ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി. അയ്യേ, ഞാൻ ചുമ്മാ ഒരു തമാശ കാണിച്ചത് എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ ഇതാണോ നിന്റെ തമാശ മനുഷ്യൻ ആകെ വെപ്രാളപ്പെട്ട് പോയി എന്ന് പറഞ്ഞിട്ട് കയ്യിൽ ഒരു അടി തന്നു. വെയിറ്റർ അന്നേരം ജ്യൂസും കൊണ്ടുവരുന്നത് കണ്ട് ആന്റി പെട്ടെന്ന് കണ്ണുകൾ തുടച്ചു. ഞാൻ ആന്റിയോട് ഫുഡ് എന്താണ് വേണ്ടത് അത് ഓർഡർ ചെയ്യാൻ പറഞ്ഞു.
ഞങ്ങളുടെ ഓർഡർ എടുത്തുകഴിഞ്ഞ് അയാൾ പോയി. ആന്റിയുടെ കണ്ണുകൾ വീണ്ടും പതുക്കെ നിറയാൻ തുടങ്ങുന്നത് ഞാൻ കണ്ടു. അയ്യേ ബർത്ത് ഡേ ഗേൾസ് കരയത്തില്ല എന്ന് പറഞ്ഞു ഞാൻ വീണ്ടും കളിയാക്കി കൊണ്ടിരുന്നു. ആന്റി പതുക്കെ നോർമലായി. ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപ്പോയി ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല ഒരുപാട് താങ്ക്സ്എന്നൊക്കെ ആന്റി പറഞ്ഞു. ബർത്ത് ഡേ കുട്ടി താങ്ക്സ് ഒക്കെ വിട്ടിട്ട് ഈ വൈകുന്നേരം എൻജോയ് ചെയൂ. ഇനി ഇങ്ങനെ ചാൻസ് കിട്ടാൻ സാധ്യത വളരെ കുറവാണു. ഫുഡ്‌ വന്നപ്പോൾ ഞങ്ങൾ കഴിച്ചു കൊണ്ട് കുറെ നേരം സംസാരിച്ചിരുന്നു. ആന്റി വളരെ സന്തോഷവതിയായി തോന്നി. ആന്റിയുടെ ഫോൺ ഇതിന്റെ ഇടയ്ക്ക് അടിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *