ഓർമ്മകൾക്കപ്പുറം – 1 Like

“ആഹ് മേത്ത… ഹിസ് ഗ്രൂപ്പ്‌ ഈസ് ബി നെഗറ്റീവ്. നമ്മുടെ കയ്യിൽ 4 യൂണിറ്റ് സ്റ്റോക്ക് ഉണ്ട്, രണ്ടെണ്ണം കൂടി അറേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും നമ്മുടെ കയ്യിൽ ഉള്ളത് ഉടനെ തന്നെ കൊടുക്കാൻ തുടങ്ങാം. പിന്നെ പോലീസിൽ ഞാൻ ഇൻഫോം ചെയ്തിട്ടുണ്ട് അവർ ഉടനെ എത്തും.” “ഓക്കേ പോൾ…” ഡോക്ടർ മേത്ത അയാളുടെ തലയിലെ മുറിവ് സ്റ്റിച് ചെയ്ത്കൊണ്ട് തന്നെ മറുപടി പറഞ്ഞു.

പിന്നീട് എല്ലാം വേഗത്തിൽ തന്നെ നടന്നു. അതിനിടയിൽ പോലീസ് വന്നു മഹീന്ദറിനോടും ചോട്ടുവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴേക്കും ഡോക്ടർസ് രണ്ട് പേരും വെളിയിൽ വന്നു. “ഹായ് ഡോക്ടർ… ഐ ആം നിതീഷ് റാവു, ഇവിടുത്തെ എസ് ഐ ആണ്. ഡോക്ടർ പോൾ?” അയാൾ അവരെ രണ്ട് പേരെയും നോക്കി ചോദിച്ചു. “ഞാനാണ് പോൾ, നിങ്ങളെ ഫോൺ ചെയ്തത് ഞാൻ ആണ്. ഇത് ഡോക്ടർ കിരൺ മേത്ത, സർജൻ ആണ്.” അവർ രണ്ട് പേരും അയാൾക്ക്‌ കൈ കൊടുത്തു. “എന്താണ് ഡോക്ടർ ഇപ്പോ അയാളുടെ കണ്ടിഷൻ? എനി റിസ്ക് ഫാക്ടർ?” “കണ്ടിഷൻ ഇപ്പൊ പറയാൻ പറ്റില്ല, ഈ സമയം ഞങ്ങളെകൊണ്ട് ആവുന്നത് ഒക്കെയും ഞങ്ങൾ ചെയ്തുകഴിഞ്ഞു. ഇനിയിപ്പോ അയാൾക്ക്‌ ബോധം വരുന്നത് വരെ കാത്തിരിക്കണം.” പോൾ മറുപടി നൽകി. “ഹെവി ബ്ലഡ്‌ ലോസ് ആയിരുന്നു. ഇപ്പോഴെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയത് കൊണ്ട് മാത്രം ആണ് അയാൾ ഇപ്പോഴും ജീവിക്കുന്നത്, പിന്നെ ദേഹത്ത് ഉള്ള മുറിവുകൾ ഒക്കെ നിസ്സാരം തന്നെ എന്ന് പറയാം, കാലിൽ ചെറിയൊരു പൊട്ടൽ പോലെ ഉണ്ട് അത്‌ 1 മാസം കൊണ്ട് ശെരിയായേക്കും. എന്നാൽ ഏറ്റവും പ്രശ്നം അയാളുടെ തലയ്ക്കു പിന്നിൽ ഉള്ള മുറിവ് ആണ്. എന്തോ കൊണ്ട് ശക്തിയായി അടിച്ചപ്പോൾ ഉണ്ടായത്. അതാണ് ബ്ലഡ്‌ ലോസ് ഇത്ര കൂടാൻ കാരണം. പിന്നെ റിക്കവർ ചെയ്താലും ഓർമ്മക്കുറവോ അല്ലെങ്കിൽ ടെംപററി മെമ്മറി ലോസ് അത്‌ പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അതെല്ലാം ബോധം തെളിഞ്ഞതിനു ശേഷം ഉള്ള കാര്യങ്ങൾ. എന്തായാലും ഒരു 48 മണിക്കൂർ ഒബ്സെർവഷനിൽ ഇരിക്കട്ടെ, ബോഡി മരുന്നിനോട്‌ റിയാക്ട് ചെയ്ത് തുടങ്ങിയാൽ പിന്നെ പ്രശ്നം ഇല്ല. ലെറ്റ്‌ അസ് ഹോപ്പ് ഫോർ ദി ബെസ്റ്റ്.” മേത്ത കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ചു നൽകി.
“ഓക്കേ ഡോക്ടർ, അയാൾക്ക്‌ ബോധം വരുമ്പോൾ ഞങ്ങളെ ഒന്ന് അറിയിച്ചാൽ മതി.” “ഷുവർ.. വി വിൽ..” “ഓക്കേ ഡോക്ടർ, ഞങ്ങൾ എന്നാൽ ഇറങ്ങുന്നു.” “ശെരി അങ്ങനെ ആവട്ടെ” ഡോക്ടർസ് രണ്ട് പേരും നടന്നകന്നു.

