“പക്ഷെ ഒരടി പോലും മുന്നിലേക്ക് വെക്കുവാൻ സാധിക്കുന്നില്ല.. ”
“മീനു വിനെ എനിക്കറിയാം.. എന്റെ പൊട്ടി പെണ്ണ് ഇപ്പോൾ ഉള്ളു കൊണ്ട് കരയുകയാവും ”
“മീനു.. അവളെ ഞാൻ ഒരിക്കൽ പോലും സ്നേഹക്കുമെന്ന് കരുതിയിരുന്നില്ല..”..
“പെട്ടന്ന് മാനം കറുതിരുണ്ട് മഴ പെയ്തു തുടങ്ങി..”
ഞാൻ സിഗ്നലിലേക് നോക്കിയപ്പോൾ ആരുഷി യെ കാണുന്നില്ല.. തിരിഞ്ഞു ബൈക്കിന് അടുത്തേക് നോക്കിയപ്പോൾ എന്നെ എതിര് തിരിഞ്ഞു നിന്ന് മീനുട്ടി പെയ്യുന്ന മഴ എല്ലാം കൊണ്ട് നിൽക്കുന്നു…
“മീനു വാ… മഴ പെയ്യുന്നു. ഞാൻ അവളുടെ കൈ പിടിച്ചു അടുത്ത് തന്നെ ഉള്ള ബസ് സ്റ്റാൻഡിലേക് കയറുവൻ നോക്കി..”
“അവൾ എന്റെ കൈകൾ തട്ടി മാറ്റി സ്റ്റാൻഡിലേക് കയറി നിന്നു..”.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ..
“എന്റെ മീനു എന്നിൽ നിന്നും അകലുവാൻ തുടങ്ങിയിരിക്കുന്നു…”
❤❤❤
“അന്ന് ആക്‌സിഡന്റ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് ഞാൻ കണ്ണ് തുറന്നത് “..
“തൊട്ടരികിലായി തന്നെ അമ്മ ഇരിക്കുന്നുണ്ട്”..
“ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ അമ്മ ഒന്ന് പുഞ്ചിരി തൂകി “
“അമ്മേ “.. അച്ചനെവിടെ..
“ഇവിടെ പുറത്ത് ഉണ്ട്.. മോന് വേദനയൊന്നും ഇല്ലല്ലോ..”
“ഹേയ് ഇല്ല… കയ്യിലും കാലിലും മെല്ലാം പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്…എനിക്ക് അച്ഛനെ കാണണം ഒരു കാര്യം പറയാനുണ്ട് ” അമ്മ യുടെ കൈ പിടിച്ചു ഞാൻ പറഞ്ഞു..
“അമ്മ ഒന്നും മിണ്ടാതെ തേങ്ങി കരയുകയായിരുന്നു…”
“അമ്മേ.. എന്തിനാ കരയുന്നെ.. അച്ചനെവിടെ അമ്മേ…. എന്നോട് ദേഷ്യമായിരിക്കുമല്ലേ.. മൂത്ത രണ്ടു മക്കളെ പോലേ ഞാനും ആയല്ലോ എന്ന് കരുതി എന്നെ ശപിക്കുന്നുണ്ടാവും ”
” തൊട്ട് ഉടനെതന്നെ അമ്മയുടെ കൈകൾ എന്റെ വായ പൊതി ” ഒന്നു പറയല്ലേ മോനെ എന്നതുപോലെ കണ്ണുനീർ ഒലിപ്പിച്ചു കൊണ്ട് എന്നെ വിലക്കി..
” അച്ഛന് എന്തോ സംഭവിച്ചിട്ടുണ്ട് “..എന്റെ മനസ് അങ്ങനെ പറയുന്നുണ്ടേലും കണ്ണുകൾ മുറി മുഴുവൻ തിരയാൻ തുടങ്ങി…
” മോനെ അച്ഛൻ പോയടാ… നമ്മെ രണ്ടു പേരെയും ഇവിടെ ഒറ്റക്കാക്കി അച്ഛൻ പോയി മോനെ.. ” എന്റെ മാറി ലേക്ക് വീണു പൊട്ടി കരയുവാൻ തുടങ്ങി…
“എന്ത് പറഞ്ഞു സമാധാന പെടുത്തുമെന്ന് അറിയാത്ത അവസ്ഥ.. ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം ഇത് വരെ സ്വപ്നം പോലും കണ്ടിട്ടില്ല “..
“അച്ഛൻ പോയോ.. എങ്ങോട്ട് പോകുവാൻ.. അച്ചന് ഞങ്ങളെ തനിച്ചാക്കി ഒറ്റക് പോകുവാൻ കഴിയുമോ “…
“അവസാനമായി ഒരു നോട്ടം പോലും കാണിക്കാതെ നീ കൊണ്ട് പോയല്ലോ ദൈവമേ “.. അമ്മ യുടെ തേങ്ങി കരച്ചിലിൽ കേട്ടിട്ട് പോലും ഒരു തുള്ളി കണ്ണ് നീർ എന്നിൽ നിന്നും പൊടിയുന്നില്ല.. ആകെ ശരീരം മുഴുവനായി ഒരു മരവിപ്പ് മാത്രം…
❤❤
വീട്ടിലെത്തിയിട്ടാണ് ആക്‌സിഡന്റ് സംഭവിച്ചതിന് ശേഷമുള്ള കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞത്…
“ഹോസ്പിറ്റൽ വെച്ചു അച്ഛന് മായി ആരുഷി യുടെ വീട്ടുകാർ തർക്കം ഉണ്ടാക്കിയിരുന്നു.. അവരുടെ മകളെ ഞാൻ വഷീകരിച്ചെന്ന് പറഞ്ഞു..”
“സങ്കടം സഹിക്കാൻ പറ്റാതെ അച്ചൻ വീണു ഒരു ആക്‌സിഡന്റ് രൂപത്തിൽ.. അന്ന് തന്നെ എന്റെ അച്ഛൻ…”
“മകന് ആക്‌സിഡന്റ് ആയ വിഷമം പോലും താങ്ങാൻ കഴിയാതെ നിൽക്കുന്ന സമയം.. കൂടേ വേറെ പലതും കേട്ടപ്പോൾ ആ ഹൃദയം താങ്ങിയിട്ടുണ്ടാവില്ല “..
“അമ്മ മറ്റൊന്ന് കൂടേ പറഞ്ഞു .. ആരുഷി യെ അവളുടെ കുടുംബം പഞ്ചാബിലേക് കൊണ്ട് പോയി… എന്നെ പോലെ തന്നെ ഗുരുതര മായി അവൾക്കും പരിക്ക് പറ്റിയിരുന്നു…”
“തലയിൽ സാരമായി പരിക്ക് പറ്റിയ അവളെ നല്ല ചികിത്സ കിട്ടുവാണെന്ന പേരിൽ എന്നിൽ നിന്നും അവളെ മറച്ചു..”
“അമ്മേ ഏട്ടന്മാർ..”
“അവരൊക്കെ അച്ചന്റെ മൂന്നിന് തന്നെ പോയി… ബിസിനസ് അല്ലെ എല്ലാത്തിനും വലുത്..”.. അടുത്ത മാസം വരുമെന്ന് പറഞ്ഞു.. ഇനി സ്വത്തൊക്കൊ വീതിച്ചെടുക്കാനുണ്ടല്ലോ..
അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തെന്ന പോലെ അമ്മ പറഞ്ഞു…
❤❤❤
“ആക്‌സിഡന്റ് പറ്റി ആറു മാസത്തിനു ശേഷമാണ് ഒന്ന് എഴുന്നേറ്റ് നടക്കുവാൻ കഴിഞ്ഞത്… ”
“ആ സമയം തറവാട് വീട് മാത്രം കിട്ടി.. വീടും അതിനോട് ചേർന്നുള്ള സ്ഥലവും.. അമ്മയും അനിയനും തെരുവിലേക് ഇറങ്ങാതെ ഇരിക്കുവാണവും അമ്മയുടെ പേരിലേക് എഴുതി.. അമ്മയുടെ കാല ശേഷം എനിക്കും..”
