പൈസക്ക് ആവശ്യം വരുമ്പോൾ അറിയിക്കണം….രവി ഇല്ലേ..കടവിൽ താമസിക്കുന്ന മണൽ വരാൻ പോകുന്ന രവി.. ആ രവി യോട് പറഞ്ഞാൽ മതി… ആവശ്യം ഉള്ളതൊക്കെ ഇവിടെ എത്തിക്കൊ ള്ളും…
ചെറിയമ്മ അത്ഭുതത്തോടെ കൈയിൽ നിറഞ്ഞിരിക്കുന്ന നോട്ടിലേക്ക് നോക്കികൊണ്ട് നിക്കുന്നത് കണ്ടുകൊണ്ട് സണ്ണി തിരിച്ചു നടന്നു…
ജീപ്പെടുത്ത് നേരെ പാലാ ടൗണിലേക്ക് വിട്ടു… രാജധാനി ബാറിന്റെ പാർക്കിങ്ങിൽ വണ്ടിനിർത്തിയിട്ട് ബാറിനുള്ളിലേക്ക് നടന്നു…
ഉച്ച സമയം ആയതുകൊണ്ട് തിരക്ക് തീരെയില്ല…
രവിച്ചേട്ടന് വേണ്ടത് ഓർഡർ ചെയ്തോ… ങ്ങാഹ് എനിക്ക് അങ്ങനെയൊന്നും ഇല്ലടാഊവേ.. നീ അടിക്കുന്നത് തന്നെ എനിക്കും മതി…
ഞാൻ കഴിക്കില്ല ചേട്ടാ..
യ്‌യോ… സത്യം.. സത്യമായിട്ടും കഴിക്കില്ലേ…
ഇല്ല ചേട്ടാ… കുടിയും ഇല്ല.. വലിയും ഇല്ല..
പിന്നെ എന്തിനാണ് ബാറിലേക്ക് നമ്മൾ വന്നത്…
അതുപിന്നെ രവിച്ചേട്ടനെ വളരെ നാൾ കൂടി കണ്ടതല്ലേ… ഒരു ചിലവ് ചെയ്തേക്കാം എന്ന് വെച്ചു…
ആഹ് എന്നാ എനിക്കൊരു പൈന്റ് റം പറയ്..
ഒരു സ്മാൾ സോഡാ ചേർത്ത് വായിലേക്ക് ഒഴിച്ചിട്ട് ബീഫ് ഒലത്തിയത് ഒരു കഷ്ണം വായിലിട്ട് ചവച്ചു കൊണ്ട് രവി പറഞ്ഞു…
ആ ഇനി പറയ്.. നീ എവിടെ ആയിരുന്നു… ഇപ്പോൾ എവിടെയാണ്.?
എന്റെ കാര്യം ഒക്കെ പറയാം… രവിച്ചേട്ടൻ ഇപ്പോൾ എന്താ ജോലി.. ആറ്റിൽ മണല് വരാൻ നിരോധനം അല്ലേ…?
ഒരു വർഷമായി സണ്ണീ. ആ പണി ഇല്ലാതായിട്ട്.. ഇപ്പോൾ വേറേ ചില ഉടായിപ്പ് പണികളാ..
ഉഡായിപ്പോ.. അതെന്താണ്..?
ഈ പാലായിൽ ചില ബ്ലേഡ് കാർക്ക് വേണ്ടി വണ്ടി പിടിക്കാൻ പോകും.. പിന്നെ ചില മുതലാളി മാർക്കുവേണ്ടി ചിലരെ അൽപ്പം ഭീഷണി പെടുത്തേണ്ട കാര്യമുണ്ടങ്കിൽ.. അവരു പറയുന്നവരെ ഭീഷണിപ്പെടുത്തും.. അങ്ങനെയൊക്കെ അങ്ങ് പോകുന്നു..
ഞാൻ ഒറ്റക്കല്ല കേട്ടോ.. ഞങ്ങൾ അഞ്ചാറു പേരുണ്ട്…
ഓഹ്.. കൂലി തല്ല്.. അല്ലേ… അങ്ങനെ പറയല്ലേ.. ഇപ്പം വേറേ പേരാ.. കൊട്ടേഷൻ…
രവിച്ചേട്ടനോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്.. അന്ന് രാത്രി ഈ പാലാ അങ്ങാടിയിൽ നിന്നും എന്നെ വിളിച്ചു കൊണ്ടുപോയി ചോറും തന്ന് വീട്ടിൽ കിടത്തിയതല്ലേ.. മാത്രമല്ല കുട്ടിച്ചന്റെ വീട്ടിൽ പണിയും ശരിയാക്കി തന്നു..
ഓഹ്.. അതാണോ വലിയ കാര്യം.. നീ എന്റെ നാട്ടുകാരൻ പയ്യനല്ലേ.. നിന്നെ അങ്ങനെ വിട്ടു കളയാൻ പറ്റുമോ ഈ രവിക്ക്…
ആഹ്.. കുട്ടിച്ചൻ നിന്നെ കുറിച്ച് ഒന്നു രണ്ടു തവണ എന്നോട് അന്വേഷിച്ചിരു ന്നു അന്ന്… ആട്ടെ നീ എന്തിനാ അവിടുന്ന് മുങ്ങിയത്.. സുഖം അല്ലായിരുന്നോ അവിടെ നിനക്ക്…
ഞാൻ എങ്ങോട്ടും മുങ്ങിയില്ല ചേട്ടാ.. ദേ ഇപ്പോൾ വരുന്നതും അവിടുന്നാണ് ഇവിടുന്ന് പോകുന്നതും അവിടേയ്ക്കാ ണ്…
ങ്ങാ.. ചേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏൽക്കാമോ…?
ഞാൻ നാളെയോ മ റ്റന്നാളോ ഹൈ റേഞ്ചിൽ പോകും… തൊടുകയിൽ ഇപ്പോൾ കുട്ടിച്ചൻ മരിച്ചതിൽ പിന്നെ പെണ്ണുങ്ങൾ തനിച്ചാ… ഞാൻ ഇല്ലാത്തപ്പോൾ ഒരു കണ്ണുവേണം… അതിനുള്ള നേട്ടം രവി ചേട്ടന് ഞാൻ ഉറപ്പാക്കാം…
പൈന്റിന്റെ പകുതി അകത്തായതോ ടെ സാമാന്യം ഫോമിലായ രവി പറഞ്ഞു..
അതെന്നാ വർത്തമാനമാ സണ്ണീ നീ പറഞ്ഞത്… അത് നമ്മുടെ കുട്ടിച്ചന്റെ കുടുംബം അല്ലേ… ഒരീച്ച ആ മതിലിനുള്ളിൽ ഇനി ഈ രവിയുടെ അനുവാദമില്ലാതെ കടക്കില്ല…
പൂസയിട്ടുണ്ട് എങ്കിലും രവി പറയുന്നത് അൽമാർത്ഥമായിട്ട് തന്നെയാണെന്ന് സണ്ണിക്ക് അറിയാം…
തൊടുകയിൽ വീട്ടിൽ നിന്നും സണ്ണി പൊന്നശേഷം സൂസിയും സാലിയും ചില തീരുമാനങ്ങൾ എടുത്തിരുന്നു..
മമ്മീ.. ഇനി സണ്ണിച്ചനെ വിടരുത്.. എനിക്ക് എല്ലാം കൊണ്ടും അവനെ ഇഷ്ടപ്പെട്ടു… തന്നെയും അല്ല നമ്മൾക്ക് പൊരുത്തപ്പെട്ടു പോകാവുന്ന ആളുമാണ്.. മമ്മിക്കും ഇക്കാര്യത്തിൽ എതിർപ്പില്ലാന്ന് എനിക്കറിയാം…
സൂസിയുടെ മുഖത്തേക്ക് നോക്കി ഒരു കള്ള ചിരിയോടെയാണ് സാലി അതു പറഞ്ഞത്…
നിന്റെ ആഗ്രഹം കൊള്ളാം.. എനിക്ക് എതിർപ്പുമില്ല… ഉണ്ടങ്കിലും നീ ഞാൻ പറയുന്നത് വല്ലതും അനുസരിക്കാറു ണ്ടോ..?
എന്റെ മമ്മീ.. ഇതുപോലെ നമ്മൾക്ക് വിശ്വസിക്കാൻ പറ്റിയ ആരുണ്ട്… ഇപ്പോൾ ഒന്നും ഒളിച്ചു വെയ്ക്കണ്ടതു മില്ല… മമ്മിക്കും മോഹം വറ്റിയിട്ടില്ലല്ലോ അവൻ അന്നുപോയതിൽ പിന്നെ ഇന്നല്ലേ എന്റെ മമ്മിയൊന്നു പൂത്തത്.!
