ഓർമ്മകൾക്കപ്പുറം – 1 Like

അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റൽ കോമ്പൗണ്ടിലേക് ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും അന്തം വിട്ടു. സഡൻ ബ്രേക്കിട്ട വണ്ടിയുടെ വീലുകൾ നിരങ്ങി നീങ്ങി നിശ്ചലമായി. വണ്ടി നിന്നതും അതികായനായ മഹീന്ദർ ചാടി ഇറങ്ങി, അപ്പോഴേക്കും വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് രണ്ട് അറ്റെൻഡേർസ് ഓടി എത്തി. ചോട്ടുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ മഹീന്ദർ അയാളെ വേഗം തന്നെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി. അപ്പോഴും അയാൾക്ക്‌ ബോധം ഉണ്ടായിരുന്നില്ല. *****************************
“Hello docter Metha… !! There is an emergency, can you please come to the operation theatre?” “What happened Pooja?” “Sir there is an accident case admitted over here, heavy blood lose is there, can you please come soon?” “Ya i am coming, just a moment. You people just start the procedures i will be there with in a minute.” കിരൺ മേത്ത… അറിയപ്പെടുന്ന ഒരു സർജൻ ആണ്. ഫോൺ വെച്ചതും ഡോക്ടർ സ്റ്റെതസ്കോപ് കയ്യിലെടുത്തു ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി കുതിച്ചു. പോകുന്ന വഴി തന്നെ അയാൾ ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോക്ടർ അലക്സ്‌ പോളിനെയും വിവരം അറിയിച്ചു. തീയേറ്ററിനു മുന്നിൽ തന്നെ മഹീന്ദറും ചോട്ടുവും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടർ മേത്ത അവരെ കടന്നു ഉള്ളിലേക്ക് പോയി ഒട്ടും വൈകാതെ തന്നെ ഡോക്ടർ പോളും സ്ഥലത്തെത്തി.

അപ്പോഴേക്കും ജൂനിയർ ഡോക്ടർസ് അയാളുടെ മുറിവ് എല്ലാം ക്ലീൻ ചെയ്ത് തുടങ്ങിയിരുന്നു. ഡോക്ടർ മേത്ത അയാളെ വിശദമായി പരിശോദിച്ചു. “സിസ്റ്റർ വേഗം ഇയാളുടെ ബ്ലഡ്‌ സാംപിൾ എടുത്ത് ഗ്രൂപ്പ്‌ ചെക്ക് ചെയ്യ്, നമ്മുടെ ബ്ലഡ്‌ ബാങ്കിൽ ഉണ്ടോന്നു നോക്ക് ആദ്യം ഇല്ല എങ്കിൽ പുറത്തുന്നു ഏർപ്പാടാക്കാൻ ഉള്ള വഴി നോക്ക്.” ഡോക്ടർ പോൾ സിസ്റ്റർനു നിർദേശം നൽകി. “സർ ഗ്രൂപ്പ്‌ ചെക്ക് ചെയ്യാൻ ഞാൻ ആൾറെഡി സാംപിൾ കൊടുത്തിട്ടുണ്ട് അത്‌ ഉടനെ കിട്ടും, ഞാൻ അത്‌ നോക്കിട്ട് വരാം.” “ഗുഡ്… ദെൻ മെയ്ക് ഇറ്റ് ഫാസ്റ്റ്.” “ഓക്കേ ഡോക്ടർ…” “പോൾ… ഇത് കണ്ടിട്ട് ആക്‌സിഡന്റ് ആണെന്ന് തോന്നുന്നില്ല. ലുക്സ് ലൈക്ക് ആരോ തലയിൽ അടിച്ചത് പോലെ ഉണ്ട്. ഈ മുറിവ് കണ്ടോ. പിന്നെ ഇയാളുടെ ബോഡിയിൽ അടിയേറ്റ പാടുകളും ഉണ്ട്. ബെറ്റർ നമുക്ക് പോലീസിനെ വിവരം അറിയിക്കാം. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമുക്കും പ്രശ്നം ആവും.” “യെസ്… അറിയിക്കാം എന്തായാലും ട്രീറ്റ്മെന്റ് നടക്കട്ടെ ഞാൻ ഇൻഫോം ചെയ്യാം പോലീസിനെ. അതിന് മുന്നേ ഞാൻ ഇയാളെ കൊണ്ടുവന്നവരെ ഒന്ന് കാണട്ടെ.” ഡോക്ടർ പോൾ പുറത്തേക്കു നടന്നു.
“സർ…അയാൾക്ക്‌ ഇപ്പൊ എങ്ങനുണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?” ഡോക്ടറെ കണ്ടയുടൻ മഹീന്ദർ ചോദിച്ചു. “ട്രീറ്റ്മെന്റ് തുടങ്ങിയതേ ഉള്ളു, പറയാം. അതിന് മുൻപ് ഇത് എങ്ങനെയാ ഉണ്ടായത് എന്നറിയണം. നിങ്ങൾ ആദ്യം ആക്‌സിഡന്റ് ആണെന്നാണ് പറഞ്ഞത് ബട്ട്‌ അയാളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. ആരൊക്കെയോ ചേർന്ന് മർദിച്ചത് പോലെ.” ഡോക്ടർ പറഞ്ഞത് കേട്ട് മഹീന്ദർ ഒന്നും മിണ്ടാനാവാതെ അയാളെ തന്നെ നോക്കി നിന്നു. “സർ ഇയാളെ ഞങ്ങൾക്ക് റോഡ് സൈഡിൽ നിന്നാണ് കിട്ടിയത്. എന്താ സംഭവിച്ചത് എന്ന് ഞങ്ങൾക്കും അറിയില്ല. പിന്നെ അങ്ങനെ പറഞ്ഞാൽ ഇവിടെ ചികിത്സ കിട്ടിയില്ലെങ്കിലോ എന്നോർത്താണ് ആക്‌സിഡന്റ് ആണെന്ന് പറഞ്ഞത്.” ചോട്ടു ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. “ഓക്കേ… ബട്ട്‌ ഇത് എന്തായാലും പോലീസിൽ അറിയിക്കണം. അയാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അതൊക്കെ പ്രശ്നം ആവും. സോ നിങ്ങൾ സഹകരിക്കണം.” “ശെരി ഡോക്ടർ…”

“ഡോക്ടർ അയാളുടെ ബ്ലഡ്‌ ബി നെഗറ്റീവ് ആണ്, ബ്ലഡ്‌ ബാങ്കിൽ 4 കുപ്പി ഉണ്ട് അത്‌ മതിയാകുവോ?” സിസ്റ്റർ പൂജ ഓടിവന്നു ഡോക്ടറോട് പറഞ്ഞു. “പോരാതെ വരും, ഒരു 2കുപ്പി കൂടെ വേണ്ടി വരും, പൂജ ഡോണേഴ്സ് ലിസ്റ്റ് ഒന്ന് ചെക്ക് ചെയ്യ് എന്തായാലും, പിന്നെ ദേ ഇവരോടും ചോദിക്ക്.” ഡോക്ടർ പൂജയോട് മഹീന്ദറിനെയും ചോട്ടുവിനെയും നോക്കി പറഞ്ഞിട്ട് അകത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *