ആമ്പൽ 1

“എന്റെ മീനു.. അവൾ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാവും..”

“പാവം.. പെട്ടന്ന് തന്നെ ഞാൻ എഴുന്നേറ്റ്.. അടുക്കളയിലേക് ഓടി..”

“മീനു ”

“എത്ര വിളിച്ചിട്ടും അവൾ വിളി കേൾക്കുന്നില്ല ”

“അടുക്കളയിൽ പോയി നോകിയെങ്കിലും.. എനിക്കുള്ള ഭക്ഷണം അവൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. എല്ലാം ഒരു പാത്രത്തിൽ അടച്ചു വെച്ചിരിക്കുന്നു..”

“മീനു “.. ഉമ്മറത്തു ഉണ്ടാവുമെന്ന വിശ്വസതാൽ അങ്ങോട്ട്‌ പോയി നോക്കി..

“ഇല്ല ഇവിടെ യും ഇല്ല.. വീട് മുഴുവൻ അരിച്ചു പൊറുക്കി നോക്കി.. ഇല്ല എവിടെ യും എന്റെ മീനുവില്ല…”

“മീനു ” എന്റെ ഉറക്കെ യുള്ള വിളികൾ.. മറുപടി ഇല്ലാതെ അവിടെ തന്നെ ഒടുങ്ങി..

“അവളുടെ ഫോണിലേക്കു വിളിച്ചപ്പോൾ അത് ഔട്ട് ഓഫ്‌ കാവറേജ് ഏരിയ എന്ന് പറയുന്നു.. ”

“അവൾ പോകുവാൻ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മുഴുവൻ ഞാൻ വിളിച്ചു നോക്കി.. എവിടെയും അവൾ പോയിട്ടില്ല..”

“ദേവി എന്റെ പെണ്ണ് എന്തേലും കടുംകൈ ചെയ്തുവോ മനസ്സിൽ വേണ്ടാത്ത ചിന്ത വന്നു നിറയുവാൻ തുടങ്ങി “..

സമയം പത്തു മണിയോട് അടുക്കുന്നു..

“കഥയിലെ രാജകുമാരനും രാജകുമാരി യും ഒന്നാകാൻ ” എന്റെ മീനുവിന്റെ കാളിന് ഞാൻ സെറ്റ് ചെയ്ത ട്യൂൺ ആണ് അടിക്കുന്നത്.. ഓടി പോയി ഫോണെടുത്തു..

“മീനു.. എവിടെ പോയി കിടക്കുകയാണെടി നീ.. നിന്നെ ഈ രാവിലെ ഞാൻ തിരയാത്ത സ്ഥലമില്ല.. എങ്ങോട്ടെങ്കിലും പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോവണ്ടേ..” എല്ലാം ഒരൊറ്റ ശ്വാസതിലെന്ന പോലെ ഞാൻ പറഞ്ഞു..

” ഏട്ടാ ഒരു മിനിറ്റ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു..”

അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനായി ഞാൻ കാതോർത്തിരുന്നു..

❤❤❤

“ഏട്ടാ ഞാൻ ബേബി മെമ്മോറി യൽ ഹോസ്പിറ്റലിലുണ്ട്..”

“അവിടെ എന്താ…”

“ഏട്ടനൊന്ന് ഇങ്ങോട്ട് പെട്ടന്ന് വരുമോ..”

“എന്താ കാര്യമെന്ന് പറ മീനു..”

“ഏട്ടൻ ഇങ്ങോട്ടൊന്ന് പെട്ടന്ന് വാ എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.”

“പിന്നെ ഞാൻ അങ്ങോട്ട്‌ വിളിച്ചിട്ടും നോട്ട് കാവറേജ് ഏരിയ എന്നുള്ള മറുപടി കേൾക്കാൻ തുടങ്ങി..”
“വളരെ പെട്ടന്ന് തന്നെ വസ്ത്രം ചെയ്ഞ്ച ചെയ്തു ഹോസ്പിറ്റലിലേക് തിരിച്ചു..”

“മെയിൽ എൻ‌ട്രൻസിന് മുന്നിൽ തന്നെ മീനു നിൽക്കുന്നുണ്ട്…”

“എന്താ മീനു.. എന്തിനാ ഇങ്ങോട്ട് വിളിച്ചത്..”

“ഏട്ടന് ഒരു സർപ്രൈസ് ഉണ്ട് വാ…”

“അവൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചതെന്ന് അറിയാതെ മീനു പോകുന്ന വഴിയേ ഞാനും നടന്നു..”

“സൈക്യാട്രിസ്റ്റ്…”

എന്ന ബോർഡ് വെച്ച മുറിക്കു മുന്നിലേക്കാണ് എന്നെ മീനു കൊണ്ട് പോയത്..

“എന്താ ഇവിടെ ”

“ഒരു മിനിറ്റ് ” മീനു അത് പറയലും ആ മുറിയുടെ ഡോർ തുറന്നതും ഒരേ സമയത്ത് തന്നെ ആയിരുന്നു..

“ആരുഷി “..

“ഞാൻ മീനു വിനെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി കണ്ണടച്ച് കാണിച്ചു…”

“മിസ്റ്റർ കാർത്തി.. നിങ്ങളുടെ വൈഫ് ആണല്ലേ.. ഇത്.. ഉള്ളിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ആരു വിനെ ചൂണ്ടി ചോദിച്ചു..”

“ഞാൻ മീനു വിനെ നോക്കിയപ്പോൾ ഡോക്ടർ തന്നെ പറഞ്ഞു.. അവളെ നോക്കണ്ട.. ഇങ്ങനെ ഒരു ഫ്രണ്ട് നിങ്ങൾക് ഉള്ളത് കൊണ്ട് നന്നായി..”

“അവളാണ്.. എല്ലാ കാര്യവും ചെയ്തു തന്നത്..”

“ഇവളെ പോലെ ഒരു ഫ്രണ്ട് നെ കിട്ടിയതിൽ താങ്കൾ ലക്കി യാണെടോ… ഷി ഈസ്‌ സ്മാർട്ട്‌ & ഇന്റലിജെന്റ്…”

‘ഡോക്ടർ മീനു വിനെ പ്രശംസ കൊണ്ട് മൂടുന്നുണ്ട്..”

“ഈ ചികിത്സ ഒരു മാസം തുടർന്നാൽ മതി.. എല്ലാം നോർമൽ ആവുമെടോ.. ഡോണ്ട് തിങ്ക് ബാഡ്.. എല്ലാം ശരിയാകും.. ഡോക്ടർ എന്റെ തോളിൽ തട്ടി മീനു വിനെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി..”

“മീനു തന്നെ.. ചെയറിൽ ഇരിക്കുന്ന ആരു വിനെ യും കൊണ്ട് മുന്നിലേക്ക് തള്ളി നടന്നു തുടങ്ങി..”

“പിന്നെ പിന്നെ മീനുവിന്റെ ലോകം.. ആരുവായി മാറി കൊണ്ടിരുന്നു…”

ഒരൊറ്റ പാർട്ട്‌ കൂടേ

Leave a Reply

Your email address will not be published. Required fields are marked *