ഏണിപ്പടികൾ – 4 4അടിപൊളി  

താൻ വന്നത് ശരിയായ സമയത്താണ് ഇനി കളവും കരുക്കളും തെറ്റാതെ കളിച്ചാൽ താൻ സ്വപ്നത്തിൽ പോലും കരുതാത്ത ചിലത് നടക്കും…

താമസിയാതെ വരാം എന്ന് അമ്മയ്ക്കും മകൾക്കും ഉറപ്പു കൊടുത്തിട്ടാണ് സണ്ണി തൊടുകയിൽ വീട്ടിൽ നിന്നും അഞ്ചു കിലോ മീറ്റർ മാത്രം ദൂരെയുള്ള മുത്തോലിയിലെ തന്റെ വീട്ടിലേക്ക് പോയത്…

മെയിൻ റോഡിൽ നിന്നും വീടിന്റെ ഭാഗത്തേക്കുള്ള ഇട റോഡിലേക്ക് തിരിയുന്ന വളവിൽ ഒരു പെട്ടിക്കടയു ണ്ട്.. ആ കടയിൽ രവി നിൽക്കുന്നത് കണ്ട് സണ്ണി ജീപ്പ് ചവിട്ടി നിർത്തി…

രവിക്ക് ഒറ്റനോട്ടത്തിൽ തന്നെ പേരു വിളിക്കുന്ന ആളെ മനസിലായില്ല…

രവി ചേട്ടാ ഇത് ഞാനാ.. സണ്ണി…

ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് രവിക്ക് റെയ്ഞ്ച് കിട്ടിയത്…

ഡാ.. സണ്ണീ… നീ എവിടെ ആയിരുന്നെ ടാ.. ഞാൻ ചിലപ്പോഴൊക്കെ നിന്നെ ഓർക്കും.. ഇതാരുടെയാടാ ജീപ്പ്..

ഒക്കെ പറയാം രവിച്ചേട്ടാ.. ചേട്ടൻ വണ്ടിയിലേക്ക് കയറ്…

വണ്ടിയിലേക്ക് കയറിയ രവി ചോദിച്ചു നീ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിലാടാ ഔത ചേട്ടൻ… പാവം കിടപ്പു തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു…

സണ്ണി വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തി…

ചാച്ചന് എന്തു പറ്റി…

ചക്ക പറിക്കാൻ പ്ലാവിൽ കയറിയതാ പിടി വിട്ടുപോയി.. നല്ല വെള്ളമായിരു ന്നു.. ഞാൻ അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്.. കുറേ നാൾ കോട്ടയത്ത്‌ മെഡിക്കൽ കോളേജിൽ ആയിരുന്നു…

ഇപ്പം വീട്ടിൽ കിടപ്പാണ്…

അപ്പോൾ വീട്ടിലെ കാര്യങ്ങൾ ഒക്കെ..!

നിന്റെ അനിയത്തിയില്ലേ… നിർമല അവൾ പാലയിൽ ചെറുപുഷ്‌പ്പത്തിലാ അവൾക്ക് കിട്ടുന്നത് കൊണ്ടാ വീട്ടിലെ ചിലവ് നടക്കുന്നത്… പിന്നെ ഇളയ ചെറുക്കൻ വല്ല പണിക്കും പോകുന്നുണ്ടോയെന്നു അറിയില്ല…

രവിയിൽ നിന്നും കേട്ടതൊക്കെ ദുഃഖ കരമായ കാര്യങ്ങൾ ആയിരുന്നു.. സണ്ണി പോകുമ്പോൾ നിർമ്മല പത്തിൽ പഠിക്കുകയാണ്… ഇളയവൻ സാബു ഏഴിലും…

രണ്ടു പേരും അവരുടെ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് എന്നോട് എന്തു പോരടിച്ചതാ…

മരിച്ചു പോയ എന്റെ അമ്മയെ പറ്റി എന്തൊക്കെ ആ തള്ള പറഞ്ഞിരിക്കു ന്നു… മറക്കാൻ പറ്റുന്നില്ല.. അവർ അമ്മയും മക്കളും ഒരു ടീം.. ഞാൻ എവിടുന്നോ വലിഞ്ഞു കയറി വന്നതുപോലെ…

വീട്ടിലേക്ക് കയറുന്ന നടവഴിയുടെ നേരേ ജീപ്പ് നിർത്തിയിട്ട് ഡാഷ് ബോർഡിൽ നിന്നും ഒരു കറുത്ത ചെറിയ ബാഗ് എടുത്തു കൈയിൽ പിടിച്ചു…

രവി ചേട്ടൻ വീട്ടിലേക്ക് കയറുന്നോ..

ഇല്ല സണ്ണീ… നീ പോയിട്ട് വാ..

മുറ്റത്ത് കയറുന്നതിനു മുൻപ് തന്നെ ചെറിയമ്മയെ കണ്ടു…

മുഷിഞ്ഞു പിഞ്ചിയ ചട്ടയും മുണ്ടും.. മുഖത്തെ പഴയ തുടുപ്പൊന്നും കാണുന്നില്ല… സണ്ണിയെ സൂക്ഷിച്ചു നോക്കി…മനസിലായില്ലന്ന് തോന്നുന്നു.

നാലു വർഷം മുൻപ് ഓല മടൽ കൊണ്ട് അടിച്ചിട്ട് ഓടിപ്പോയവനാണ്.. മനസിലായാൽ ബഹളം വെയ്ക്കുമോ ആവോ..

തൊട്ടടുത്തു ചെന്നപ്പോൾ ആ മുഖം തെളിയുന്നത് കണ്ടു…

സണ്ണി..!!!

ങ്ങും… അതെ…

പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു… തുളുമ്പിയ കണ്ണുനീർ തോളിൽ കിടന്ന പഴയ തോർത്തു കൊണ്ട് ഒപ്പിഎടുത്തിട്ട് പറഞ്ഞു…

വാ.. കയറി വാ…

ഞാൻ പിച്ചവെച്ചു വളർന്ന വീട്‌… ഞാൻ വീണും എഴുന്നേറ്റും നടക്കാൻ പഠിച്ച മുറ്റം…

അമ്മച്ചിയുടെ മുഖം മനസ്സിൽ ഓടിയെത്തി.. പക്ഷേ കണ്ണു നിറഞ്ഞില്ല.. നിറയാൻ പാടില്ല..

ചാച്ചൻ..??

അകത്തുണ്ട്..

നരച്ചു മുഷിഞ്ഞ ഒരു ഷീറ്റ് വിരിച്ച കട്ടിലിൽ നീണ്ടു കിടക്കുന്ന രൂപം… മുറിയിൽ എന്തൊക്കെയോ മരുന്നിന്റെയോ കൊഴമ്പിന്റെയോ ഒക്കെ മണം…

തന്റെ പുറകിൽ നിൽക്കുന്ന ചെറിയമ്മയെ നോക്കി സണ്ണി…

ആൾക്കാരെ ഒക്കെ മനസിലാകും സംസാരിക്കാൻ കഴിയുന്നില്ല…

ചെറിയമ്മയുടെ ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി..

സണ്ണിയാ.. നമ്മുടെ സണ്ണി..

സണ്ണിയെ അല്പനേരം തുറിച്ചു നോക്കിയ കണ്ണുകൾ നിറഞ്ഞ് ചെവിയുടെ ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങി…

ഇപ്പോൾ നിന്നെ മനസിലായി.. അതാ കരയുന്നത്…

സണ്ണി പിന്നെ അവിടെ നിന്നില്ല.. പുറത്തേക്ക് ഇറങ്ങിയ അവൻ കൈയിലുള്ള ബാഗിൽ നിന്നും കുറേ നൂറു രൂപ നോട്ടുകൾ വാരിയെടുത്ത് ചെറിയമ്മയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *