ഏണിപ്പടികൾ – 4അടിപൊളി  

കുട്ടിച്ചൻ മരിച്ചതോടെ സൂസിക്കും ഒരു പരിധി വരെ സാലിക്കും ഒരു അനാഥ ത്വ ബോധം ബാധിച്ചിരുന്നു…

കുട്ടിച്ചന്റെ മരണം അറിഞ്ഞു വന്ന സാംകുട്ടി തിരിച്ചു പോകില്ലന്നാണ് സൂസി കരുതിയത്…

പക്ഷേ.. ഒരു മാസം പോലും തികയുന്നതിനു മുൻപ് അവൻ പോയി.

നീ ഇനി എങ്ങും പോകേണ്ട.. നമ്മുടെ തോട്ടങ്ങളും സ്വത്തുക്കളും നോക്കി നടത്താൻ വേറെ ആരുമില്ല.. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം ഈ വലിയ വീട്ടിൽ എങ്ങിനെ കഴിയും.. എന്നെല്ലാം സൂസി പറഞ്ഞു നോക്കിയെങ്കിലും ഒരു മാസം കഴിയുന്നതിനു മുൻപേ അവന് ശ്വാസംമുട്ടൽ തുടങ്ങി…

കഞ്ചാവോ പിന്നെ പേരറിയാത്ത എന്തെല്ലാമോ മയക്കു മരുന്നുകൾ അവൻ ഉപയോഗിക്കുന്നുണ്ട് എന്ന് സൂസിക്ക് മനസിലായി..

നിങ്ങൾക്ക് ഇവിടെ കഴിയാൻ പേടിയുണ്ടങ്കിൽ ഒരാളെ സെക്യുരിറ്റി യായി ഏർപ്പാട് ചെയ്യ്.. ശമ്പളം കൊടുത്താൽ മതിയല്ലോ…

ഇതായിരുന്നു പോകുമ്പോൾ അവൻ പറഞ്ഞത്..

കുട്ടിച്ചനും സൂസിക്കും ബന്ധുക്കൾ ഒരുപാടുണ്ട്… എല്ലാവർക്കും സ്വത്തിലാണ് നോട്ടം.. അതറിയാവുന്ന തു കൊണ്ട് കുട്ടിച്ചൻ ആരെയും അടുപ്പിക്കില്ലായിരുന്നു…

ഒരു വിശ്വസിക്കാവുന്ന ആൺ തുണക്കു വേണ്ടി അവർ രണ്ടു പെരും ആഗ്രഹിച്ചിരുന്നു…

സണ്ണിക്ക് അവരുടെ അവസ്ഥ ഏതാണ്ടൊക്കെ മനസിലായി…

താൻ വന്നത് ശരിയായ സമയത്താണ് ഇനി കളവും കരുക്കളും തെറ്റാതെ കളിച്ചാൽ താൻ സ്വപ്നത്തിൽ പോലും കരുതാത്ത ചിലത് നടക്കും…

താമസിയാതെ വരാം എന്ന് അമ്മയ്ക്കും മകൾക്കും ഉറപ്പു കൊടുത്തിട്ടാണ് സണ്ണി തൊടുകയിൽ വീട്ടിൽ നിന്നും അഞ്ചു കിലോ മീറ്റർ മാത്രം ദൂരെയുള്ള മുത്തോലിയിലെ തന്റെ വീട്ടിലേക്ക് പോയത്…

മെയിൻ റോഡിൽ നിന്നും വീടിന്റെ ഭാഗത്തേക്കുള്ള ഇട റോഡിലേക്ക് തിരിയുന്ന വളവിൽ ഒരു പെട്ടിക്കടയു ണ്ട്.. ആ കടയിൽ രവി നിൽക്കുന്നത് കണ്ട് സണ്ണി ജീപ്പ് ചവിട്ടി നിർത്തി…

രവിക്ക് ഒറ്റനോട്ടത്തിൽ തന്നെ പേരു വിളിക്കുന്ന ആളെ മനസിലായില്ല…

രവി ചേട്ടാ ഇത് ഞാനാ.. സണ്ണി…

ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് രവിക്ക് റെയ്ഞ്ച് കിട്ടിയത്…

ഡാ.. സണ്ണീ… നീ എവിടെ ആയിരുന്നെ ടാ.. ഞാൻ ചിലപ്പോഴൊക്കെ നിന്നെ ഓർക്കും.. ഇതാരുടെയാടാ ജീപ്പ്..