“നിങ്ങൾ നിങ്ങളുടെ പേരും മറ്റു ഡീറ്റെയിൽസും തന്നിട്ട് പൊക്കൊളു, എന്തെങ്കിലും ആവിശ്യം ഉണ്ടായാൽ വിളിപ്പിക്കും അപ്പൊ വന്നാൽ മതി. ഓക്കേ?” നിതീഷ് മഹീന്ദറിനോടും ചോട്ടുവിനോടും പറഞ്ഞു.

“ശെരി സർ…അയാൾക്ക്‌ ഒന്നും സംഭവിക്കില്ല സർ, എന്റെ മനസ്സ് പറയുന്നു.” മഹീന്ദറിന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി പകരം നൽകി നിതീഷ് പുറത്തേക്കു നടന്നു. *******************************

“ഗുഡ് മോർണിംഗ്….. എന്തൊക്കെയാണ് വിശേഷങ്ങൾ???” “ആഹ് മിഴി…. ഇതെപ്പോ എത്തി നാട്ടിൽ നിന്ന്? അറിഞ്ഞില്ലല്ലോ വന്നത്” പൂജ മിഴിയെ കെട്ടിപിടിച്ചു ചോദിച്ചു. “ഇന്നലെ രാത്രി എത്തിയെ ഉള്ളു, വന്നു കിടന്നു ഉറങ്ങി നല്ല ക്ഷീണം ഉണ്ടാരുന്നു അതാ വിളിക്കാഞ്ഞത് ആരേം.” “എന്തായി പോയ കാര്യങ്ങൾ ഒക്കെ?” “ഓ എന്താവാൻ, 3 മാസത്തെ അവധി കൂടി കിട്ടി അതിനിടയിൽ പൈസ അടച്ചാൽ ജപ്തി ഒഴിവാക്കാം അല്ലെങ്കിൽ….” മിഴിയുടെ മുഖം പെട്ടെന്ന് മൂകമായി. “ഹ സാരമില്ല, അഥവാ അങ്ങനെ സംഭവിച്ചാലും നീ കാനഡയിൽ പോയി ഒരു 6 മാസം കഴിയുമ്പോൾ എന്തായാലും നമുക്ക് ആ വീട് തിരിച്ചു പിടിക്കാൻ പറ്റും. നീ വിഷമിക്കണ്ട.” പൂജ അവളെ ആശ്വസിപ്പിച്ചു.

മിഴി… മലയാളിയാണ്. K.V.M ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവിടുത്തെ 3 കൊല്ലത്തെ എക്സ്പീരിയൻസ് വെച്ച് കാനഡയിൽ പോകാൻ ശ്രമിക്കുന്നു. ഹിന്ദിക്കാരി ആണെങ്കിലും പൂജ ആണ് അവളുടെ ഉറ്റ സുഹൃത്ത്.

Leave a Reply

Your email address will not be published. Required fields are marked *