ഒക്കെ പറയാം രവിച്ചേട്ടാ.. ചേട്ടൻ വണ്ടിയിലേക്ക് കയറ്…

വണ്ടിയിലേക്ക് കയറിയ രവി ചോദിച്ചു നീ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിലാടാ ഔത ചേട്ടൻ… പാവം കിടപ്പു തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു…

സണ്ണി വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തി…

ചാച്ചന് എന്തു പറ്റി…

ചക്ക പറിക്കാൻ പ്ലാവിൽ കയറിയതാ പിടി വിട്ടുപോയി.. നല്ല വെള്ളമായിരു ന്നു.. ഞാൻ അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്.. കുറേ നാൾ കോട്ടയത്ത്‌ മെഡിക്കൽ കോളേജിൽ ആയിരുന്നു…

ഇപ്പം വീട്ടിൽ കിടപ്പാണ്…

അപ്പോൾ വീട്ടിലെ കാര്യങ്ങൾ ഒക്കെ..!

നിന്റെ അനിയത്തിയില്ലേ… നിർമല അവൾ പാലയിൽ ചെറുപുഷ്‌പ്പത്തിലാ അവൾക്ക് കിട്ടുന്നത് കൊണ്ടാ വീട്ടിലെ ചിലവ് നടക്കുന്നത്… പിന്നെ ഇളയ ചെറുക്കൻ വല്ല പണിക്കും പോകുന്നുണ്ടോയെന്നു അറിയില്ല…

രവിയിൽ നിന്നും കേട്ടതൊക്കെ ദുഃഖ കരമായ കാര്യങ്ങൾ ആയിരുന്നു.. സണ്ണി പോകുമ്പോൾ നിർമ്മല പത്തിൽ പഠിക്കുകയാണ്… ഇളയവൻ സാബു ഏഴിലും…

രണ്ടു പേരും അവരുടെ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് എന്നോട് എന്തു പോരടിച്ചതാ…

മരിച്ചു പോയ എന്റെ അമ്മയെ പറ്റി എന്തൊക്കെ ആ തള്ള പറഞ്ഞിരിക്കു ന്നു… മറക്കാൻ പറ്റുന്നില്ല.. അവർ അമ്മയും മക്കളും ഒരു ടീം.. ഞാൻ എവിടുന്നോ വലിഞ്ഞു കയറി വന്നതുപോലെ…

വീട്ടിലേക്ക് കയറുന്ന നടവഴിയുടെ നേരേ ജീപ്പ് നിർത്തിയിട്ട് ഡാഷ് ബോർഡിൽ നിന്നും ഒരു കറുത്ത ചെറിയ ബാഗ് എടുത്തു കൈയിൽ പിടിച്ചു…

രവി ചേട്ടൻ വീട്ടിലേക്ക് കയറുന്നോ..

ഇല്ല സണ്ണീ… നീ പോയിട്ട് വാ..

മുറ്റത്ത് കയറുന്നതിനു മുൻപ് തന്നെ ചെറിയമ്മയെ കണ്ടു…

മുഷിഞ്ഞു പിഞ്ചിയ ചട്ടയും മുണ്ടും.. മുഖത്തെ പഴയ തുടുപ്പൊന്നും കാണുന്നില്ല… സണ്ണിയെ സൂക്ഷിച്ചു നോക്കി…മനസിലായില്ലന്ന് തോന്നുന്നു.

നാലു വർഷം മുൻപ് ഓല മടൽ കൊണ്ട് അടിച്ചിട്ട് ഓടിപ്പോയവനാണ്.. മനസിലായാൽ ബഹളം വെയ്ക്കുമോ ആവോ..

തൊട്ടടുത്തു ചെന്നപ്പോൾ ആ മുഖം തെളിയുന്നത് കണ്ടു…

സണ്ണി..!!!

ങ്ങും… അതെ…

പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു… തുളുമ്പിയ കണ്ണുനീർ തോളിൽ കിടന്ന പഴയ തോർത്തു കൊണ്ട് ഒപ്പിഎടുത്തിട്ട് പറഞ്ഞു…

വാ.. കയറി വാ…

ഞാൻ പിച്ചവെച്ചു വളർന്ന വീട്‌… ഞാൻ വീണും എഴുന്നേറ്റും നടക്കാൻ പഠിച്ച മുറ്റം…

അമ്മച്ചിയുടെ മുഖം മനസ്സിൽ ഓടിയെത്തി.. പക്ഷേ കണ്ണു നിറഞ്ഞില്ല.. നിറയാൻ പാടില്ല..

ചാച്ചൻ..??

അകത്തുണ്ട്..

നരച്ചു മുഷിഞ്ഞ ഒരു ഷീറ്റ് വിരിച്ച കട്ടിലിൽ നീണ്ടു കിടക്കുന്ന രൂപം… മുറിയിൽ എന്തൊക്കെയോ മരുന്നിന്റെയോ കൊഴമ്പിന്റെയോ ഒക്കെ മണം…

തന്റെ പുറകിൽ നിൽക്കുന്ന ചെറിയമ്മയെ നോക്കി സണ്ണി…

ആൾക്കാരെ ഒക്കെ മനസിലാകും സംസാരിക്കാൻ കഴിയുന്നില്ല…

ചെറിയമ്മയുടെ ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി..

സണ്ണിയാ.. നമ്മുടെ സണ്ണി..

സണ്ണിയെ അല്പനേരം തുറിച്ചു നോക്കിയ കണ്ണുകൾ നിറഞ്ഞ് ചെവിയുടെ ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങി…

ഇപ്പോൾ നിന്നെ മനസിലായി.. അതാ കരയുന്നത്…

സണ്ണി പിന്നെ അവിടെ നിന്നില്ല.. പുറത്തേക്ക് ഇറങ്ങിയ അവൻ കൈയിലുള്ള ബാഗിൽ നിന്നും കുറേ നൂറു രൂപ നോട്ടുകൾ വാരിയെടുത്ത് ചെറിയമ്മയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു…

പൈസക്ക് ആവശ്യം വരുമ്പോൾ അറിയിക്കണം….രവി ഇല്ലേ..കടവിൽ താമസിക്കുന്ന മണൽ വരാൻ പോകുന്ന രവി.. ആ രവി യോട് പറഞ്ഞാൽ മതി… ആവശ്യം ഉള്ളതൊക്കെ ഇവിടെ എത്തിക്കൊ ള്ളും…

ചെറിയമ്മ അത്ഭുതത്തോടെ കൈയിൽ നിറഞ്ഞിരിക്കുന്ന നോട്ടിലേക്ക് നോക്കികൊണ്ട് നിക്കുന്നത് കണ്ടുകൊണ്ട് സണ്ണി തിരിച്ചു നടന്നു…

ജീപ്പെടുത്ത് നേരെ പാലാ ടൗണിലേക്ക് വിട്ടു… രാജധാനി ബാറിന്റെ പാർക്കിങ്ങിൽ വണ്ടിനിർത്തിയിട്ട് ബാറിനുള്ളിലേക്ക് നടന്നു…

ഉച്ച സമയം ആയതുകൊണ്ട് തിരക്ക് തീരെയില്ല…

രവിച്ചേട്ടന് വേണ്ടത് ഓർഡർ ചെയ്തോ… ങ്ങാഹ് എനിക്ക് അങ്ങനെയൊന്നും ഇല്ലടാഊവേ.. നീ അടിക്കുന്നത് തന്നെ എനിക്കും മതി…

ഞാൻ കഴിക്കില്ല ചേട്ടാ..

യ്‌യോ… സത്യം.. സത്യമായിട്ടും കഴിക്കില്ലേ…

ഇല്ല ചേട്ടാ… കുടിയും ഇല്ല.. വലിയും ഇല്ല..

പിന്നെ എന്തിനാണ് ബാറിലേക്ക് നമ്മൾ വന്നത്…

അതുപിന്നെ രവിച്ചേട്ടനെ വളരെ നാൾ കൂടി കണ്ടതല്ലേ… ഒരു ചിലവ് ചെയ്തേക്കാം എന്ന് വെച്ചു…

ആഹ് എന്നാ എനിക്കൊരു പൈന്റ് റം പറയ്..

ഒരു സ്മാൾ സോഡാ ചേർത്ത് വായിലേക്ക് ഒഴിച്ചിട്ട് ബീഫ് ഒലത്തിയത് ഒരു കഷ്ണം വായിലിട്ട് ചവച്ചു കൊണ്ട് രവി പറഞ്ഞു…

ആ ഇനി പറയ്.. നീ എവിടെ ആയിരുന്നു… ഇപ്പോൾ എവിടെയാണ്.?

എന്റെ കാര്യം ഒക്കെ പറയാം… രവിച്ചേട്ടൻ ഇപ്പോൾ എന്താ ജോലി.. ആറ്റിൽ മണല് വരാൻ നിരോധനം അല്ലേ…?

Leave a Reply

Your email address will not be published. Required fields are marked *